Author: Reshma Lechus

ജീവിതം മൊത്തത്തിൽ സസ്പെൻസ് ത്രില്ലറാണ്. ഇനി സംഭവിക്കാൻ പോകുന്നത് പോലും ആർക്കും പിടി തരാതെ അങ്ങ് പോയി കൊണ്ടിരിക്കും..✍️✍️💫💫💫

ട്രെയിൻ ട്രാക്കിലേക്ക് ചാടാൻ നിന്ന എന്നെ ശക്തിയായി പിന്നിലേക്ക് വലിച്ചിട്ടത് വരുണായിരുന്നു. എന്റെ ശ്വാസമൊന്ന് നേരെ വീഴും മുൻപേ അവന്റെ ശബ്ദം ഉയർന്നു. “ഹൃദയ്! എന്തിനാടാ ഈ മണ്ടത്തരം? നിന്റെ പേരിനെ തന്നെ നാണം കെടുത്തരുത്. ഞാൻ കണ്ടില്ലായിരുന്നെങ്കിൽ നീയിപ്പോൾ പരലോകത്ത് എത്തിയേനെ! ചാവാനല്ല, ജീവിച്ചു കാണിക്കാനാണ് നട്ടെല്ല് വേണ്ടത്. ചെയ്യാത്ത കുറ്റത്തിനാണ് നിന്റെ കുടുംബം നിന്നെ തള്ളിപ്പറഞ്ഞതെങ്കിൽ പോട്ടെ പുല്ല് എന്ന് വയ്ക്കണം. വരുന്നിടത്തു വെച്ചു കാണാമെന്ന് പറഞ്ഞ് ജീവിച്ചു കാണിക്കണം. സ്നേഹിച്ച പെണ്ണ് പോലും നിന്നെ അവിശ്വസിച്ചെങ്കിൽ അവളെയും മറന്നേക്കുക. എല്ലാം നല്ലതിനെന്ന് കരുതുക. ദാ, ആ വരുന്ന ലോറിയിൽ കയറി പൊയ്ക്കോ. ഈ പൈസ കൈയിൽ വെച്ചോളൂ.” കണ്ണീരോടെ ഞാൻ ആ പണം വാങ്ങി. “ടാ വരുണേ, ഈ കടം എങ്ങനെ വീടുമെന്ന് എനിക്കറിയില്ല. ഒരു ലക്ഷ്യവുമില്ലാതെയാണ് ഞാൻ പോകുന്നത്. പക്ഷേ ഒന്നോർത്തോ, ഒരുനാൾ നിന്നെ ഞാൻ എന്റെ കൂടെച്ചേർക്കും, എനിക്ക് പിറക്കാതെ പോയ കൂടപ്പിറപ്പായി.…

Read More

“അമ്മേ… ഇത് നോക്കിയേ, ഈ ഡ്രസ്സ് എനിക്ക് ചേരുന്നുണ്ടോ?” അതുവരെ കണ്ണാടിയിൽ മാത്രം നോക്കി നിൽക്കുകയായിരുന്ന മനസ്വി അമ്മയ്ക്ക് നേരെ തിരിഞ്ഞു. നീല നിറത്തിൽ ചെറിയ വെള്ളപ്പൂക്കൾ തുന്നിച്ചേർത്ത ഒരു സുന്ദരൻ ഫ്രോക്കായിരുന്നു അത്. അതിന് അനുയോജ്യമായ ചെറിയ മാലയും കാതിലുമിട്ടിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ആദ്യമായി അങ്ങനെയൊരു വസ്ത്ര ധാരണയിൽ അമ്മയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അവളുടെ മുഖത്ത് ചെറിയൊരു നാണവും ചമ്മലും പടർന്നിരുന്നു. അമ്മയുടെ പ്രതികരണത്തിനായി ഒരു നിമിഷം കാത്തുനിന്ന ശേഷം അവൾ സ്വയം പിറുപിറുത്തു, “അയ്യേ… എനിക്ക് ചേരില്ല അല്ലേ അമ്മേ? എന്നാൽ പിന്നെ ഞാൻ ഇത് മാറ്റിക്കളയാം…” “ഇല്ല മോളേ, നിനക്കിത് നല്ല ഇണക്കമുണ്ട്. കാണാൻ എന്തൊരു ഭംഗിയാണെന്നോ…” നിറകണ്ണുകളോടെ അമ്മ അവളെ ചേർത്തുപിടിച്ചു. മനസ്വിയുടെ ചുണ്ടിൽ വിഷാദം കലർന്നൊരു ചിരി വിരിഞ്ഞു. “മിലന് ഞാൻ ഇതൊന്നും ഇടുന്നത് ഇഷ്ടമല്ലായിരുന്നു അമ്മേ. ഞാൻ സാരി ഉടുക്കുമ്പോഴാണ് സുന്ദരിയെന്ന് അവൻ പറയും. അതോ, ഒട്ടും നിറമില്ലാത്ത, ജീവനില്ലാത്ത സാരികൾ! ആ…

