Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണത്തിനു വയസ്സ് 50
ഓർമ്മകൾ പ്രചോദനം സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

ഓണത്തിനു വയസ്സ് 50

By Silvy MichaelAugust 18, 2023Updated:August 19, 20235 Comments3 Mins Read118 Views
Bookmark Now
Please login to bookmark Close

No account yet? Register

കൊല്ലവർഷം 1149. പൊന്നിൻ ചിങ്ങമാസം…

മാനത്തേറാൻ വെമ്പി ഒരു ഓണവില്ല് നാണിച്ചു നിൽക്കുന്നു. പക്ഷേ പെയ്തൊഴിയാൻ വിസമ്മതിച്ച് കർക്കിടകം ചിങ്ങത്തിലേക്കും മഴക്കുട നീർത്തി കുസൃതി കാട്ടുന്നു. ചിങ്ങം അതൊന്നും ഗൗനിക്കുന്നേ ഇല്ല. ഉല്ലാസവും ഉത്സാഹവും അവളുടെ മുഖമുദ്ര ആണല്ലോ. ഓണക്കോടിയുടുക്കാൻ ആവേശം പൂണ്ടു നിന്ന അവളുടെ മൂന്നാം പുലരിയുടെ നാലാം യാമത്തിൽ ആണ് അങ്ങ് കിഴക്കൻ മലഞ്ചെരുവിൽ ഓണ നിലാവ് ഒന്നുദിച്ചത്. മേലെ മാനത്ത് ചന്ദ്രൻ അശ്വതി നക്ഷത്രവുമായി സൊറ പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴതാ ഇങ്ങു താഴെ ഓണക്കിളികൾ പുലരിപ്പാട്ടൊന്ന് നീട്ടി പാടുന്നു . ഓണത്തുമ്പികൾ ചിറകടിച്ചുയരുന്നു. നാടും വീടും നിറയുന്ന കുരവമേളം. അവർ സൂക്ഷിച്ചു നോക്കി. ഓണം എത്തിയോ? ഒരു സന്ദേഹം!പക്ഷേ അപ്പോഴാണ് അവർ അത് കണ്ടത്. മാവേലിയെത്തും മുൻപേ, മാമ്പൂ പോലെ ചിരിക്കുന്ന കുഞ്ഞു പെൺകിടാവൊന്ന് കൈകാലിട്ടിളക്കിച്ചിരിച്ചു കൊണ്ട് അവിടെ പിറന്നുവീണിരിക്കുന്നു– ഓണപ്പൂവ് പോലെ… ഓണക്കസവു പോലെ.

ഇന്ന് ആ പിറവിയുടെ അമ്പതാം വാർഷികമാണ്. അതെ, ഇന്നെന്റെ അൻപതാം പിറന്നാൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സുഖദുഃഖങ്ങളുടെ ,കോപ താപങ്ങളുടെ, ചിരിയുടെ, ചിരികേടിന്റെ ഒക്കെ ഒരു റോളർ കോസ്റ്റർ റൈഡ് ഇന്ന് അതിന്റെ ജൂബിലി തികയ്ക്കുകയാണ്! ആകെക്കൂടെ നോക്കുമ്പോൾ ഒരു അത്ഭുതം പോലെ തോന്നുന്നു. നീന്തിക്കടന്ന സങ്കടച്ചുഴികൾ, കിതച്ചും കുതിച്ചും കീഴടക്കിയ ആശമലകൾ, ഒരു തിരിവെട്ടത്തിന്റെ ആശ്വാസത്തുരുത്തുപോലുമില്ലാതെ പ്രാഞ്ചിക്കയറിയ ഇരുട്ടുപാതകൾ… ഒക്കെയ്ക്കും മീതെ എങ്ങുനിന്നെന്നു പോലും അറിയാതെ ജീവിതത്തിൽ പ്രഭാതപൂരം വിതറിയ എണ്ണമറ്റ പ്രകാശഗോപുരങ്ങൾ!! ജീവിതം ഉരുട്ടിത്തന്ന കല്ലും കട്ടയും ഒക്കെ പെറുക്കിക്കൂട്ടി അനുഭവങ്ങൾ ക്കൊണ്ട് വിടവടച്ച് അനുഗ്രഹങ്ങളുടെ ചാന്തു തേച്ചു മിനുക്കി ഞാനൊരു സൗധം പണിയുകയായിരുന്നു. ഇന്ന് ഞാൻ അതിനുള്ളിലിരുന്ന് കൃതാർത്ഥത രുചിച്ച് സന്തോഷം മേമ്പൊടി ചേർത്ത് ജീവിതം ചിതറിച്ചിട്ട അർത്ഥങ്ങളെയും അനർത്ഥങ്ങളെയും ലാഘവത്തോടെ നോക്കിച്ചിരിക്കുന്നു. അന്നാപ്പുലരിയിൽ അമ്പിളി അശ്വതിയുടെ കാതിൽ പറഞ്ഞത് ഇങ്ങനെയായിരിക്കണം- നീയാണ് അവളുടെ നക്ഷത്രം.കണ്ടോളൂ.. അവൾ അശ്വം പോലെ പായും…
—————————————

