Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വർഷത്തേക്ക് ഒറ്റത്തവണ വെക്കുന്ന പുളിഞ്ചി
Contests ആരോഗ്യം പാചകം

ഒരു വർഷത്തേക്ക് ഒറ്റത്തവണ വെക്കുന്ന പുളിഞ്ചി

By Manju SreekumarSeptember 1, 2023Updated:September 3, 20232 Comments2 Mins Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

സദ്യകൾ പല തരമാണ്. കല്യാണ സദ്യ, അടിയന്തിരസദ്യ, പിറന്നാൾ സദ്യ, ഓണം / വിഷുസദ്യ, കല്യാണത്തലേന്നത്തെ സദ്യ, അത്താഴൂട്ട് ഇങ്ങനെ നീളും ലിസ്റ്റ്. കല്യാണസദ്യകളിൽഇപ്പോൾ പത്തും പന്ത്രണ്ടും കൂട്ടാനുകൾ ഒക്കെ വിളമ്പി ആർഭാടം കാട്ടാറുണ്ട് ചിലർ. തൃശൂർആണ് എന്റെ ജന്മസ്ഥലം. ഞങ്ങളുടെ നാട്ടിലെ സദ്യയ്ക്ക് കേട്ട്കേൾവി പോലുമില്ലാത്തമധുരപലഹാരങ്ങളും ബീറ്റ്റൂട്ട് പച്ചടി പോലത്തെ വടക്കൻ വിഭവങ്ങളും വിളമ്പിക്കളയുംചിലർ. അത് പോലെ മൂന്നും നാലും പായസങ്ങളും.

അടിയന്തിരസദ്യയുടെ പ്രത്യേകത അതിൽ പപ്പടം വിളമ്പില്ല എന്നതാണ്. അത് പോലെഒരേയൊരു പായസം മാത്രമേ വിളമ്പു, അടപ്രഥമൻ.(പാലട അല്ല, ശർക്കരയും തേങ്ങാപ്പാലുംചേർത്ത അടപ്രഥമൻ).

അത് പോലെ അടിയന്തിരത്തിന്റെ തലേന്നാണ് അത്താഴൂട്ട്. ഇതിലും പപ്പടം വിളമ്പില്ല. വളരെലളിതമായ സദ്യ ആയിരിക്കും. സാമ്പാറിന് പകരം പുളിങ്കറിയും കാളനും എന്തെങ്കിലുംതട്ടിക്കൂട്ട് ഉപ്പേരിയും ഒക്കെ ആയി ഒരു ലളിതം സുന്ദരമായ സദ്യ.

കല്യാണത്തലേന്നത്തെ സദ്യയുടെ പ്രധാന ആകർഷണം കായത്തൊലിയും പയറുംകൂടിയുള്ള രുചികരമായ ഉപ്പേരിയാണ്. പിറ്റേന്നത്തെ സദ്യക്കുള്ള ഉപ്പേരി വറവിന്റെ ഭാഗമായികായത്തൊലി ധാരാളം കാണും; അത് വെച്ചുള്ള രുചികരമായ ഉപ്പേരി. ഓണത്തിന്റെമുന്നോടിയായി വീട്ടിൽ ഉപ്പേരി വറവ് ഉണ്ടായിരുന്ന കാലത്ത് ഉപ്പേരി വറവ് കഴിഞ്ഞതിന്റെപിറ്റേന്ന് തൊട്ട് രണ്ട് മൂന്ന് ദിവസമെങ്കിലും കായത്തൊലി പയർ ഉപ്പേരി ഉണ്ടാവും ഊണിന്.

പിറന്നാൾ സദ്യ ഇതിൽ നിന്നൊക്കെ വേറിട്ട് നിൽക്കും. പിറന്നാളിന്റെ അന്ന്പിറന്നാൾകാരന്റെ പേരിൽ അമ്പലത്തിൽ പുഷ്പാഞ്ജലിക്കൊപ്പം പായസവും കഴിപ്പിക്കും. അമ്പലത്തിലെ പ്രതിഷ്ഠ അനുസരിച്ച് പായസം മാറും. വിഷ്ണുവെങ്കിൽ പാൽപ്പായസം, ഭഗവതി എങ്കിൽ കടുംപായസം അങ്ങനെ. സദ്യക്ക് നാലും വെക്കണം. ഇഞ്ചിത്തൈര്, ഓലൻ, കാളൻ, എരിശ്ശേരി എന്നിവയാണ് നാല് എണ്ണം. പിന്നെ സാമ്പാറും പപ്പടവും അമ്പലത്തിലെപായസവും. പിറന്നാളിന് സദ്യ വിളമ്പുമ്പോൾ ഗണപതിയുടെ ഇലയിൽ കഴിഞ്ഞാൽ പിന്നെപിറന്നാൾക്കുട്ടിയ്ക്ക് ആദ്യം വിളമ്പണം. ആദ്യം ഉണ്ട് തുടങ്ങേണ്ടതും പിറന്നാൾകുട്ടി തന്നെ.

