എല്ലാ ഞായാഴ്ച വൈകിയേ എഴുന്നേൽക്കാറുള്ളൂ . അപ്പൊ പിന്നെ ആലോചനയാ എന്തെങ്കിലും ഉണ്ടാക്കിയാൽ പോരല്ലോ കറി എന്തെങ്കിലും വേണ്ടേ?
എന്താണെന്ന് അറിയില്ല ഞായാഴ്ച വല്യ മടിയാണെന്നെ!
സമയം അധികം കളയാനില്ല.നിമിഷ നേരം കൊണ്ട് ഉണ്ടാക്കി വല്ലതും കഴിക്കുകയും വേണം.
അടുക്കള മൊത്തത്തിൽ വീക്ഷിച്ചു നോക്കി.
ദേ കിടക്കുന്നു മുള വന്ന ഉരുളൻ കിഴങ്ങു പാവം! എത്ര ദിവസമായി കിടക്കുന്നു.
ഇന്ന് നിന്റെ കാര്യത്തിൽ തീരുമാനം ആക്കാം.
വാടാ മോനെ
ഉരുളൻ കിഴങ്ങ് – 4 എണ്ണം
സവാള – ഇടത്തരം
പച്ചമുളക് – 2 എണ്ണം
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
തക്കാളി – ചെറുത് ( വേണമെങ്കിൽ ചേർക്കാം അല്ലെങ്കിൽ വേണ്ട )
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്.
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
വറ്റൽ മുളക് – രണ്ടോ മൂന്നോ
കറിവേപ്പില – രണ്ട് തണ്ട്
ഇനി ഉണ്ടാക്കിയാലോ
അടുപ്പ് കത്തിച്ചു കുക്കിൽ അരിഞ്ഞു വ്യത്തിയാക്കി വച്ച ഉരുളൻ കിഴങ്ങു, തക്കാളി,സവാള, നടുവേ പിളർന്ന പച്ചമുളക് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു വേവുക. രണ്ട് വിസൽ മതിയാകും. ആവി പോയി കഴിഞ്ഞു കുക്കർ തുറന്നു ഒന്ന് ഒടച്ച് എടുക്കുക. (കടുക് പൊട്ടിക്കാതെ വേവിച്ചു വച്ച ഉരുളൻ കിഴങ്ങിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുത്താലും രുചിയാ )
ചീനച്ചട്ടി ചൂട് ആകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, കറിവേപ്പില ഒന്ന് വഴറ്റി എടുത്തു. ഉടച്ചു വച്ച ഉരുളൻ കിഴങ്ങിൽ ഇട്ടു. ഒന്ന് ഇളക്കി എടുക്കുക.
സ്വദിഷ്ടമായ ഉരുളൻ കിഴങ്ങ് കറി റെഡി.
തട്ടി കൂട്ട് കറി എന്ന് പറയാം 😌
വളരെ സിംപിൾ അല്ലേ
എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
കടപ്പാട് ഗൂഗിൾ
ഈ ഫോട്ടോ കണ്ടിട്ടേങ്കിലും കൊതി വന്നു. ഈ കറി ഉണ്ടാക്കി നോക്കണേ
അല്ലെങ്കിൽ ഉറക്കത്തിൽ ഉറുമ്പ് വന്നു കടിക്കും.
നോക്കിക്കോ 🫢🫢🫢
പിന്നെ ഒരു കാര്യം മടി ഉള്ളവർക്ക് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ കറിയാണെന്ന് പറയാൻ പറഞ്ഞു.
ആരാണെന്ന് അല്ലേ. ഈ ഞാൻ 😜💃🏻😎