Author: Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായു പോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰

“ഡീ… ” ജെസ്സിയുടെ അലർച്ചയിൽ, വായിലേക്ക് കൊണ്ടുപോയ ലയയുടെ കൈ വിറകൊണ്ടു. പാഞ്ഞുവന്ന് ഒരൊറ്റത്തട്ട്!! അവൾ കൈയിലിറുക്കിപ്പിടിച്ചിരുന്ന ഗുളികകൾ തലയ്ക്കുമുകളിലൂടെ മുറിയിൽ ചിതറിവീണു. മുഖമടച്ചുകിട്ടിയ അടിയിൽ ലയ വേച്ചുപോയി. “എന്താ കൊച്ചേ നീ കാണിച്ചത്?  ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ! ചേച്ചി നിന്നോട് വൈകുന്നേരം എന്തൊക്കെ… പറഞ്ഞുതീരുംമുമ്പേ ആർത്തലച്ച നിലവിളിയോടെ ലയ ജെസ്സിയുടെ തോളത്തേക്ക് വീണു. “നീ അരുതാത്തതെന്തെങ്കിലും ചെയ്യാൻ മുതിരുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാ ഞാനിന്നത്തെ നൈറ്റ്ഡ്യൂട്ടി അജിതസിസ്റ്ററുമായി  മാറ്റിയെടുത്ത് നിനക്ക് കൂട്ടിരുന്നത്. എന്നിട്ടും ഞാനൊന്ന് മുറിയിൽനിന്നു മാറിയപ്പോളേക്കും… ജെസ്സിയ്ക്ക് സങ്കടമടക്കാനായില്ല. “ജീവിതം ഇങ്ങനെയൊക്കെയാണ് കൊച്ചേ. നമ്മള് ആശിക്കുന്നതല്ല വിധി നമുക്ക് കരുതിവെക്കുന്നത്. വിമലുമായുള്ള നിന്റെയടുപ്പം  അറിഞ്ഞപ്പോൾതന്നെ ഞാൻ മുന്നറിയിപ്പ് തന്നതാ. അവൻ ചവച്ചുതുപ്പിയ  പെമ്പിള്ളേരെ എനിക്ക് നേരിട്ടറിയാമെന്നു പറഞ്ഞിട്ടും കൊച്ച് മുഖവിലയ്ക്കെടുത്തില്ല. അന്ന് നിന്റെ വാക്കുകളിൽ, ഒന്നിച്ചൊരു ജീവിതം തുടങ്ങാനുള്ള ഇഷ്ടമാണ് നിങ്ങൾക്കിടയിലെന്ന ഉറപ്പുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച  വീട്ടിൽപോയിവന്നപ്പോ വിമലും അച്ഛനമ്മമാരും  പെണ്ണുകാണാൻ വന്ന സന്തോഷത്തിലായിരുന്നല്ലോ നീ. ഒന്നും കാണാതെ അവൻ ഈ ആലോചനയുമായി…

Read More

“ഹേമേ, ഈ പ്ലേറ്റില് ബാക്കിയുള്ള ചോറുംകറിയും മുറ്റത്തു തട്ടിയേക്ക് ട്ടോ. വല്ല കാക്കയും വന്നു കൊത്തിത്തിന്നോളും” സുകുമാരൻ കൈകഴുകാൻ പോവുന്നേരം ഭാര്യയെ ഓർമ്മിപ്പിച്ചു. എന്തോ അത്ഭുതം കേട്ടപോലെ ഹേമ സുകുവിൻ്റെ മുഖത്തേക്കുനോക്കി. അയാളാവട്ടെ യാതൊന്നും സംഭവിക്കാത്തമട്ടിൽ മുണ്ടിൻ്റെ കോന്തലയിൽ കൈയും മുഖവും തുടച്ച് ഉമ്മറത്ത് ചാരുകസേരയിൽ പോയിരുന്നു. ഓർമ്മകളിങ്ങനെ തിരമാലകൾപോലെ മനസ്സിൽ ഓളം വെട്ടുകയാണ്. ചെറുപ്പം തൊട്ടേ കാക്കകളെ കാണുന്നത് സുകുവിന് വെറുപ്പായിരുന്നു. മുറ്റത്തോ പറമ്പിലെ മരങ്ങളിലോ ഒരുകാക്ക വന്നിരുന്നാൽ ഒട്ടും സമയംകളയാതെ അതിനെ കവണിയിൽ കല്ലുവെച്ച് ഓടിക്കും. അയാൾ വളരുന്തോറും കാക്കകളോടുള്ള  അനിഷ്ടവും കൂടിവന്നു. “എടാ സുകൂ, അത് ബലിക്കാക്കകളാണെടാ മോനേ. നമ്മുടെ അപ്പനപ്പൂപ്പന്മാർ നമ്മളെ കാണാൻ വരുന്നതാ, നീയതിനെ ഉപദ്രവിക്കല്ലേ”. സാമാന്യം വലുപ്പവും, എണ്ണക്കറുപ്പുമുള്ള കാക്കകളെ ഓടിച്ചുവിടുമ്പോൾ അച്ഛനുമമ്മയും ഒച്ചവെക്കും. അയാളതൊന്നും ഗൗനിക്കാറില്ല. “നാളെ ഞാനും നിൻ്റമ്മേം മരിച്ചു കഴിഞ്ഞ് ഇതുപോലെ കാക്കേടെ രൂപത്തിൽ നിൻ്റെയരികിൽ വന്നാല് ഒരുതുള്ളിവെള്ളംപോലും  തരാതെ നീ ഓടിച്ചു വിടൂലോ”. ഇത്തരം അന്ധവിശ്വാസങ്ങളുടെ യുക്തിയില്ലായ്മയെക്കുറിച്ച് …

