Author: Reshma Lechus

ജീവിതം മൊത്തത്തിൽ സസ്പെൻസ് ത്രില്ലറാണ്. ഇനി സംഭവിക്കാൻ പോകുന്നത് പോലും ആർക്കും പിടി തരാതെ അങ്ങ് പോയി കൊണ്ടിരിക്കും..✍️✍️💫💫💫

അധ്യായം 1: ആറാട്ടുകാവിലെ താമര അധ്യായം 3: നിഗൂഢതകളുടെ വാതിൽ തുറക്കുമ്പോൾ ​ദേവരാഗിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വിതുമ്പിക്കൊണ്ടിരുന്ന ആ പെൺകുട്ടി പെട്ടെന്നാണ് തന്റെ തല തിരിച്ച് വശത്തേക്ക് നോക്കിയത്. അവിടെ തൊട്ടടുത്തുതന്നെ നിൽക്കുന്ന നൈമിയെ കണ്ടതും അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. അവൾ പതുക്കെ ദേവരാഗിന്റെ കൈകളിലെ പിടിവിട്ടു. എന്നിട്ട് ബെഡിൽ നിന്നും എഴുന്നേറ്റ് നൈമിയുടെ അരികിലേക്ക് നടന്നു. ​അവൾ നൈമിയുടെ മുഖത്തേക്ക് നോക്കി, പിന്നീട് സ്വന്തം കൈകളിലേക്ക് നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു കൗതുകം വിരിഞ്ഞു. “കുട്ടേട്ടാ… ദേ നോക്കിയേ! എന്നെപ്പോലെയുള്ള ആള്. ഇത് ഞാൻ തന്നെയല്ലേ? പക്ഷേ… ഞാൻ സാരിയാ ഉടുത്തിരിക്കുന്നത്, ഇത് ജീൻസും ടോപ്പുമല്ലേ? ഹായ്… എന്റെ അതെ മുഖം, പക്ഷേ ഡ്രസ്സ് വേറെ വേറെ! നോക്കിയേ കുട്ടേട്ടാ… ഞാൻ വേറെ, ഞാൻ…” ​അവൾ കുട്ടിക്കളിയോടെ നൈമിയുടെ കൈകളിലും കവിളിലും മാറി മാറി തൊട്ടുനോക്കാൻ തുടങ്ങി. കൺമുന്നിൽ നിൽക്കുന്നത് തന്റെ തന്നെ മറ്റൊരു രൂപമാണെന്നത്…

Read More

അധ്യായം 1: ആറാട്ടുകാവിലെ താമര അധ്യായം 2: കൺമുന്നിലെ പ്രതിബിംബം ​നൈമിയോട് കൃത്യമായി കാര്യം എന്താണെന്ന് പറയാതെയാണ് ദേവരാഗ് അവളെയും കൂട്ടി ബൈക്കിൽ പാഞ്ഞത്. വണ്ടിയുടെ സ്പീഡ് കാണുമ്പോൾ തന്നെ നൈമിക്ക് എന്തോ അപകടം മണത്തിരുന്നു. വഴിയിലുടനീളം അവൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ദേവരാഗ് മറുപടി നൽകിയില്ല. അവന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രമവും വെപ്രാളവും ഉണ്ടായിരുന്നു. ഒടുവിൽ നഗരത്തിലെ വലിയൊരു സ്വകാര്യ ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നിൽ വന്ന് ദേവരാഗ് ബൈക്ക് നിർത്തി. ​വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ നൈമി ദേഷ്യത്തിലും ആശങ്കയിലുമായി അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. “ടാ ദേവാ… എന്താ പറ്റിയത്? കാര്യം പറയാതെ നീ എന്തിനാ എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്? ആർക്കാ അപകടം?” ​അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ദേവരാഗ് തുനിയുന്നതിന് മുൻപ് തന്നെ, ആശുപത്രിയുടെ വലിയ ഗ്ലാസ്സ് വാതിൽ തള്ളിത്തുറന്ന് അവരുടെ സുഹൃത്തായ അരുൺ പുറത്തേക്ക് ഓടിവന്നു. ഡോക്ടർമാരുടെ കോട്ടണിഞ്ഞ അരുണിന്റെ മുഖത്തും വല്ലാത്തൊരു അമ്പരപ്പ് പ്രകടമായിരുന്നു. ​ദേവരാഗിനെ കണ്ടപാടെ…

