Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീ 🔥
അറിവുകൾ ഓർമ്മകൾ പ്രചോദനം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

നീ 🔥

By Asha RoseMay 9, 2025Updated:May 9, 202513 Comments2 Mins Read86 Views
Bookmark Now
Please login to bookmark Close

No account yet? Register

നീതി… വെറും രണ്ടക്ഷരം പക്ഷെ അത് കൂട്ടിമുട്ടിക്കാൻ ചിലപ്പോൾ ഒരാളുടെ ജീവിതം മൊത്തം ശ്രമിച്ചാലും സാധിക്കില്ല എന്നതാണ് വാസ്തവം. നമ്മുടെ മുന്നിൽ ധാരാളം ഉദാഹരണങ്ങളുണ്ട്. നീതി നിഷേധത്തിനെതിരെ നിരന്തരം പോരാടി മരിച്ചവർ. അതിലൊരു പേരാണ് ഈച്ചര വാര്യർ. തന്റെ ഒരേയൊരു മകനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന രാജന് എന്ത് സംഭവിച്ചു എന്നറിയാൻ, മകന്റെ ഒരു അസ്ഥിയെങ്കിലും ലഭിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്തു അവന്റെ ആത്മാവിന് മോക്ഷം നൽകാൻ ഒരു ജീവിതം മുഴുവൻ നീതി ദേവതക്കു മുന്നിൽ ഇരന്നിട്ടും നീതി നേടാതെ വിടപറയേണ്ടി വന്ന ഈച്ചര വാര്യർ. അതേ സമയം തന്റെ പൊന്നുമകളെ കാമപൂർത്തീകരണത്തിനുപയോഗിച്ച് കൊന്നു കളഞ്ഞ കശ്മലനെ നീതി ദേവതക്കു വിട്ടു കൊടുക്കാതെ ഒരച്ഛന്റെ നീതി നടപ്പാക്കി ഈയടുത്തു പരലോകം പൂകിയ ശങ്കരനാരായണൻ എന്ന മറ്റൊരച്ഛൻ! നിയമം കയ്യിലെടുക്കുന്നത് കുറ്റകരമാണെങ്കിലും രണ്ടാമത്തെ അഛൻ നമ്മുടെയെല്ലാം മനസ്സിൽ എന്നും ഒരു ഹീറോ ആയിരുന്നു.

നീതി ആപേക്ഷികമാണ്. നീ നിനക്ക് നീതിയെന്ന് കരുതുന്നത് മറ്റൊരുത്തന്റെ നീതി നിഷേധവും ആകാറുണ്ട്. അത്തരം സംഭവങ്ങൾ ഏറെ കാണുന്ന കേസുകളാണ് വിവാഹമോചന കേസുകൾ. ദാമ്പത്യം എന്ന തടവറയിൽ നിന്നും മോചനം എന്ന നീതി തേടുന്ന ഭാര്യമാർ ചിലപ്പോഴെങ്കിലും മക്കളെ പ്രത്യേകിച്ച് പെണ്മക്കളെ പീഡന ഇരകൾ ആക്കാറുണ്ട്. അവരുടെ ഭർത്താവിനെ സ്വന്തം മകളുടെ പീഡകനായി ചിത്രീകരിക്കുമ്പോൾ നീതി നിഷേധം ആ പിതാവിനെ കീറിമുറിക്കും. അയാളൊരു നല്ല ഭർത്താവല്ലെങ്കിലും ചിലപ്പോൾ അയാളൊരു നല്ല പിതാവായിരുന്നിരിക്കാം. അവിടെയും പീഡനം എന്ന ഒറ്റ വാക്കിലൂടെ അവർ ചെയ്യുന്നത് അയാളിലെ പിതൃത്വത്തിന്റെ നീതി നിഷേധമാണ്. അവിടെയും തീരാതെ ഭർത്താവിന്റെ മൊത്തം വീട്ടുകാരെയും കോടതി കയറ്റാൻ പലരും ഉപയോഗിക്കുന്ന തന്ത്രമാണ് 498A എന്ന സ്ത്രീധന പീഡന നിയമം. മിക്കവാറും കേസുകളിൽ അതും വ്യാജമായിരിക്കും. വയസ്സായ അമ്മ അച്ഛന്മാരെ അറസ്റ്റ് ചെയ്യിച്ചു കോടതി കേറ്റി അവർ നിർവൃതിയടയുന്നത് ഭർത്താവിനോടുള്ള വിരോധം ഒന്നുകൊണ്ടു മാത്രമാണ്.

എന്ത് കൊണ്ടു കോടതികളിൽ നീതി നിഷേധം എന്ന് ചോദിച്ചാൽ കോടതികൾ നമ്മൾ കാണുന്നത് മാത്രമല്ല കാണുന്നത്. കോടതിയുടെ മുന്നിൽ വരുന്ന തെളിവുകൾ വച്ചുമാത്രമാണ് അവർക്കു നീതി നടത്താനാവുക. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന ആപ്തവാക്യം മുന്നിൽ വച്ചുകൊണ്ടാണ് കോടതികൾ പ്രവർത്തിക്കുന്നത്. പക്ഷെ പലപ്പോഴും അതൊരു അർദ്ധവിരാമമായി നമുക്ക് അനുഭവപ്പെടാറുണ്ട്. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും…. അത് മാത്രമാണ് ഇവിടെ നീതിന്യായ കോടതികളിൽ നടക്കുന്നത് എന്ന് പൊതുവെ ഒരു ചൊല്ലുണ്ട്. ഈയിടെയായി ഒരു പാട് നിരപരാധികൾ ശിക്ഷിക്കപെടുന്നുമുണ്ട്. അതിന്റെ കാരണം നീതിന്യായ വ്യവസ്ഥിതീകളിലെ രാഷ്ട്രീയ ഇടപെടലുകളാണ്.അഴിമതിയുടെയും, രാഷ്ട്രീയത്തിന്റെയും ഇടയിൽ ശ്വാസം മുട്ടുന്ന നീതി ദേവതയെ ചിലപ്പോഴൊക്കെ കണ്ണ് കെട്ടി ഇരുട്ടാക്കുന്നവൾ എന്ന് വിളിക്കേണ്ടി വരുന്നത് നമ്മുടെ ഗതികേടാണ്.

