Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാനഡയുടെ ആകർഷണങ്ങൾ ഭാഗം 2
അറിവുകൾ യാത്ര

കാനഡയുടെ ആകർഷണങ്ങൾ ഭാഗം 2

By Jayalekshmi krishnanOctober 16, 2023Updated:November 3, 202318 Comments5 Mins Read584 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഭാഗം 2 ശിശിരകാല മേഘം 

ഞങ്ങൾ മാര്യോട്ട് റിസോർട്ട് ൽ രാത്രി 11.30 ന് എത്തി.

ഒരു സ്റ്റാർ ഹോട്ടലിൽ ഞാൻ രണ്ടാമത്തെ തവണയാണ് വരുന്നത്.

ആദ്യത്തെ തവണ  സ്റ്റാർ ഹോട്ടലിൽ വന്നപ്പോൾ കൂടെ കുറേ എഴുത്തുകാരും ടീച്ചർമാരും ശ്രീ വെങ്കയ്യ നായടു അവർകളും മറ്റു കേന്ദ്ര,സംസ്ഥാന രാഷ്ട്രീയ പ്രഗത്ഭരും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ എനിക്ക് സ്റ്റാർ ഹോട്ടൽ ആസ്വദിക്കാൻ കഴിഞ്ഞില്ല.

ഇപ്പോൾ എന്റെ മകളെ കണ്ടതിന്റെ സന്തോഷവും മനസ്സിൽ പേറി വന്ന ചില ഭാരങ്ങളും പുതിയ ഒരു വ്യക്തിയായ ഉണ്ണി കൂടെ ഉള്ളതും രാത്രിയാണെങ്കിലും ഉറക്കം തെറ്റിയ അവസ്ഥയും കാരണം എനിക്കു ഒന്നും അത്രയ്ക്ക് ആസ്വാദ്യമായിരുന്നില്ല.

ഉണ്ണിയെ എനിക്ക് അറിയാം.

എന്റെ മകളുടെയും ഉണ്ണിയുടെയും വിവാഹം നടത്താൻ ആണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്.

ഇവിടെ തന്നെ ജോലിയും അതിനോടൊപ്പം ബിസിനസ്സും നടത്തി പോകുന്ന നമ്മുടെ നാട്ടുകാരൻ പയ്യൻ..

ടോരൊന്റോ നഗരത്തിന്റെ വർണ്ണ കാഴ്ച്ചകൾ രസമുള്ളതാണ്.

റൂമിൽ നിന്ന് താഴെ നോക്കിയാൽ കളിപ്പാട്ടം പോലെ അടുക്കി നിർത്തിയിരിക്കുന്ന കാറുകളും ആകാശത്തോട്ട് നോക്കിയാൽ തലങ്ങും വിലങ്ങും പോകുന്ന വിമാനങ്ങളും നേരെ നോക്കിയാൽ ചുമപ്പും വെളുപ്പും ചങ്ങലയിൽ കോർത്തു മേൽ പാലങ്ങളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും വിസ്മയ കാഴ്ച്ചയാണ്.

എന്റെ മകൾ എന്നെ കെട്ടിപിടിച്ചു കിടന്ന്.. അമ്മ.. അമ്മ. ന്ന് വിളിച്ചു കൊണ്ടേ ഉറങ്ങി പോയി.

ജെറ്റ്ലാഗ് കൊണ്ട് ഞാനും.

രാവിലെ 10 മണിയോടെ ഉണ്ണി വന്ന് വിളിച്ചപ്പോൾ ആണ് ഉണർന്നത്.

ഇന്നലെ അവർ വന്ന വഴിക്ക് ടോരൊന്റോയിൽ നിന്ന് വാങ്ങി വന്ന പുട്ടും കടല കറിയും ഓവൻ ൽ ചൂടാക്കി കഴിച്ച് ഞങ്ങൾ ടോരൊന്റോ നഗരം വിടാൻ തുടങ്ങി.

ഗര്യേജ് ൽ നിന്ന് കാർ പുറത്ത് എടുത്തപ്പോൾ ആണ് ഞാൻ മകളുടെ കാർ കാണുന്നത്.. ഇത്രയും വലിയ കാർ അവൾ ഓടിക്കുന്നുവോ?

എന്താ അമ്മ ഇങ്ങനെ നോക്കുന്നത്. ഇവിടെ കാർ ഇല്ലാതെ വിന്റെർ കടന്നു പോകാൻ പാടാണ്.

മ്മ്.

ഞാൻ മൂളി കേട്ടു.