Read More

​അധ്യായം 1: ആറാട്ടുകാവിലെ താമര ​പഴയ പ്രതാപത്തിന്റെ അവശിഷ്ടങ്ങൾ പേറി നിൽക്കുന്ന ആ വലിയ പുരയിടത്തിന് ഒരറ്റത്താണ് വേലുവിന്റെ ചെറിയ കുടിൽ. ഒരുകാലത്ത് ലക്ഷ്മിദേവി വിളയാടിയിരുന്ന കോവിലകവും അതിന്റെ വടക്കിനിപ്പരമ്പും ഇന്ന് കാടുപിടിച്ചു കിടക്കുകയാണ്. എങ്കിലും തമ്പുരാട്ടിയെ കാണുമ്പോൾ വേലുവിന് ഇപ്പോഴും പഴയ ആദരവാണ്. ആ വലിയ നാലുകെട്ടിന്റെ പടികയറുമ്പോൾ അയാളുടെ മനസ്സിൽ എപ്പോഴും ഒരു ഭയഭക്തിബഹുമാനമുണ്ടായിരുന്നു. ​”വേലുവേ! ഇന്നലെ നിന്റെ കൂടെ കണ്ട കുട്ടി ഏതാ?” ​കോവിലകത്തിന്റെ വിശാലമായ പൂമുഖത്തിരുന്ന് സരോജ തമ്പുരാട്ടി ചോദിച്ചപ്പോൾ വേലു കൈകൾ കൂപ്പി വിനയത്തോടെ പടിക്കു താഴെ നിന്നു. തമ്പുരാട്ടിയുടെ മുഖത്ത് പണ്ടത്തെ ആ ഗാംഭീര്യമില്ല, പകരം വല്ലാത്തൊരു ഏകാന്തതയും തളർച്ചയും നിഴലിച്ചിരുന്നു. അവരുടെ കണ്ണുകളിൽ എന്തോ ഒരു വലിയ സങ്കടം ഒളിഞ്ഞിരിക്കുന്നത് പോലെ വേലുവിന് തോന്നി. ​”അത് തമ്പുരാട്ടി… ആറാട്ട് കാവിൽ പൂരത്തിന് പോയപ്പോ കിട്ടിയതാ. മിണ്ടില്ല കുട്ടി. ആരോ ഉപേക്ഷിച്ചു പോയ ചോരക്കുഞ്ഞ്! അന്നേരം നെഞ്ചോട് ചേർത്തതാ. ഇപ്പൊ എനിക്ക് അവളല്ലാതെ…

Read More

“അമ്മേ ഞാൻ എത്ര നേരമായി വിളിക്കുന്നു. അമ്മക്ക് ഇവിടെ എന്താ പണി ? എന്റെ കാര്യം അങ്ങനെ ആണോ ജോലിക്ക് നേരത്തെ ചെന്നില്ലെങ്കിൽ ആ എം. ഡി എന്നെ ചീത്ത വിളിക്കും. പിന്നെ അമ്മേ, അമ്മു  ഇത്രയും നേരം ആയിട്ട് എഴുന്നേറ്റിട്ട് ഇല്ല. അവളെ ഉണർത്തി ഫുഡ്‌ കൊടുത്തു അംഗൻവാടിയിൽ വിടണേ?” ഇത്രയും ഒറ്റ  ശ്വാസത്തിൽ പറഞ്ഞു നിർത്തി പോകാൻ തുടങ്ങിയപ്പോ വിമല അവളെ വിളിച്ചു. “മോളെ അപ്പുറത്തെ വീട്ടിലെ രമണിയുടെ മോന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആണ്. ഇവിടെ വന്നു പറഞ്ഞിരുന്നു. ആ കുട്ടിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണം” “എന്താ അമ്മേ ഈ പറയുന്നേ? കഴിഞ്ഞ ആഴ്ച തന്ന പൈസ തീർന്നോ?” “ഞാൻ നോട്ട് അടിക്കുന്ന മെഷിൻ അല്ല ചോദിക്കുമ്പോൾ പൈസ എടുത്തു തരാൻ?” “വരുമ്പോൾ നോക്കട്ടെ എന്തെങ്കിലും വാങ്ങി കൊണ്ട് വരാം. ഇപ്പൊ തന്നെ സമയം വൈകി.” അത്രയും പറഞ്ഞു അവൾ പോയി. കൂലി ഇല്ല എന്നാലും, പണിക്ക്…

