ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 14: കാനഡയുടെ ഏറ്റവും വലിയ ആകർഷണം. ഇനി കാനാഡയുടെ ആകർഷണങ്ങൾ ആദ്യ ഭാഗം മുതൽ തുടങ്ങി വരാം. ടോരൊന്റോവിൽ നിന്ന് ഇവിടെ എത്തിയ നിമിഷം മുതൽ എന്റെ ബാഗ് നഷ്ട പെട്ടതിനെ കുറിച്ച് ഞാനോർക്കാതിരിക്കാൻ കുട്ടികൾ പരമാവധി എന്നെ ചേർത്ത് പിടിച്ചു. എന്നാലും എന്റെ സ്വകാര്യ രേഖകൾ, മകളുടെ കൂട്ടുകാരി ശ്രദ്ധയുടെ അച്ഛനും അമ്മയും അവൾക്ക് കൊടുക്കാൻ ഏൽപ്പിച്ച കുറച്ചു സ്വർണമൂക്കുത്തികൾ, എന്റെ അച്ചാച്ചന്റെ അലമാരയുടെ താക്കോൽ, എന്റെ മകൾക്ക് വിവാഹസമ്മാനമായി കൊണ്ട് വന്ന സ്വർണ വജ്ര ആഭരണങ്ങൾ..ഇ വയെല്ലാം എന്നും എന്റെ ഉറക്കം കെടുത്തിയിരുന്നു. ഞങ്ങൾ വീട്ടിൽ എത്തിയ ദിവസം തന്നെ കുട്ടികൾ, മോന്ററിയ്യാൽ പോലീസ് ലും എയർപോർട്ട് അതോറിറ്റിയിലും എയർ കാനഡയുടെ വെബ്സൈറ്റിലും ലുഫ്തൻസ യുടെ വെബ്സൈറ്റിലും ബാഗ് ന്റെ നിറം, അളവ്, അകത്തു ഉണ്ടായിരുന്ന സാധനങ്ങളുടെ വില വിവരം ( സ്വർണം ഞാൻ എത്ര ഉണ്ടെന്നു എയർപോർട്ടിൽ രേഖകൾ സമർപ്പിച്ചിരുന്നു…
Author: Jayalekshmi krishnan
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 13 വിടാതെ കൂടെ നിന്നവർ ദൂരെ കാണുന്ന ചെക്ക് ഇൻ എത്ര ദൂരം നടന്നാൽ എത്തുമെന്നു എനിക്കൊരു രൂപവുമില്ലായിരുന്നു. എന്റെ സർവ ശക്തിയും എടുത്ത് ഞാൻ ഓടി എന്നുവേണമെങ്കിൽ പറയാം. ഞാൻ ഓടി വരുന്നത് കണ്ടത് കൊണ്ട് ചെക്ക് ഇൻ കൌണ്ടർ നുള്ളിൽ അണഞ്ഞു തുടങ്ങിയ പ്രകാശങ്ങൾ വീണ്ടും തെളിയുന്നത് ആശ്വാസം നൽകി. ഞാൻ കൌണ്ടറിന്റെ അടുത്ത് എത്തിയോ എന്ന എനിക്ക് ഓർമയില്ല. എന്നെ ആരോ താങ്ങി പിടിച്ചു അവരിൽ ചേർത്ത് നിറുത്തിയിട്ടുണ്ട് എന്നെനിക്കു മനസ്സിലായി. ഞാൻ എന്തോ പ്രശ്നത്തിൽ ആണ് എന്ന് അവർക്ക് മനസ്സിലായി. എന്റെ ബെൽറ്റ് ബാഗിൽ ഞാൻ മുറുകെ പിടിച്ചിരുന്നത് വച്ചായിരിക്കും ഒരു വനിതാ ഉദ്യോഗസ്ഥ അതിനുള്ളിൽ നിന്ന് എന്റെ പാസ്പോർട്ടും ടിക്കറ്റും എടുത്ത് പരിശോധനക്ക് കൊടുത്തുത്. എന്നെ മുറുകെ പിടിച്ചിരുന്നത് എന്റെ മകൻ ആണെന്ന് തന്നെ എനിക്ക് തോന്നി. ഓക്കേ. ഓൾ പെർഫെക്ട്. എന്ന് പറഞ്ഞ…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 