Author: Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

തിരിച്ചറിയാൻ ഒരു മുഖം ഓർത്ത് വയ്ക്കാൻ ഒരു സ്ഥലം വിളി കേൾക്കാൻ ഒരു പേര് കുറിച്ച് വയ്ക്കാൻ ഒരു പുസ്തകം മറന്നു പോകാൻ ഒരു ദുഃഖം മറക്കാതിരിക്കാൻ ഒരു പ്രണയം ജഡം കൊണ്ട് വയ്ക്കാൻ ഒരു ഇടം മറവ് ചെയ്യാൻ ഒരു സുഹൃത്ത്.. മതി എനിക്കൊന്നുമെ വേറെ വേണ്ടതില്ല ഭൂമിയിൽ. ✍️ജെകെ #കവിത

Read More

“ആന്റി, മുടി വെട്ടിക്കളഞ്ഞോ?” ലിഫ്റ്റിൽ വച്ചു വസുധ ചോദിച്ചു.  “കളഞ്ഞില്ല”. മറുപടി കൊടുത്തു. എൻ്റെ ഫ്ളോറിൽ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് വസുധയും എന്നോടൊപ്പം ഇറങ്ങുന്നത് ശ്രദ്ധിച്ചത്.. അതേ, ഞാൻ എൻ്റെ ഫ്ളോർ ബട്ടൺ പ്രെസ്സ് ചെയ്യാൻ മറന്നു പോയി.. എന്നൊരു ചിരിയും നൽകി എൻ്റെ തൊട്ടടുത്തു നിൽക്കുന്നു. ഞാൻ പ്രതീക്ഷിച്ച ചോദ്യം വന്നു. “അല്ല, മുടി കൊടുത്തൂന്ന് വച്ചാൽ എന്താ ?” അതറിയാൻ സൂത്രത്തിൽ എന്നോടൊപ്പം ഇറങ്ങിയതാ. ഞാൻ ഉള്ളിൽ ചിരിച്ചു. “അത് കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കാൻ ചില സന്നദ്ധ സംഘടനകൾ മുടി ശേഖരിക്കും.  അങ്ങനെ അവർ ചോദിച്ചു,  വെട്ടി എടുത്തോളാൻ പറഞ്ഞു. ” “എന്നാലും എൻ്റെ ആന്റി… എന്ത് നല്ല നീളത്തിൽ കിടന്ന മുടിയാണ്.. എന്നാലും തോന്നിയല്ലോ?. സ്നേഹം നിറഞ്ഞ പരിഭവം, കാണാൻ നല്ല രസം ആയിരുന്നു. ” “എൻ്റെ കൈയിൽ ഉള്ളതല്ലേ കൊടുക്കാൻ പറ്റു.” ഞാൻ ഉള്ളിൽ കരഞ്ഞു കൊണ്ട് ചിരിച്ചു പറഞ്ഞു. “ന്നാ പോട്ടെ”… ഞാൻ നടന്നു ഫ്ലാറ്റിൽ കയറി…

Read More

ഇന്ന് പുലർച്ചെ ഒരു കുഞ്ഞു കാറ്റ് വന്നു ജനാലയുടെ പാളിയെ തൊട്ട് ഒച്ചയുണ്ടാകാതെ മേല്ലെ എന്റെ കവിളിലിൽ തലോടി ഉണർത്തി.. പ്രഭാതം പൊട്ടി വിടർന്നില്ല.. ഇരുൾ മാഞ്ഞു തുടങ്ങിയില്ല.. ദൂരെ കറുത്ത ആകാശ കോണിൽ നിന്ന് അമ്മ പുഴയിൽ ചാടുന്നത് ഞാൻ കൗതുകത്തോടെ കണ്ടു.. ഒരു ചേല കൊണ്ട് മാറിനെ മറച്ചു ചുറ്റി, രണ്ടാം ചുറ്റിൽ അത് അരയ്ക്ക് ചുറ്റും ചുറ്റി എത്ര ആത്മ വിശ്വാസത്തോടെയാണ് അമ്മ താംബരണി നദിയിൽ ചാടുന്നത്… എത്ര മനോഹരമായാണ് ജല കന്യക പോലെ നീന്തി തുടിക്കുന്നത്.. അമ്മയുടെ കാലുകൾ എത്ര ഭംഗിയാണ്.. കൈകൾക്ക് ഇത്രയും നീളമോ ന്നു അതിശയത്തോടെയാണ് ഞാൻ കാണുന്നത്.. എത്ര വശ്യതയാണ് ആ നീന്തൽ കാണാൻ.. പെട്ടെന്ന് അമ്മയെ കാണുന്നില്ലല്ലോ… അമ്മ.. അമ്മ.. വലിയൊരു പാറയുടെ പിന്നിലൂടെ പിടിച്ചു കയറുന്ന ആ സൗന്ദര്യ ജലകന്യക എന്റെ അമ്മ യല്ലാതെ ആരാകാനാണ്. ഹാവു. അമ്മ വലിയ കൂറ്റൻ പാറയിൽ കയറി…

