Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നയാഗ്ര വെള്ളച്ചാട്ടം – കാനഡയുടെ ആകർഷണം ഭാഗം 9
ജീവിതം തുടർക്കഥ / സീരീസ് യാത്ര

നയാഗ്ര വെള്ളച്ചാട്ടം – കാനഡയുടെ ആകർഷണം ഭാഗം 9

By Jayalekshmi krishnanDecember 28, 2023Updated:January 3, 20243 Comments8 Mins Read137 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം 9  നയാഗ്ര വെള്ളച്ചാട്ടം

വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ഇറങ്ങായാലേ ഉച്ചയോടെ നയാഗ്രയിൽ എത്താൻ പറ്റു. ഏകദേശം 5 മണിക്കൂർ കാർ യാത്രയുണ്ട്.

”അമ്മക്കുള്ള ഡ്രസ്സ്‌ ഞാൻ എടുത്തു വച്ചിട്ടുണ്ട്. മറ്റു സാധനങ്ങൾ അമ്മ എടുത്ത് വയ്ക്കാൻ മറക്കണ്ട. നമ്മൾ അവിടെ താമസിച്ചു അടുത്ത ദിവസം ആണ് തിരിച്ചു വരുന്നത്. ഓക്കേ അല്ലേ?”, എന്റെ മകൾ ഒറ്റ ശ്വാസത്തിനു പറഞ്ഞു തീർത്തു.

”ഓക്കേ. 👍”, ഞാനും ഉഷാർ ആയി.

എല്ലാ സാധനങ്ങളും രാത്രി തന്നെ എടുത്തു വച്ചു.

രണ്ടു ലേയർ ഡ്രസ്സ്‌ ചെയ്തു.

ഇവിടെ തണുപ്പിന്റ അളവ് അനുസരിച്ചു ആണ് എത്ര ലേയർ ഡ്രസ്സ്‌ ഇടേണ്ടതെന്ന് തീരുമാനിക്കുന്നത്.

എല്ലാവരുടെയും ഫോണിൽ കാലാവസ്ഥ കാണിക്കുന്ന ആപ്പ് ഉണ്ട്. അതിൽ ഓരോ മണിക്കൂറിലും എന്ത് സംഭവിക്കും എന്ന് കാണിക്കും. അതു കണക്കാക്കി ഡ്രസ്സ്‌ ചെയ്തു ഇറങ്ങുകയാണ് പതിവ്. ഞാനും ചെറുതായി മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

(ഉള്ളിൽ ഒരു ചിരി ഉണ്ടെനിക്ക് )

കൃത്യം 7 മണിക്ക് ഞങ്ങൾ വീട്ടിൽ നിന്ന് കാറിൽ കയറി.

എന്റെ മകൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് എന്നെ അമ്പരപ്പിച്ചു.

ഡ്രൈവർ ഇല്ലേ??

നീയാണോ ഇത്രയും മണിക്കൂർ ഡ്രൈവ് ചെയ്യുന്നത്??

പിന്നല്ലാതെ…

എന്റെ രണ്ടാഴ്ചത്തെ ശമ്പളം കൊടുക്കണം ഡ്രൈവർക്ക്.

ഇവിടെ എല്ലാവരും എല്ലാം തനിയെ ആണ് ചെയ്യുന്നത്.

അമ്മ ധൈര്യമായിട്ട് ബാക്ക് സീറ്റിൽ ഇരുന്ന് സീറ്റ്‌ ബെൽറ്റ്‌ ഇട്ടോളൂ.

അവളുടെ സ്ഥിരം വാക്ക് വന്നു

”നോ വറീസ്.”

എനിക്ക് ‘നോ വറീസ്’ അല്ലായിരുന്നു. എന്നാലും അതു മുഖത്ത് പ്രകടമാകാതിരിക്കാൻ പരമാവധി ശ്രമിച്ചു ഞാൻ വിജയിച്ചു.

മകളുടെ കൂട്ടുകാരി ശ്രദ്ധയേയും കൂട്ടി ഞങ്ങൾ നാലു പേരും. രാജമാണിക്കത്തിലെ മമ്മൂട്ടി പറയുംപോലെ. “പൊളപ്പൻ പാട്ട് ” ഒക്കെ ഇട്ടു. ടോരൊന്റോ വഴി നയാഗ്രയിലേക്ക് യാത്രയായി.