Read More

“ടാ ഭദ്ര മരിച്ചു ഇന്ന് പുലർച്ചെ! ഭ്രാന്താശുപത്രിയിൽ ഇരുമ്പ് ആഴിക്കുള്ളിൽ ഒരു സാരിയിൽ തൂങ്ങി. പാവം അവളെ നീയൊന്ന് ചേർത്തു നിർത്തിയെങ്കിൽ.. കൂടുതൽ ഒന്നും പറയുന്നില്ല മഹേഷേ!! പറഞ്ഞാൽ കൂടി പോകും അറിഞ്ഞത് കൊണ്ട് വിളിച്ചു പറഞ്ഞു അത്രേയുള്ളു ഞാൻ വയ്ക്കുന്നു.” ”ആരാ ചേട്ടാ പാതിരാത്രിയിൽ?” “അത് മനുവാ.” “ഉം എന്താ കാര്യം?” “ഭദ്ര മരിച്ചു…” “ഭദ്രയോ? ചേട്ടന്റെ ആദ്യ ഭാര്യ പാവം ആയിരുന്നില്ലേ. എല്ലാവരും ചേർന്ന് അതിനെ… ഞാൻ ഇത് അറിഞ്ഞിരുന്നെങ്കിൽ ചേട്ടനെ കൂടെ ജീവിക്കാൻ ആഗ്രഹിക്കില്ലായിരുന്നു. അന്നൊന്നും ചേട്ടൻ പറഞ്ഞില്ല, ആ മനസ്സ് വേദനിപ്പിച്ചത് കൊണ്ടാവും നമുക്ക് കുഞ്ഞ് ഉണ്ടകാത്തത്. എന്റെ പണം കണ്ടിട്ടല്ലേ ചേട്ടൻ എന്നെ കല്യാണം കഴിച്ചത്?” “നീയൊന്ന് നിർത്താമോ? പാതിരാത്രിയായാലും തലയ്ക്കു സ്വൈരം തരരുത് നാശം പിടിക്കാൻ.” മഹേഷ്‌ പിറുപിറുത്ത് മുറിയുടെ വാതിൽ തുറന്നു പുറത്തേക്ക് പോയി. ബാൽക്കാണിയിൽ കുറച്ചു നേരം ആകാശം നോക്കി നിന്നു. ഒരു നനുത്ത കാറ്റിന്റെ സ്പർശം അവനെ തലോടി…

Read More

പ്രിയപ്പെട്ടവരെ ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. എല്ലാവരും ചേർന്ന് കുഞ്ഞു സമ്മാനം എനിക്ക് അയച്ചു തന്നപ്പോ സന്തോഷം കൊണ്ട് വാക്കുകൾ എല്ലാം ശൂന്യമായതു പോലെ ആയിരുന്നു. ഈ പുതു വർഷത്തിൽ എനിക്ക് കിട്ടിയ ഇൻസ്‌പെക്ടഡ് ഗിഫ്റ്റ് എഴുത്തിലൂടെ മാത്രം അറിയുന്ന എനിക്ക് എല്ലാവരുടെയും മനസ്സിൽ സ്ഥാനം ഉണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല. നേരിട്ട് പോലും കണ്ടില്ലാത്ത എന്റെ പ്രിയപ്പെട്ട മനുഷ്യ രെ എന്റെ കൈയിൽ തരാൻ സ്‌നേഹം ❤️🥰😘.. മാത്രമേ ഉള്ളു. എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ ഈ സമ്മാനത്തെ ക്കാളും എനിക്ക് കിട്ടിയ അമൂല്യ നിധികളാണ് ❤️❤️😘😘😘. ആരുടേയും പേര് ഞാൻ പറയുന്നില്ല. എല്ലാവരും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ് ❤️.. വായിക്കാനും എഴുതാനും ഞാൻ ഒന്ന് പുറകെയിലേക്ക് പോകുമ്പോൾ ചേർത്ത് പിടിച്ചു മുന്നോട്ട് കൊണ്ട് വരുന്ന, കാണാതെ വരുമ്പോൾ what appil മെസ്സേജ് പ്രിയപ്പെട്ടവർ.. മോശം അവസ്ഥയിൽ…

