Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വവർഗ്ഗരതി അഥവാ Homosexuality.
LGBTQ ലൈംഗീകത സമത്വം

സ്വവർഗ്ഗരതി അഥവാ Homosexuality.

By Akhilesh ParameswarSeptember 14, 2023Updated:September 18, 20237 Comments3 Mins Read192 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്വവർഗ്ഗ ലൈംഗികത എന്ന് കേൾക്കുമ്പോൾ പലർക്കും മുഖം ചുളിയും എന്നറിയാം എങ്കിലും പറയട്ടെ അങ്ങനെ പുച്ഛത്തോടെ നോക്കാൻ മാത്രം അശ്ലീലമല്ല Homosexuality.

പേര് പോലെ തന്നെ ഒരേ ലിംഗത്തിൽ അല്ലെങ്കിൽ ലിംഗതന്മയിൽ ഉൾപ്പെട്ടവർ പരസ്പര ധാരണയോടെ അതുമല്ലെങ്കിൽ ഉഭയ സമ്മതത്തോടെ ഏർപ്പെടുന്ന ഒരു സെക്സ് ലൈഫ് ആണ് സ്വവർഗ്ഗ രതി.

ലെസ്ബിയൻസ് ജീവിത കാലം മുഴുവനോ അല്പ നേരത്തേക്കോ കാലത്തേക്കോ തന്റെ ഇണയെ കണ്ടെത്തുന്നു.അതവരുടെ താത്പര്യത്തിന് അടിസ്ഥാനത്തിലാണിത്..

സ്വന്തം‌ ലിംഗത്തിലുള്ള വ്യക്തികളോട് മാത്രം ആകർഷണം തോന്നുന്നതാണ് സ്വവർഗ്ഗാനുരാഗം.

സ്വവർഗ്ഗാനുരാഗി എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുകയും സദാചാരം വിളമ്പുകയും ചെയ്യുന്നതിൽ അർത്ഥമില്ല, കാരണം സ്വവർഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമാണെന്നും രോഗാവസ്ഥയാണെന്നുമുള്ള കഴമ്പില്ലാത്ത വാദങ്ങൾ  ആഗോളതലത്തിൽ തിരസ്ക്കരിക്കപ്പെട്ടു കഴിഞ്ഞു.

ലൈംഗികത എന്നാൽ ഒരാളുടെ സ്വന്തം തിരഞ്ഞെടുപ്പല്ല മറിച്ച് ജനിതകം,സാമൂഹിക പ്രേരണകൾ, ജൈവഘടകങ്ങൾ, വ്യക്തി വളരുന്ന ചുറ്റുപാടുകൾ എന്നിവയുടെ  പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്ന്  ശാസ്ത്രലോകവും‌ വൈദ്യലോകവും വിലയിരുത്തുന്നു.

മനുഷ്യ ലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ് സ്വവർഗ്ഗ ലൈംഗികയെന്നതാണ് സത്യം, ഒരു കാലത്ത് അതിനെ എതിർത്തിരുന്ന ശാസ്ത്ര ലോകം ഇന്നത് അംഗീകരിക്കാൻ തയ്യാറായിരിക്കുന്നു.

വിവിധ പഠനങ്ങൾക്ക് സ്വവർഗ്ഗാനുരാഗം വിധേയമായിട്ടുണ്ട്.

മസ്തിഷ്കത്തിലെ “മീഡിയൽ ടെംപോറൽ ലോബി”ൽ ഉള്ള ചെറിയ ചില മാറ്റങ്ങൾ കൊണ്ടാണ് സ്വവർഗ്ഗ പ്രണയം ഉടലെടുക്കുന്നതെന്ന് പഠനങ്ങൾ‌ തെളിയിക്കുന്നു.

മനുഷ്യൻ ഒറ്റ ലൈംഗികാവസ്ഥയിൽ മാത്രം ജീവിക്കണമെന്ന് വാശി പിടിക്കുന്നതാണ് ഒരുതരം മനോരോഗം.