കഴിഞ്ഞ ലക്കത്തിൽ ഞാൻ പറഞ്ഞിരുന്ന ട്രക്ക് കാഴ്ചകൾ എല്ലാം പുതിയ പുതിയ അറിവുകൾ തന്നത് അപ്പോഴാണ്.

നോർത്ത്ബെ നഗരം കടന്ന് ഞങ്ങൾ ഹൈവേ യിൽ കയറി.

ഇടയ്ക്കിടയ്ക്ക് ചെറിയ ചെറിയ നഗരങ്ങളുടെ പ്രവേശന കവാടം എന്ന് വിളിച്ചോതുന്ന ഫലകങ്ങളും… പെട്രോൾ പമ്പുകൾ, ഡോളറാമ, ടിം മോർട്ടിൻ അങ്ങനെ നോർത്ത് ബെ യിൽ ഞാൻ കണ്ട ഷോപ്പുകളും കണ്ടു. യാത്ര തുടർന്നു.

ഏകദേശം പത്ത് മണിയോട് കൂടി ഞങ്ങൾ ഒരു ടിം മോർട്ടിനു മുന്നിൽ കാർ പാർക്ക് ചെയ്തു ഇറങ്ങി.

വാഷ് റൂമിൽ പോകാന് നല്ല സൗകര്യം ആണ് അവിടെ.

അടുത്ത കുറേ യാത്രകളിൽ നിന്ന് അതു ഞാൻ മനസ്സിലാക്കി വച്ചിരുന്നു.

കുട്ടികൾ എന്തൊക്കയോ ഓർഡർ ചെയ്തു.

നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രചാരത്തിൽ ഉള്ള ഡോനോട്ട് പോലെ വട്ടത്തിൽ ഒരു ബ്രെഡ് നുള്ളിൽ ഗാർലിക്ചീസ് നിറച്ച ‘ബേഗിൾ’ ആണ് എനിക്കായി മകൾ വാങ്ങിയത്.

അമ്മ കഴിച്ചു നോക്കിക്കോ. ഇഷ്ടമായില്ലെങ്കിൽ വേറെ എന്തെങ്കിലും വാങ്ങാം എന്നെനിക്ക് ഉറപ്പ് തന്നു.

എനിക്ക് അതു നല്ല ഇഷ്ടമായി.

റൂമിൽ എത്തും വരെ അമ്മ വിശന്നു ഇരിക്കണ്ട.

എന്തൊക്കയോ സാധനങ്ങൾ വാങ്ങി കൈയിലും കരുതി.

ഞങ്ങൾ വീണ്ടും യാത്രയായി.

ഞാൻ ഇവിടെ വന്നപ്പോൾ ടോരൊന്റോ വിമാനത്താവളത്തിൽ നിന്ന് വന്ന അതേ ഹൈവേയിൽ കൂടി യാണ് ഇപ്പോൾ സഞ്ചാരിക്കുന്നത്തെങ്കിലും വഴി ആകെ മാറി യിരിക്കുന്നു. തിരിച്ചറിയാൻ കഴിയുന്നില്ല.

ഞാൻ ഇങ്ങോട്ട് വരുമ്പോൾ റോഡിന്റെ ഇരുവശങ്ങളും വിവിധ ചിറങ്ങൾ കൊണ്ട് ആരോ വരച്ച വർണ്ണ ചിത്രങ്ങൾ പോലെ നിന്നിരുന്ന വൃക്ഷങ്ങൾ അസ്ഥി കോലം കെട്ടി നിൽക്കുന്നു. രണ്ടു മൂന്നു ദിവസം മുന്നേ പെയ്ത മഞ്ഞ് കൊണ്ട് റോഡിന്റെ വശങ്ങളിലെ പാറ കെട്ടുകൾ വെള്ള മൂടി കിടക്കുന്നു.

അതുകൊണ്ട് തന്നെ ആയിരിക്കും ട്രക്കുകൾ എന്റെ ശ്രദ്ധ ആകർഷിച്ചത്.

