Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓട്ടോഗ്രാഫ്
പ്രണയം ബന്ധങ്ങൾ വിവാഹം

ഓട്ടോഗ്രാഫ്

By Divya SreekumarAugust 22, 2023Updated:August 30, 20238 Comments2 Mins Read166 Views
Bookmark Now
Please login to bookmark Close

No account yet? Register

“Sea is full of water
Sky is full of stars
My mind is full of you”

With love
Roy
————-
അലമാരയുടെ അകത്തെ അറയിൽ ഭദ്രമായി പൊതിഞ്ഞുവെച്ച അമ്മയുടെ ഓട്ടോഗ്രാഫ് തുറന്ന് വരികളിലൂടെ കണ്ണോടിക്കുമ്പോൾ ധ്വനിയുടെ ചുണ്ടുകളിൽ അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു. ഒരു പതിനഞ്ചുകാരിയോടുള്ള തൻ്റെ പ്രണയം പറയാൻ ഇരുപതുകാരൻ കുഞ്ഞുപുസ്തകത്താളിൽ നീലമഷിയാൽ കോറിയിട്ട വെറും വാചകങ്ങളായിരുന്നില്ല അത്.

ഭംഗിയാർന്ന പച്ച വെൽവെറ്റ് തുണിയുടെ പുറംചട്ടയുള്ള ഓട്ടോഗ്രാഫിൻ്റെ പേജുകളൊരോന്നും മറിച്ചുനോക്കുമ്പോഴും ധ്വനി ചിന്തിച്ചത് മുപ്പതു വർഷങ്ങൾക്കിപ്പുറവും സ്കൂൾക്കാലത്തെ ബന്ധം അതേപടി തുടരുന്ന അമ്മയുടെ സൗഹൃദങ്ങളെക്കുറിച്ചു കൂടെയാണ്. അവരുടെ സുഹൃത്ത് ബന്ധത്തിൻ്റെ ആഴവും ആത്മാർത്ഥതയുമൊന്നും ഇപ്പോഴത്തെ തലമുറയ്ക്ക് ഉണ്ടാവില്ലെന്ന് അമ്മ പറയുമ്പോൾ വെറുതെയെങ്കിലും തർക്കിക്കുമെങ്കിലും പലപ്പോഴും അമ്മയാണ് ശരിയെന്ന് തോന്നാറുണ്ട്.

സ്കൂൾഗ്രൂപ്പിൽ മെസേജുകൾ അയക്കുമ്പോൾ,കൂട്ടുകാരോടൊത്ത് കലപിലകൂട്ടി നടന്നിരുന്ന പതിനഞ്ചുകാരിയുടെ ചുറുചുറുക്കായിരുന്നു അമ്മയിൽ കണ്ടിരുന്നതെന്ന് അവളോർത്തു. ഒരിക്കൽ അവരുടെ ചർച്ചകൾക്ക് ചെവിയോർത്തിരിക്കുന്നതിനിടയിലാണ് ഈ പച്ച ഓട്ടോഗ്രാഫിന് പിന്നിലുള്ള കഥയുടെ തുമ്പ് ധ്വനിക്ക് കിട്ടിയത്.കൂടുതലറിയാനുള്ള ആഗ്രഹം കൊണ്ട് അമ്മയുടെ പിന്നാലെ കൂടിയെങ്കിലും ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറിയപ്പോൾ  പപ്പ കഥ പറയാൻ തുടങ്ങിയതായിരുന്നു. അമ്മേടെ കണ്ണുരുട്ടലിൽ പുള്ളിക്കാരൻ വാ പൊത്തിവച്ചു. അമ്മയുടെ കണ്ണുകളിലെ തിളക്കവും മുഖത്തെ നാണവും കണ്ടപ്പോ അവൾക്ക് ആകാംക്ഷ വർദ്ധിച്ചുവെങ്കിലും പിന്നീട് പറയാമെന്ന് പപ്പ ആംഗ്യഭാഷയിൽ കാണിച്ചത്, ഭാഗ്യം! അമ്മ കണ്ടില്ല.

സ്കൂൾ വിട്ടുവരുന്ന പത്താംക്ലാസുകാരിയെ വഴിയിൽ കാത്തുനിന്നിരുന്ന പച്ച ഷർട്ടുകാരനെയും  അവനെക്കാണുമ്പോൾ നാണത്താൽ മുഖം കുനിച്ചാണെങ്കിലും ഇടം കണ്ണിട്ടു നോക്കി മുന്നോട്ട് നടന്നിരുന്നവളെയും  കുറിച്ച് മുറ്റത്തെ ചെമ്പകച്ചോട്ടിലിരുന്ന് പപ്പ പറഞ്ഞത് ധ്വനിയുടെ  പതിനഞ്ചാം വയസ്സിലായിരുന്നു. അന്ന് അമ്മയുടെ മുഖം നാണത്താൽ തുടുത്തത് ധ്വനി ഓർമ്മിച്ചു.