Read More

എന്റെ രുചിമുകുളങ്ങളെ ഒരിക്കലും ആകർഷിക്കാത്തൊരു പച്ചക്കറിയാണ് വഴുതനങ്ങ. പ്രത്യേകിച്ച് വയലറ്റ് നിറത്തിലുള്ളത്. സാമ്പാറിലൊക്കെ ഈയൊരു സാധനം കണ്ടാൽ എനിക്ക് ഓക്കാനം വരും. ഗതികേട് എന്താന്നുവെച്ചാൽ കെട്ട്യോന്റെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് ഇതേ വഴുതനങ്ങ. എപ്പോ പച്ചക്കറി വാങ്ങ്യാലും കൂട്ടത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ടാകും.  മെഴുക്കുപെരട്ടിയും, തോരനുണ്ടാക്കിയും, മസാല ചേർത്ത് ഫ്രൈ ചെയ്തും, ബാക്കി ഒരെണ്ണം സാമ്പാറിലിട്ടും പുള്ളിയെ തീറ്റിക്കാൻ എനിക്കും നല്ല ഉത്സാഹം. കാലംപോകേ  പച്ച നിറത്തിലുള്ള വഴുതനങ്ങയെ ഞാനെപ്പൊഴോ ഇഷ്ടപ്പെട്ടുതുടങ്ങി. അപ്പോളും വയലറ്റ് സുന്ദരി പടിക്ക് പുറത്തുതന്നെ. ഈയിടെ സ്കൂൾഫ്രണ്ട്സ് ഗ്രൂപ്പിൽ ഒരു കൂട്ടുകാരി ആകർഷകമായ ഒരു വിഭവത്തിന്റെ ഫോട്ടോ പോസ്റ്റുചെയ്തു. ഞങ്ങൾ അതെന്താണെന്ന് പറയണമത്രേ. രുചിയെപ്പറ്റി വർണ്ണിച്ച് മതിവരുന്നില്ല അവൾക്ക്. ഫോട്ടോ കണ്ടിട്ട് അതിലെ ചേരുവകളെന്താന്ന് ആർക്കും പിടികിട്ടിയില്ല. ഒടുക്കം അവളുതന്നെ വെളിപ്പെടുത്തി- വഴുതനങ്ങ!! അതും വയലറ്റ് നിറത്തിലുള്ളത്. അയ്ശരി! ഇതിനായിരുന്നോ ഇത്ര ഡെക്കറേഷൻ. എത്ര അലങ്കരിച്ചുവെച്ചാലും വഴുതനങ്ങയല്ലേ. എന്റെ മുഖത്ത് പുച്ഛം. പൊന്നുരുക്കുന്നേടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്ന മട്ടിൽ ഞാനാ ചർച്ച ബഹിഷ്ക്കരിച്ചു.…