അമ്മ. , നമ്മൾ ഇപ്പോൾ പോകുന്ന റോഡ് ടോൾ കൊടുത്ത് പോകുന്ന റോഡ് ആണ്. ഈ റോഡ് ന്റെ തുടക്കം മുതൽ അവസാനം വരെ…

രണ്ടു വശത്തും വണ്ടി പോകേണ്ട ട്രാക്ക് ഏതാണ് എന്ന് കാറിൽ തന്നെ എഴുതി കാണിക്കും.

കാർ പോകേണ്ട വേഗത എത്രയാണ്. അത് മറികടന്നാൽ പിഴ എത്രയാണ് എന്ന ബോർഡ്‌ കളും ഉണ്ടാകും.

ടോൾ തുകയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്.

എന്തിനാ ഇങ്ങനെ ടോൾ കൊടുത്ത് പോകുന്നത്??

ടോൾ ഇല്ലാത്ത റോഡിൽ പോകരുതോ? എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.

അതിനു മുന്നേ മറുപടി വന്നു.

ടോൾ കൊടുത്താലും സാരമില്ല.

വാഹനങ്ങൾ കൃത്യമായി ദൂരം പാലിച്ചു ട്രക്കുകൾ ഇല്ലാത്ത സുഖകരമായ യാത്ര കിട്ടുകയുള്ളൂ.

മനസ്സിലാകുന്നുണ്ടോ അമ്മയ്ക്ക്.

അമ്മ മനസ്സിൽ നാട്ടിൽ ടോൾ വെട്ടിച്ചു പോകുന്ന കാര്യം ഇപ്പൊ ഓർത്ത് കാണും അല്ലേ…

അതേ. എന്ന എന്റെ മറുപടി എല്ലാരേയും ചിരിപ്പിച്ചു.

അടുത്ത കാഴ്ച. ട്രാഫിക് സൈൻ ബോർഡ്‌കളായിരുന്നു.

Q E W എന്നെഴുതി അതിനു താഴെ USA എന്നും നയാഗ്ര എന്നും എഴുതി ഇരിക്കുന്നു…

ക്വീൻ എലിസബ് വേ എന്നാണ് ടോറന്റോ അവസാനിക്കുന്ന വഴിയുടെ തുടക്കം മുതലുള്ള റോഡിന്റെ പേര്. ആ റോഡിൽ കൂടി നയാഗ്ര കടന്ന് അമേരിക്കയിൽ കയറാം.

വല്ലാത്ത അനുഭവം ആണ് ആ റോഡിലൂടെയുള്ള യാത്ര.

മോള് കുട്ടി പറഞ്ഞത് ശരിയാണ് ടോൾ കൊടുത്താലും സാരമില്ല. ആ റോഡിൽ കൂടിയുള്ള യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയായിരുന്നു.

വീണ്ടും ശിശിര കാഴ്ചകൾ.

അമേരിക്കയിൽ മഞ്ഞ് തുടങ്ങിയില്ല എന്നെന്റെ ചേട്ടന്റെ മകൾ എന്നോട് പറഞ്ഞത് ശരിയാണ് എന്നെനിക്കു മനസ്സിലായി.

കാനഡയിൽ നിന്ന് അമേരിക്ക യുടെ അടുത്തോട്ട് പോകുമ്പോൾ റോഡിന്റെ ഇരുവശങ്ങളും അംബര ചുംപികളായ കെട്ടിട്ടങ്ങളും വലിയ വലിയ വ്യവസായ സമൂച്ചയങ്ങളും നല്ലൊരു കാഴ്ചയാണ് സമ്മാനിച്ചത്. പ്രസിദ്ധമായ ആമസോൺ കമ്പനി യുടെ ആസ്ഥാന മന്ദിരം കാണാൻ കഴിഞ്ഞത് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കുക അസാധ്യമാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ ആവശ്യ സാധനങ്ങൾ ഗുണഭോക്താവിന്റെ കൈകളിൽ എത്തിക്കുക ഒരു ചെറിയ സംഭവം അല്ലല്ലോ. അതുകൊണ്ട് അംസോൺ എനിക്ക് വിസ്മയ കാഴ്ച്ച ആയിരുന്നു.

അതും കടന്നു പോകുന്തോറും അമേരിക്കയിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു.

കൈ ഒന്ന് നീട്ടി പിടച്ചാൽ അമേരിക്ക എത്തി എന്ന് കുട്ടികൾ ചിന്തിക്കുന്ന പോലെ ഞാൻ ചിന്തിച്ചു നോക്കി. എനിക്കുള്ളിൽ ചിരിച്ചു.

