Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവിഹിതം സ്നേഹത്തിന്റെ പര്യായമോ!
അനുഭവം അറിവുകൾ ജീവിതം പ്രചോദനം പ്രണയം ബന്ധങ്ങൾ

അവിഹിതം സ്നേഹത്തിന്റെ പര്യായമോ!

By Asha RoseJuly 6, 2024Updated:August 5, 20248 Comments2 Mins Read510 Views
Bookmark Now
Please login to bookmark Close

No account yet? Register

അവിഹിതം… എന്താണത്? വിഹിതമല്ലാത്തതു എന്തോ അതാണ് അവിഹിതം എന്ന് തോന്നുന്നു.

ചിലർക്ക് സദാചാരക്കുരു പൊട്ടിയൊലിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം മാത്രം ആണ് അവിഹിതം. വിവാഹം കഴിഞ്ഞവർ മറ്റുള്ളവരുമായി അടുത്ത് ഇടപഴകിയാൽ അതെല്ലാം നാട്ടുകാർക്ക്‌ അവിഹിതമാണ്. അവിഹിതബന്ധങ്ങൾ തെറ്റാണെന്നോ ശരിയാണെന്നോ ഞാൻ വാദിക്കുന്നില്ല. പക്ഷെ ഒരാളിൽ അവിഹിതം വിധിക്കും മുൻപ് അല്ലെങ്കിൽ അവൾ /അവൻ പോക്കാണെന്നു വിധിക്കും മുൻപ് അവരുടെ യാത്രയിൽ നമ്മളും ഒരു ഭാഗമാകണം. അല്ലെങ്കിൽ അവർ സഞ്ചരിച്ച പാതയിലൂടെ മനസ്സ്  കൊണ്ടെങ്കിലും നമ്മളൊന്ന് സഞ്ചരിക്കണം. എന്നാലേ എവിടെ നിന്നാണ് അവർ അത്തരമൊരു ബന്ധത്തിലേക്കു വഴുതി വീണത് എന്ന് മനസ്സിക്കാനാവൂ.  വിഹിതമായിടത്തു ആ ഒരു കരുതലോ സ്നേഹമോ കിട്ടാത്തത് കൊണ്ടാവണമല്ലോ ഒരു അവിഹിതത്തിന് അവർ മുതിരുന്നത്. ഒരു ചെടിയെ സൂര്യ പ്രകാശം നൽകാതെ നിർത്തിയാൽ അത് വെയിലുള്ള ഭാഗത്തേക്ക്‌ ചരിഞ്ഞു വളരുന്നത് കണ്ടിട്ടില്ലേ അത്രേയുള്ളൂ അവിഹിതങ്ങളും.

ഇത്രയും കേൾക്കുമ്പോൾ മൂക്കത്തു വിരൽ വച്ചു, ഇവൾക്കും അവിഹിതം ഉണ്ടാകുമോ എന്ന് വിധിക്കാൻ വരട്ടെ! എല്ലാവർക്കും ഇങ്ങിനെയൊരു attention seeking അഥവാ ശ്രദ്ധ പിടിച്ചു പറ്റൽ വേണമെന്നില്ല. അവർ അവരുടെ ലോകത്തു അത് തനിയെ ആണെങ്കിലും സന്തുഷ്ടർ ആയിരിക്കും. പക്ഷെ മറ്റു ചിലർക്ക് ഒരു സ്നേഹം പ്രകടിപ്പിക്കുന്ന, അവരെ പൂർണ്ണമായും കേൾക്കുന്ന, അവരോടു വിശേഷങ്ങൾ ആരായുന്ന ആളുകളോട് ഒരിഷ്ടം കൂടുതൽ തോന്നും. അത് ആണിനായാലും പെണ്ണിനായാലും അങ്ങിനെ തോന്നും. ഭാര്യമാർ ഒരു പരിധി കഴിഞ്ഞാൽ ഭർത്താവിനോട് റൊമാന്റിക് ആകാനോ, കൊഞ്ചി കുഴഞ്ഞു സംസാരിക്കാനോ, സുഖ വിവരങ്ങൾ തിരക്കാനോ നിൽക്കാറില്ല. കാരണം അവരോടുള്ള സ്നേഹകുറവ് കൊണ്ടല്ല മറിച്ചു അവരുടെ മൌനത്തിൽ നിന്നും, മുഖഭാവത്തിൽ നിന്നും അവർക്കതു വായിച്ചെടുക്കാനാകും. അപ്പോൾ വെറുതെ വിടാം എന്ന് ചിന്തിക്കുന്നതാകാം. എന്നാൽ ചിലർ അത് സ്നേഹരാഹിത്യമായി കണക്കാക്കി അത്തരം കൊഞ്ചികുഴയിലുകൾക്ക് പിന്നാലെ പായും. മറിച്ചും സംഭവിക്കുന്നു. ഭാര്യമാരും ഇതേ പാതയിലൂടെ സഞ്ചരിക്കുന്നു.

അവിഹിതം എന്ന് പറയുന്നിടത്തു കൂടുതലും ശാരീരിക സുഖം മാത്രമല്ല. നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടാകുക എന്നതു മാത്രമാണ്. അല്ലാത്തവയും ഉണ്ടാകാം. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരക്കാരെ നോക്കി പതുങ്ങിയിരിക്കുന്ന അവിഹിതക്കാരുണ്ട്. അവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അത്തരക്കാർക്ക് പണവും, ശാരീരിക സുഖവും മാത്രമാകും ലക്ഷ്യം. അവർ അത് കുറയുമ്പോൾ മറ്റൊരു ചില്ലയിലേക്ക് ചേക്കേറും.

