Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു മരവും കുറേ ചിന്തകളും….
അനുഭവം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

ഒരു മരവും കുറേ ചിന്തകളും….

By Silvy MichaelSeptember 7, 20234 Comments2 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒറ്റമരങ്ങളെ കണ്ടിട്ടില്ലേ? എന്തൊരു ചന്തമാണ്…

ചില്ല വിടർത്താൻ വിശാലവിഹായസ്സ്… വേരുവിരിക്കാൻ നീണ്ട നിലവും… കാറ്റും മഴയും ആവോളം.. പങ്കിടലിന്റെ പങ്കപ്പാട് ലേശമില്ല… പ്രൗഢം… ഘനഗംഭീരം..
ഒറ്റമരം!!

വഴിതാണ്ടിത്തളർന്നവന് സമാനതകളില്ലാത്തൊരു വരമാണ് അത്തരമൊരു മരം.. ചാരിയിരിക്കാനും മൂരിനിവർത്താനും വേണമെങ്കിൽ തെല്ലുറങ്ങാനും, അന്തമില്ലാത്ത വെയിൽപ്പാതയിൽ ഇനിയുമേറെ പ്പോകണമെങ്കിൽ,
ഊർജ്ജമൊന്നുനിറയ്ക്കാനും…

ശരണമറ്റ കിളിയിണകൾക്ക് കൂടൊരുക്കാനും കൂട്ടിരിക്കാനും ഒറ്റമരങ്ങൾക്കുള്ള ഉത്സാഹം ഒന്നു വേറെതന്നെയാണ്…

ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിയൊന്നു പ്രകോപിതയായാൽ മതി… വീശിയടിക്കുന്നൊരു കാറ്റ്, വന്യമായൊരു മഴപ്പെയ്ത്ത്.. ചില്ലയൊടിഞ്ഞ് വേരുകുതിർന്ന് ആ മരം അടപടലം നിലം പൊത്താൻ….

ആ വീഴ്ച ദയനീയമാവും….

ഒറ്റയാന്റെ പതനം!!

പറഞ്ഞു വരുന്നത് നമ്മുടെ ‘ഒറ്റപ്പൂരാടങ്ങ’ളെക്കുറിച്ചാണ്.. ഒറ്റയ്ക്ക് വളരുന്ന നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച്… നാമൊന്ന് നമുക്കൊന്ന് എന്ന തിരഞ്ഞെടുക്കലിനെക്കുറിച്ച്…. ഒത്തിരിയുടെ ഇത്തിരിയേക്കാൾ ഇത്തിരിയുടെ ഒത്തിരിയിലാണ് വർത്തമാനകാലം വിശ്വസിക്കുന്നത്! എട്ടും പത്തും പെറ്റുകൂട്ടി വറുതിയും വികൃതിയുമായി സമരസപ്പെടുന്നതിനേക്കാൾ, ഇമ്മിണിയുള്ള ഒന്നിനെ ഇമ്മിണി ‘ബല്യ ‘ഒന്നാക്കാൻ കാശും കാലവും ചെലവിടുന്നതുതന്നെ ബുദ്ധി.. എന്നാൽ ഈ ഇമ്മിണി ബല്യ ഒന്ന് ഒറ്റപ്പെടുന്നൊരു കാലത്തേക്കുറിച്ച് മാതാപിതാക്കളോ സമൂഹമോ ചിന്തിക്കാറുണ്ടോ? എന്റെ മകൻ (ൾ ) എന്റെ സഹോദരങ്ങളുടെ മക്കളുമായി കളിക്കുന്നതും സല്ലപിക്കുന്നതും ഞാനിന്ന് കാണുന്നു.. എന്നാൽ എന്റെ പേരക്കുട്ടിക്ക് ആ സൗഭാഗ്യം നിഷേധിക്കാൻ എന്റെ സ്വാർത്ഥതയെ ഞാൻ അനുവദിക്കുകയല്ലേ ചെയ്യുന്നത്? ആ ഓർമ്മ തന്നെ എന്നെ നൊമ്പരപ്പെടുത്തേണ്ടതല്ലേ?ഓരോ മാതാവും പിതാവും ഒരു വിചിന്തനത്തിന് തയ്യാറാവണമെന്ന് എനിക്ക് തോന്നുന്നു…

ഞാനിന്നൊരു കുടുംബസ്ഥയാണ് -ഭർത്താവും മക്കളുമൊക്കെയായി ജീവിതം ബഹളമയം… എന്നിരുന്നാലും ഇടയ്ക്കെങ്കിലുമൊക്കെ ആശ്വാസം തേടി ഞാനോടിയെത്തുന്നൊരു തുരുത്തുണ്ട് -എന്റെ ‘കൂടെപ്പിറപ്പിടം ‘…. അതെ -‘ഒരേ ആറേ പോയ പൂളോന്റെ മക്കടെ’ ഇടം… അവിടെനിന്നു ഞാൻ കണ്ടെത്തുന്ന സാന്ത്വനം, ഊർജ്ജം…. അത് മറ്റൊരിടവും എനിക്ക് നൽകുന്നില്ല… ഹൃദയത്തിന് നാലല്ല അറ കളനേകമാണെന്ന് പറയാറില്ലേ… അതിൽ ഇമ്മിണി ബല്യ ഒരു അറ തന്നെയാണ് മേൽപ്പറഞ്ഞ കൂടെപ്പിറപ്പിന്റെ അറ… ജീവിതമേറ്റിയ ജാടയുടെയും ഉയർച്ചതാഴ്ചകളുടെയൊക്കെ
യും ഭാണ് ഡ ങ്ങളെല്ലാമെഴിച്ചുവച്ചു വെറും പച്ചമനുഷ്യരായി ഭാരമില്ലാതങ്ങനെയങ്ങനെ…. ഉറവിടത്തിലെ സമ്പന്നമായ ഉണ്മയും നുകർന്ന്…. ആറിലും അറുപതിലും ഒരുപോലെ…

കൂട്ടുകാരേ നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം… എങ്കിലും…
ഒറ്റമരങ്ങൾ എന്നും എനിക്ക് ഏകാകിതയുടെ പ്രതീകങ്ങളാണ്…. ഒറ്റപ്പുത്രരും!

NB ആഗ്രഹിച്ചിട്ടും ഒന്നിനോടൊന്നുചേർക്കാൻ സാധിക്കാത്തവർ എന്നോട് പൊറുക്കുക… ഒന്നും നമ്മുടെ കയ്യിലല്ലല്ലോ…

Post Views: 20
3
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

4 Comments

  1. Nafs nafs on September 7, 2023 10:24 PM

    നല്ലെഴുത്ത് dear🙌🙌🙌🙌

    Reply
    • Silvy Michael on September 7, 2023 10:43 PM

      🥰🥰🥰🥰

      Reply
  2. Sabira on September 7, 2023 3:41 PM

    ഒത്തിരി ഇഷ്ടായി. ഞാൻ ഇന്നലെ കൂടി ഇക്കാര്യം പറഞ്ഞതെ ഉള്ളു.എനിക്ക് 10സഹോദരങ്ങൾ ഉണ്ട്, ഭർത്താവിന് 8ഉം. ഞങ്ങളുടെ ഒക്കെ മക്കൾ കൂടുമ്പോൾ എന്ത് രസന്നറിയോ… ഇതൊക്കെ എന്റെ മക്കളുടെ അടുത്തും പറഞ്ഞിട്ട് കാര്യമില്ല.

    Reply
    • Silvy Michael on September 7, 2023 7:09 PM

      കാലം മാറുന്നു,ചിന്തകളും… അല്ലേ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.