Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മോളെ അമ്മക്കും വേണം ജോലി
കഥ ജീവിതം ജോലി പാരന്റിങ് ബന്ധങ്ങൾ മാതൃദിനം2025 വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ

മോളെ അമ്മക്കും വേണം ജോലി

By Reshma LechusMay 12, 2025Updated:July 2, 202510 Comments2 Mins Read231 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മേ ഞാൻ എത്ര നേരമായി വിളിക്കുന്നു. അമ്മക്ക് ഇവിടെ എന്താ പണി ? എന്റെ കാര്യം അങ്ങനെ ആണോ ജോലിക്ക് നേരത്തെ ചെന്നില്ലെങ്കിൽ ആ എം. ഡി എന്നെ ചീത്ത വിളിക്കും. പിന്നെ അമ്മേ, അമ്മു  ഇത്രയും നേരം ആയിട്ട് എഴുന്നേറ്റിട്ട് ഇല്ല. അവളെ ഉണർത്തി ഫുഡ്‌ കൊടുത്തു അംഗൻവാടിയിൽ വിടണേ?”

ഇത്രയും ഒറ്റ  ശ്വാസത്തിൽ പറഞ്ഞു നിർത്തി പോകാൻ തുടങ്ങിയപ്പോ വിമല അവളെ വിളിച്ചു.

“മോളെ അപ്പുറത്തെ വീട്ടിലെ രമണിയുടെ മോന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആണ്. ഇവിടെ വന്നു പറഞ്ഞിരുന്നു. ആ കുട്ടിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണം”

“എന്താ അമ്മേ ഈ പറയുന്നേ? കഴിഞ്ഞ ആഴ്ച തന്ന പൈസ തീർന്നോ?”

“ഞാൻ നോട്ട് അടിക്കുന്ന മെഷിൻ അല്ല ചോദിക്കുമ്പോൾ പൈസ എടുത്തു തരാൻ?”

“വരുമ്പോൾ നോക്കട്ടെ എന്തെങ്കിലും വാങ്ങി കൊണ്ട് വരാം. ഇപ്പൊ തന്നെ സമയം വൈകി.”

അത്രയും പറഞ്ഞു അവൾ പോയി. കൂലി ഇല്ല എന്നാലും, പണിക്ക് ഒട്ടും കുറവുമില്ല.

ഇവളെ വളർത്തി കൊണ്ട് വരാൻ എത്ര പാട് പെട്ടു.  ഇവളുടെ അച്ഛൻ മരിച്ചു പോയ ആ നാള് മുതൽ കഷ്ടപ്പെട്ടു. നല്ലൊരു ജോലി നേടാൻ പ്രാപ്തിയാക്കി. നല്ലൊരു പയ്യനെ കൊണ്ട് കെട്ടിച്ചു കൊടുത്തു.

ഞാൻ ഒറ്റയ്ക്ക് ആണെന്ന് പറഞ്ഞു. കുഞ്ഞു ഉണ്ടായ ശേഷം അവനെ വിദേശത്തേക്ക് അയച്ചു. അവളും കുഞ്ഞും എന്റെ അടുത്തേക്ക് പോന്നു.കുഞ്ഞിനെ നോക്കാൻ ആയരെ ഏർപ്പാട് ആകുമ്പോൾ പൈസ കൊടുക്കണം.

ഞാൻ ആകുമ്പോൾ അത് വേണ്ടല്ലോ?

” ഇവളെ വളർത്തി ഇത്രയും ആക്കിയതിന്റെ കണക്ക് ഞാൻ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ”?

ആലോചിച്ചു നോക്കിയാൽ വട്ട് ആകും. മക്കൾക്ക് കണക്ക് പറയാം. മാതാപിതാക്കൾ പറഞ്ഞല്ലോ? അത് കടമയാണെന്ന് പറയും.

ആ കുഞ്ഞിന് എന്തെങ്കിലും കൊടുക്കണം.

അവൾ ഒന്നും വാങ്ങിച്ചു കൊണ്ട് വരില്ല. അമ്മു എഴുന്നേറ്റ് വരുന്നതിന് മുൻപ് ആ കുഞ്ഞിന് എന്ത് കൊടുക്കും ഭഗവാനെ!

അപ്പോഴാണ് ഒരു മാസം മുന്നേ ചേച്ചി കൊണ്ട് വന്ന സാരിയെ കുറിച്ച് ഓർത്തത്. അതും വച്ചു നല്ലൊരു ഉടുപ്പ് തയ്ച്ചു കൊടുക്കാം. പെട്ടെന്ന് തന്നേ അത് വെട്ടി. ഉടുപ്പ് തയ്ച്ചു.