കാനഡയുടെ ഒന്റാറിയോ നഗരത്തെയും അമേരിക്ക യുടെ ന്യൂയോർക് നഗരത്തെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര അതിർത്തി രേഖ യാണ് നയാഗ്ര.

ഞങ്ങൾ ഏകദേശം 12 മണിയോടെ നയാഗ്രയിൽ എത്തി. ഹോട്ടൽ റൂമിൽ പോയി കൈയിൽ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ചു. അപ്പോൾ തന്നെ വെള്ളച്ചാട്ടത്തിനടുത്ത് പോകാം എന്ന് തീരുമാനിച്ചത് നന്നായി.

അന്ന് വൈകുന്നേരം നാല് മണിയോട്കൂടി നയാഗ്രവെള്ളച്ചാട്ടത്തിനു അടുത്ത് പോകാനുള്ള ബോട്ട് സർവീസ് ഉണ്ടായിരുന്നുള്ളു.

അടുത്ത ദിവസം മുതൽ അവിടെ വിന്റർ തുടങ്ങുന്നു…

വിന്റർ തുടങ്ങിയാൽ നയാഗ്രയിലേക്ക് വരുന്നവരുടെ എണ്ണം നന്നേ കുറവായിരിക്കും.

വെള്ളച്ചാട്ടം കാണാൻ കഴിയുമെങ്കിലും. വെള്ളച്ചാട്ടത്തിനു അടുത്ത് വരെ പോകുന്ന ബോട്ട് യാത്ര ഉണ്ടാകില്ല എന്ന അറിയിപ്പ് ഇട്ടിരുന്നു. വെള്ളച്ചാട്ടത്തിനു അടുത്ത് വരെ പോകുന്ന ബോട്ട് യാത്ര മികച്ച ആകർഷണമാണ്.

ഹോട്ടലിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ നടന്നു പോകണമായിരുന്നു ഞങ്ങൾക്ക്‌.

അപ്പോൾ തണുപ്പില്ല എന്നല്ല. രണ്ടു ലേയർ ഡ്രെസ്സിനു മുകളിൽ ഒരു ജാക്കറ്റ് കൂടി ധരിച്ചു നടക്കാൻ പറ്റുന്ന വിധം തണുപ്പ് ഉണ്ടായിരുന്നു. ഞങ്ങൾ നടക്കാൻ തന്നെ തീരുമാനിച്ചു.

കാറിൽ പോയാൽ കാഴ്ച്ചകൾ കാണാൻ പറ്റില്ല എന്നൊരു തോന്നൽ കൂടി ഉണ്ടായിരുന്നു.

നിറ പകിട്ടർന്ന നഗര വീഥിയിൽ കൂടി നടക്കാൻ നല്ല രസമുണ്ടായിരുന്നു.

റോഡിന്റെ ഇരുവശത്തും മദ്യ വില്പന ശാലകളും, നിശ നൃത്ത്യ ശാലകളും, ചൂതു കളിക്കളങ്ങളും, സിഗാർ ഷോപ്പുകളും, എല്ലാ രാജ്യത്തിലേയും ഭക്ഷണ ശാലകളും, കരകൗശല വിപണന കേന്ദ്രങ്ങളും കാണേണ്ട കാഴ്ചകൾ തന്നെ.

എല്ലാ കടകളും വിനോദ സഞ്ചാരികളാൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന കാഴ്ച്ചയും ആകർഷണം തന്നെ.

കുട്ടികൾക്കായുള്ള മാജിക്‌ വിനോദ കേന്ദ്രങ്ങൾ, നയാഗ്ര നഗരം മുഴുവനും കാണുവാൻ പോന്ന ജയിന്റ് വീൽ, ദിനോസർകളുടെ പൂർണകായ പ്രതിമകളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള വിനോദ പാർക്കുകൾ, ബർഗർ ഷോപ്പ്കൾ ഇവ ഇവിടത്തെ പ്രധാന ആകർഷണമാണ്.

