Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » 2024 ൽ കുടിയേറ്റക്കാർക്ക്  എങ്ങനെ? കാനഡയുടെ ആകർഷണം ഭാഗം 10
ജീവിതം തുടർക്കഥ / സീരീസ് യാത്ര

2024 ൽ കുടിയേറ്റക്കാർക്ക്  എങ്ങനെ? കാനഡയുടെ ആകർഷണം ഭാഗം 10

By Jayalekshmi krishnanJanuary 3, 2024Updated:January 6, 20242 Comments6 Mins Read214 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം : 10 കാനഡ, 2024 ൽ കുടിയേറ്റക്കാർക്ക്  എങ്ങനെ?

നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകുന്നവർ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. ഡിസംബർ ആദ്യ വരാത്തോട്കൂടി അവിടെ ശിശിര കാലം അവസാനിക്കും. മഞ്ഞ് കാലം തുടങ്ങിയാൽ ബോട്ട് യാത്ര പല ദിവസങ്ങളിലും ഉണ്ടാകില്ല ഉണ്ടെങ്കിൽ തന്നെ ദുഷ്കരവും ആയിരിക്കും.

ശിശിരത്തിന്റെ നിറങ്ങൾ ചാർത്തി നിൽക്കുന്ന മരങ്ങളും കൂറ്റൻ ഹോട്ടൽ സമൂച്ചയങ്ങളും ചെറിയ തണുപ്പിനു ചേർന്ന വസ്ത്രം ധരിച്ച വിനോദ സഞ്ചാരികളും ആണ് നയാഗ്രയെ കൂടുതൽ സുന്ദരി ആക്കുന്നത്. വെള്ളച്ചാട്ടത്തിന് അടുത്ത് എന്നാൽ ഏകദേശം ഒരു കിലോമീറ്ററിനുള്ളിലുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കുക. മൂന്നിൽ കുറയാതെ ഡ്രെസ്സും രണ്ടു ജോഡിയിൽ കുറയാതെ ഷൂസും കരുതാൻ മറക്കരുത്.
ഒരു രാത്രി അവിടെ താമസിച്ച് വെള്ളച്ചാട്ടത്തിലൂടെ നടത്തുന്ന ലൈറ്റ് ഷോ കാണാതെ മടങ്ങരുത്. അതുപോലെ വിനോദ സഞ്ചാര കേന്ദ്രം ആയതുകൊണ്ട് തന്നെ പ്രധാന നിരത്തുകൾ മാത്രം നടക്കാൻ ഉപയോഗിക്കുക എന്നതും ഇവിടെ പറയാതെ പോകാൻ കഴിയില്ല. മദ്യവും മയക്കു മരുന്നും ചുരുട്ട് പോലുള്ള പുകവലി സാമഗ്രികളും ഇവിടെ നിർലോഭം ലഭിക്കുന്നത് കൊണ്ട്,ഇവിടുത്തെ ഭവന രഹിതർ ശൈത്യത്തിനെ അതിജീവിക്കാൻ ഇവ ഉപയോഗിക്കുന്നവർ ആണ്. കടകൾ അടച്ച ഉടനെ നിരത്തുകളിൽ അവർ ഒത്തു കൂടാൻ ശ്രമിക്കും. വിനോദ സഞ്ചാരികൾ അത് കൂടി ഓർമയിൽ കരുതുക നല്ലതായിരിക്കും.

ഞങ്ങൾ അടുത്ത ദിവസം രാവിലെ ഒൻപത് മണിയോടെ ഹോട്ടൽ മുറി ഒഴിഞ്ഞ്  വെള്ളച്ചാട്ടത്തിനടുത് കാറിൽ പോയി കുറച്ചു നല്ല ഫോട്ടോകൾ എടുത്ത് തിരിച്ചു ടോരൊന്റോ നഗരത്തിലേക്കു യാത്രയായി. ഏകദേശം  പന്ത്രണ്ട് ആരെയോടെ ഞങ്ങൾ ബാരി പട്ടണത്തിൽ എത്തി.