Read More

ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഓണക്കാലം ഓർമ്മിപ്പിച്ചു വയ്ക്കാനൊരു മണിച്ചേപ്പ് അല്ലെ നമ്മുടെ ഹൃദയം. ഞാൻ പറയാൻ പോകുന്നത് ബാല്യത്തിൽ നിറങ്ങളിൽ ചാലിച്ച എന്റെ ഓണ കാലത്തെ കുറിച്ചാണ്.. നിറങ്ങൾ കുറവായിരുന്നുവെങ്കിലും ആ കാലത്തെയാണ് ഞാൻ ഇഷ്‌ടപ്പെടുന്നത്. ഓല മേഞ്ഞ വീട്ടിൽ അതും ചോർന്നു ഒലിച്ചും ഈർപ്പവും നിറഞ്ഞു നിൽക്കുന്ന വീട്. കർക്കിടത്തിൽ കലി തീർത്തു പോയി. പുതു മലയാള വർഷത്തെ വരവേറ്റ് ഓണം ഇങ്ങ് എത്തി. എത്ര ദാരിദ്ര്യം ആയാലും ആ ഓണാനാളുകൾ സന്തോഷത്തിന്റെതാണ്.. കൂട്ടുകാർ ഒത്തു പറമ്പിൽ പോയി പൂക്കൾ പറിച്ചു കൊണ്ട് വന്നു പൂക്കളം ഇട്ട് സ്കൂളിലേക്ക് ഒറ്റ ഓട്ടമാണ്. സ്കൂൾ അടക്കുന്നതിന് മുൻപ് സ്കൂളിൽ ഓണാഘോഷ പരിപാടി ഉണ്ടാകും. പൂക്കളവും ഓണ സദ്യയും ഉണ്ടാകും അന്നത്തെ ഓണപിരിവ് 50 രൂപ ആയിരിക്കും. അത് കൊടുക്കാൻ ഉള്ള ത്രാണി വീട്ടിൽ ഇല്ലാത്തത് കൊണ്ട് വെളുപ്പിനെ എഴുന്നേറ്റ് പോയി പൂ പറിക്കും. ചെമ്പരത്തി, ചെത്തി, കോളാമ്പി, കൃഷ്ണ കീരിടം,…

Read More

അവധിക്കാലം ആഘോഷമാക്കാൻ തന്നെ രേണുവും റോബിനും തീരുമാനിച്ചു. അവരുടെ പ്രണയ വിവാഹം ആയതു കൊണ്ട് നാട്ടിൻപുറത്തു ജീവിക്കുന്ന റോബിന്റെ അച്ഛനും അമ്മയ്ക്കും അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. രേണുവിന്റെ ഫാമിലിയിൽ വലിയ എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാലും റോബിൻ പെങ്ങൾ ആയ നിമ്മിയുമായി വിളിയും പറച്ചിലും ഒക്കെ ഉണ്ടായിരുന്നു. മക്കളുടെ ഫോട്ടോ ഒക്കെ അവർക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. അവൾ അവരുടെ ഫോട്ടോ കാണുന്നത്  ഒരു ദിവസം അപ്പച്ചൻ കണ്ടു. ആ ഫോണിലൂടെ അവരെ കണ്ടപ്പോൾ മുതൽ അവരെ കാണാൻ അപ്പച്ചനും അമ്മയ്ക്കും കൊതിയാവുന്നു എന്ന് പറഞ്ഞു നിമ്മി മെസ്സേജ് ചെയ്തു. അപ്പോൾ തന്നെ അവളെ വിളിച്ചു പറഞ്ഞു. “അപ്പച്ചൻ വിളിച്ചു എന്നോട് പറയട്ടെ! എന്നിട്ട് ഞാൻ വരാം” എന്ന്. പിടിവാശിക്കാരനായ അപ്പച്ചൻ വിളിക്കില്ല എന്ന് കരുതിയ എനിക്ക് തെറ്റി. നിമ്മിയുടെ ഫോണിൽ നിന്ന് വിളിച്ചു ഇത്രയും മാത്രം പറഞ്ഞു. “മോനെ നിന്റെ മക്കളെ കാണാൻ കൊതിയാവുന്നുണ്ട് ടാ… വേഗം വരണേ!” അപ്പച്ചന്റെ സൗണ്ട്…