ഞങ്ങൾ ഇരുപത് മിനിറ്റ് കൊണ്ട് ബോട്ട് സർവീസ് ന്റെ ടിക്കറ്റ് കൗണ്ടറിൽ എത്തി. ടിക്കറ്റ് എടുത്ത് പ്രവേശനകവാടത്തിനടുത്തു എത്തിയവുടനെ സെക്യൂരിറ്റി ചെക്ക് ഉണ്ട്. അതുകഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ വിശാലമായ ഒരു ഹാൾ കണ്ടു. അതിനുള്ളിൽ ഞങ്ങൾ നാല് പേരുടെയും ഒരു ഫോട്ടോ എടുക്കുകയും ചുവന്ന ഒരു മഴ കോട്ട് ഇടാൻ തരുകയും നമ്മുടെ സുരക്ഷയെ കുറിച്ച് പറഞ്ഞു തരികയും ചെയ്ത ചെറുപ്പക്കാരിയുടെ പ്രസന്ന മുഖം മനസ്സിൽ നിന്ന് പോയില്ല. നിങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ ഈ ഗ്രൂപ്പ്‌ ഫോട്ടോ നിങ്ങൾക്ക് ലഭിക്കും എന്ന് പറഞ്ഞത് മാത്രം എനിക്ക് മനസ്സിലായി.

അതുകടന്ന് ഞങ്ങൾ എത്തിയത് ഒരു കൂറ്റൻ ലിഫ്റ്റിൽ ആണ്.

ലിഫ്റ്റ് താഴേക്കു പോകുന്നുവെന്ന് മനസ്സിലാകുമെങ്കിലും എത്ര താഴെ എന്ന് അറിയാൻ കഴിയില്ല.

അതിൽ നിന്ന് ഇറങ്ങി ഞങ്ങൾ ചുമന്ന പ്ലാസ്റ്റിക് കോട്ട് ഇട്ട് ഞങ്ങളുടെ ഊഴം കാത്തിരുന്ന് വലിയ രണ്ടു നിലകളുള്ള ബോട്ടിൽ കയറി.

മുകളിലത്തെ നിലയിൽ നിന്ന് യാത്ര ചെയ്യാം എന്ന് തീരുമാനിച്ച് പിടിച്ചു നിൽക്കാൻ ഉറപ്പുള്ള സ്ഥലം കണ്ടെത്തി നിന്ന ശേഷം മാത്രമേ തല പൊക്കി നോക്കാൻ തോന്നിയുള്ളു. വലിയൊരു ജല പേടകത്തിൽ, ദൂരെ നിന്ന് പോലും കാണാൻ കഴിയുന്ന വെള്ളച്ചാട്ടത്തിന് അടുത്ത് പോകാൻ പോകുന്നു എന്ന് ഭയം ഒരു വശത്ത്.

ലോക പ്രസിദ്ധമായ നയാഗ്ര വെള്ളച്ചാട്ടം കാണാൻ കഴിഞ്ഞുവെന്ന സന്തോഷം മറു വശത്ത്.

അമ്മ, നേരെ കാണുന്ന ചെറിയ വെള്ളച്ചാട്ടം. അമേരിക്കയുടെ ഭാഗം ആണ്. ഈ ബോട്ട് തിരിയുമ്പോൾ കാണുന്ന മഹാ അത്ഭുതം ആണ് കാനഡയുടെ നയാഗ്ര.

അമേരിക്ക യുടെ ഭാഗത്തു വെള്ളച്ചാട്ടം തുടങ്ങുന്ന നഗരത്തെ ബന്ധിക്കുന്ന ഒരു കൂറ്റൻ പാലം ഉണ്ട്.

മഴവിൽ പാലം. Rainbow bridge.

മഴവില്ലിന്റെ ആകൃതി മാത്രമല്ല പലപ്പോഴും പൂർണ്ണ മഴവില്ല് ഉദിച്ച ഉയരുകയും ചെയ്യുന്ന ഭാഗമാണ് ആ പാലം.

ഞങ്ങളുടെ ബോട്ട് വെള്ളച്ചാട്ടത്തിന് അടുത്തേക്കു പോകുമ്പോൾ തന്നെ അതിന്റെ ചാറ്റൽ കൊണ്ട് ഏകദേശം ഞങ്ങൾ നനഞ്ഞു തുടങ്ങിയിരുന്നു.