Read More

അഴീക്കോട്ടെ ആളും ആരവവുമുള്ള തറവാട്ടിൽനിന്ന് ടൗണിലെ വാടകവീട്ടിലേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ, ഗ്രാമത്തിൽനിന്നു വ്യത്യസ്തമായി നഗരം സമ്മാനിച്ച കൗതുകക്കാഴ്ചകൾ ഒഴിച്ചു നിർത്തിയാൽ, അച്ഛനുമമ്മയും മൂന്നുമക്കളുമെന്ന ‘ഠ’ വട്ടത്തിലേക്ക് എന്റെ ; ഞങ്ങളുടെ ലോകം ചുരുങ്ങിപ്പോയിരുന്നു. പുതിയ സ്‌കൂളും കൂട്ടുകാരുമൊന്നും എന്നെ അത്രയേറെ ആനന്ദിപ്പിച്ചില്ലെന്നതാണ് സത്യം. അഴീക്കോടാവുമ്പോൾ സ്‌കൂൾവിട്ടു വന്നാൽ  കൂട്ടുകാരുമൊത്ത് സന്ധ്യമയങ്ങുവോളം വയലിൽ തിമർപ്പാണ്. ആ സന്തോഷമൊന്നും നഗരത്തിൽ കിട്ടിയില്ല. എപ്പോൾ വേണേലും അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവിന് തടസ്സമില്ലാത്ത വിധത്തിൽ മണ്ണിന്റെ ചെറിയ കിള (തിട്ട)കെട്ടിമാത്രം വീടുകൾ തമ്മിൽ അതിരുതിരിച്ചിരുന്ന അഴീക്കോട്ഗ്രാമത്തിൽനിന്നു വന്ന ഞങ്ങൾക്ക് പുതിയ വീടിന്റെ മൂന്നുഭാഗത്തുമുള്ള വലിയ മതിലുകൾ  ശ്വാസംമുട്ടിക്കുന്നപോലെ തോന്നി.പോരാത്തതിന് ഗ്രില്ലിട്ട വരാന്ത  ഒരു ജയിലിൽ  അകപ്പെട്ട പ്രതീതിയുണ്ടാക്കി. ഇങ്ങനെയുള്ള വിരസമായ ദിവസങ്ങളിലൊന്നിലാണ് വലിയ മതിൽക്കെട്ടിനപ്പുറത്തു നിന്ന് “മോളേ”ന്നൊരു വിളി കേട്ടത്. നോക്കുമ്പോ തലയിൽ തട്ടമിട്ട്, കാതിൽ അലിക്കത്തണിഞ്ഞ്, കുപ്പായവും കാച്ചിമുണ്ടും ഉടുത്ത ഒരു ഉമ്മ. “ഞമ്മളെ പേര് സൈനബ, എല്ലാരും സൈനത്ത ന്ന് വിളിക്കും,മക്കളൊക്കെ “ജോമ്മാ” ന്നാ വിളിക്ക.…

Read More

ആദ്യമായ് രുചിച്ച അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും, ആദ്യമായ് നനഞ്ഞ മഴയും, ആദ്യമായ് പ്രണയം തോന്നിയ ആളും, ആദ്യമായ് കാതുകള്‍ക്ക് ഇമ്പമായ ‘അമ്മേ’ എന്ന കിളിക്കൊഞ്ചലും, ആദ്യമായറിഞ്ഞ അവഗണനയുടെ കയ്പുനീർവരെ മനസ്സിന്റെ ആഴങ്ങളിൽ നമ്മുടെ അന്ത്യംവരേ പതിഞ്ഞുകിടക്കും. ✍️ദിവ്യ ശ്രീകുമാർ

