Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പരീക്ഷയുടെ നുറുങ്ങു വിദ്യകൾ
അറിവുകൾ കുട്ടികൾ സ്‌കൂൾ / കോളേജ്

പരീക്ഷയുടെ നുറുങ്ങു വിദ്യകൾ

By Asha RoseJune 15, 2024Updated:June 29, 20242 Comments4 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register


വേനലവധി കഴിഞ്ഞു സ്കൂളുകളും കോളേജുകളും തുറന്നു. ഇനി പരീക്ഷയുടെ വരവായി. പല കുട്ടികൾക്കും നന്നായി പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷ ഒരു പേടി സ്വപ്നമാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട്. “ഉത്തരം അടങ്ങിയ പാഠഭാഗം വരെ ഓർമ വരും. പക്ഷെ ഉത്തരം മാത്രം ഒരു പുക പോലെ നിൽക്കും എന്ന് ” അനാവശ്യമായി പരീക്ഷയോടുള്ള പേടി കൊണ്ടാണത്. പരീക്ഷയെ പറ്റിയുള്ള ചില മനഃശാസ്ത്ര വശങ്ങൾ നമുക്ക് നോക്കാം. അത് കുട്ടികൾക്ക് പകർന്നു കൊടുത്തു അവരെ പരീക്ഷകളിൽ മിടുക്കരാക്കാം.

എങ്ങിനെയാണ് പരീക്ഷ എഴുതേണ്ടത്  എന്നതിനെ പറ്റി പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. ഒരേ ബുദ്ധിയുള്ള രണ്ടു പേർ പരീക്ഷ എഴുതുമ്പോൾ പരീക്ഷയുടെ ടെക്‌നിക് അറിയാവുന്ന കുട്ടിക്ക് 25% മാർക്ക് വരെ അതേ അറിവുള്ള മറ്റേ കുട്ടിയേക്കാൾ കൂടുതൽ ലഭിക്കാം. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി നടത്തിയ ചില പരീക്ഷണങ്ങളിൽ നിന്നും ഉരുതിരിഞ്ഞ ചില ടെക്‌നിക്കുകൾ നോക്കാം.

ഒന്നാമതായി  ഒരു പേജിൽ എത്ര വരി, ഒരു വരിയിൽ എത്ര വാക്ക് എഴുതണം എന്നതിനെക്കുറിച്ചാണ്. ഒരു പേജിൽ 25 വരിയും ഒരു വരിയിൽ ഏകദേശം 5 വാക്കും എഴുതിയ കുട്ടികൾക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയതായി കണ്ടെത്തി. ചെറിയ കയ്യക്ഷരം ഉള്ളവർ കുറെ വരികളും വലിയ കയ്യക്ഷരം ഉള്ളവർ കുറച്ചു വരികളും എഴുതുമ്പോൾ 25 വരികളും ഒരു വരിയിൽ 5 വാക്കും എന്നതാണ് ബെസ്റ്റ് എന്ന് കണ്ടെത്തുകയും. ഹാർവാർഡ് യൂണിവേഴ്സിറ്റി അവരുടെ answer sheet വരയിട്ട് ഇതുപോലെ 25 വരികളും 5 വാക്കുകളും ആക്കിയെന്നും പറയപ്പെടുന്നു.

രണ്ടാമതായി പരീക്ഷയിൽ ചിലർ അവരുടെ വേഗതയും, കൈയ്യക്ഷരവും എങ്ങനെയാണോ അത് പോലെ തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ എഴുതുന്നത്. ചിലർ തുടക്കത്തിലെ പേജ്  നന്നായി വൃത്തിയായി സമയം എടുത്തു എഴുതുകയും പിന്നീടുള്ള പേജുകൾ വേഗത്തിലും സ്വതസിന്തമായ രീതിയിൽ എഴുതുകയും ചെയ്യും. ഇതിൽ ആദ്യത്തെ പേജ് സമയം എടുത്തു വൃത്തിയായി എഴുതുന്നവർക്ക് മാർക്ക് കൂടുതൽ കിട്ടും എന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. കയ്യക്ഷരം മോശമായ കുട്ടികൾ പ്രത്യേകിച്ച് ഒന്ന് പരിശ്രമിച്ചാൽ കുറച്ചു മാർക്കുകൾ കൂടുതൽ നേടാൻ കഴിയും. അതിനാൽ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു പരീക്ഷ എഴുതുമ്പോൾ ഒരു അഞ്ചു മിനിറ്റ് നമ്മൾ ആദ്യത്തെ പേജ് ഭംഗിയാക്കാൻ ഉപയോഗിച്ചാൽ അതിന്റെ ഗുണം മാർക്കിൽ കാണിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു.