പോയ വർഷങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ ജീവിതത്തിലെ ഓരോ ഘട്ടത്തിനും അതിന്റെതായ നിറക്കൂട്ടുകൾ ഉണ്ടായിരുന്നു. നിറങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു എന്നു മാത്രം. എങ്കിലും ഏറ്റവും കൂടുതൽ ആഹ്ലാദിച്ചുല്ലസിച്ച ഘട്ടം ഏതെന്ന് ചോദിച്ചാൽ എനിക്ക് അതിനൊരുത്തരമേയുള്ളൂ..എന്റെ നഴ്സിംഗ് പഠനകാലം! എന്തുകൊണ്ട് എന്നല്ലേ?

നിരീക്ഷണക്കണ്ണുകളുടെ ഒരു കടലിൽക്കൂടിയാണ് ഞാൻ അന്ന് വരെ നീന്തിയിരുന്നത്.യാഥാർത്ഥ്യം ഒരു പക്ഷേ അതായിരുന്നിരിക്കില്ല എങ്കിലും, എനിക്ക് ചുറ്റും ശാസനയുടെ,കുറ്റപ്പെടുത്തലുകളുടെ, വേണ്ടാത്ത വിലക്കുകളുടെ ഒക്കെ കണ്ണും കയ്യും ഉയരുന്നതായി ഞാൻ ഭയപ്പെട്ടിരുന്നു. ബാംഗ്ലൂർ സെന്റ് ജോൺസിൽ ആണ് ഞാൻ നഴ്സിംഗ് ചെയ്തത്. ഒരു വിശാലമായ ക്യാൻവാസ് ആയിരുന്നു ആ ക്യാമ്പസ്. ആർക്കും മനോധർമ്മം അനുസരിച്ച് ചായങ്ങൾ ചാലിച്ചു ചേർക്കാം. ചിത്രങ്ങൾ കോറിയിടാം. ഞാൻ അടങ്ങുന്ന ഞങ്ങളുടെ ഐവർ സംഘത്തെപ്പോലെ ചെറു ചെറുശലഭക്കൂട്ടങ്ങൾ അവിടെ യഥേഷ്ടം പാറി നടന്നു. അവരവരുടെ കുസൃതികൾ ഒപ്പിച്ചു,പഠിച്ചു, പഠിക്കാതിരുന്നു.. ഇണക്കവും പിണക്കവും ഇച്ഛകളും ഇച്ഛാഭംഗങ്ങളും എല്ലാം ഞങ്ങളുടെ ദിനങ്ങളിൽ എഴുതിച്ചേർത്തു. ക്യാമ്പസിന്റെ ഇടവഴികൾ പിന്നിട്ട് നഗരത്തിന്റെ തെരുവുകളെ നടന്നറിഞ്ഞു. ഷോപ്പിംഗും ബാർഗെയ്യിനിങ്ങും ‘മൂവി’യിങ്ങും സൈറ്റ് സീയിങ്ങും എല്ലാം ഞങ്ങളിലെ സാമൂഹ്യ ജീവികളെ വളർത്തി. രാത്രി 9 വരെ തുറന്നിട്ട ഹോസ്റ്റൽ വാതായനങ്ങൾ ഉത്തരവാദിത്വത്തോടെ എങ്ങനെ ജീവിക്കാം എന്ന് ഞങ്ങളെ പഠിപ്പിച്ചു. ആറു വർഷത്തെ അർമാദത്തിനു ശേഷം അവിടെനിന്ന് പടിയിറങ്ങുമ്പോൾ ഞങ്ങൾക്കൊരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.. ഇനിയും ഒരിക്കൽ കൂടി നമുക്ക് ഇവിടേക്ക് തിരികെ വരണം. ഇതുപോലെ കെയർ ഫ്രീ ആയി വീണ്ടും ഒരിക്കൽക്കൂടി ഈ നടവഴികൾ താണ്ടണം..