ആദ്യ ഭാഗത്തിൽ ഞാൻ ബാരി പട്ടണത്തിലെ പത്തനംതിട്ടക്കാരൻ ജോസഫ് ചേട്ടന്റെ കട പരിചയപ്പെടുത്തിയിരുന്നു. ആ കടയിൽ നിന്ന് ചില നാടൻ സാധനങ്ങൾ.. കുഞ്ഞു ഉള്ളി, നല്ലെണ്ണ, ഈസ്റ്റൺ അച്ചാറുകൾ, അവലോസ് പൊടി, ശർക്കര, അവിൽ അങ്ങനെ നമ്മുടെ സ്വന്തം സാധനങ്ങൾ വാങ്ങി, അടുത്തുള്ള ടിമോർട്ടിൻ ൽ   നിന്ന്  എനിക്ക് പേരറിയില്ലാത്ത കുറേ എന്തൊക്കയോ വാങ്ങി വീണ്ടും യാത്ര തുടങ്ങി.
പോകുമ്പോൾ പൊളപ്പൻ പാട്ടൊക്കെ ഇട്ട്, സ്ഥലങ്ങൾ  കണ്ടു പോയത് പോലെ അല്ലായിരുന്നു തിരിച്ചു വരുമ്പോൾ..
കുട്ടികൾ അവരുടെ അടുത്ത ദിവസങ്ങളിലെ ജോലികളെ കുറിച്ചും അതിനായുള്ള തയ്യാറെടുപ്പുകളെ കുറിച്ചും സംസാരിച്ചു തുടങ്ങി. അതിൽ നിന്നും ചില കാര്യങ്ങൾ പുതിയ അറിവായി കിട്ടി.

2023 ഡിസംബർ ഏതാണ്ട് തീരാറായി. ശ്രദ്ധക്ക് ഒരാഴ്ച കൂടിയേ ക്ലാസ്സ്‌ ഉള്ളു. അവധി ദിവസങ്ങളിൽ ജോലി തേടി ഇറങ്ങാൻ തുടങ്ങണം.  കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ശ്രദ്ധയോട്,ഉണ്ണിയും മോളും പറയുന്നു. എല്ലാം അനുസരണയോടെ അവൾ കേൾക്കുന്നുണ്ട്. ഈ ഡിസംബർ കഴിഞ്ഞാൽ ശ്രദ്ധയ്ക്ക്‌ ജി ഐ സി തുക കിട്ടില്ല.
ജി ഐ സി തുക* എന്താണ് എന്ന് മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ നാട്ടിൽ നിന്ന് വരുമ്പോൾ ഇവിടെ ജീവിക്കാനുള്ള തുക മുൻ‌കൂർ അടക്കേണ്ടതുണ്ട്. അതു  പന്ത്രണ്ടു മാസങ്ങളായി കാനഡ സർക്കാർ അവർക്ക് കൊടുക്കും. അതു തീരുന്നതിനു മുന്നേ പഠിക്കാൻ വരുന്നവർ ജോലി സമ്പാദിക്കണം.
എന്തെന്നാൽ, ജി ഐ സി തുക ഒരു വര്ഷത്തേക്കു മാത്രമാണ്. രണ്ടു വർഷത്തെ കോഴ്സ് പഠിക്കാൻ വരുന്നവർ രണ്ടാം വർഷം തൊഴിൽ സമ്പാദിച്ചേ മതിയാകു. ഞാൻ പറഞ്ഞിരുന്നു, ഇവിടെ എന്തു തൊഴിലും ചെയ്യാം. പക്ഷേ അതു കണ്ടെത്തുക അത്ര നിസ്സാരമല്ല.

കുട്ടികളുടെ ചർച്ചയിൽ ഞാൻ ഇടയ്ക്കു കുറേ ചോദ്യങ്ങൾ ചോദിച്ചു. ഉണ്ണി എങ്ങനെ ഇവിടെ എത്തി?

പഠിക്കാൻ അല്ല വന്നതെന്ന് എനിക്ക് അറിയാമായിരുന്നു. ഉണ്ണി വന്നത് ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിൽ ആണ്. അതിനെ കുറിച്ച് കൂടുതൽ അറിയാം എന്നതായിരുന്നു എന്റെ ഉദ്ദേശം എന്ന് ഉണ്ണിക്ക് മനസ്സിലായി.

“അമ്മ, ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിൽ വരുമ്പോൾ അതിനെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലായിരുന്നു. എന്നാലും എനിക്ക് താല്പര്യം ഉള്ള ജോലി പലതും പുറം രാജ്യങ്ങളിൽ ആണ് ഉള്ളതെന്ന് എനിക്ക് മനസ്സിലായി. ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിൽ ആണെങ്കിൽ അങ്ങനെ. വന്നു നോക്കുക തന്നെ എന്ന് തീരുമാനം എടുത്താണ് ഞാൻ വന്നത്. നാട്ടിൽ ഒരു സർക്കാർ ഓഫീസിൽ ക്ലാർക്ക് ആയി ഉണ്ടായിരുന്ന ജോലിയിൽ നിന്ന് കിട്ടിയിരുന്ന ശമ്പളം മുഴുവനും പിന്നെ വീട്ടുകാരുടെ കുറേ സഹായവും എടുത്താണ് ഇവിടെ എത്തിയത്.”