മൂന്നാമതായി ചില കുട്ടികൾ ഉത്തരങ്ങൾ chronological order ൽ എഴുതും. ചിലർ ഉത്തരം അറിയുന്ന ചോദ്യങ്ങൾ ആദ്യാദ്യം എഴുതുകയും അറിയാത്തതു പിന്നീട് എഴുതുകയും ചെയ്യും. എന്നാൽ നമ്പറിന് അനുക്രമമായി chronological ഓർഡറിൽ എഴുതിയ  ഉത്തരങ്ങൾക്കാണ് കൂടുതൽ മാർക്ക് ലഭിക്കുക. മാത്രമല്ല അത്തരത്തിൽ ഉത്തരം നൽകുന്നവരുടെ സ്വഭാവം വളരെ അച്ചടക്കം ഉള്ളതായി തോന്നിക്കുന്നതായി പറയപ്പെടുന്നു. അതുതന്നെയാണ് മാർക്ക് കൂടുതൽ നൽകാനുള്ള കാരണവും.

നാലാമതായി ചിലർ പത്തു ചോദ്യങ്ങളുള്ള ഒരു question പേപ്പറിനു 9 ഉത്തരവും വിശദമായി എഴുതുകയും 10 മത്തെ ചോദ്യത്തിന് ഉത്തരം നൽകാതെ വിടുകയും ചെയ്യുമ്പോൾ ചിലർ പത്തു ചോദ്യങ്ങൾക്കും average ഉത്തരം നൽകി പരീക്ഷ എഴുതുന്നു. ഇതിൽ രണ്ടാമത് പറഞ്ഞ പത്തു ചോദ്യങ്ങൾക്കും ശരാശരി ഉത്തരം എഴുതുന്നവർക്ക് കൂടുതൽ മാർക്ക് ലഭിക്കുകയും. ഒന്നോ രണ്ടോ ചോദ്യങ്ങൾ വിട്ടു എഴുതുന്നവർ സെലക്റ്റീവ് സ്റ്റഡി നടത്തുന്നവർ ആണെന്നുമുള്ള അനുമാനത്തിൽ അവർക്കു മാർക്ക് കുറവ് ലഭിക്കുകയും ചെയ്യുന്നു.പിന്നെ ഉത്തരങ്ങൾ വിട്ടു എഴുതുന്നവർക്ക് time മാനേജ്മെന്റ് ഇല്ല എന്നും. ബാക്കി ഉത്തരങ്ങൾ എഴുതി കഴിഞ്ഞപ്പോൾ സമയം കിട്ടിയിട്ടുണ്ടാകില്ല എന്നും അവർ അനുമാനിക്കും എന്നാണ് പറയുന്നത്.

അഞ്ചാമതായി പറയാനുള്ളത് subtitles ആണ്. ഒരു വലിയ ഉത്തരത്തിനു subtitles കൊടുത്തു എഴുതുമ്പോൾ ആ കുട്ടിക്ക് ആ ഉത്തരത്തിലുള്ള അറിവ് വെളിപ്പെടുന്നു. അത് കഴിഞ്ഞുള്ള explanation മാത്രം ടീച്ചർക്ക്‌ വായിച്ചെടുത്താൽ മതി. ഉത്തരത്തിന്റെ പ്രധാനപെട്ട ഭാഗങ്ങൾ അടിവരയിടുന്നതും നല്ലതാണ്. അറിയാവുന്ന ഉത്തരം ആണേൽ പോലും അത് പുഴ പോലെയങ്ങു എഴുതിയാൽ മാർക്ക് കിട്ടില്ല പകരം subtitles കൊടുത്താൽ നല്ല മാർക്ക്‌ സ്കോർ ചെയ്യാം.

ആറാമതായി opening and closing sentences  വളരെ നല്ല impression ഉണ്ടാക്കും. അതിനാൽ സാഹിത്യപരമായ ഭാഷയിൽ ഒരു ഇരുപതു opening and closing സെന്റെൻസുകൾ എഴുതി പഠിച്ചു വക്കുക. അത് ഉത്തരത്തിൽ പ്രായോഗിക്കാം. എല്ലാ വിഷയങ്ങളിലും പറ്റിയ വരികൾ കണ്ടുപിടിച്ചു എഴുതി വക്കണം. അത് എല്ലാം ക്ലാസ്സിലും പ്രയോഗിക്കാം കാരണം പേപ്പർ നോക്കുന്നത് വിവിധ അധ്യാപകരാണല്ലോ! ഇടിവെട്ട് opening സെന്റെൻസും closing സെന്റെൻസും നല്ലൊരു അഭിപ്രായം കൊടുക്കും. മാർക്കും സ്കോർ ചെയ്യാം.