Read More

“അമ്മേ, ഈ പൊടി വിതറിയാൽ ഉറുമ്പ്വോളൊക്കെ ചത്തുപോവൂലേ. കളിക്കാൻ പോയ മക്കള് തിരിച്ചു വന്നില്ലേൽ പാവം അമ്മമാര് സങ്കടപ്പെടും. കൊല്ലണ്ടാ, നമുക്ക് അവരെ വഴിതിരിച്ചു വിടാം. പ്ലീസ് അമ്മേ!” “ന്റെ കൈ വിടൂ ഉണ്ണീ.. ഇങ്ങനൊരു ചെക്കൻ! ദേ കളിക്കല്ലേ ഉണ്ണിക്കുട്ടാ. പഞ്ചസാരയിട്ടുവെച്ച ടിന്നിലും, പാൽപാത്രത്തിലും, എന്തിനേറെ മുളകുപൊടീലുംകൂടെ കേറിക്കളിക്കുവാണ് നാശങ്ങൾ. കൊന്നിട്ടെന്നെ കാര്യം. ഉണ്ണീ, ന്റെ കൈയീന്ന് പിടി വിടെടാ….” “ഭദ്രേ എന്തായീ കാണിക്കണത്? ” ഡ്രിപ്പ് കയറ്റുന്നതിനിടെ കുടഞ്ഞ് തട്ടിമാറ്റാൻ ശ്രമിക്കുന്ന സുഭദ്രയുടെ ഇടംകൈ, വിനയൻ ഇരുകൈകളാലമർത്തിപ്പിടിച്ചു. അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു നിസ്സംഗത തളംകെട്ടിയിരുന്നു. രണ്ടുദിവസംമുമ്പ് വന്നൊരു ഫോൺകോളിൽ ലോകം കീഴ്മേൽ മറിഞ്ഞതാണ്. “അച്ഛാ, തെറ്റുപറ്റിപ്പോയി. ഇങ്ങനൊന്നും സംഭവിക്കുംന്ന് വിചാരിച്ചില്ലാ. ” വെപ്രാളത്തോടെയുള്ള വിവേകിന്റെ ശബ്ദംകേട്ട നിമിഷം തൊണ്ടയിൽ കുടുങ്ങിയ നിലവിളി, ഈ നേരംവരെ പുറത്തേക്കു കളയാനോ വിഴുങ്ങാനോ ആവാതെ ശ്വാസം വിലങ്ങിയ അവസ്ഥ! ഒരുകണക്കിന് ഭദ്രയാണ് ഭാഗ്യവതി. ഒന്നുമറിയേണ്ടല്ലോ. മകന്റെയും കൂട്ടുകാരുടേയും ചെയ്തികളറിഞ്ഞപ്പോ ബോധം നഷ്ടപ്പെട്ട് ആശുപത്രിക്കിടക്കയിലായതാണ്.…

Read More

ദില്ലിയുടെ പ്രഭാതം തണുത്തുറഞ്ഞിരുന്നു. സൂര്യൻ മാനത്ത് മേഘങ്ങളോടൊപ്പം കണ്ണുപൊത്തിക്കളി തുടർന്നു. “തണുത്ത വെളുപ്പാൻകാലത്തു മൂടിപ്പുതച്ചുറങ്ങിയിരുന്ന എന്നെ വിളിച്ചുണർത്തി പാർക്കിൽ നടക്കാനെന്നപേരിൽ കൊണ്ടുവന്നതും പോരാഞ്ഞ് ദേ, ഇപ്പോ മയിൽപ്പീലിതിരഞ്ഞുനടക്കുന്നു.. നിന്റെയോരോ വട്ടുകൾ”. ജ്യോതിഷ് പറയുന്നതുകേട്ട് ഹിമ തിരിഞ്ഞുനിന്നു. ശരിയാണ്, തൻ്റെ ഇത്തരത്തിലുള്ള കുഞ്ഞുവട്ടുകൾ  വേറെയാർക്കും മനസ്സിലാകണമെന്നില്ല. ജ്യോതിഷിന് വരണ്ടൊരു ചിരി സമ്മാനിച്ച്, മഞ്ഞുതുള്ളികൾവീണ് ഈർപ്പമണിഞ്ഞ നടപ്പാതയിലൂടെ അവൾ നടത്തം തുടർന്നു. സ്വെറ്ററിന്റെ ആവരണംകൊണ്ടും ശമനമുണ്ടാകാത്ത വിധത്തിൽ ശീതക്കാറ്റ് ശരീരത്തിന്റെ ഓരോ രോമകൂപങ്ങളിലും തുളച്ചുകയറുന്നുണ്ട്. ഹിമ കോട്ടിന്റെ പോക്കറ്റിലേക്ക് കൈകളാഴ്ത്തി. മരങ്ങളുടെ തണലിലല്ലാത്ത ബെഞ്ച് കണ്ടപ്പോൾ അവിടെയിരിക്കാമെന്ന് അവൾ അയാളെ മാടിവിളിച്ചു. “ജോ, എനിക്ക് നിന്നോട് ഒരുകാര്യം പറയാനുണ്ട്.” “റൂമിലിരുന്ന് പറയാൻ പറ്റാത്ത എന്തുകാര്യമാണ് ഹിമാ? ജ്യോതിഷിന് ക്ഷമ നശിച്ചു. “ആ മാധുരി ഇന്നലെ വന്നപ്പോൾ എന്നോട് കുറേ സങ്കടം പറഞ്ഞു. അവളുടെ സ്ഥിതി കഷ്ടമാണ് ജോ” “അവളുടെ സങ്കടം  തീർക്കാനുള്ള വഴിയന്വേഷിച്ചാണോ ഈ കൊടുംതണുപ്പിന് നീയെന്നെ പാർക്കിലേക്ക് കൂട്ടിവന്നത്. വീട്ടുപണിക്കു വരുന്ന ആ…