“ജോലിക്ക് വരാനും അത്രയും കാശ് വേണോ?”

“വേണം.ഇവിടെ ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിൽ ആണെങ്കിൽ പോലും കാനഡ യിൽ നിന്നല്ലാതെ പുറം രാജ്യങ്ങളിൽ നിന്ന് ആരെയെങ്കിലും ജോലിക്ക് എടുക്കണമെങ്കിൽ, ഇവിടുത്തെ തൊഴിലുടമ കാനഡ സർക്കാരിന് പിഴയിനത്തിൽ കുറച്ചു തുക അടക്കണം. തൊഴിലുടമയ്ക്ക് ആ തസ്തികക്ക് പറ്റിയ തൊഴിലാളിയെ ലഭിക്കാത്തത് കൊണ്ട് പുറം രാജ്യത്തിൽ നിന്ന് എടുക്കാൻ പെർമിഷൻ കിട്ടാനുള്ള ഫീ എന്നാണ് ഈ പിഴ തുക പരക്കെ അറിയപ്പെടുന്നത്. പ്രസ്തുത തുക ഇവിടെ ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിന് അപേക്ഷിക്കുന്നവർ കൊടുക്കണം. അതും ഒരു വർഷത്തേക്ക് മാത്രമേ ആ ഉടമ്പടി നിലനിൽക്കുകയുള്ളൂ. ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിന്റെ കാലാവധി തീരുമ്പോൾ തിരിച്ചു പോകാം അല്ലെങ്കിൽ അത് തീരുമ്പോൾ തന്നെ ഇവിടെ വേറെ തൊഴിൽ കണ്ടെത്തി,ഓപ്പൺ വർക്ക്‌ പെർമിറ്റ്‌ എടുക്കാൻ കഴിഞ്ഞിരിക്കണം.”

ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിന്റെ സമയം വേറെ ജോലിക്ക് പോകാൻ കഴിയില്ല. അതാണ് ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിന്റെ നിബന്ധന.

ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിന്റെ കാലാവധിയിൽ ജോലി കഴിഞ്ഞുള്ള സമയം അടുത്ത ജോലി തിരഞ്ഞു കണ്ടു പിടിച്ചു ഇവിടെ നിൽക്കാൻ ശ്രമിക്കുകയാണ് എല്ലാവരും ചെയ്യുന്നത്.

ഞാനും അങ്ങനെ തന്നെ ആയിരുന്നു അമ്മേ. എനിക്കാണെങ്കിൽ തിരിച്ചു നാട്ടിൽ പോയാൽ സർക്കാർ ജോലി ഉണ്ടാകില്ല. ഇവിടെ വരാൻ വേണ്ടി കണ്ടെത്തിയ തുക വലുതാണ് അത് ഇവിടെ നിന്ന് തന്നെ സാമ്പത്തിക്കുക, എനിക്ക്     ഇഷ്ട്ടമുള്ള ജോലി ഇവിടെ ഉണ്ട് അത് നാട്ടിൽ ഇല്ല.അത് കണ്ടെത്താനുള്ള ബുദ്ധിമുട്ട് മാത്രമായിരുന്നു എന്നെ അലട്ടിയിരുന്നത്.

ഉണ്ണി വാചാലനാകുകയായിരുന്നു.
ആദ്യം ഞാൻ ഇവിടെ അല്ല, ഒട്ടാവയിൽ ആണ് ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിൽ വന്നത്. പിന്നെ ഇവിടെ ഓപ്പൺ വർക്ക്‌ പെർമിറ്റിൽ വരാൻ കഴിഞ്ഞത് ഞാൻ ഒരു ഫുഡ്‌ ബോൾ കളിക്കാരൻ കൂടി ആയത് കൊണ്ടാണ്.എന്നോടൊപ്പം കളിക്കാൻ ഉണ്ടായിരുന്ന ഒരു സുഹൃത്ത് വഴിയാണ് ഞാൻ ഇവിടെ എത്തിയത്.
ഇവിടെ വന്നപ്പോൾ    താമസ സൗകര്യം കിട്ടാൻ കുറേ ബുദ്ധിമുട്ട് ആയിരുന്നു. ക്ലോസ്ഡ് വർക്ക്‌ പെർമിറ്റിൽ താമസം തൊഴിലുടമ തന്നിരുന്നു. ഇവിടെ ഞാൻ ഓപ്പൺ വർക്ക്‌ പെർമിറ്റിൽ അല്ലേ.. ഒരു തൊഴിലുടമ അല്ല, ഒരു ജോലിയും അല്ല. അപ്പോൾ എല്ലാം തനിയെ കണ്ടെത്തെണം.
പൊതുവെ മിതത്വം പാലിക്കുന്ന ആൾ ആണ് ഉണ്ണി.
ശ്രദ്ധയ്ക്കും എനിക്കും അറിയാൻ വേണ്ട കാര്യങ്ങൾ ആണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി.