പലപ്പോഴും ഞാൻ എന്റെയാ പഠനകാലത്തെ ഇന്നത്തെ കാലവുമായി തട്ടിച്ചു നോക്കാറുണ്ട്. അന്നും പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെ കുട്ടികൾ കടന്നു പോകാറുണ്ടായിരുന്നു. കര കാണാത്തത് എന്ന് തോന്നിപ്പിക്കും വിധമുള്ള സങ്കടക്കടലുകളിൽപ്പെടാറുണ്ടായിരുന്നു.അധികൃതരിൽ നിന്ന് മോശം സമീപനങ്ങൾ ഇന്നത്തേക്കാൾ വഷളായ രീതിയിൽ അനുഭവിക്കാറുണ്ടായിരുന്നു.പക്ഷേ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യകൾ കുറവായിരുന്നു. ആത്മഹത്യ മാത്രമാണ് ഒരു പരിഹാരം എന്ന് ആരും കരുതിയില്ല. കാരണം അന്ന് മേൽപറഞ്ഞതുപോലെ സൗഹൃദക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. പരസ്പരം സംവദിക്കാനും സൊറ പറയാനും കുട്ടികൾക്ക് സമയമേറെയുണ്ടായിരുന്നു. ഭാരങ്ങൾ ഇറക്കി വയ്ക്കാൻ തോളുകൾ ചുറ്റിനും ഉണ്ടായിരുന്നു.ആരും ഒറ്റത്തുരുത്തുകൾ ആയിരുന്നില്ല. ഡിജിറ്റൽ വേൾഡ് ആരുടെയും സമയത്തെയോ സൗഹൃദങ്ങളെയോ അപഹരിക്കാറില്ലായിരുന്നു. വെർച്വൽലോകം എല്ലാവർക്കും സ്വപ്നങ്ങളിൽ മാത്രമായിരുന്നു. തൊട്ടറിയാവുന്നതും കെട്ടിപ്പിടിക്കാവുന്നതുമായിരുന്നു ബന്ധങ്ങൾ. അവിടെ നൊമ്പരപ്പെടുന്ന ഒരു മനസ്സ് ഒരിക്കലും സഹപാഠികൾക്കോ സഹമുറിക്കാർക്കോ അഗോചരമായിപ്പോയില്ല. കൂട്ടിരിക്കാൻ ഓരോ കൂട്ടുകാരനും/ കാരിക്കും ആവോളം നേരം ഉണ്ടായിരുന്നു. ഇന്ന് പക്ഷേ കാലവും ഒപ്പം കോലവും മാറി. മൊബൈൽ ഫോൺ മാത്രമല്ല വില്ലൻ! സമൂഹം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന പ്രതീക്ഷകളുടെ അമിതഭാരവും അതുമൂലം ഉണ്ടാകുന്ന സമയക്കുറവും എല്ലാം വില്ലൻ ആകുന്നുണ്ട്. ഒക്കെക്കാണുമ്പോൾ ഞാൻ അനുഭവിച്ച ആ ഗതകാലനന്മ നഷ്ടബോധം കൊണ്ട് തെല്ലൊന്നുമല്ല എന്നെ ദുഃഖിതയാക്കുന്നത്.

അതവിടെ നിൽക്കട്ടെ.നമുക്ക് എന്റെ പൂമ്പാറ്റക്കാലത്തേക്ക് മടങ്ങാം. കാലം ഇപ്പോൾസെന്റ് ജോൺസിന്റെ മുറ്റത്തുനിന്ന് രണ്ടു രണ്ടര പതിറ്റാണ്ടുകൾ ഉരുണ്ടു. പക്ഷേ അവിടെ ഒരിക്കലെങ്കിലും തിരികെയെത്തണമെന്ന ആഗ്രഹം മാത്രം ഇപ്പോഴും ഗൊരേറ്റി ബ്ലോക്കിന്റെ മുൻപിലെ വിശാലമായ നടപ്പാതയിൽ അങ്ങോട്ടുമിങ്ങോട്ടും വട്ടം കറങ്ങി ഒരേ നിൽപ്പു തന്നെ.

സുഖദുഃഖങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തിയാൽ ഈ അര നൂറ്റാണ്ടിലെ എന്റെ ജീവിതത്തിൽ സുഖത്തിന്റെ തട്ട് ഏറെ താഴ്ന്നു തന്നെയാണ് സ്ഥാനം അടയാളപ്പെടുത്തുന്നത്. വീക്ഷണ കോണുകളെ രാകിപ്പരുവപ്പെടുത്താൻ, പോയ നാളുകൾ എന്നെ പഠിപ്പിച്ചിരുന്നല്ലോ. അങ്ങനെ അറിവുകളുടെയും അനുഭവങ്ങളുടെയും ഊടിനും പാവിനും ഇടയിലൂടെ അശ്വം പോലെ സഞ്ചരിച്ച് ഈ ശതവർഷപ്പാതിയിൽ ഞാൻ നിൽക്കുന്നത് വരവർഷ ഗരിമയുടെ പ്രൗഢമായ അങ്കണത്തിലാണ്. 50 വർഷങ്ങൾ തീർത്ത നിറവിന്റെ ഓണമുറ്റത്താണ്.

Happy Birthday To Me….

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ 

Post Views: 31
6
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

5 Comments

  1. Sabira on September 10, 2023 9:54 AM

    ❤️❤️നഴ്സിംഗ് ഓർമകൾ ഷെയർ ചെയ്യൂ..

    Reply
  2. Sunandha Mahesh on September 2, 2023 10:11 AM

    എന്ത് രസായിട്ടാ എഴുതിയിരിക്കുന്നെ…
    അടിപൊളി 👍👍👍

    Reply
    • Silvy Michael on September 4, 2023 2:54 PM

      ♥️♥️♥️

      Reply
  3. Rathi Ramesh on August 18, 2023 6:23 PM

    Wow! Golden Jubilee
    സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ dear💖💖

    Reply
    • Silvy Michael on August 18, 2023 7:06 PM

      Thank you dear🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.