Read More

‘നിഹാരിക’ എന്ന പേര് രാത്രി മുഴുവൻ എന്റെ ഉറക്കം കെടുത്തി. ഉറക്കത്തിനും ഉണർവിനുമിടയിൽ ആരോ കാതോരം വന്ന് ആവർത്തിച്ചു പറയുന്നത് പോലെ… ആ വരികൾ വളരെ വ്യക്തമായിരുന്നു: “ഭൂതകാലം എന്നത് ഒരു കനലാണ്… സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ പൊള്ളും. എന്നാൽ, ആ കനൽ തന്ന ചൂടിലാണ് ഞാനിന്നൊരു പടയാളിയായത്!” ആരാണ് നിഹാരിക? എനിക്കറിയില്ലായിരുന്നു. രാവിലത്തെ മകളുടെ സ്നേഹം നിറഞ്ഞ വിളി നൽകിയ ആശ്വാസത്തിലാണ് ഞാൻ ഓഫീസിലേക്ക് പോയത്. എന്നാൽ, അവിടെ എന്നെ കാത്തിരുന്നത് ഒരു കൊടുങ്കാറ്റായിരുന്നു. ഓഫീസിൽ പുതിയ HR-നെ സ്വീകരിക്കാൻ എല്ലാവരും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൗതുകത്തോടെ ഞാനും നോക്കി. കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ആളെ കണ്ടതും ഞാൻ തരിച്ചുനിന്നു. ഇന്നലെ രാത്രി സ്വപ്നത്തിൽ കണ്ട അതേ മുഖം! “നിഹാരിക…” അടുത്തുനിന്ന സഹപ്രവർത്തകൻ പേര് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ തീ കോരിയിട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ HR റൂമിലേക്ക് എന്നെ വിളിപ്പിച്ചു. വല്ലാത്തൊരു ഭയത്തോടെ അകത്തേക്ക് കയറിയ എന്നെ നോക്കി അവൾ…