സ്വവർഗ്ഗാനുരാഗികളോട് നമ്മുടെ സമൂഹം പുലർത്തുന്ന വിവേചനവും യാഥാസ്ഥിതിക ധാരണകളും ഒറ്റപെടുത്തലും അവർക്ക്  മാനസിക സമ്മർദ്ദവും ഒപ്പം വിഷാദം പോലെയുള്ള ഗുരുതരമായ മാനസിക പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.

സത്യത്തിൽ പകൽ സദാചാരം പ്രസംഗിക്കുകയും രാത്രിയായാൽ ലൈംഗികതയുടെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുകയും ചെയ്യുന്നവരാണ് അവരെ എതിർക്കുന്നത്.

ലൈംഗികതയുടെ പവിത്രത നഷ്ടമാകുന്ന പ്രവർത്തിയാണ് സ്വവർഗ്ഗാനുരാഗമെന്ന് പറയുന്നവരോട്…ലൈംഗികതയുടെ എന്ത് പവിത്രതയാണ് അവർ നഷ്ടമാക്കിയത്?…

ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് അവരുടെ ഇണയെ കണ്ടെത്തുന്നു..

താൻ മാത്രം ശരി,മറ്റുള്ളവർ തെറ്റ് എന്ന ചിന്തയോടെ ആ കണ്ണോടെ സ്വവർഗ്ഗാനുരാഗികളെ നോക്കുന്നതാണ് തെറ്റ്.

ഭൂരിപക്ഷം വരുന്ന എതിർ വർഗ്ഗാനുരാഗികൾ ന്യൂനപക്ഷമായ സ്വവർഗ്ഗാനുരാഗികളെ കൂട്ടമായി ആക്രമിക്കുന്നു എന്നതാണ് സത്യം.

ന്യൂനപക്ഷമായ സ്വവർഗ്ഗ സമൂഹത്തിന്റെ അന്തസത്തയെ അവരുടെ സത്യത്തെ ഭൂരിപക്ഷമായ എതിർവർഗ്ഗ സമൂഹം അംഗീകരിക്കുന്നില്ല. അങ്ങനെ ചെയ്‌താൽ എന്തോ നഷ്ടമാകും എന്ന ഭയം.

Sex എന്നാൽ സ്ത്രീയും പുരുഷനും മാത്രം ഏർപ്പെടുന്ന ഒരു വിനോദം മാത്രമല്ല… സ്ത്രീക്കും സ്ത്രീക്കും പുരുഷനും പുരുഷനും സെക്സ് ആസ്വദിക്കാൻ സാധിക്കും.

ലൈംഗിക ഉത്തേജനം എന്നതിനപ്പുറം തന്റെ വർഗ്ഗത്തോടുള്ള അല്പം വർദ്ധിതമായ ഇഷ്ടം കൂടിയാണ് സ്വവർഗ്ഗാനുരാഗം.അതിലവർ ഒരു സുരക്ഷിതത്വം അനുഭവിക്കുന്നു.

എതിർവർഗ്ഗാനുരാഗികളെ പോലെ എല്ലാ സ്വവർഗ്ഗാനുരാഗികൾക്കും അവകാശങ്ങളും ലഭ്യമാണ്.

നിയമപരമായി വിവാഹം ചെയ്യുവാനും കുട്ടികളെ ദത്തെടുക്കുവാനും വാടക ഗർഭപാത്രം വഴി പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാനും അവർക്ക് സാധിക്കുന്നുണ്ട്.

സ്വവർഗ്ഗാനുരാഗം ഇന്നലത്തെ മഴയ്ക്ക് പൊട്ടി മുളച്ച വിത്തല്ല എന്നത് കൂടി മനസ്സിലാക്കേണ്ടതാണ്.

ഈജിപ്തിലെ ഖ്നുമോട്ടെപ്പും നിയൻഖ്നുമ്മും ചരിത്രത്തിൽ കുറിക്കപ്പെട്ട ആദ്യത്തെ സ്വവർഗ പ്രണയ ജോഡികളായിരുന്നു.