ഓപ്പൺ വർക്ക്‌ പെർമിറ്റിൽ രാവും പകലും ഇല്ലാതെ ജോലി ചെയ്താലും കിട്ടുന്ന തുകയുടെ സിംഹ ഭാഗം വാടകയായും ടാക്സ് ആയും പോകുന്നു.
ഇവിടെ വന്നപ്പോൾ നല്ല സൗഹൃദ വലയത്തിൽ പെട്ടതുകൊണ്ട് പിടിച്ചു നിൽക്കാൻ കഴിഞ്ഞു.
അത് എന്നെ കുറിച്ചാണ്.. അമ്മേ..
എന്നെന്റെ മകൾ കൂട്ടിചേർത്തു.

അപ്പോൾ ഇവിടെ ജോലിക്ക് പെർമിറ്റ്‌ എടുത്തു വരുന്നവർക്കും പ്രശ്നങ്ങൾ ഉണ്ട് അല്ലേ?
മ്മ്
2024 മുതൽ പഠിക്കാൻ വരുന്നവർക്കും ജോലിക്ക് വരുന്നവർക്കും അൽപ്പം ബുദ്ധിമുട്ട് ഉള്ള അവസ്ഥയാണ്.
2024 മുതൽ പഠിക്കാൻ വരുന്നവർ അടക്കേണ്ട ജി ഐ സി തുക ഇരട്ടി ആക്കി. മാത്രമല്ല..പഠിത്ത ത്തിനോടൊപ്പമുള്ള തൊഴിൽ സമയം ഇരട്ടിപ്പിച്ചു
അത് മനസ്സിലായില്ല..മോനെ
അതായത് പഠിത്തത്തിനൊപ്പം  ഒരു മാസം ഇരുപത് മണിക്കൂർ ജോലി ചെയ്യാമെന്നത് നാല്പത് മണിക്കൂർ ആക്കി.
അത് നല്ലതല്ലേ??
അല്ല. ഇരുപത് മണിക്കൂർ ജോലി ചെയ്യുന്ന ആൾ തന്നെ നാല്പത് മണിക്കൂർ ജോലി ചെയ്യും.അപ്പോൾ പുതിയ ആളിന് ജോലി കിട്ടില്ല.പുതിയ തൊഴിലാളി യെ കണ്ടെത്തുക എന്ന സമസ്യ തൊഴിലുടമക്ക് ഇല്ലാതെ ആകും.
തൊഴിൽ കണ്ടെത്തുക പുതിയ കുട്ടികൾക്ക് പ്രയാസം ആകും.
എത്ര കാലം ഒരേ തൊഴിലുടമയുടെ കൂടെ ഉണ്ടായിരുന്നു എന്നത് ഇവിടെ വരുന്നവർക്ക് പെര്മനൻറ് റെസിഡൻസി പെർമിറ്റ്‌ കിട്ടാൻ ഉപകരിക്കും എന്നതിനാൽ ഒരു ജോലി കിട്ടിയ സ്ഥലത്ത് നിന്ന് ആരും മാറില്ല. അതുകൊണ്ട് 2024 മുതൽ ഇവിടെ പഠിക്കാൻ വരുന്നവർക്ക് ചിലവ് കൂടുതലും തൊഴിൽ സാധ്യത കുറവുമാണ്.
അത് മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ സ്വന്തമായി ഒരു തൊഴിൽ സ്ഥാപനം ഉണ്ടാക്കിയത്.
സ്വന്തമായി ഒരു തൊഴിൽ സ്ഥാപനം ഉണ്ടാക്കുക..അത്ര എളുപ്പമല്ല. എങ്കിലും ഇവിടെ നാട്ടിലെ പോലെ സമരമോ നിയമ കുരുക്കുകളോയില്ല. വ്യക്തമായ തൊഴിൽ നിയമങ്ങളും ടാക്സ് ഇളവുകളും മറ്റുമുണ്ട്.
രാവിലെ  ഏഴു മുതൽ പതിനൊന്നു മണിവരെ ഞാൻ തൊഴിലാളിയായും അതിനു ശേഷം തൊഴിലുടമായയും ജീവിക്കുന്നു.
അമ്മ കാണാറില്ലേ?
ഞങ്ങൾ രണ്ടു പേരും ഒരുപോലെ ഓടി നടന്നു ജോലി ചെയ്യുന്നത്?
അതുകൊണ്ട് മാത്രമാണ് ഇത്രയും കുറഞ്ഞ സമയം കൊണ്ട് സ്വന്തമായി വീടും കാറും ഒക്കെ വാങ്ങാൻ പറ്റിയത്.