Read More

നീണ്ട ഇരുപതുവർഷങ്ങൾക്കിപ്പുറം ജനിച്ചുവളർന്ന നാട്ടിലേക്കൊരു യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരിക്കൽ ഹൃദയംമുറിഞ്ഞുപോകുന്ന വേദനയോടെയാണെങ്കിലും വേരുകളെല്ലാം അടർത്തിമാറ്റി, ഇനിയൊരു മടക്കമില്ലെന്ന് മനസ്സിൽ അരക്കിട്ടുറപ്പിച്ച്, ആരാലും തിരിച്ചറിയപ്പെടാത്ത മറ്റൊരിടത്തേക്ക് ഓടിയൊളിച്ചപ്പോൾ എപ്പോഴെങ്കിലും ഇങ്ങനൊരു തിരിച്ചുപോക്കുണ്ടാവുമെന്ന് കരുതിയതേയല്ല.   ഒരു അധ്യാപകനെന്നനിലയിൽ അന്നുവരെയുണ്ടായിരുന്ന സൽപ്പേരും കൈവരിച്ച നേട്ടങ്ങളുമെല്ലാം ഒരു നിമിഷം കൊണ്ടു നഷ്ടപ്പെട്ട് സമൂഹത്തിൻ്റെമുമ്പിൽ തലകുനിച്ചു നിൽക്കേണ്ടിവന്നപ്പോൾ  ഒളിച്ചോട്ടം എന്നൊരു പോംവഴിമാത്രമേ തൻ്റെ മനസ്സിൽ തെളിഞ്ഞുവന്നുള്ളൂ. സ്വന്തമെന്നു കരുതിയിരുന്നവരുടെയെല്ലാം ജീവിതത്തിൽനിന്നു തിരസ്കരിക്കപ്പെടാനും, നാടും വീടും കുടുംബത്തേയുമെല്ലാമുപേക്ഷിച്ച് ഒളിച്ചോടുവാനുമിടയാക്കിയ സംഭവങ്ങളോർത്തപ്പോൾ ഫ്ലൈറ്റിലെ എ സിയുടെ ശീതളിമയിലും  ജയന്തൻ്റെ മനസ്സിൽ ഉഷ്ണക്കാറ്റുവീശി. നാട്ടിൽനിന്നുവന്ന കത്ത് അയാൾ പോക്കറ്റിൽനിന്നെടുത്ത് ഒരാവർത്തികൂടെ സൂക്ഷ്മമായി വായിച്ചു. “പ്രിയപ്പെട്ട അച്ഛന്, ഞാൻ ശ്രീരാഗ് ആണ്, അച്ഛൻ്റെ ശ്രീക്കുട്ടൻ. ഇക്കഴിഞ്ഞ ഇരുപതു കൊല്ലങ്ങൾ അച്ഛനില്ലായ്മയുടെ എല്ലാ കുറവുകളോടും കൂടെ ജീവിക്കേണ്ടിവന്ന ഹതഭാഗ്യനായ മകൻ. അതിലുപരി അച്ഛൻ വരുത്തിവെച്ച പേരുദോഷത്തിൻ്റെ പഴി ഏറെക്കാലം സ്വന്തം ശിരസ്സിലേറ്റേണ്ടി വന്നവൻ. ഒരു സുപ്രഭാതത്തിൽ ആരോടും ഒന്നും പറയാതെ  പടിയിറങ്ങിപ്പോയപ്പോൾ അനാഥനാക്കപ്പെട്ട…