Read More

നിറഞ്ഞ വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല.. സുദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞു പോയ്‌.. ഞാൻ പോയ വഴിയിലെ തൊട്ടാവാടികൾ തൊടാൻ കൊതിച്ചു നിൽക്കുന്നു.. പാടത്തും വരമ്പത്തും തഴുതാമകൾക്ക് ജരാനര ബാധിച്ചു.. കലത്തിൽ വെള്ളമെടുക്കാൻ, ക്ലാസ്സ്‌ മുറി തൂത്തിടാൻ, കറുത്ത ബോർഡിൽ കൈയെത്ത കോണിൽ തീയതി കുറിക്കാൻ… മുൻ ബഞ്ചിൽ വന്നിരുന്നു കണക്ക് മാഷിനെ കാത്തിരിക്കാൻ, ഇടയ്ക്കെൻ അരുകിൽ വന്നു തലയിൽ തൊടുമെന്ന് നോക്കിയിരിക്കാൻ.. കൊതിയാകുന്നു… എവിടെയോ കളഞ്ഞു ഞാൻ എൻ ബാല്യം.. കിട്ടിയവർ തരികയതെനിക്ക്.. വീണ്ടും ഓമനിക്കാൻ.. ✍️ജെകെ

Read More

ഈ കടൽത്തീരം എനിക്ക് പുതിയതല്ല. എൻറെ ബാല്യം  ഈ കടൽത്തീരത്താണ്. ആഞ്ഞുവീശിയ സുനാമി ഈ കടൽതീരത്തെ വിഴുങ്ങിയപ്പോൾ  അനാഥമായി എൻറെ ബാല്യം. ഈ കടലമ്മയോട്  എൻറെ അമ്മയെ കണ്ടുവോ എന്ന് എനിക്ക് ചോദിക്കണം. ഈ കടൽ തീരത്ത് ഇരുന്ന്, ഇന്ന് എൻറെ അമ്മയുടെ ഛായാചിത്രം എനിക്ക് വരയ്ക്കണം. തീരെ വിജനമായ ഒരു കടൽത്തീരമാണ് ഞാൻ പ്രതീക്ഷിച്ചു വന്നത്. ഞാൻ ആദ്യകുർബാന  കൈകൊണ്ട    പള്ളിയുടെ  പടിഞ്ഞാറെ  കവാടം ഈ കടപ്പുറത്തേക്ക് തുറന്നിരിക്കുന്നു. സഞ്ചാരികൾ  അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സുനാമിയിൽ നഷ്ടപ്പെട്ട തീരം ആണെന്ന് ഇപ്പോൾ കണ്ടാൽ തിരിച്ചറിയില്ല. നന്ദി !!ഈ കാഴ്ച എനിക്ക് തന്നവർക്ക് നന്ദി!! ഒന്നോ രണ്ടോ  കുടിലുകൾ അവിടെ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.  അത് ഒരുപക്ഷേ ഈയടുത്തകാലത്ത് പണിഞ്ഞത് ആവാം. പള്ളി കണ്ടു, കുർബാന കൂടി.. ഒത്തിരി പേർ  ഈ…