Read More

ജീവിതം എനിക്ക് മടുത്തു തുടങ്ങിയിരുന്നു. എത്ര നാളായി കുടുംബത്തിന്റെ ഭാരവും പേറി ഈ ചുമലുകൾ തളർന്നു നടക്കുന്നു? രാപ്പകലില്ലാതെ അധ്വാനിച്ചു വിയർപ്പൊഴുക്കിയിട്ടും, “നീ കഴിച്ചോടാ…” എന്ന് ആത്മാർത്ഥമായി ചോദിക്കാൻ ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ചുമതലകൾ മാത്രം എന്റേതും, സന്തോഷങ്ങൾ മുഴുവൻ മറ്റുള്ളവരുടേതുമായി മാറിയ അവസ്ഥ. അച്ഛൻ എന്നൊരു പേരുമാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ആർഭാടത്തിനും അനാവശ്യങ്ങൾക്കുമായി കൈനിറയെ കടം വരുത്തി വെയ്ക്കും; ഒടുവിൽ ആ കടങ്ങളെല്ലാം വീട്ടാൻ മകനായ ഞാൻ നെട്ടോട്ടമോടണം. അമ്മയ്ക്ക് വയ്യാതായാൽ തിരിഞ്ഞുപോലും നോക്കാത്ത അച്ഛൻ, എന്നെക്കൊണ്ട് ആശുപത്രിയിൽ എത്തിക്കും. എന്നാൽ പെങ്ങന്മാരുടെ കാര്യം വരുമ്പോൾ അച്ഛന് ആയിരം കൈകളാണ്. അവരുടെ ഭർതൃവീടുകളിലേക്ക് ഒരു മാസത്തേക്കുള്ള നിത്യോപയോഗ സാധനങ്ങൾ മുഴുവൻ അച്ഛൻ കൊടുത്തയക്കും. അവിടെ അവർക്ക് ഒരു കുറവും വരാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തി. പക്ഷേ, ഞാൻ കല്യാണം കഴിച്ച് കുട്ടികളായപ്പോൾ എന്റെ മക്കൾക്കൊരു മിട്ടായി പോലും വാങ്ങി നൽകാൻ ആ കൈകൾ നീണ്ടത് ഞാൻ…

Read More

ഓണം എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും ഉള്ളിൽ ഒരു വല്ലാത്ത സന്തോഷവും കുളിർമ്മയുമാണ്. കുട്ടിക്കാലം മുതലേ നമ്മൾ അനുഭവിച്ചറിഞ്ഞ ആഹ്ലാദത്തിന്റെ നാളുകൾ. എന്നാൽ കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ സംബന്ധിച്ച് ഓണാഘോഷം എന്നത് കേവലം സന്തോഷം മാത്രം തരുന്ന ഒന്നല്ല, മറിച്ച് പലതരം വിട്ടുവീഴ്ചകളുടെയും മാറ്റിവെക്കലുകളുടെയും കൂടി കാലമാണ്. തിരുവോണ നാളിൽ ഭർത്താവിന്റെ വീട്ടിൽ വലിയ സദ്യയൊക്കെ ഒരുക്കി, എല്ലാവരെയും ഊട്ടി കഴിഞ്ഞേ സ്വന്തം വീട്ടിലേക്ക് ഒരു പോക്കുള്ളൂ. എനിക്കൊരു ഓണക്കോടി സന്തോഷത്തോടെ വാങ്ങിത്തരാൻ, എന്റെ കുഞ്ഞു സങ്കടങ്ങൾ മനസ്സിലാക്കാൻ എന്റെ സ്വന്തം വീട്ടിൽ തന്നെ എത്തണം. തിരുവോണ ദിവസം ഭർത്താവിന്റെ വീട്ടിൽ വലിയ തിരക്കായിരിക്കും. ഭർത്താവിന്റെ സഹോദരിയും (നാത്തൂൻ) കുടുംബവുമൊക്കെ ഓണം കൂടാൻ അവിടെയെത്തും. അവർക്കെല്ലാം വേണ്ടിയുള്ള വിഭവസമൃദ്ധമായ സദ്യയൊരുക്കുന്ന തിരക്കിലായിരിക്കും രാവിലെ മുതൽ ഞാൻ. അവിടെ അച്ഛനും അമ്മയും എല്ലാവർക്കും വേണ്ടിയുള്ള ഓണക്കോടിയെടുക്കാൻ പോകും. എന്നാൽ എന്തുകൊണ്ടാണെന്ന് അറിയില്ല, സ്വന്തം മകൻ കല്യാണം കഴിച്ച ഒരു പെണ്ണു…