അമ്മുവിനെ വിളിച്ചു എഴുന്നേപ്പിച്ചു പല്ല് തേച്ചു കുളിപ്പിച്ച് ഭക്ഷണം കൊടുത്തു ആ കുഞ്ഞിന്റെ പിറന്നാളിന് ആ ഉടുപ്പ് കൊണ്ട് പോയി കൊടുത്തു. അപ്പോൾ തന്നെ തുറന്നു നോക്കി ആ ഉടുപ്പ് കണ്ടപ്പോൾ എല്ലാവർക്കും ഇഷ്ടം ആയി. ആ ഉടുപ്പ് ഇട്ടു കൊണ്ട് ആ കുഞ്ഞു കേക്ക് മുറിക്കുന്നത് കണ്ടപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു.

അവിടെ വച്ചു തന്നെ ആ ഉടുപ്പിന് ഓർഡർ കിട്ടി.  കൈയിൽ ഉള്ള ആഭരണങ്ങൾ പണയം വച്ചു തുണികൾ എടുത്തു. വീട്ടിലേക്ക് വന്നു.

വീട്ടിലേക്ക് ചെന്നപ്പോൾ ദേഷ്യത്തോടെ  ഉമ്മറത്ത് നിൽക്കുന്ന മോളെയാണ് കണ്ടത്.

“അമ്മേ ഇന്ന് ഇവളെ അംഗൻവാടിയിൽ വിട്ടില്ലല്ലേ?

“ഇല്ല! അവൾ എഴുന്നേറ്റ് വന്നപ്പോ വൈകി”

“അത്  അല്ലെ ഞാൻ അമ്മയോട് ഞാൻ പറഞ്ഞിട്ട് പോയത്?”

“അതേയ് ഞാൻ ആരുടേയും വേലക്കാരി അല്ല. നിന്റെ മോളുടെ കാര്യം നീ നോക്കണം. അതിന് സമയം കണ്ടെത്തണം ”

എനിക്ക് കുറച്ചു ഓർഡർ കിട്ടിയിട്ടുണ്ട്. അപ്പുറത്തെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് ഉടുപ്പ് തയ്ച്ചു കൊടുത്തപ്പോൾ ഇഷ്ടമായി. അവിടെ ഉള്ളവർ ഓർഡർ തന്നു.

നിന്റെയും കുഞ്ഞിനേയും കാര്യം നോക്കിയാൽ പോരല്ലോ?

മോളെ എനിക്കും വേണം ജോലി.

ആരുടെ മുന്നിലും കൈ നീട്ടാതെ മരണം വരെയും അമ്മയ്ക്ക് ജീവിക്കണം.

അത്രയും പറഞ്ഞു വിമല അകത്തേക്ക് കടന്നു പോയി…

Post Views: 55
4
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

10 Comments

  1. Syamala Haridas on June 7, 2025 2:56 PM

    അമ്മയുടെ തീരുമാനം നന്നായി

    Reply
  2. sabira latheefi on May 19, 2025 7:42 AM

    ❤️❤️❤️

    Reply
    • Reshma Lechus on May 19, 2025 2:52 PM

      ❤️

      Reply
  3. Joyce on May 14, 2025 5:23 PM

    നല്ല കഥ, വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
    👌👏❤

    Reply
    • Reshma Lechus on May 15, 2025 7:13 PM

      😘❤️

      Reply
  4. Suma Jayamohan on May 13, 2025 9:39 PM

    മിടുക്കിയായ അമ്മ. മക്കളെ സഹായിക്കാം. അവരുടെ വേലക്കാരിയാവരുത്
    നല്ല കഥ❤️👌🌹

    Reply
    • Reshma Lechus on May 14, 2025 11:18 AM

      🥰🥰😘😘 വിലയേറിയ അഭിപ്രായത്തിനു നന്ദി ❤️😘😘🥰സ്നേഹം ❤️😘

      Reply
    • Shreeja R on May 17, 2025 3:03 PM

      അമ്മയ്ക്കും ആഗ്രഹങ്ങൾ ഉണ്ട് ❤️

      Reply
      • Reshma Lechus on May 18, 2025 9:48 AM

        🥰🥰അതേ 🥰🥰😘😘😘🫂🫂

        Reply
    • Reshma Lechus on May 18, 2025 5:45 PM

      ❤️🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.