Read More

 എൻ്റെ പ്രിയ കഥാകാരി കമല സുരയ്യക്ക് സമർപ്പിക്കുന്നു..   ഞാൻ കുമുദം.  ഒന്നു നിൽക്കൂന്നേ…  ഞാൻ ഒന്നുകൂടി തൊഴുതു വരാം.. എന്തോ മറന്നപോലെ..  ശിവൻ്റെ മുന്നിൽ ഇരിക്കുന്ന നന്ദിയുടെ കഴുത്തിനു ചുറ്റും കൈ പിടിച്ചു നന്ദിയുടെ ചെവിയിൽ, അവൻ എന്താ പറയുന്നത്?? വാ.., പോകാം.  എന്തായിരുന്നു.. പ്രധാന അഭ്യർത്ഥന ശിവനോട്? എൻ്റെ പരിഹാസം ഒട്ടും ഇഷ്ട്ടപ്പെട്ടില്ലന്നു ആ നടത്തം കണ്ടാൽ അറിയാം.  അല്പം വേഗത്തിൽ ഞാനും നടന്നടുത്തു..  നടത്തയുടെ വേഗത കൂടിയത്കൊണ്ട് ഞാൻ അല്പം കിതക്കുന്നുണ്ട്.  അതേ..,  എന്തായിരുന്നു നന്ദിയുടെ ചെവിയിൽ പറഞ്ഞത്?? എനിക്കതറിയാതെ വയ്യ..  ഞാൻ ചെവിയോർത്തു..  നന്ദികേശ്വരൻ്റെ ചെവിയിൽ പറയുന്ന കാര്യങ്ങൾ.. കൃത്യമായി ഭഗവാൻ ശിവനെ ധരിപ്പിച്ചു നമ്മുടെ പ്രാർത്ഥന സഫലമാക്കി തരും എന്നൊരു വിശ്വാസമുണ്ട്. ഞാൻ തന്നെയാണ് അതവന് പറഞ്ഞു കൊടുത്തത്.  അതു മറ്റാരുമായി പങ്കു വയ്ക്കാൻ പാടില്ല എന്നൊരു താക്കിതും ഞാൻ പറഞ്ഞു വച്ചിരുന്നു..  ഞാൻ വീണ്ടും ചോദിക്കാൻ തുടങ്ങുന്നതിനു മുന്നേ എൻ്റെ മുഖത്തോട് നോക്കി ചെറു…

Read More

Do not stand By my grave, and weep. I am not there, I do not sleep— I am the thousand winds that blow I am the diamond glints in snow I am the sunlight on ripened grain, I am the gentle, autumn rain. As you awake with morning’s hush, I am the swift, up-flinging rush Of quiet birds in circling flight, I am the day transcending night. Do not stand By my grave, and cry— I am not there, I did not die. — Clare Harner, The Gypsy, December 1934 ഇതു വായിച്ചപ്പോൾ.. ഞാൻ മനസ്സിൽ കുറിച്ചിട്ടത് ഇങ്ങനെ.. നിൽക്കണ്ട നീ എൻ കബറിനടുത്ത്..…

Read More

യാത്രകൾ എനിക്ക് ഹരമാണ്. കാനഡ യാത്ര കഴിഞ്ഞു നാട്ടിൽ എത്തിയതേ ഉള്ളു. ക്ഷേത്ര ടൂർ നടത്തുന്ന എന്റെ സഹോദരൻ ശ്രീ. മൂർത്തി, അവരുടെ പുതിയ യാത്രയിൽ എന്നെ ക്ഷണിച്ചു. ഇരുപത്തിയെഴു വർഷങ്ങൾക്കു മുന്നേ ഞാൻ പോയ സ്ഥലങ്ങളിൽ വീണ്ടും ഒരു ദിഗ്വിജയം ചെയ്തു വരാം.. മാറ്റങ്ങളെ തൊട്ടറിയാം എന്നൊരു ഉൾവിളി. തയ്യാർ ആയി ഞാൻ അടുത്ത യാത്രയ്ക്ക്. തിരുവനന്തപുരം മുതൽ മംഗലാപുരം വരെയും തിരിച്ചു മംഗലാപുരം മുതൽ തിരുവനന്തപുരം വരെയും ട്രെയിനിൽ, നമ്മുടെ സാമ്പത്തിക ശാരീരിക പരിഗണനയിൽ ടിക്കറ്റ് എടുത്തു പോകുക എന്നതാണ് രീതി. മംഗലാപുരത്ത് നിന്ന് തുടങ്ങി തിരികെ മംഗലാപുരം വരെയാണ് ടൂർ പാക്കേജ് ൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും എല്ലാവർക്കും ട്രെയിൻ ടിക്കറ്റ്, രാത്രി ഭക്ഷണം കുടിക്കാൻ വെള്ളം യാത്രയിൽ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ ഒരു ബാഗ്  നൽകി പരസ്പരം പരിചയപെടുത്തി സ്നേഹപൂർവ്വം നയിക്കാൻ ക്ഷേത്ര ടൂർ ശ്രദ്ധിച്ചു എന്നതും എടുത്ത് പറയേണ്ട ഒന്നാണ്. എനിക്ക് ഏറെ സന്തോഷം തോന്നിയത്, പ്രായമായ…