ആറാമതായി ആദ്യ അവസാന വരികൾ ഇടിവെട്ടാക്കി കഴിഞ്ഞാൽ ഉള്ളിൽ കുത്തി നിറച്ചു എഴുതുക. Answer to the point എന്നൊക്കെ പറയുമെങ്കിലും എല്ലാ ടീച്ചർമാർക്കും കുറെ എഴുതിയ പേപ്പറുകൾ ഇഷ്ടമാണ്. കുറച്ചു ഉത്തരം മാത്രം എഴുതിയാൽ എന്തൊരു ശുഷ്‌കം എന്ന് അവർ വിചാരിക്കുകയും. 10-20 പേപ്പർ എഴുതിയ കുട്ടികൾക്ക് നല്ല മാർക്ക് കൊടുക്കുകയും ചെയ്യും.

ഏഴാമതായി പറയാനുള്ളത് മഹാന്മാരുടെ quotes സിലബസ് അനുസരിച്ചു കുറച്ചു കാണാതെ പഠിച്ചു വക്കുക. അത് മാത്രമല്ല ആ വിഷയത്തിലുള്ള പുസ്തകങ്ങളും അവരുടെ authors നെയും കുറിച്ച് പഠിച്ചു വക്കുക. Quotes, book റഫറൻസ് എല്ലാം അധ്യാപകരിൽ നല്ല സ്വാധീനം ചെലുത്തും നല്ല മാർക്കും കിട്ടും.

ഇതെല്ലാം നന്നായി വിശദമായി എഴുതേണ്ട പരീക്ഷയുടെ ടെക്‌നിക് ആണ്. ഇതല്ലാതെ objective type പരീക്ഷക്കും ടെക്‌നിക്കുകൾ ഉണ്ട്. അത്തരം ചോദ്യ പേപ്പറുകളിൽ ആദ്യത്തെ പത്തു ചോദ്യം നല്ല tough ആയിരിക്കും. അതിനാൽ അത്തരം പരീക്ഷകളിൽ പതിനൊന്നാമത്തെ question മുതൽ answer ചെയ്യുക.അതെല്ലാം answer ചെയ്തു കഴിഞ്ഞു നമുക്ക് ഈ ആദ്യ പത്തു ചോദ്യത്തിലേക്കു വരാം.ആദ്യം തന്നെ വിഷമം പിടിച്ച ചോദ്യങ്ങൾ കണ്ടാൽ നമ്മുടെ ബുദ്ധി അവിടെ നിന്നു പോകും. Objective ടൈപ്പിൽ ആദ്യം ഏതാ എഴുതിയത് എന്ന് കമ്പ്യൂട്ടറിനു അറിയില്ല.അതിനാൽ ധൈര്യമായി പതിനൊന്നാമത്തെ ചോദ്യം മുതൽ എഴുതിതുടങ്ങാം.പിന്നീട് ആദ്യത്തെ ചോദ്യങ്ങൾ എഴുതാൻ വയ്യാതെ കറക്കി കുത്തൽ ആണേൽ അതിനും ടെക്‌നിക് ഉണ്ട്. 150 questions ഉള്ള ഒരു പരീക്ഷയിൽ ഉത്തരങ്ങൾ equally distributed ആകും. അതായതു A എന്ന ഓപ്ഷന്  30 ഉത്തരം. B ക്കു 30,അതുപോലെ C , D, E ക്കെല്ലാം. അപ്പോൾ നമ്മൾ എഴുതിയ ശരിയുത്തരങ്ങൾ നോക്കി അതിൽ ഏതിനാണ് കുറവ് ഉത്തരങ്ങൾ എന്ന് നോക്കി ആ ഓപ്ഷൻ കറക്കി കുത്തുക.

ഇത്തരം ചെറിയ ചെറിയ ടെക്‌നിക്കുകൾ പ്രയോഗിച്ചു നമുക്ക് വലിയ വലിയ പരീക്ഷകൾ വരെ വിജയിക്കാൻ സാധിക്കും.

♥

Post Views: 36
3
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

2 Comments

  1. Sunandha Mahesh on June 19, 2024 7:51 AM

    Excellent

    Reply
  2. Suma Jayamohan on June 18, 2024 9:52 PM

    അതേയതേ
    പേപ്പർ നോക്കുമ്പോൾ ഇതെല്ലാം നോക്കിയാണ് മാർക്കിടുന്നത്. Average ആയി പഠിക്കുന്ന പലരും കൂടുതൽ മാർക്കു നേടുന്നത് ഇങ്ങനെയാണ്
    നല്ല tips❤️👌💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.