12 മോൺട്രിയാൽ ദുരന്തം 😪 അങ്ങനെ അടുത്ത യാത്ര തുടങ്ങി. ഉച്ചക്ക് മൂന്നു മണിയോടെ ഫ്രാങ്ക് ഫർട്ടിൽ നിന്ന് കാനഡയിലെ മോൺട്രിയാലിലേക്ക്… ഇപ്പോഴും എനിക്ക് D സീറ്റ് തന്നെ യായിരുന്നു. D,E,F എന്ന ക്രമീകരണത്തിലെ തുടക്ക സീറ്റ് ആയതുകൊണ്ട് അല്പം സ്വാതന്ത്ര്യം ഉണ്ട്. എന്റെ വലതു വശത്തെ സീറ്റിൽ ആരും ഉണ്ടായിരുന്നില്ല അതിന്റെ അടുത്ത സീറ്റിൽ ഒരു വിദേശിയായിരുന്നു. വശ്യമായ ചിരിയുള്ള ഒരു ആജാനു ബാഹു. അദ്ദേഹമാണ് എന്നോട് പറഞ്ഞത് എന്റെയും അദ്ദേഹത്തിന്റെയും സീറ്റ് നു നടക്കുള്ള സീറ്റ് ഒഴിവാണ് എന്റെ ഹാൻഡ് ബാഗ് താഴെ വയ്ക്കേണ്ട ആവശ്യമില്ല.. അടുത്ത സീറ്റ്ൽ വച്ചു കൊള്ളുന്ന്. അതെനിക്കൊരു അനുഗ്രഹം ആയി. ഏകദേശം ഒൻപത് മണിക്കൂർ യാത്രയിൽ ഇടയ്ക്കു വായനയുണ്ടാകും അതിനു പുസ്തകം എടുക്കാനും തിരിച്ചു വയ്ക്കാനും ഒക്കെ ഷോൾഡർ ബാഗ് അടുത്ത സീറ്റിൽ ഇരിക്കുന്നതാവും നല്ലതെന്നു എനിക്കും തോന്നി. വിമാനം പുറപ്പെടും മുന്നേ…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :11 ബാംഗ്ലൂർ മുതൽ കാനഡ വരെ.. എന്റെ കാനഡ യാത്ര തുടങ്ങുന്നത് ബാംഗ്ലൂരിൽ നിന്നാണ്. വെളുപ്പിന് മൂന്നു മണിക്കാണ് യാത്ര തുടങ്ങുന്നത്. ഞാൻ ഏകദേശം രാത്രി പണ്ട്രണ്ടു മണിയോടെ ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തി. എന്റെ ടിക്കറ്റ് അനുസരിച്ചു എനിക്ക് 23 കിലോയുടെ ഒരു ചെക്ക് ഇൻ ലഗ്ഗ്ജ് മാത്രമേ അനുവദിച്ചിരുന്നുള്ളു. എന്നാൽ എനിക്ക് കുറച്ചധികം സാധനങ്ങൾ കൊണ്ട് പോകാനുണ്ടായിരുന്നു. അതുകൊണ്ട് ഒരു 23 കിലോയുടെ ബാഗ്ഗേജ് കൂടി എന്റെ കൈയിൽ ഉണ്ടായിരുന്നു. കൂടാതെ എട്ടു കിലോ യുടെ കൈയിൽ കൊണ്ടുപോകാനുള്ള ഒരു ട്രോളി ബാഗ്, ലാപ്ടോപ് ബാഗ് എന്നിവയും കൈയിൽ ഉണ്ടായിരുന്നു. ബാംഗ്ലൂർ വിമാനത്താവളം യാത്രി സൗഹൃദം ആണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അതുകൊണ്ടാണ് ഞാൻ ഇത്രയും ലഗേജ് എടുത്തു യാത്ര ബാംഗ്ലൂരിൽ നിന്ന് തുടങ്ങിയത്. എന്റെ രണ്ടാമത്തെ 23 കിലോയുടെ ബാഗിന് 113 ഡോളർ(ഏകദേശം 8000/= രൂപ കൈയിൽ കരുതണം )…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 10 