Read More

അമ്മയുടെ ശരീരത്തിൽ ചെറിയ വൃണങ്ങൾ വരാൻ തുടങ്ങുന്നോ? അയ്യോ!! എന്റെ അമ്മ ഇങ്ങനെയൊന്നും കിടക്കേണ്ട ആൾ അല്ല.. വാർദ്ധക്യം അമ്മയെ ബാധിക്കുന്ന ഒരു വിഷയം അല്ല. എല്ലാ പ്രായക്കാരോടും തോൾ ചേർന്ന് നിൽക്കാൻ കഴിയുന്ന വ്യക്തിയാണ് അമ്മ. ആ അമ്മ ഇങ്ങനെ മരണം കാത്തു കിടക്കുന്നത് കണ്ടു നിൽക്കാൻ പറ്റുന്നില്ല. എത്ര  ചുറു ചുറുക്കോടെ നടന്നിരുന്ന ആൾ ആണ്. അച്ഛന്റെ മരണം ഞങ്ങളുടെ പഠിപ്പിനെയോ വളർച്ചയെയോ ബാധിക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു അമ്മയ്ക്ക്. അച്ഛൻ മരിച്ച രണ്ടാം ദിവസം എന്നോട് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ പോകാൻ നിർബന്ധിച്ചു അയച്ച ആൾ ആണ് അമ്മ. അച്ഛൻ ഇല്ലാന്ന് ഒരിക്കൽ പോലും തോന്നൽ വരാൻ അനുവദിക്കില്ല. ഞാൻ രാവും പകലും ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് ചന്ദ്രേട്ടനും വിഷമം ഉണ്ടാക്കുന്നു. അറിയാഞ്ഞിട്ടല്ല..എന്താ ചെയ്യേണ്ടതന്നെനിക്ക്  മനസ്സിലാകുന്നില്ല. ആ ഒരു വീഴ്ച, അതാണ് അമ്മയെ ഇങ്ങനെ കിടത്തി കളഞ്ഞത്. ഞാൻ ഓർത്തു നോക്കുവായിരുന്നു. എന്താ പറ്റിയത് അമ്മയ്ക്ക്.. എന്തിനെയും നിഷ്പ്രയാസം…

Read More

തണുത്തുറഞ്ഞ തടാകം. എനിക്ക് കേട്ട്കേൾവി പോലുമില്ല. അന്റാർട്ടിക്കയിൽ തടാകങ്ങൾ അങ്ങനെയാണെന്ന് അറിയാം. അതും സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ ചിത്രം കാണിച്ചു തന്നത് കൊണ്ട് വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ ഈ രാജ്യത്തിൽ തടാകം തണുത്തു ഉറഞ്ഞു പോയിരിക്കുന്നു. അതും തിരമാല പോലെ കരയിലോട്ട് പൊങ്ങി ചാടുന്ന ഈ നിപ്പിസ്സിംഗ് തടാകം. എനിക്ക് വിശ്വാസം വരുന്നില്ല. ഞാൻ ഇവിടെ വന്ന രണ്ടാം ദിവസം ഈ തടാകത്തിനോട്‌ ചേർന്നു കിടക്കുന്ന ഉദ്യാനത്തിലെ പൂക്കളും ഇലകളും നഗര കാഴ്ചയുമെല്ലാം മനോഹരമായ ഒരനുഭവം ആയിരുന്നു. ഇന്നിപ്പോൾ എവിടെ തിരിഞ്ഞു നോക്കിയാലും വെളുത്ത പരവതാനി വിരിച്ച് ഇടയ്ക്കു ഇടയ്ക്ക് പഞ്ഞിക്കട്ട കൊണ്ട് തീർത്ത കുഞ്ഞു കുന്നുകളും മാത്രം കാഴ്ച്ചയായി. ഇത്രയും കാലാവസ്ഥ വ്യത്യാനത്തെ ഉൾക്കൊണ്ട്‌ കൊണ്ട് എന്തിനാണ് ഈ പെണ്ണ് ഇവിടെ നിൽക്കുന്നത്? നാട്ടിൽ ഉള്ള വീട് വിറ്റ് കാശ് കൊണ്ട് അമ്മയ്ക്ക് ഇഷ്ടമുള്ളത് ചെയ്തോ. ഞാൻ ഇനി അങ്ങോട്ടേക്ക് അവധിക്കു മാത്രമേ വരുകയുള്ളു എന്ന് തീർത്തു പറഞ്ഞു. അവളുടെ തീരുമാനം…

Read More