മറ്റൊരു നീതിനിഷേധമാണ് വൈകിപ്പിക്കുന്ന നീതി. Justice delayed is justice denied എന്നാണല്ലോ. നിത്യ ജീവിതത്തിൽ നാം കാണുന്ന നീതി നിഷേധം ഈ വൈകിയെത്തുന്ന നീതി തന്നെയാണ്. പോക്സോ പോലുള്ള കേസുകളിൽ പലപ്പോഴും ഇരകൾ ആ ട്രോമയിൽ നിന്നു കരകേറി മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴായിരിക്കും പണ്ട് നടന്ന പോക്സോ കേസിന്റെ വിചാരണ വരുന്നത്. അപ്പോഴേക്കും ആ ട്രോമയിൽ കൂടി ഒരിക്കൽ കൂടി സഞ്ചരിക്കാൻ സാധിക്കാതെ തളരുന്ന കുരുന്നുകളെ കാണാം അതുപോലെ കൂറുമാറുന്ന സാക്ഷികളെയും.

എന്തായാലും പ്രകൃതിയുടെ നീതിക്കായി കാത്തിരിക്കുന്നവരുണ്ട്. കാലം കണക്കു ചോദിക്കുമെന്ന ഒരു പ്രത്യാശയോടെ ജീവിക്കുന്നവർ. അതെത്രത്തോളം പ്രയോഗികമാണെന്ന് നമുക്കറിയില്ലെങ്കിലും പലപ്പോഴും പ്രകൃതിയുടെ നീതി പക്ഷേഭേദങ്ങളില്ലാത്തതെണെന്നു നമ്മെയോർമിപ്പിക്കുന്നതാണ് രാജൻ കേസിലെ പോലീസുകാരുടെ പിന്നീടുള്ള ദുരിത ജീവിതങ്ങൾ. ആ പ്രത്യാശയോടൊപ്പം നീതി ക്ക് വേണ്ടി മനുഷ്യാ നീ… തീ യാകുക. മനസ്സിൽ എപ്പോഴും ആ സ്ഫുരണം കാത്തുസൂക്ഷിക്കുക. പ്രകൃതിയുടെ നീതി നിശ്ചയമായും നിനക്കായിരിക്കും·.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 39
3
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

13 Comments

  1. Asha Rose on May 13, 2025 8:13 PM

    🙏❤️

    Reply
  2. Suresh on May 10, 2025 9:00 PM

    വളരെ നന്നായി എഴുതി 498 A , D V act പ്രത്യേകിച്ച് Dv act 2005. ഈ നിയമം എൻ്റെ അഭിപ്രായത്തി
    ലും അനുഭവത്തിലും ഭീകരമാണ്

    Reply
    • Asha Rose on May 13, 2025 8:02 PM

      ❤️🙏

      Reply
  3. Joyce on May 10, 2025 5:32 PM

    നല്ല രചന.👌
    നിയമത്തിന്റെ ലൂപ്പ് ഹോളിലൂടെ അപരാധികൾ രക്ഷപ്പെടുമ്പോൾ മറെറാരാൾക്ക് നീതി നിഷേധിക്കപ്പെടുന്നത് കാണാറുണ്ട്. 😰

    Reply
    • Suresh9731 on May 10, 2025 9:03 PM

      വളരെ നന്നായി എഴുതി,

      Reply
      • Asha Rose on May 13, 2025 8:12 PM

        🙏❤️

        Reply
    • Asha Rose on May 13, 2025 8:03 PM

      🙏❤️

      Reply
  4. Neethu V. R on May 10, 2025 10:01 AM

    എല്ലാ മനുഷ്യരും ഒരുപോലെ നീതി അർഹിയ്ക്കുന്നുണ്ട്. സ്വയം നീതി നേടിയെടുക്കുന്നതിനിടയിൽ മറ്റൊരാളെ അനീതിക്കിരയാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലല്ലോ..
    നന്നായി എഴുതി 👌

    Reply
    • Suma Jayamohan on May 10, 2025 5:45 PM

      ഈച്ചരവാര്യരും രാജനും പിറവി സിനിമയും ഇന്നും മനസ്സിൽ നൊമ്പരമുണർത്തുന്നു. അതുപോലെ തന്നെയാണ് കൃഷ്ണപ്രിയയും അച്ഛനും. നീതിയും അനീതിയും പലരും തിരിച്ചറിയാൻ ശ്രമിക്കുന്നു പോലുമില്ല.
      നല്ല വിവരണം❤️👌🌹

      Reply
    • Asha Rose on May 13, 2025 8:03 PM

      ❤️🙏

      Reply
    • Asha Rose on May 13, 2025 8:04 PM

      🙏❤️

      Reply
  5. Seji Rajeev on May 10, 2025 6:59 AM

    രാജൻ കൊലക്കേസ് കേട്ടിട്ടുണ്ട് കെ കരുണാ കരനുമായി ബന്ധപ്പെട്ട ഒരു കേസല്ല കുറച്ചു കൂടി വിശദമായി എഴുതാമയിരുന്നു വക്കിലേ !!! എഴുത്ത് നന്നായി

    Reply
    • Asha Rose on May 13, 2025 8:04 PM

      ❤️🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.