കാനഡ, 2024 ൽ കുടിയേറ്റക്കാർക്ക് എങ്ങനെ? നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകുന്നവർ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. ഡിസംബർ ആദ്യ വരാത്തോട്കൂടി അവിടെ ശിശിര കാലം അവസാനിക്കും. മഞ്ഞ് കാലം തുടങ്ങിയാൽ ബോട്ട് യാത്ര പല ദിവസങ്ങളിലും ഉണ്ടാകില്ല ഉണ്ടെങ്കിൽ തന്നെ ദുഷ്കരവും ആയിരിക്കും. ശിശിരത്തിന്റെ നിറങ്ങൾ ചാർത്തി നിൽക്കുന്ന മരങ്ങളും കൂറ്റൻ ഹോട്ടൽ സമൂച്ചയങ്ങളും ചെറിയ തണുപ്പിനു ചേർന്ന വസ്ത്രം ധരിച്ച വിനോദ സഞ്ചാരികളും ആണ് നയാഗ്രയെ കൂടുതൽ സുന്ദരി ആക്കുന്നത്. വെള്ളച്ചാട്ടത്തിന് അടുത്ത് എന്നാൽ ഏകദേശം ഒരു കിലോമീറ്ററിനുള്ളിലുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കുക. മൂന്നിൽ കുറയാതെ ഡ്രെസ്സും രണ്ടു ജോഡിയിൽ കുറയാതെ ഷൂസും കരുതാൻ മറക്കരുത്. ഒരു രാത്രി അവിടെ താമസിച്ച് വെള്ളച്ചാട്ടത്തിലൂടെ നടത്തുന്ന ലൈറ്റ് ഷോ കാണാതെ മടങ്ങരുത്. അതുപോലെ വിനോദ സഞ്ചാര കേന്ദ്രം ആയതുകൊണ്ട് തന്നെ പ്രധാന നിരത്തുകൾ മാത്രം നടക്കാൻ ഉപയോഗിക്കുക എന്നതും ഇവിടെ പറയാതെ…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 9 നയാഗ്ര വെള്ളച്ചാട്ടം വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ഇറങ്ങായാലേ ഉച്ചയോടെ നയാഗ്രയിൽ എത്താൻ പറ്റു. ഏകദേശം 5 മണിക്കൂർ കാർ യാത്രയുണ്ട്. ”അമ്മക്കുള്ള ഡ്രസ്സ് ഞാൻ എടുത്തു വച്ചിട്ടുണ്ട്. മറ്റു സാധനങ്ങൾ അമ്മ എടുത്ത് വയ്ക്കാൻ മറക്കണ്ട. നമ്മൾ അവിടെ താമസിച്ചു അടുത്ത ദിവസം ആണ് തിരിച്ചു വരുന്നത്. ഓക്കേ അല്ലേ?”, എന്റെ മകൾ ഒറ്റ ശ്വാസത്തിനു പറഞ്ഞു തീർത്തു. ”ഓക്കേ. 👍”, ഞാനും ഉഷാർ ആയി. എല്ലാ സാധനങ്ങളും രാത്രി തന്നെ എടുത്തു വച്ചു. രണ്ടു ലേയർ ഡ്രസ്സ് ചെയ്തു. ഇവിടെ തണുപ്പിന്റ അളവ് അനുസരിച്ചു ആണ് എത്ര ലേയർ ഡ്രസ്സ് ഇടേണ്ടതെന്ന് തീരുമാനിക്കുന്നത്. എല്ലാവരുടെയും ഫോണിൽ കാലാവസ്ഥ കാണിക്കുന്ന ആപ്പ് ഉണ്ട്. അതിൽ ഓരോ മണിക്കൂറിലും എന്ത് സംഭവിക്കും എന്ന് കാണിക്കും. അതു കണക്കാക്കി ഡ്രസ്സ് ചെയ്തു ഇറങ്ങുകയാണ് പതിവ്. ഞാനും ചെറുതായി മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. (ഉള്ളിൽ…