Read More

ജീവിതം അത് ആർക്കും പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. ഇന്ന് എന്ത് സംഭവിക്കും എന്നോ നാളെ എന്ത് സംഭവിക്കും എന്നോ ആർക്കും പറയാൻ പറ്റില്ല. ചിലതൊക്കെ വിശ്വസിക്കാനും! ഞാൻ എല്ലാ കാര്യത്തിലും മണ്ടിയായിരുന്നു. അതു മനസ്സിലായി വന്നപ്പോഴേക്കും എനിക്കെല്ലാം നഷ്ടപ്പെട്ടിരുന്നു. ചെറുതായിരിക്കുമ്പോൾ വിവാഹം കഴിക്കുന്ന പെണ്ണുങ്ങളെയൊക്കെ കാണുമ്പോൾ എനിക്കു കൊതിയായിരുന്നു. അതുപോലെ അണിഞ്ഞാെരുങ്ങാൻ. കല്ല്യാണപ്പെണ്ണാവാൻ. പെട്ടെന്നു വലുതായി അച്ഛനും അമ്മയും തരുന്ന ആഭരണണിഞ്ഞ് കല്ല്യാണപ്പെണ്ണായി മണ്ഡപത്തിൽ ഇരിക്കുന്നതായി എത്രയോ സ്വപ്നം കണ്ടിട്ടുണ്ട്. പലപ്പോളും ഞാൻ സ്വപ്നജീവിയായി നടന്നിട്ടുണ്ട്. ബൈക്കിൽ മഴ നനഞ്ഞു പങ്കാളിയെ കെട്ടിപ്പിടിച്ചുപോകുന്ന രംഗമൊക്കെ. അത്തരം സീനുകൾ ടീവിയിൽ വരുമ്പോൾ വല്ലാത്തൊരു നാണം എന്നെ വന്നു മൂടും. പിന്നീട് ആ സിനിമയിലെ രംഗങ്ങളെല്ലാം മനസ്സിലേക്ക് ഓടിയെത്തുമ്പോളെല്ലാം എന്റെ മുഖത്തു വിരിയുന്ന നാണം ചുണ്ടിൽ പുഞ്ചിരി പൊഴിക്കും. അതു കാണുമ്പോൾ അമ്മ ചോദിക്കും “എടീ പെണ്ണേ, പകൽക്കിനാവ് കാണാൻ പറ്റിയ സമയം. സന്ധ്യയായി, എഴുന്നേറ്റ് പോടീ അവിടുന്ന് “. കല്യാണം എന്തോ വലിയ…

Read More

പുസ്തകം : കഥ പറയുന്ന ഗ്രാമങ്ങൾ സമാഹരണം : മഷി എഡിറ്റോറിയൽ പബ്ലിഷർ : കൈരളി ബുക്സ് വില : 260 *******************~~~******************** ഗ്രാമങ്ങൾക്ക് കഥ ഉണ്ടെന്നേ! ആരും കേൾക്കാത്ത നമ്മളുടെ ചുറ്റിലും നടക്കുന്നത് പോലും അറിയാത്ത കഥകൾ. ഗ്രാമ ഭംഗിയും അതിന്റെ തനിമയും ചോരാതെ പച്ചയായ മനുഷ്യന്റെ കഥകളുണ്ട്. എവിടെയോ കണ്ടു മറന്ന മനുഷ്യന്റെ മുഖങ്ങളുണ്ട്. അങ്ങനെ എത്രയധികം മനുഷ്യരുടെ കഥകൾ പറയുന്ന ” കഥ പറയുന്ന ഗ്രാമ”ങ്ങളിലുണ്ട്. ആ കഥ പറയുന്ന ഗ്രാമങ്ങളുടെ അക താളിലേക്ക് കടന്ന് ചെല്ലാം… എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.. 1.ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ സജ്‌ന അബ്ദുള @@@@@@@@@@@ മാലിനി എന്ന കഥാപാത്രം എവിടെയോ കണ്ട മറന്ന മുഖങ്ങളിൽ ഒരുവൾ ആയിരിക്കാം. ആയിരിക്കും എന്ന് അല്ല ആണ്. വിവാഹത്തിന് താല്പര്യം ഇല്ലാതെ ആരുടെ ഒക്കെയോ ഇഷ്‌ടത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നു. പഠിക്കണം, ജോലിക്ക് പോകണം എന്ന് പറയുമ്പോൾ വിവാഹം കഴിഞ്ഞും ആവാല്ലോ? ആ പൊള്ളയായ വാക്ക്…

Read More