ഞാൻ ബാക്ക് സീറ്റിൽ കയറി.

അമ്മ നടുക്ക് ഇരുന്നാൽ റോഡ് നല്ല കാഴ്ചയാകും..

ശരി. ഇരുന്നു.

കാർ ഹോട്ടലിൽ നിന്ന് പുറത്ത് വരുമ്പോൾ ഡ്രൈവർ സൈഡിൽ ഒരു ഫലകം ഉണ്ട് അതിൽ മൊബൈൽ കാണിക്കുകയും എന്തോ പറയുകയും ചെയ്തപ്പോൾ മുന്നിൽ വഴി ഞങ്ങൾക്കായി തുറന്നു തന്നു ആ യന്ത്രം.

അമ്മ,ഇങ്ങനെ യാണ് ഇവിടെ ചെക്ക് ഔട്ട്‌ ആകുന്നത്.

കേട്ടു.

നഗര കാഴ്ചകൾ കണ്ടു ഞങ്ങൾ ഹൈവേ യിൽ കയറി..

മിനിമം 120 കിലോമീറ്റർ വേഗതയിൽ പോകണം..

അതുകൊണ്ട് ഫോൺ നോക്കരുതെ അമ്മ.. കണ്ണ് വേദനിക്കും എന്ന് എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു.

കുട്ടികൾ രണ്ടു പേരും വളരെ പതിഞ്ഞ ശബ്ദത്തിൽ ആണ് സംസാരിക്കുന്നത്..

അതുകൊണ്ടൊണോ അതോ ജറ്റ് ലാഗ് ആണോ എന്നറിയില്ല.. ഞാൻ വീണ്ടും മയങ്ങി പോയി.

സമയം എനിക്ക് പറയാൻ അറിയില്ല.

എന്റെ കൈയിൽ കിടക്കുന്ന വാച്ച് കാണിക്കുന്ന സമയവും ഇവിടുത്തെ സമയവും വ്യത്യാസം ഉണ്ട്.

അമ്മ. ഇറങ്ങി നോക്കിക്കേ..

ഞാൻ ഇറങ്ങി.

ഞങ്ങൾ Tim Hortins.എന്ന കോഫി ഷോപ്പിന്റെ മുന്നിൽ ആണ് നിൽക്കുന്നത്.

‘ടിമോർട്ടിൻസ് ‘എന്ന ചെല്ല പേരിൽ വിളിക്കുന്ന ഈ കോഫി ഷോപ്പ്..

കാനഡയുടെ സ്വന്തം ചായക്കടയാണ്.

വളരെ ജനകീയനാണ്.

നമുക്ക് വിശ്വാസം വരില്ല.

അത്രമേൽ ലഘു ഭക്ഷണം അതിനുള്ളിൽ ഉണ്ട്..

അതിനടുത്തു നടന്നു എത്തുമ്പോൾ തന്നെ തലയ്ക്കുള്ളിൽ ഇരച്ചു കയറുന്ന കോഫി മണം എന്നെ തിരുവനന്തപുരത്തെ ശങ്കർസ് കോഫി യുടെ മുന്നിൽ എത്തിച്ചു.

അതുകൊണ്ട് തന്നെ എനിക്കും ടിമോർട്ടിൻസ് നെ ഇഷ്ട്ടപ്പെട്ടു.

അവിടെ നിന്ന് കാറിൽ കയറുമ്പോൾ ഉണ്ണി എന്നോട് ഓർമിപ്പിച്ചു..

അമ്മ, ഇനി ഉറങ്ങരുത്..

ഈ കാഴ്ചകൾ ഇനി കാണണമെങ്കിൽ ഒരു വർഷം കാത്തിരിക്കണം..

അത് ശരിയായിരുന്നു..

ഹൈവേ യുടെ ഇരുവശങ്ങളിലും കുന്നും ചരിവുകളാണ്..ഇടത്തൂർന്നു നിൽക്കുന്ന പൈൻ,മേപ്ൾ,ആപ്പിൾ പിന്നെ പേരറിയാത്ത ചെറുതും വലുതുമായ വൃക്ഷങ്ങൾ ചുവപ്പും,മഞ്ഞയും,ഓറഞ്ചും കുപ്പായവും തൊപ്പിയും അണിഞ്ഞു നിൽക്കുന്ന കാഴ്ച്ച ഒന്ന് കാണേണ്ടതാണ്..

കുറെ ചിത്രങ്ങൾ ഞാൻ എടുത്തു..

എന്റെ കണ്ണുകൾ എന്ത് ഭാഗ്യം ചെയ്തു..ഈ മനോഹരമായ കാഴ്ച കാണാൻ..