‘നാളെ അച്ഛന്റെ ബലിയാണ്… ഞാൻ അതിന് വന്നതാണ്. ഇന്ന് ഒരിക്കൽ. രാത്രി ചപ്പാത്തിയാ. കറി.. എന്താന്ന് അറിയില്ല. ഞാൻ പിന്നെ വിളിക്കാം. എടാ നീ ഫോൺ വയ്ക്ക്. ദാ. വരുന്നു… അമ്മ വിളിച്ചോണ്ടിരിക്കല്ലേ. ഞാൻ വന്നു കഴിച്ചോളാം. അമ്മയ്ക്ക് കിടക്കണമെങ്കിൽ മേശപ്പുറത്തു അടച്ചു വച്ചേക്കു. ഞാൻ എടുത്തു കഴിച്ചോളാം. അതല്ലടാ. നാളെ ബലിയല്ലേ? അടുക്കളയിൽ പഴയ ആഹാരം ഒന്നും പാടില്ല. അടുപ്പ്, പാത്രങ്ങൾ എല്ലാം കഴുകി തുടച്ചു, നാളത്തെ ബലി കൂട്ടെല്ലാം മുറത്തിൽ നിരത്തി വയ്ക്കണം. അങ്ങനെ കുറെ പണി കഴിഞ്ഞാൽ പിന്നെ അടുക്കളയിൽ ആരും കയറരുത്. പോ… അമ്മ ഈ കാലത്ത് അങ്ങനെ ഒന്നും നോക്കാൻ പറ്റില്ല… ഞാൻ തർക്കിക്കാൻ ഇല്ല. അമ്മയുടെ ഇഷ്ടം പോലെ ചെയ്തോ. ഞാൻ ദാ വരുന്നു. അച്ഛന്റെ ബലിക്ക് വേണ്ടി ലീവ് എടുത്തു വന്നതല്ലേ. നിനക്ക് ഇഷ്ടമുള്ളത് ഒന്നും ഒരിക്കൽ ദിവസമായത് കൊണ്ടു ഉണ്ടാക്കി തരാൻ പറ്റുന്നില്ലല്ലോടാ. എന്നാൽ…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :8 കളിപ്പാട്ടം പോലെ…🚙🚘🚗🚖🚛🚜🚚🚑🚐🚒🚛🚚 ഇവിടെത്തെ ജീവിതം നല്ലതല്ല എന്ന അഭിപ്രായക്കാരി അല്ല ഞാൻ. ഇവിടെ ജീവിതം തുടങ്ങണം എന്ന മോഹത്താൽ തന്റെ വേരുകളെ നാട്ടു മണ്ണിൽ നിന്ന് പറിച്ച് നട്ടവരെല്ലാം പൂക്കുകയും തളിർക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ.. ‘ഇല്ല’ എന്ന തന്നെ എനിക്ക് പറയാൻ കഴിയും. കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനപ്പെട്ടത്, താമസ സൗകര്യം തന്നെ. അതു കഴിഞ്ഞ് പറയാനുള്ളത് വാഹന സൗകര്യം. അതും കഴിഞ്ഞു മാത്രമേ കാലാവസ്ഥ യുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കിയത്. താമസവും സ്വന്തമായി ഒരു വാഹനവും ഇവിടെ വന്ന കുറച്ചു സമയത്തിനുള്ളിൽ തരപ്പെടുത്തി കഴിഞ്ഞാൽ.. ഇവിടെ ജീവിതം പച്ച പിടിക്കും എന്ന ആത്മവിശ്വാസം നേടിയെടുക്കാൻ കഴിയും. പിന്നെ ആ ആത്മവിശ്വാസത്തിൽ പിടിച്ച് രാവെന്നോ പകലെന്നോ നോക്കാതെ പണിയെടുത്തു തങ്ങളുടെ വേരുകളെ ഈ മണ്ണിൽ ഉറപ്പിച്ചവരുടെ ജീവിതം നോക്കിയാൽ.. ഇവിടെത്തെ ജീവിതം നല്ലതാണ്. ഞാൻ നേരത്തെ പറഞ്ഞു, ഇവിടെ പഠിച്ചു…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :7 വണ്ടിയും വള്ളവും ഉള്ളവർ സമയം നോക്കാതെ വരുമാനം നോക്കി മാത്രം ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ കുടിയേറ്റക്കാർ. പ്രത്യേകിച്ചു പെർമെനന്റ് റെസിഡൻസി പെർമിറ്റ് ലഭിക്കാത്തവർ. പെർമെനന്റ് റെസിഡൻസി പെർമിറ്റ് ലഭിച്ചവർ ആദ്യം വാങ്ങുന്നത് ഒരു കാർ ആയിരിക്കും.. ഇവിടെ കാർ ഇല്ലാതെ യാത്ര ദുഷ്ക്കരമാണ്. കാലാവസ്ഥ തന്നെ പ്രധാന കാരണം. കാർ വാങ്ങുകയെന്നാൽ പുതിയ കാർ. അങ്ങനെ ആണെങ്കിൽ ബാങ്കിൽ നിന്ന് വായ്‌പ്പാ ലഭിക്കും അതുകൊണ്ട് തന്നെ കഴിവതും സെഡാൻ അല്ലെങ്കിൽ SUV വണ്ടികൾ വാങ്ങാൻ ശ്രമിക്കും. നമ്മുടെ നാട്ടിലെ പോലെ ഫാമിലി കാറുകളെ അത്ര അധികം ഞാൻ നിരത്തുകളിൽ കണ്ടില്ല. അതുപോലെ ഇരുചക്ര വാഹനങ്ങളും നന്നേ കുറവാണ്. എന്നാൽ ഇവിടുത്തെ ആളുകൾ പ്രായ ഭേദമന്യേ സൈക്കിൾ യാത്ര ചെയ്യുന്നത് ഒരു രസ കാഴ്ചയാണ്. കാർ ഷോറൂമിലൂടെ പഴയ കാറുകളും വാങ്ങാറുണ്ട്.. പുതിയ കാർ വാങ്ങുന്നത് കൊണ്ട് കാറിന്റെ ടയർ സൂക്ഷിക്കാൻ ഡോർമട്ടറി…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 6 : കടമ്പകൾ ചാടി കടന്നവർ… ആരോഗ്യ സംരക്ഷണം… ഇവിടുത്തെ പ്രധാന പ്രശ്നം അതാണ്. ഹോസ്പിറ്റലിൽ പോകുക എന്നത് ഇവിടെ കുതിരക്ക് കൊമ്പ് മുളക്കുന്ന പോലെയാണ്. നമ്മൾ ചെറിയ പനിക്ക് പോലും അടുത്തുള്ള ആശുപത്രിയിൽ പോകും. ഞങ്ങൾ മൂന്നു പേരും ചെറിയ പനി പിടിച്ചു കിടന്നു പോയി. എന്റെ മകളുടെ നെറ്റിയിൽ കൈ വച്ചു ഞാൻ പേടിച്ചു. നമുക്ക് ആശുപത്രിയിൽ പോകാം. എന്ന എന്റെ വാക്കുകൾ പാഴ് വാക്ക് ആയി പോയി. സ്വന്തമായി ഒരു കുടുംബ ഡോക്ടറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതുവരെ. സ്വന്തമായി ഒരു കുടുംബ ഡോക്ടർ അതും കടമ്പയാണ്. കടുത്ത ചിലവും ആണ്. അങ്ങനെ ഒരു ഡോക്ടർ എല്ലാവർക്കും വേണം. അവരുടെ നിർദേശം അനുസരിച്ചു പ്രാദേശിക ആശുപത്രിയിൽ ചികിത്സ സഹായം ആവശ്യപ്പെട്ടു ഏഴ് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശനം ലഭിക്കും. അതു കഴിഞ്ഞ് ചികിത്സ ലഭിക്കും. അതുകൊണ്ട് അസുഖങ്ങൾ വരുത്തി വയ്ക്കരുതേ എന്ന് ഇടയ്ക്കു…