തൊഴിലുടമ ആകാൻ ഇവിടെ എളുപ്പമാണ് എന്ന് അല്ല അതിന്റെ അർത്ഥം. തൊഴിലാളി ആയിരിക്കുമ്പോൾ കിട്ടുന്ന വേതനത്തിന്റെ ഏകദേശം ഇരുപത്തി മൂന്നു ശതമാനം ടാക്സ് നൽകുന്നിടത്ത് തൊഴിലുടമ ആകുമ്പോൾ ടാക്സ് ഇളവുകൾ ലഭിക്കുന്നു. എന്നാൽ പൂർണ സമയം തൊഴിലുടമ ആകാനും കഴിയില്ല.
കാരണം ഇവിടെ വന്നൊന്ന്  നടു നിവർക്കുവാൻ കുറഞ്ഞത് എട്ടു പത്തു വർഷം വേണ്ടി വരും.
നാലു വർഷമായി ഞങ്ങൾ നാട്ടിൽ വന്നിട്ട് അല്ലേ?
ഇവിടെ ഒരാൾ ഒരു സ്ഥലത്ത് നിന്ന് നീങ്ങിയാൽ നൂറു പേര് വന്നിരിക്കും.
അത്രമാത്രം ആളുകൾ ഇവിടെ തൊഴിൽ തേടി നടക്കുന്നു.
അമ്മേ. നയാഗ്രയുടെ മഴവിൽ പലത്തിനടിയിൽ കൂടി നുഴഞ്ഞു ന്യൂയോർക് സിറ്റിയിൽ കയറാൻ ശ്രമിക്കുന്നവരെ കുറിച്ചു നമ്മൾ ഇന്നലെ ന്യൂസ്‌ ചാനനിൽ കണ്ടില്ലേ?
2024 ൽ വന്ന പുതിയ തൊഴിൽ നിയമം പഠിക്കാൻ വരുന്നവർക്ക് ഗുണകരമാണോ എന്ന് എനിക്ക് സംശയം ആണ്.
ആരുടെയും പ്രത്യാശയെ നശിപ്പിക്കുക എന്റെ ലക്ഷ്യം അല്ല.
നന്നായി അറിവുകൾ നേടികുകയും, ഇവിടെ വരുമ്പോൾ ചേർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടോ എന്നൊക്കെ ഉറപ്പ് വരുത്തുകയും ചെയ്യാൻ മറക്കണ്ട എന്നതുമാണ് ഈ എഴുത്ത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്.

അനുഭവസ്ഥർ അവരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടുന്നുണ്ട്.
അതൊക്കെ കണ്ടു,തിരിച്ചറിഞ്ഞു തീരുമാനങ്ങൾ പുതിയ തലമുറ എടുക്കട്ടെ.

മൂന്നു മണിയോടെ ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി.
ഞാൻ കാനഡയിൽ വന്നിറങ്ങിയപ്പോൾ ഉണ്ടായ ഒരു ദുരന്തത്തിനെ കുറിച്ച് ആദ്യ ഭാഗത്തിൽ സൂചിപ്പിച്ചിരുന്നു.

അതിനെ കുറിച്ച് നിങ്ങളോട് പറയാൻ സമയമായി.

തുടരും
✍️ജെകെ

ബാംഗ്ലൂർ മുതൽ കാനഡ വരെ.. കാനഡയുടെ ആകർഷണം ഭാഗം 11

Post Views: 32
3
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

2 Comments

  1. Sreelekha on January 29, 2024 1:49 PM

    ദുരന്തം എന്താണ് എന്നറിയാൻ കാത്തിരിക്കുന്നു

    Reply
  2. Pingback: നയാഗ്ര വെള്ളച്ചാട്ടം - കാനഡയുടെ ആകർഷണം ഭാഗം 9 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.