തണുപ്പ് തുടങ്ങിയിട്ടില്ല.. അല്ലേ?

ഇല്ല അമ്മേ..

അമ്മ, ഇപ്പോൾ ഇവിടെ ഫാൾ സീസൺ ആണ്..അതായത് “ശിശിരം ” കാനഡ ആസ്വദിക്കാൻ ഏറ്റവും പറ്റിയ സമയം..

എല്ലാ വിശദീകരണവും ഉണ്ണിയാണ് തരുന്നത്..

എന്റെ മകൾ ഡ്രൈവിംഗ് ന്റെ പൂർണ ശ്രദ്ധയിൽ ആണ്.

ഇവിടെ വന്ന് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി സ്വന്തമായി കാർ വാങ്ങി, നാലു മണിക്കൂർ നോർത്ത് ബേ യിൽ നിന്ന് കാർ ഓടിച്ചു ടോരൊന്റോ യിൽ വന്ന്, വീണ്ടും തിരിച്ചു പോകാനും മാത്രം കഴിവുള്ള കുട്ടി യാണ് ഞാൻ എന്ന് എന്നെ ധരിപ്പിക്കുകയാണോ അവളുടെ ലക്ഷ്യം..?

എന്നാലും അവൾ മിടുക്കിയായി.

എന്തിനും എന്റെ പുറകെ അവൾ അല്ലെങ്കിൽ അവളുടെ പുറകിൽ ഞാൻ അങ്ങനെ നടന്നിരുന്നവർ ആണ് ഞങ്ങൾ..

ഇപ്പോൾ അവൾ തനിയെ എല്ലാം ചെയ്യുന്നു.

കുറച്ചു സമയം ഞാൻ എന്നിൽ തിരിച്ചു വന്നു.

കാഴ്ചകൾ പലതും കാണാതെ പോയിട്ടുണ്ട്..

വണ്ടി കുറച്ചു സ്പീഡ് കുറച്ചപോലെ തോന്നി..

എന്താ?? സ്പീഡ് കുറച്ചത്??

അമ്മ സൈഡിൽ ബോർഡുകൾ ശ്രദ്ധിച്ചോ??

മ്മ്

“Dear crossing area” മാനുകൾ റോഡിൽ ചാടി വരാൻ സാധ്യത ഉള്ള സ്ഥലത്തു സ്പീഡ് കുറച്ചു പോകണം.. അല്ലെങ്കിൽ ബ്രേക്ക്‌ കിട്ടില്ല..

അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലങ്ങൾ ആണ്..അതാണ് ഇന്നലെ ടോരൊന്റോ യിൽ താമസച്ചിട്ട് ഇന്ന് പകൽ യാത്ര ചെയ്യാമെന്ന് പറഞ്ഞത്..

മനസ്സിലായി..

നന്നായി.ആ തീരുമാനം.

ഞാൻ സമ്മതിച്ചു.

‘ഹൈവേ യുടെ പാർശ്വ വശങ്ങളിൽ ചില നമ്പർ ഫലകങ്ങൾ അമ്മ ശ്രദ്ധിച്ചോ.. 267..268 എന്നിങ്ങനെ?

അത് ഓരോന്നും ഒരു ടൌൺഷിപ്ലേക്കുള്ള പ്രവേശനകവാടം ആണ്..

ടോറന്റോ യിൽ നിന്ന് നാലു ദിശകളിലേക്കും നീണ്ട് കിടക്കുന്ന ഹൈവേ യിൽ നോർത്ത് ഭാഗത്തേക്കുള്ള ഹൈവേ യിലൂടെ ആണ് ഇപ്പോൾ നമ്മൾ സഞ്ചരിക്കുന്നത്.’

ഓഹോ..

ഈ 267,268 പോലെ 338 വരുമ്പോൾ നമ്മൾ നോർത്ത് ബെ യിൽ കയറും.

ഒരു മണിക്കൂർ 24 മിനിറ്റ് അതിനു സമയം ഉണ്ട്..

ഉണ്ണി ചേട്ടാ.. നമുക്ക് ബാരിയിൽ ഒന്ന് ഇറങ്ങിയാലോ?

പിന്നെന്താ??

അമ്മയ്ക്ക് ബാരിയിലെ നമ്മുടെ കട കാണിച്ചു കൊടുക്കാം..

യെസ്..

രണ്ടു പേരും വളരെ ഉത്സാഹത്തോടെ അതിനു തയ്യാർ ആയപോലെ തോന്നി..