Read More

സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ, ഒരു നിമിഷം ആലോചിക്കാതെ ഉത്തരം പറയാൻ ആർക്കും കഴിയില്ല. ആലോചിക്കുംതോറും പുതിയ ഉത്തരങ്ങൾ തരുന്ന, അതിരുകളില്ലാത്ത ഒന്നാണത്. എന്റെ ജീവിതത്തിൽ അങ്ങനെയൊരു ചോദ്യത്തിന് ഉത്തരം കിട്ടിയ കഥയാണിത്. ചെറുപ്പത്തിൽ അച്ഛൻ എന്നെ കയ്യിലെടുത്തു നടക്കുകയോ ലാളിക്കുകയോ ചെയ്ത ഓർമ്മകളൊന്നും എനിക്കില്ല. അച്ഛന്റെ സ്നേഹം ശരിക്കും അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, വ്യക്തമായൊരു ഉത്തരം നൽകാൻ എന്റെ കയ്യിലില്ലായിരുന്നു. പക്ഷേ, ഞങ്ങൾക്ക് ഇഷ്ടമുള്ള പലഹാരപ്പൊതികൾ ഞങ്ങൾ മതിയെന്ന് പറയും വരെ അച്ഛൻ വാങ്ങി തരുമായിരുന്നു. സ്നേഹം പുറത്തുകാണിക്കാൻ അറിയാത്ത ആളായിരുന്നു അച്ഛൻ. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ ആ സംശയം എന്റെ മനസ്സിൽ അങ്ങനെ കിടന്നു. കാലം കടന്നുപോയി. കല്യാണം കഴിഞ്ഞ് മോന് ഒരു വയസ്സുള്ളപ്പോൾ ഞാൻ വീണ്ടും ഗർഭിണിയായി. അന്ന് എന്നെക്കാൾ വലിയ ടെൻഷൻ അച്ഛനായിരുന്നു. മോൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് എനിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ജോലി കിട്ടുന്നത്. അമ്മയ്ക്കും ജോലിയുള്ളതുകൊണ്ട്…

Read More

പുസ്തകം: ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ് രചയിതാവ്: അശ്വതി ജോയ് അറയ്ക്കൽ പബ്ലിഷർ: K Zero Publications പേജുകൾ: 120 | വില: ₹200 ജീവിതപാതയിൽ നാം കണ്ടുമുട്ടുന്ന മനുഷ്യർക്ക് എത്രയെത്ര മുഖങ്ങളാണ്! ആർക്കും വേഗത്തിൽ പിടികൊടുക്കാത്ത, ഉള്ളിലിരിപ്പ് പുറത്തുകാണിക്കാത്ത മുഖങ്ങൾ. ചിന്തിച്ചുനോക്കിയാൽ എല്ലാവരിലും കാണില്ലേ അത്തരം ചില ഇരട്ടമുഖങ്ങൾ? ഈ പുസ്തകത്തിലെ ഓരോ കഥയും കെട്ടുകഥകളല്ല, മറിച്ച് പച്ചയായ മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. ജീവിതസാഹചര്യങ്ങൾ കാരണം അങ്ങനെയൊക്കെയോ ജീവിച്ചുതീർക്കാൻ നിർബന്ധിതരായ സാധാരണക്കാരുടെ അനുഭവങ്ങൾ. 1. റോസിലി പെണ്ണിന് എത്രത്തോളം യാതനകൾ സഹിക്കാൻ കഴിയും? “നാളെ എല്ലാം ശരിയാകും” എന്ന ഒരൊറ്റ പ്രതീക്ഷയിലല്ലേ ഓരോ സ്ത്രീയും ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നത്? എന്നിട്ടും റോസിലിയെപ്പോലുള്ളവർക്ക് കണ്ണീര് മാത്രമാണ് ബാക്കിയാകുന്നത്. എന്തു സംഭവിച്ചാലും തെറ്റുകാരി പെണ്ണാണെന്ന സമൂഹത്തിന്റെ ചിന്താഗതി, “മുള്ള് വന്നു ഇലയിൽ വീണാലും കേട് ഇലയ്ക്കാണ്” എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു. തന്റെ ഡയറിയിൽ അവൾ കുറിച്ച വാക്കുകൾ ഏതൊരു അമ്മയുടെയും ഉള്ളുലയ്ക്കുന്നതാണ്: “നോവറിഞ്ഞു…