കാനഡയിൽ നിന്ന് അമേരിക്ക യിലേക്ക് റോഡിലൂടെ പോകുന്നവർ മഴവിൽ പാലത്തിലൂടെ ആണ് പോകുന്നത്. ആ പാലം ചെന്നവസാനിക്കുന്ന സ്ഥലത്ത് ഇമിഗ്രേഷൻ ഓഫീസ് ഉണ്ട്.

വെള്ളച്ചാട്ടം അമേരിക്കയിൽ നിന്ന് കാണുന്നവരെയും നമുക്ക് ആ ബോട്ടിൽ നിന്ന് കാണാൻ കഴിയും.

ഞങ്ങളുടെ ബോട്ട് ഒന്ന് ചെറുതായി തിരിഞ്ഞു.

വെള്ള പഞ്ഞികെട്ടു പോലെ ദൂരെ നിന്ന് കാണുന്ന നയാഗ്ര വെള്ള ചാട്ടം അടുത്തതൊട്ട് ചെല്ലുന്തോറും അതിന്റെ ആഴത്തിന്റെയും പരപ്പിന്റെയും അളവ് വിളിച്ചു പറയുന്ന നീല, പച്ച എന്നീ നിറങ്ങൾ കാണിക്കും. സയൻസ് അറിയാവുന്നവർക്ക് അത് എളുപ്പം മനസ്സിലാകും. എന്നെപ്പോലെ ഒരു സാധാരണ വിനോദ സഞ്ചരിക്ക് വെള്ളയും പച്ചയും നീലയും ഒക്കെ കൂടി അമേരിക്കൻ ഫാള്സ്, ബ്രൈഡൽ വൈൽ ഫാള്സ്, ഹോർസ് ഷൂ ഫാള്സ് എന്നീ മൂന്നു നദികൾ ഒരുമിച്ച് നയാഗ്ര ഫാള്സ് ആയി ഒഴുകുന്ന അതിശയം മാത്രമാണ്.

ഏകദേശം നൂറ്റി അറുപത്തിയേഴ്‌ അടി താഴ്ചയിലേക്ക് കുത്തനെ കുതിരയുടെ കുളമ്പിന്റെ ആകൃതിയിൽ പതിക്കുന്ന മൂന്നു നദികൾ വിസ്മയ കാഴ്ച്ചയാണ് നയാഗ്ര വെള്ളച്ചാട്ടം.

വെള്ളച്ചാട്ടം റൂമിൽ നിന്ന് തന്നെ കാണാൻ കഴിയും വിധമുള്ള സ്റ്റാർ ഹോട്ടലുകളും ഒരു സാധാരണ വിനോദ സഞ്ചരിയുടെ ആകർഷ ണമാണ്.

നമ്മൾ കേട്ടിട്ടുള്ള ചില ഹോട്ടൽ ശൃംഗലകളായ മാര്യോട്, ഷേർട്ടൻ, സ്റ്റെർലിംഗ്, കസിനോ തുടങ്ങിയവയുടെ മുന്നിലൂടെ നടന്നു പോകുമ്പോൾ. ആ കെട്ടിട്ടങ്ങളുടെ ഭംഗിയും ഒകെ കാണുമ്പോൾ. കാശില്ലാത്തവന്റെ അപകർഷത ബോധം പത്തി വിടർത്തി നിന്നാടി.

ഇൻറ്റർ കണ്ടിനെൻെറൽ ടോരൊന്റോ സെന്റർ, ഹോട്ടലിന്റെ ടവർ ടോപ് ഫോട്ടോ എടുക്കാതെ ആർക്കും പോകാൻ കഴിയില്ല എന്നത് പറയാതെ വയ്യ.

നമ്മുടെ നാട്ടിലെ മഞ്ഞ ഓട്ടോ റിക്ഷ ചുമരിൽ കൂടി കയറി പോകുന്നപോലെ തോന്നിപ്പിക്കുന്ന ലിഫ്റ്റ് ടവർ ന്റെ മുകളിലേക്കു താഴേക്കും ടവർ പില്ലറിൽ കൂടി പോകുന്നത് ഒരു രസ കാഴ്ച്ചയാണ്.

രാജകീയ പ്രൗഢിയോടെ ചീകി മിനുക്കിയ കരിങ്കൽ കൊട്ടാരമാണ് അവിടുത്തെ പവർ ഹൌസ്.

കണ്ട കാഴ്ചകൾ പൊട്ടും പൊടിയും വിടാതെ എഴുതാൻ നോക്കുന്നു ഞാൻ.