അധികം സമയം കഴിയുന്നതിനു മുന്നേ ഞങ്ങൾ “ബാരി” യിലെത്തി.

ഒരു കുഞ്ഞു ഷോപ്പിനുള്ളിൽ കയറി.. നമ്മുടെ നാട്ടിലെ പലചരക്കു കട..കയറിയ ഉടനെ ചൂലും,തറ തുടക്കുന്ന വടികളും ചവിട്ടികളും മറ്റും നിറഞ്ഞു ഇരിക്കുന്ന ഗ്രോസറി ഷോപ്പ്.

സ്റ്റീൽ പത്രങ്ങൾ,ചന്ദനത്തിരി,തുവർത്ത്,ലുങ്കി… അങ്ങനെ നാട്ടിൽ കിട്ടുന്ന എല്ലാം ഉണ്ട് ഈ പത്തനംതിട്ടക്കാരൻ ജോസഫ് ന്റെ കടയിൽ.

അമ്മ ക്ക് കറികൾ വയ്ക്കാൻ എന്തെങ്കിലും വേണമെങ്കിൽ വാങ്ങിക്കോ..

വീട്ടിൽ വെജ് ഒന്നുമില്ല.. എന്റെ മകൾക്ക്‌ അത് പറയുമ്പോൾ അല്പ്പം ചമ്മൽ ഉണ്ടായിരുന്നു..

അത് അമ്മ വീട് സെറ്റ് ആയിട്ടില്ല..

കുറച്ചു അരിയും മറ്റു സാധനങ്ങളും വാങ്ങി വച്ചിട്ടുണ്ട്..

മലക്കറി അമ്മയുടെ ഇഷ്ടത്തിനു വാങ്ങാം ന്നു ഞാൻ പറഞ്ഞു.. അതാണ്..

ഉണ്ണി ആ കുറ്റം സ്വയം ഏറ്റെടുത്തു.

അവിയലും തോരനും സാമ്പാറും എല്ലാം ഫ്രീസറിൽ തണുത്തു വിറങ്ങലിച്ചു ഇരിക്കുന്നു..

എന്തൊക്കയോ കുറേ സാധനങ്ങൾ വാങ്ങി ഞങ്ങൾ.. വീണ്ടും യാത്രയായി..

ഏകദേശം വൈകുന്നേരം 4.30 ന് ഞങ്ങൾ നോർത്ത് ബെ യിൽ

മകളുടെ പുതിയ വീട്ടിൽ എത്തി..

എന്നെ അതിശയിപ്പിച്ചു കളഞ്ഞു അവൾ…

ഇവിടെ നിന്നോപ്പോൾ എനിക്കു അനീഷ്‌ സാർ ചോദിച്ച പല ചോദ്യങ്ങളും മനസ്സിൽ ഓടി കയറി.

ഇവിടെ പഠിക്കാൻ വന്ന മോൾക്ക് സ്വന്തമായി വലിയൊരു കാർ, 2400 sqft ൽ പരം വലിപ്പമുള്ള രണ്ടു നില വീട്, നല്ല ജോലി.. ഇന്നവൾ ഇവിടുത്തെ പ്രസിദ്ധമായ ബാങ്കിന്റെ പേർസണൽ ബാങ്കർ എന്ന ഓഫീസർ പദവിയിലാണ്.. ഇതൊക്ക ഇവിടെ എത്തുന്ന എല്ലാവർക്കും സാധ്യമാകുന്നുണ്ടോ?

ഞാൻ നേരിട്ട് മക്കളോട് ചോദിച്ചു??

അമ്മ ആദ്യം വീട്ടിനുള്ളിൽ കയറി വാ.

അമ്മയുടെ വരവ് കാത്ത് ഇരിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് അകത്തു..

വാ അമ്മ.

അമ്മയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു തരാം..

ഇപ്പോൾ വീട്ടിനുള്ളിൽ കയറി വന്ന്, പുതിയ അടുപ്പ് കത്തിച്ചു പാൽ കാച്ചി, ഒരു ചായ അമ്മ ഉണ്ടാക്കി താ

ഉണ്ണി ഞങ്ങൾക്കായി കതകു തുറന്നു തന്നു ..

സന്തോഷം കൊണ്ടവളുടെ കണ്ണുകൾ ഇറനണിഞ്ഞു..

എന്റയും 😪

✍️ജെകെ

15/10/2023

തുടരും..