ഇനി ഓണം വിഷു സദ്യകൾ. ഓണത്തിന് മുൻപേ ഉപ്പേരി വറുക്കുന്നത് പോലെ തലേന്നോഅതിന്റെ തലേന്നോ പുളിഞ്ചിയും തയ്യാറാക്കും. ഈ വറുത്തുപ്പേരിയും പുളിഞ്ചിയുമാണ് ആവർഷത്തെ വീട്ട്സദ്യകളിലൊക്കെ വിളമ്പുക. വിഷുവിനോ മറ്റ് പിറന്നാൾ സദ്യകൾക്കോഉപ്പേരി വറവോ പുളിഞ്ചി ഉണ്ടാക്കലോ ഇല്ല. കൽച്ചട്ടിയിൽ വിറകടുപ്പത്ത് ഉണ്ടാക്കുന്നപുളിഞ്ചി ഒരു വര്ഷം ഇരിക്കും, ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത കാലത്തും. അതിനാണ് പുളികൽച്ചട്ടിയിൽ “ആനയെ ചുട്ടെടുക്കാനുള്ള ചൂടുള്ള അടുപ്പത്ത്” വെച്ച് വളരെ സമയമെടുത്ത്വേവിച്ച് കുറുക്കുന്നത്.

ഓണത്തിന് മുൻപ് പുളിഞ്ചി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

പുളിഞ്ചി ഉണ്ടാക്കുന്ന വിധം :

പുളി – അര കിലോ

ഇഞ്ചി -300 ഗ്രാം

പച്ചമുളക് – 100 ഗ്രാം

ശർക്കര – 600 ഗ്രാം

മുളകുപൊടി -1 സ്പൂൺ

മഞ്ഞൾപ്പൊടി – 1 സ്പൂൺ

കടുക് , വറ്റൽ മുളക്, ഉലുവ , വേപ്പില , ഉപ്പ്.

പുളിയിൽ ചൂട് വെള്ളം ഒഴിച്ച് വെച്ച് തണുക്കുമ്പോൾ നന്നായി കുതിർത്ത് അരിപ്പയിൽഅരിച്ച് എടുക്കുക. നന്നായി വെള്ളം വേണം. പുളി നന്നായി വെന്ത് കുറുകണം. പുളിവെള്ളത്തിലേക്ക് ഓരോ സ്പൂൺ മുളക്പൊടിയും മഞ്ഞൾ പൊടിയും ചേർക്കുക. ഉപ്പ്ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പുളിയോടൊപ്പം നില്ക്കാൻ പാകത്തിന് നന്നായി ഉപ്പ്ചേർക്കണം എന്നതാണ്. നന്നായി ഇളക്കി അടുപ്പത്ത് വെച്ച് തിളപ്പിക്കുക. കുറുകിവരുമ്പോൾ ഇഞ്ചി ചെറുതായി അരിഞ്ഞതിൽ 100 ഗ്രാമും ശർക്കര മൊത്തവും ചേർക്കുക. ശർക്കര മുഴുവനോടെ ഇടാം. അതിൽ കിടന്ന് ശർക്കര നന്നായി അലിഞ്ഞും ഇഞ്ചി വെന്തുംനന്നായി കുറുകുമ്പോൾ വാങ്ങി വെക്കുക. ഒരു ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. കടുക്ഉലുവ വറ്റൽ മുളക് വേപ്പില ഇവ പൊട്ടിച്ചതിന് ശേഷം ബാക്കി ഇഞ്ചി അരിഞ്ഞതും പച്ചമുളക്അരിഞ്ഞതും ഇട്ട് നന്നായി വറുക്കുക. നന്നായി വറുത്ത ഈ മിശ്രിതം പുളിഞ്ചിയിലേക്ക്ചേർത്ത് ഇളക്കി രുചി നോക്കുക. ഉപ്പ് പുളിക്കൊപ്പം നിൽക്കണം. മധുരവും അതിനൊപ്പംവേണം. മധുരം കുറഞ്ഞാൽ ശർക്കരവരട്ടിയുടെ ബാക്കി ശർക്കരയും ചുക്കും ചേർത്ത പൊടിആണ് അവസാനം ചേർക്കാറുള്ളത്. അങ്ങനെ ഒരു വർഷത്തേക്കുള്ള പുളിഞ്ചിചൂടാറുമ്പോൾ ഭരണിയിലേയ്ക്ക് മാറ്റാം.

സദ്യയ്ക്ക് കടും മധുരമുള്ള പായസം കുടിച്ച് പെട്ടെന്ന് മടുക്കുമ്പോൾ ഒരിത്തിരി പുളിഞ്ചിഇലത്തുമ്പത്ത് നിന്നെടുത്ത്‌ നാക്കത്തു വെച്ച് നോക്കു, ഇനിയും രണ്ട് കുഴുതൽ പായസംഇലയിൽ ഒഴിപ്പിക്കാം..

 

#ഓണംവന്നേ

#onamcontest

#onam2023

 

Post Views: 27
2
Manju Sreekumar

2 Comments

  1. Sunandha Mahesh on September 2, 2023 10:19 AM

    സദ്യ അങ്ങട്ട് ബോധിച്ചു ട്ടോ 👌

    Reply
  2. Nafs nafs on September 1, 2023 11:51 PM

    👌👌🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.