Read More

പ്രണയ സാക്ഷ്യത്തിന്റെ അലിഖിത നിയമത്തിൽ പോലും നാം എന്ന ലോകത്തെ എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. കാറ്റായും മഴയായും വേനലായും എല്ലാം നാം ഇല്ലാതെ ഒരു കാലവും കടന്നു പോയിട്ടില്ല.. മനോഹരമായ സ്വപ്നത്തിന്റെ കാവടത്തിൽ നിനക്കായി മാത്രം കാത്തുനിൽക്കുന്ന പനീർപ്പൂ പോലെ എത്ര സുന്ദരമാണ്..

Read More

മറുവാക്കിനായി കാത്തിരിക്കുമ്പോഴും ആ സൂര്യകിരണങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്, ഒരു കള്ളപ്പുഞ്ചിരി – ഒന്നും മനസ്സിലായില്ല എന്ന പോലെ… ചുമന്നു തുടുത്ത ആ ചെമ്മൺ പാതയിൽ നമ്മുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച് പറയാതെ പറയുന്നുണ്ടായിരുന്നു….

Read More

സ്നേഹം നിറഞ്ഞ കൂട്ടുകാരി, എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല. ആർക്കും മനസ്സിലാകാത്തത്ര സങ്കീർണ്ണമായ ചിന്തകളിലൂടെ കടന്നുപോയ നാളുകളുണ്ടായിരുന്നു എനിക്ക്. “എഴുത്തുകൊണ്ട് എന്ത് കിട്ടി?” എന്ന് ചോദിക്കുന്നവരോട് എനിക്ക് ചിരി മാത്രമേയുള്ളൂ. ഗർഭകാലത്ത് അനുഭവിച്ച കഠിനമായ മാനസിക ആഘാതങ്ങളിൽ നിന്ന് എന്നെ ജീവനോടെ തിരികെ എത്തിച്ചത് ഈ എഴുത്ത് മാത്രമാണ്. എന്നിൽ എഴുത്തിന്റെ വിത്തുപാകിയ ആ പഴയ ഓർമ്മയിലേക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകാം. അന്ന് മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. കാണാൻ ഒരു തീപ്പെട്ടി കൊള്ളിയെപ്പോലെ മെലിഞ്ഞ രൂപം. ഒരു ഒഴിവു വേളയിൽ ക്ലാസ്സിൽ വന്ന അധ്യാപകൻ എന്നെ വിളിച്ചെഴുന്നേൽപ്പിച്ച് മലയാളം വായിക്കാൻ പറഞ്ഞു. ഭയന്നുവിറച്ച് പുസ്തകത്തിലേക്ക് നോക്കിനിൽക്കാനേ അന്ന് എനിക്ക് കഴിഞ്ഞുള്ളൂ. അത് കണ്ടതും സാർ പരിഹാസത്തോടെ ചിരിച്ചു: “വലിയ സുന്ദരിയാണെന്നാ വിചാരം, മലയാളം വായിക്കാൻ പോലും അറിയില്ല!” ചുറ്റുമുള്ള കുട്ടികളും കൂടെച്ചേർന്നു ചിരിച്ചു. അന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ ഞാൻ ഇനി സ്കൂളിൽ പോകില്ലെന്ന് വാശിപിടിച്ചു. കരച്ചിൽ കണ്ട അമ്മ അന്നുതന്നെ എന്നെ അക്ഷരങ്ങൾ…

Read More