കാനഡയുടെ ആകർഷണങ്ങൾ -ഭാഗം 3
Post Views: 59
6
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

18 Comments

  1. Sreelekha on January 19, 2024 5:58 PM

    ചേച്ചിയുടെ ഒപ്പം സഞ്ചരിച്ച പ്രതീതി 👍

    Reply
  2. Soorya on October 21, 2023 8:29 PM

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    Reply
    • Jayalekshmi krishnan on October 23, 2023 4:54 AM

      ഉടനെ വരും..👍👍👍

      Reply
      • Gopakumar J Kalady on November 16, 2024 10:19 AM

        കണ്ടോ……… IELTS പഠിക്കാനിറങ്ങിയ കുട്ടി അവളുടെ ആഗ്രഹപ്രകാരം ഭൗതികസാഹചര്യങ്ങളാണെങ്കിലും എന്തെന്തെല്ലാം നേടി! അമ്മയെ അതിശയിപ്പിച്ച അവളുടെ സ്വന്തം കാറ് , വിസ്താരമുള്ള വീട്, പുറം രാജ്യത്തായിരിക്കുമ്പോൾ മനസ്സിലാക്കിയിരിക്കേണ്ട അവിടുത്തെ ചിട്ടവട്ടങ്ങൾ. ഇതൊക്കെ വീട്ടിൽ കിണറ്റിലെ തവളയെപ്പോലെ കിടന്നിരുന്നുവെങ്കിലോ? ആ മിടുക്കിക്ക് ഇനിയും നന്മകൾ ഉണ്ടാകട്ടെ.

        Reply
    • Sreeja Ajith on October 24, 2023 8:40 PM

      നല്ല ഒഴുക്കുള്ള എഴുത്ത്

      Reply
  3. Divya Sreekumar on October 21, 2023 4:19 PM

    യാത്രയില്‍ ഒപ്പം 🥰🥰

    Reply
    • Jayalekshmi krishnan on October 23, 2023 4:53 AM

      നന്ദി 🙏🏻

      Reply
  4. Jacob Cherukara on October 18, 2023 6:52 AM

    I got your msg late night. I read it early morning.
    Your narration is so good and I felt I was with you and your daughter and Unni.
    Please continue your writing
    All the best. A boost to our thoughts .

    Reply
  5. sabira latheefi on October 17, 2023 9:21 AM

    നല്ല വിവരണം. കാനഡയോടൊപ്പം മക്കളെയും ചേർത്ത് വെച്ചുള്ള യാത്ര അതിമനോഹരം. ❤️❤️

    Reply
    • Jayalekshmi krishnan on October 17, 2023 7:20 PM

      നന്ദി 🙏🏻

      Reply
      • Manna Mereeza on October 21, 2023 3:08 PM

        എനിക്കീ വിവരണം ഇഷ്ടായി… അവിടെ എൻറെ ചേച്ചിടെ മോൾ പഠനത്തോടൊപ്പം Tim Hortins il ,part time job ചെയ്യുന്നുണ്ട്…So, Canada യെ കുറിച്ചുള്ള ബാക്കി part നായി കട്ട waiting 🥰

        Reply
  6. Joyce Varghese on October 16, 2023 10:28 PM

    നന്നായി എഴുതി.

    Reply
    • Jayalekshmi krishnan on October 16, 2023 11:52 PM

      നന്ദി 🙏🏻

      Reply
  7. Ramlath beevi on October 16, 2023 9:13 PM

    ഗൗരിക്ക് നന്മകൾ നേരുന്നു…ഉണ്ണി പാ ട്ടുകാരനാണോ? ആ പൂക്കൾ ഇവിടെ ചില കാലങ്ങളിൽ റോഡിന് ഇരുവശവും കാണുന്ന ചുവപ്പും,മഞ്ഞയും, വയലറ്റും നിറമുള്ള mayflower നെപ്പോലെ. ഉണ്ണിനാട്ടിൽ എവിടെ ആണ്.

    Reply
    • Jayalekshmi krishnan on October 16, 2023 10:17 PM

      അവയൊന്നും പൂക്കൾ അല്ല.. ഇലകളാണ്

      Reply
  8. Raju on October 16, 2023 8:45 PM

    മക്കളാണ് ശരി. അല്ലേ? അവരുടെ പാത പിൻതുടരാം…….

    Reply
    • Jayalekshmi krishnan on October 16, 2023 9:08 PM

      ശരിയും തെറ്റും അപേക്ഷികമാണ്.
      അതു തിരിഞ്ഞു എടുക്കുന്നത് പോലെ ഇരിക്കും.👍

      Reply
    • Mini on October 17, 2023 6:29 AM

      Valare nannayi ..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.