Read More

ചേംബർ ഹാളിൽ നടക്കുന്ന വനിതാസംഗമത്തിൽ മുഖ്യാതിഥിയായി എത്തിയതാണ് പ്രൊഫസർ സേതുലക്ഷ്മി. നഗരത്തിലെ പ്രശസ്തമായ കോളേജിൽ സൈക്കോളജി ഡിപാർട്മെൻ്റ് ഹെഡും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും ആണവർ. ആഡംബരങ്ങളില്ലാതെ ലളിതമായ വേഷവിധാനം. മെറൂൺ കളർ വട്ടപ്പൊട്ടും കട്ടിക്കണ്ണടയും ഇളം റോസ് നിറത്തിലുള്ള കോട്ടൺ സാരിയുമുടുത്ത്, ആഢ്യത്തം തുളുമ്പുന്ന പുഞ്ചിരിയോടെ  സ്റ്റേജിലേക്ക് കയറിവന്ന് അവർ സദസ്സിന് നേരെ കൈകൂപ്പി. “വനിതകളും മാനസികാരോഗ്യവും” എന്ന വിഷയത്തിൽ സദസ്സുമായി സംവദിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. സ്ത്രീകളുടെ മാനസികാരോഗ്യം അവരുടെ ശാരീരിക സ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട്തന്നെ ആരോഗ്യപരിപാലനത്തിൽ നാം ശീലിക്കേണ്ട ചിട്ടകളെക്കുറിച്ചും കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ദാമ്പത്യത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സുദീർഘമായി  ശ്രീമതി സേതുലക്ഷ്മി സംസാരിച്ചു. തിങ്ങി നിറഞ്ഞ സദസ്സിനെ ഒട്ടും മുഷിപ്പിക്കാതെ സരസമായ അവതരണം എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. തുടർന്ന് സദസ്സിന് സംശയങ്ങൾ ചോദിക്കാനുള്ള അവസരമായിരുന്നു. വീട്ടമ്മമാരായ സ്ത്രീകൾക്ക് സമയം എങ്ങനെയൊക്കെ വിനിയോഗിക്കാമെന്നതും ഉദ്യോഗസ്ഥകൾക്ക് കുടുംബവും ഓഫീസും ഒരുപോലെ കൊണ്ടുപോകാനുള്ള എളുപ്പവഴികളും അവിടെ ചർച്ച ചെയ്യപ്പെട്ടു.…

Read More

നട്ടുച്ച നേരം… സൂര്യൻ ഉച്ചിയിൽനിന്ന് കത്തിജ്വലിക്കുന്നതുപോലുള്ള തീവ്രതയാണ് വെയിലിന്. ഉച്ചവെയിലിൻ്റെ ചൂടിനേക്കാൾ ചുട്ടുപൊള്ളുന്ന മനസ്സുമായി ഉമ്മറക്കോലായിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ് ദാമോദരൻ മാഷ്. ഇന്നേക്ക് മൂന്നു ദിവസമായി ഈ വീട് മരണവീട് പോലെ നിശ്ശബ്ദമായിട്ട്. അത്രതന്നെ ദിവസങ്ങളായി ഭാര്യയ്ക്കും മക്കൾക്കും മുന്നിൽ താനൊരു കുറ്റവാളിയെപ്പോലെ തലകുനിച്ചു നിൽക്കാൻ തുടങ്ങിയിട്ടും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല തൻ്റെ അശ്രദ്ധമൂലമുള്ള വെറുമൊരു അബദ്ധമായിമാത്രം കാണാവുന്ന തെറ്റല്ലല്ലോ ഉണ്ടായിരിക്കുന്നത്. ഇതിന് മുൻപ് ഇത്തരം ശ്രദ്ധക്കുറവ് വരുത്തി തീർത്ത അപകടങ്ങളൊക്കെ ക്ഷമിച്ച് കൂടെ നിന്നിട്ടെയുള്ളൂ തൻ്റെ കുടുംബം, ഇത് പക്ഷേ… മകൻ്റെ കല്യാണംകഴിഞ്ഞ് അവർ രണ്ടുപേരും അവൻ്റെ ജോലിസ്ഥലമായ ബാംഗ്ലൂരിലേക്ക് തിരിച്ചുപോകുമ്പോള്‍ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച മരുമകളുടെ സ്വർണ്ണാഭരണങ്ങൾ തങ്ങളുടെ ഉറക്കം കെടുത്തിയപ്പോൾ ഭാര്യ പറഞ്ഞിട്ടാണ് അന്ന് ലോക്കറിൽ വെക്കാൻ ബാങ്കിലേക്ക് പോയത്. സാമാന്യം നല്ല തിരക്കുണ്ടായിരുന്നതുകൊണ്ട് തൻ്റെ ഊഴം കാത്ത് അവിടെയിരിക്കുമ്പോ പഴയൊരു ശിഷ്യനെ കണ്ട് കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു. അതിനിടയിൽ , അച്ഛനെ സുഖമില്ലാതെ ഹോസ്പിറ്റലിൽ…

Read More