പരസ്പരം ഇഷ്ടമാണെന്ന് ഒരിക്കൽപ്പോലും നേരിട്ട് പറഞ്ഞില്ലെങ്കിലും ഉള്ളിൽ നിറയെ അവനോടും അവൻ്റെ പച്ച ഷർട്ടിനോടുമുള്ള പ്രണയവും ആരാധനയും മൂത്ത് ഓട്ടോഗ്രാഫിൽ വരെ പച്ചനിറം കലർത്തിയ കാര്യം പറഞ്ഞ് പപ്പ പിന്നീടും അമ്മയെ കളിയാക്കാറുണ്ടായിരുന്നു. ക്ലാസ്സ് അവസാനിക്കുന്നതിന് തൊട്ട് മുന്നത്തെ ദിവസം വീട്ടിലേക്കുള്ള യാത്രയിൽ ഓട്ടോഗ്രാഫ് അമ്മയുടെ കൂട്ടുകാരികളിലാരോ പച്ച ഷർട്ടുകാരൻ്റെ മുന്നിലേക്കിട്ട് ഓടിമാറി. അവനതിൽ തൻ്റെ പ്രാണസഖിക്കായി വരികൾ കുറിച്ചു. അവിടുന്നിങ്ങോട്ട് പ്രണയം പൂത്തുലഞ്ഞ നാളുകളായിരുന്നു. അവനവളെ ജീവിതത്തിലേക്ക് കൂടെക്കൂട്ടി. ഇന്ന് അവരുടെ ഇരുപതാം വിവാഹവാർഷികമാണ്, ഒപ്പം ആ പ്രണയവല്ലരിയിൽ വിരിഞ്ഞ ധ്വനിയുടെ പത്തൊമ്പതാം പിറന്നാളും.

ആഘോഷമാക്കേണ്ടിയിരുന്ന ഈ ദിനം ഒന്നു മനസ്സറിഞ്ഞു സന്തോഷിക്കാൻ കൂടി  കഴിയാത്ത അവസ്ഥയിലൂടെയാണല്ലോ തങ്ങളിപ്പോൾ കടന്നുപോകുന്നതെന്ന് ചിന്തിച്ചപ്പോൾ ധ്വനിയുടെ ഇരുമിഴികളും നിറഞ്ഞൊഴുകി. ഒരാക്സിഡൻ്റിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളജിൽ ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിൽ കിടക്കുകയാണ് അവളുടെ അമ്മ. അമ്മയുടെ ഓർമ്മയിൽ എന്നും തങ്ങിനിൽക്കുന്ന ഏറ്റവും പ്രിയപ്പെട്ട എന്തെങ്കിലും കാണിച്ചുകൊടുക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടപ്പോഴാണ് ഓർമ്മശക്തി തിരികെക്കിട്ടാനുള്ള അവസാന കച്ചിത്തുരുമ്പായി കണ്ടിട്ട് ഓട്ടോഗ്രാഫെടുക്കാൻ ധ്വനി വീട്ടിലെത്തിയത്. ഒരോന്നോർത്തിരുന്ന് സമയം പോയതറിഞ്ഞില്ല. നിറഞ്ഞുവന്ന കണ്ണുകളമർത്തിത്തുടച്ച് വീട് പൂട്ടി ധ്വനി കാറിലേക്ക് കയറി. ആശുപത്രി വരാന്തയിൽ കാത്തിരിക്കുന്ന പപ്പയുടെ അരികിലെത്തി ഓട്ടോഗ്രാഫ് കയ്യിൽ വെച്ചുകൊടുക്കണം. പപ്പയാവണം അമ്മയ്‌ക്ക് അത് കാണിച്ചുകൊടുക്കേണ്ടത്. ഓട്ടോഗ്രാഫ് വെച്ച ബാഗ് അവൾ ഒന്നുകൂടെ തൻ്റെയടുത്തേക്ക് ചേർത്തുവച്ചു. അവൾക്ക് ഈ ഓട്ടോഗ്രാഫ് ഇന്നൊരു പ്രതീക്ഷയാണ്, ജീവിതത്തിൻ്റെ പച്ചപ്പ് തിരികെപ്പിടിക്കാനായുള്ള അവസാനത്തെ പ്രതീക്ഷ.

✍️ ദിവ്യ ശ്രീകുമാർ

Post Views: 33
6
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

8 Comments

  1. Sobha Narayanasharma on September 13, 2023 6:32 PM

    മനോഹരമായ എഴുത്ത് ☺️👍🌹

    Reply
  2. sabira latheefi on August 23, 2023 9:32 AM

    ഓട്ടോഗ്രാഫ് ചിലർക്ക് ഓർമകളുടെ ശവമഞ്ചൽ ആകുന്മ്പോൾ, ചിലർക്കത് മധുര സ്മരണകൾ ആണ്. എനിക്ക് അതു വഴി കിട്ടിയത് ഇഷ്ട്ടപെട്ടവനോടൊത്തുള്ള ജീവിതം ആയിരുന്നു. Pdc ക്ക് പഠിക്കുമ്പോൾ എന്റെ ഓട്ടോഗ്രാഫ് എങ്ങനെയോ ഉപ്പാന്റെ കയ്യിൽ കിട്ടി. ഒരു വൺവേ പ്രേമത്തിന്റെ തെളിവുകൾ കിട്ടിയ ഉപ്പ ആളെ തന്നെ എനിക് തന്നു

    Reply
    • Divya Sreekumar on August 23, 2023 9:41 AM

      എല്ലാവർക്കും ഇതുപോലെയുള്ള ഉപ്പായെ കിട്ടില്ല.നിങ്ങള് ഭാഗ്യവതിയാണ്😀👍♥️
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി സന്തോഷം ഡിയർ🥰

      Reply
      • Sabira on August 23, 2023 11:10 AM

        ❤️❤️

        Reply
    • Manna Mereeza on August 25, 2023 3:25 PM

      ഭാഗ്യവതി 🥰

      Reply
      • Manna Mereeza on August 25, 2023 3:28 PM

        ദിവ്യ!!! നല്ല രചന👍

        Reply
        • Divya Sreekumar on August 25, 2023 5:44 PM

          സന്തോഷം, Thank u so much ♥️

          Reply
      • Divya Sreekumar on August 25, 2023 5:45 PM

        😍🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.