കഴിഞ്ഞ ദിവസം അവിഹിതത്തെ പറ്റി ഒരു ട്രോൾ കണ്ടു. അവിഹിതം ഉണക്കമീൻ പോലെയാണ് ചുറ്റുമുള്ളവർക്ക് എല്ലാം നാറുമെങ്കിലും അത് അനുഭവിക്കുന്നവർക്ക് അത് വളരെ രുചിയുള്ളതാണ് എന്ന്. തമാശക്ക് ആണെങ്കിലും പലപ്പോഴും അത് സത്യമാണ്. നല്ല പ്രായത്തിൽ ഭർത്താവിനെ നഷ്ടപെട്ട ചില അമ്മമാർ… അവർ അമ്മമാർ, അമ്മൂമ്മമാർ ആയതു കൊണ്ടു അവർക്ക് ഇനിയൊരു പുരുഷ /സ്ത്രീ സൗഹൃദം പാടില്ലെന്നുണ്ടോ? ചിലർ പറയും “മുതു കൂത്തു ” അല്ലാതെന്താ എന്ന്. ജീവിത സായാഹ്നങ്ങളിൽ ആണ് ഒരു പങ്കാളിയുടെ ആവശ്യം ഏറ്റവും കൂടുതൽ ആവശ്യം വരിക. ഒന്നടുത്തിരുന്നു സംസാരിക്കാൻ, തമാശകൾ പറയാൻ, ഓർമ്മകൾ അയവിറക്കാൻ അവർ ആഗ്രഹിക്കുന്നതിൽ കുറ്റം പറയാൻ ആർക്ക് അവകാശം? വിദേശരാജ്യങ്ങളിലൊക്കെ എത്ര വയസ്സായവരും പിന്നീടും കല്യാണം കഴിക്കും. ഇവിടെയും വിഭാര്യന്മാർക്ക് ആവാം വിധവകൾക്ക് ആയികൂടാ എന്ന അവസ്ഥയാണ്.

സ്നേഹമാണ് അവിഹിതം ആയി വ്യാഖ്യാനിക്കപ്പെടുന്നത്. സ്നേഹത്തെ കുറച്ചു കൂടി വിശാലമായ വീക്ഷണകോണിൽ കൂടി എടുക്കുക. അത് പ്രായഭേദ, ലിംഗ ഭേദമില്ലാതെ എല്ലാവർക്കും ആവശ്യം ഉള്ള ഒന്നാണ്. അത് അവിഹിതത്തിന്റെ നിർവചനത്തിലാണ് വരുന്നതെങ്കിൽ കൂടി അത് ആസ്വദിക്കുക. കാരണം അത്തരമൊരു സ്നേഹം ഒരു വിളിക്കപ്പുറത്തു കാത്തിരിക്കുമ്പോൾ നാം നമ്മെ തന്നെ ശ്രദ്ധിക്കുന്നു, ശരീരം ശ്രദ്ധിക്കാൻ തുടങ്ങുന്നു, ഒരുങ്ങുന്നു ശരീരവും മനസ്സും എപ്പോഴും പോസിറ്റീവ് ആകുന്നു.

ഒന്ന് മാത്രം സൂക്ഷിച്ചാൽ മതി നമ്മുടെ സ്നേഹം നമ്മുടെ ചുറ്റുമുള്ളവർക്ക് അരോചകം ആകാതെ ശ്രദ്ധിക്കുക. നമുക്ക് നമ്മുടെ പ്രിയപ്പെട്ടവർ വിട്ടു തരുന്ന ആ സ്‌പേസ് അത് മലിനമാക്കാതെ, അത് നമ്മുടെ പ്രിയപെട്ടവർക്ക് വേദന നൽകാതെ ശുദ്ധമായി സൂക്ഷിക്കുക. അതിൽ നിന്നുള്ള ഊർജ്ജം നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ കൂടി നൽകി അവിഹിതത്തെ നമുക്ക് വിഹിതമാക്കി എടുക്കാൻ ശ്രമിക്കുക. എല്ലാം സ്നേഹത്തിന്റെ തന്നെ പര്യായങ്ങൾ ആണല്ലോ!!

Post Views: 102
5
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

8 Comments

  1. Nishiba M on August 6, 2025 3:16 PM

    മനോഹരം. വ്യത്യസ്തമായ ചിന്ത.

    Reply
    • Asha rose on August 6, 2025 7:20 PM

      🙏❤️

      Reply
  2. മിനി സുന്ദരേശൻ on August 6, 2025 2:35 PM

    നന്നായെഴുതി❤️👍

    Reply
    • Asha rose on August 6, 2025 7:19 PM

      🙏❤️

      Reply
  3. Seji on August 6, 2025 11:25 AM

    നന്നായി , കാര്യങ്ങൾ വ്യക്തമായി പറഞ്ഞു .സത്യമായ കാര്യങ്ങൾ
    💕💕💕

    Reply
    • Asha rose on August 6, 2025 7:19 PM

      🙏❤️

      Reply
  4. Azhar Nizar on September 15, 2024 11:27 PM

    വളരെ ഇഷ്ടപ്പെട്ടു. ഈ കാഴ്ചപ്പാട് എല്ലാവരിലും ഒരുപോലെ ഉളവാകണം എന്നില്ല . വളരെ നന്നായി അവതരിപ്പിച്ചു…എനിക്ക് അവിഹിതം ഉള്ളത് കൊണ്ടോ ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുന്ന കൊണ്ടോ അല്ല മറുപടി എഴുതിയത്. അഭിനന്ദിക്കണം എന്ന് തോന്നി. Good luck..

    Reply
    • Asha rose on August 6, 2025 7:18 PM

      🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.