എഴുതാൻ കഴിയാതെ ആ കാഴ്ചകൾ കണ്ണിൽ വന്നു നിൽക്കുന്നു.

നാലു മണിയോടെ ഞങ്ങൾ റൂമിൽ തിരിച്ചെത്തി. ഷൂ ആകെ നനഞ്ഞു പോയത് കൊണ്ട് അധിക സമയം അവിടെ നിൽക്കാനോ നടക്കാനോ കഴിഞ്ഞില്ല.

റൂമിൽ വന്നു ഹെയർ ഡ്രയർ കൊണ്ട് ഷൂ ഒരുവിധം ഉണക്കി എടുത്തു. അല്ലെങ്കിൽ സായാഹ്ന സവാരി മുടങ്ങുമെന്ന് മനസ്സിലായി.

അതിനുള്ളിൽ നയാഗ്രയിലെ കേരള ഹോട്ടലിൽ നിന്ന് കിഴി പുട്ട്, ബിരിയാണി, ഇടിയപ്പം കറി ഇതെല്ലാം ഉണ്ണി റൂമിൽ എത്തിച്ചു.

ഏകദേശം രണ്ടു മണിക്കൂർ വിശ്രമത്തിനു ശേഷം. വീണ്ടും ഞങ്ങൾ നഗരത്തിലോട്ട് ഇറങ്ങി.

എത്ര മനോഹരമായ കാഴ്ചകൾ ആണ് എന്ന് ഞാൻ പറഞ്ഞാലും അതൊരു തവണ വന്നു കാണുക തന്നെ വേണം.

ആറു മണിക്ക് ഇരുൾ മൂടിയ നഗരം ദീപ ശോഭയിൽ വർണ്ണ കാഴ്ചകൾ സഞ്ചാരികൾക്ക്‌ തന്നുകൊണ്ടേയിരുന്നു.

അവിടെ റിവേഴ്‌സ് ഹൌസ് കാണാൻ മറക്കരുത് എന്നൊരു കൂട്ടുകാരി പറഞ്ഞിട്ടുണ്ട്. അതു പോയി കാണാം എന്നൊരു നിർദേശം വന്നു. അമ്മ. കയറി പോകാൻ അല്പം  ബുദ്ധിമുട്ട് ഉണ്ടാകും. അമ്മയ്ക്കു കുഴപ്പമില്ലങ്കിൽ അകത്തു കയറാം. അല്ലെങ്കിൽ വേണ്ട. എന്ത് പറയുന്നു??

എനിക്ക് കുഴപ്പം ഒന്നുമില്ല.

ഇവിടെ വരെ വന്നതല്ലേ.

റിവേഴ്‌സ് ഹൗസ് കണ്ടേക്കാം.

ഞാൻ വലിയ പവർ ഇട്ടു പറഞ്ഞു.

ഞങ്ങൾ ടിക്കറ്റ് എടുത്തു. കൌണ്ടർ ൽ നിന്ന് പെൺ കുട്ടി എന്നെ ചൂണ്ടി എന്തൊക്കയോ പറഞ്ഞു.

മകൾ. ഇട്സ് ഓക്കേ. താങ്ക് യു എന്നൊക്കെ. പറയുന്നത് കേട്ടു ഞാൻ.

റിവേഴ്‌സ് ഹൗസ്. ( അപ്‌സൈഡ് ഡൌൺ ഹൌസ് )പുറത്ത്  നിന്ന് തന്നെ മനസ്സിലാകും ഒരു വീട് തല കുത്തനെ നിർമിച്ചിരിക്കുന്നു. മേൽക്കൂരയുടെ കൂർത്ത ഭാഗം നിലത്തും വീടിന്റെ കവാടവും മറ്റുമുള്ള പറന്ന ഭാഗം മുകളിലും ആണ് ആ കെട്ടിടം നിർമിച്ചിരിക്കുന്നത്.

ചരിഞ്ഞ മേൽക്കൂരയിലൂടെ കയറി പരന്ന വശത്തു വന്ന് വീണ്ടും ചരിഞ്ഞ മേൽക്കൂരയിലൂടെ പുറത്ത് ഇറങ്ങണം.

ഒരു പ്രത്യേക അനുഭവം ആയിരുന്നു അത്.

ഒരു വീട് മൊത്തം തലകുത്തനെ ആയാൽ എങ്ങനെ ഇരിക്കുമെന്ന് നമുക്ക് ചിന്തിച്ചാൽ ചിലപ്പോൾ മനസ്സിൽ കാണാൻ കഴിയുമായിരിക്കും. എന്നാൽ അത് നേരിട്ട് കാണുക. എങ്ങനെ ഉണ്ടാവും എന്ന് കണ്ടു തന്നെ മനസ്സിലാക്കണം എന്നെ എനിക്ക് പറയാൻ പറ്റുന്നുള്ളു.

പുറത്ത് ഇറങ്ങി ഏറെ നേരം ആയിട്ടും തല കറങ്ങുന്ന പോലെ.

റോഡിൽ കാല് വയ്ക്കാൻ പോലും പറ്റാതെ കുറേ സമയം ഞങ്ങൾ ഒരു സ്ട്രീറ്റ് ബെഞ്ചിൽ ഇരുന്നുപോയി.

പിന്നെ മാജിക്‌ മൂവ് എന്ന വിനോദ കേന്ദ്രത്തിൽ ചിലവാക്കിയ സമയം.

ബാല്യം തിരിച്ചു തന്നു. കളികൾ ആയിരുന്നു. ടോക്കൺ എടുത്തു ഓരോ കാളികോപ്പുകളുടെയും സാധ്യതകളെ പ്രയോജനപ്പെടുത്തി സമ്മാനം നേടുക എന്നതാണ്.

എനിക്കും മകൾക്കും ഉണ്ണിക്കും ശ്രദ്ധക്കും ഒരേ പ്രായം ആയിരുന്നു.

മത്സരിച്ചു കളിച്ചു. കുറേ സമ്മാനങ്ങളും നേടി പുറത്തു വന്നു.

നയാഗ്ര വെള്ളച്ചാട്ടത്തിന് രാത്രി കുപ്പായം ഏറെ ഇണങ്ങുന്നണ്ടായിരുന്നു. തിളങ്ങുന്ന വർണ്ണ പൊലിമയിൽ ശിശിരത്തിനെ യാത്രയാക്കുന്ന ആകാശ കാഴ്ചകളും ജയിന്റ് വീൽ ൽ ഇരുന്നു കണ്ടതും ആ യാത്രയെ ഉല്ലാസത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

ഏകദേശം ഒൻപത് മണിയോടെ നഗരം വിജനതിയിലേക്ക് വഴി മാറുന്നത് ഞങ്ങൾ തിരിച്ചറിഞ്ഞു.

പിന്നെ ഭയപ്പെടുത്തുന്ന കാഴ്ച്ചകൾ കാണാൻ തുടങ്ങി. ഇവിടെയും ഹോംലെസ്സ്. റോഡിൽ അന്തി ഉറങ്ങുന്നവർ. മയക്കു മരുന്നിനു അടിമപ്പെട്ടവർ. സാമൂഹിക വിരുദ്ധർ ഇവർ നിരത്തുകളിൽ ഇറങ്ങി തുടങ്ങി യെന്ന് മനസ്സിലാക്കി, ഹോട്ടലിൽ തിരിച്ചു എത്തി.

യാത്ര ക്ഷീണം കൊണ്ടോ ഇർപ്പമുള്ള ഷൂ ധരിച്ചു ഏറെ നടന്നത്കൊണ്ടോ എന്നറിയില്ല. എല്ലാവരും വേഗം നിദ്രയിൽ വീണു.

നയാഗ്രയിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

അത് ഞാൻ പറയാം.

തുടരും

✍️ജെകെ

2024 ൽ കുടിയേറ്റക്കാർക്ക്  എങ്ങനെ? കാനഡയുടെ ആകർഷണം ഭാഗം 10

Post Views: 34
1
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

3 Comments

  1. Sreelekha on January 22, 2024 9:33 AM

    നായാഗ്ര കാണാൻ ആഗ്രഹം ഉള്ള ഒന്നാണ്.

    Reply
  2. Nafs nafs on January 3, 2024 6:32 AM

    മനോഹരം ചേച്ചി👌👌👏👏👏🥰

    Reply
  3. Pingback: കളിപ്പാട്ടം പോലെ :കാനഡയുടെ ആകർഷണം ഭാഗം 8 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.