ലാറ്റിനമേരിക്കയിലെ അസ്റ്റെക്, മായൻ,കെചുവ,മോചെസ്, സപോതെക്സ്,തുപിനമ്പാ പോലുള്ള പ്രാചീന സമൂഹങ്ങളിൽ സ്വവർഗാനുരാഗികൾ ഉണ്ടായിരുന്നു.

ഗ്രീസിലെ സാഫോ എന്ന കവയിത്രിയുടെ രചനകളിൽ  സ്ത്രീസ്വവർഗാനുരാഗം യഥേഷ്ടം കാണാം.

സാഫോ ജനിച്ച ലെസ്ബോസ് എന്ന ദ്വീപിനെ അടിസ്ഥാനമാക്കിയാണ്  ലെസ്ബിയനിസം എന്ന പദം രൂപം കൊണ്ടതും സ്വവർഗ്ഗാനുരാഗികളെ ലെസ്ബിയൻസ് എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയതും.

ക്രിസ്തുവിന് ശേഷം വന്ന റോമൻ ചക്രവർത്തിയായ ഥിയോഡോസിയസ് ഒന്നാമൻ A.D.390ൽ സ്വവർഗരതി ഒരു കുറ്റമാക്കും വരെയും റോമിലും ഗ്രീസിലും സ്വവർഗരതി നിലനിന്നിരുന്നു.

ചൈനയിൽ അധികാരത്തിൽ വന്ന ല്യൂ സൊങ് വംശത്തിന്റെ കാലത്തുള്ള സാഹിത്യ ഗ്രന്ഥങ്ങളിൽ സ്വവർഗാനുരാഗം മൂന്നാം നൂറ്റാണ്ട് മുതലേ ചൈനയിൽ സർവ്വ സാധാരണമായിരുന്നു എന്ന് എഴുതിയിരിക്കുന്നു.

പുരാതന അസീറിയിൽ സ്വവർഗബന്ധങ്ങൾ സാധാരണമായിരുന്നു.ഈ ബന്ധങ്ങൾക്ക് അനുഗ്രഹം തേടുന്ന പ്രാർത്ഥനകളും അസീറി  സമൂഹത്തിലുണ്ടായിരുന്നു.

വൈദേശിക ആധിപത്യത്തിന്റെയും സെമറ്റിക് മത സിദ്ധാന്തങ്ങളുടെയും കടന്ന് കയറ്റത്തോടെ പ്രാചീന സമൂഹത്തിൽ സ്വവർഗ്ഗ ലൈംഗികത അടിച്ചമർത്തപ്പെട്ടു.

ആധുനിക കലാഘട്ടത്തിൽ സ്വവർഗ്ഗാനുരാഗത്തെ ശക്തമായി എതിർക്കുന്ന സമൂഹമായി ലോകം മാറി, എന്നിരുന്നാലും ഇംഗ്ലീഷ് എഴുത്തുകാരൻ തോമസ് കാനൻ സ്വവർഗരതിയെ അനുകൂലിച്ച് 1749ൽ പ്രബന്ധം എഴുതി.

1785ൽ ജെറമി ബെന്തം മറ്റൊരു പ്രബന്ധം എഴുതിയെങ്കിലും ഇത് 1978ൽ മാത്രമേ പുറത്തു വന്നുള്ളൂ.

1803 മുതൽ 1835 വരെയും നെതർലന്റിലും ഇംഗ്ലണ്ടിലും നിയമ വിരുദ്ധമായിരുന്ന Homosexuality ഇന്ന് നിയമവിധേയമാണ്.

വിരൽത്തുമ്പിൽ ലൈംഗിക ലോകം തുറക്കുന്ന ഹൈടെക് യുഗത്തിലാണ് നമ്മൾ, ഇവിടെ ഓരോരുത്തരും അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള ലൈംഗികത തിരയുന്നു കണ്ടെത്തുന്നു പരീക്ഷിക്കുന്നു,  അവിടെയാണ് ലെസ്ബിയൻസ് വ്യത്യസ്ഥരാകുന്നത്….അവർക്ക് അന്നും ഇന്നും എന്നും ഒരേ പാതയാണ്.

സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി നാം മറക്കരുത്.

സ്വവര്‍ഗരതി നിയമപരമായി അംഗീകരിച്ച ഇരുപത്തി ഏഴാമത്തെ രാജ്യമാണ് നമ്മുടേത്.

157 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിൽ സ്വവർഗ്ഗ രതി നിയമവിധേയമാകുന്നത്.

മനസ്സിലാക്കേണ്ട വസ്തുത Homosexuality ഒരു മനോരോഗമോ രോഗ ലക്ഷണമോ അല്ല എന്നുള്ളതാണ്. ഇത്തരം തെറ്റായ ചിന്താഗതിയോടെ ലെസ്ബിയൻസിനെ അകറ്റി നിർത്തുകയല്ല ചേർത്ത്  പിടിക്കുകയാണ് വേണ്ടത്, അവരും മനുഷ്യരാണ്.. ലൈംഗിക കാഴ്ച്ചപ്പാട് മാറി എന്നുള്ളത് കൊണ്ട് അവരെ തള്ളിക്കളയുന്നത് അവജ്ഞയോടെ നോക്കുന്നത് എല്ലാം തെറ്റാണ്.

സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന അവസ്ഥ അവരിൽ ഭീകരമായ ഒരവസ്ഥ സൃഷ്ട്ടിക്കുകയും അത് ഭാവിയിൽ ലോകത്തിന് ദോഷം ചെയ്യുകയും ചെയ്യും.

ലൈംഗികത ഓരോരുത്തരുടേയും അവകാശവും താത്പര്യവുമാണ് എന്ന കാര്യം മനസ്സിലാക്കി അതിൽ തലയിടാതെയിരിക്കുക എന്നതാണ് സംസ്കാരം.inbound5759488716124144030h0oGhPk

Post Views: 30
7
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

7 Comments

  1. Sunandha Mahesh on September 30, 2023 1:37 PM

    നല്ലൊരു ബ്ലോഗ്..
    👌👌👌👌

    Reply
  2. Someone on September 30, 2023 12:56 PM

    സമൂഹം ഇനിയും മാറാനുണ്ട്.
    അറിവ് തരുന്ന ലേഖനം ❤️❤️

    Reply
  3. Jula Sagar on September 30, 2023 12:03 PM

    നല്ലെഴുത്ത്👍🙏 സ്വയം തിരിച്ചറിയാൻ പറ്റാതിരിക്കുക എന്നതാണ് പലരും നേരിടുന്ന പ്രശ്നം.

    Reply
  4. Reshma lechus on September 30, 2023 11:01 AM

    . ആരും അറിയാൻ ശ്രമിക്കാറില്ല എന്നതാണ് സത്യം. നല്ലെഴുത്ത് 👏🏻👏🏻👏🏻

    Reply
  5. Nishiba M on September 14, 2023 5:33 PM

    സത്യം. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം..

    Reply
    • Akhilesh Parameswar on September 15, 2023 11:40 AM

      താങ്ക്യൂ

      Reply
    • Suresht Thazhathethil (h) on May 12, 2025 5:32 PM

      സ്വവർഗ്ഗരതി
      ഈ വിഷയത്തെ പറ്റി അഭിപ്രായം പറയുന്നതുപോലും തീരെ തരംതാണ കാര്യമാണെന്ന് ആണ് മിക്ക ബു.. ജീകളും സാംസ്കാരിക നായകരും പുരോഗമന വാദികൾ എന്നവകാശപ്പെടുന്നവരും വിചാരിക്കുന്നത് അവരിൽ നിന്നെല്ലാം വ്യത്യസതമായി ധീരമായ സമീപനം Congrat👍s

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.