Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാംഗ്ലൂർ മുതൽ കാനഡ വരെ.. കാനഡയുടെ ആകർഷണം ഭാഗം 11
ജീവിതം തുടർക്കഥ / സീരീസ് യാത്ര

ബാംഗ്ലൂർ മുതൽ കാനഡ വരെ.. കാനഡയുടെ ആകർഷണം ഭാഗം 11

By Jayalekshmi krishnanJanuary 6, 2024Updated:January 14, 20242 Comments5 Mins Read298 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം :11 ബാംഗ്ലൂർ മുതൽ കാനഡ വരെ..

എന്റെ കാനഡ യാത്ര തുടങ്ങുന്നത് ബാംഗ്ലൂരിൽ നിന്നാണ്.

വെളുപ്പിന് മൂന്നു മണിക്കാണ് യാത്ര തുടങ്ങുന്നത്. ഞാൻ ഏകദേശം രാത്രി പണ്ട്രണ്ടു മണിയോടെ ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തി. എന്റെ ടിക്കറ്റ് അനുസരിച്ചു എനിക്ക് 23 കിലോയുടെ ഒരു ചെക്ക് ഇൻ ലഗ്ഗ്ജ് മാത്രമേ അനുവദിച്ചിരുന്നുള്ളു. എന്നാൽ എനിക്ക് കുറച്ചധികം സാധനങ്ങൾ കൊണ്ട് പോകാനുണ്ടായിരുന്നു.

അതുകൊണ്ട് ഒരു 23 കിലോയുടെ ബാഗ്ഗേജ് കൂടി എന്റെ കൈയിൽ ഉണ്ടായിരുന്നു. കൂടാതെ എട്ടു കിലോ യുടെ കൈയിൽ കൊണ്ടുപോകാനുള്ള ഒരു ട്രോളി ബാഗ്, ലാപ്ടോപ് ബാഗ് എന്നിവയും കൈയിൽ ഉണ്ടായിരുന്നു. ബാംഗ്ലൂർ വിമാനത്താവളം യാത്രി സൗഹൃദം ആണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അതുകൊണ്ടാണ് ഞാൻ ഇത്രയും ലഗേജ് എടുത്തു യാത്ര ബാംഗ്ലൂരിൽ നിന്ന് തുടങ്ങിയത്.

എന്റെ രണ്ടാമത്തെ 23 കിലോയുടെ ബാഗിന് 113 ഡോളർ(ഏകദേശം 8000/= രൂപ കൈയിൽ കരുതണം ) കൊടുക്കണം എന്ന് എന്നോട് മോൾ പറഞ്ഞിരുന്നു.

അങ്ങനെ മാനസീകമായി എല്ലാ തയ്യാറെടുപ്പുകളോടെയും കൂടി ഞാൻ ലുഫ്തൻസ കൌണ്ടറിൽ എത്തി.

വളരെ ഹൃദ്യമായ പെരുമാറ്റം ആണ് എനിക്ക് അവിടെ ലഭിച്ചത്.

എന്റെ രണ്ടാമത്തെ 23 കിലോയുടെ ബാഗിന് അടക്കാനുള്ള ചാർജ് അടച്ചു വരാൻ മുന്നിലുള്ള ‘ഞാൻ നിങ്ങളെ സഹായിക്കട്ടെ ‘ എന്ന ഡെസ്കിൽ പോകാൻ പറഞ്ഞു. ഞാൻ അനുസരിച്ചു.

എന്റെ പാസ്പോർട്ടും വെബ് ചെക്ക് ചെയ്ത വിവരവും ഞാൻ അവർക്ക് കൊടുത്തു. ഒരു മലയാളി ഉദ്യോഗസ്ഥൻ ആയിരുന്നു അവിടെ എന്നെ സ്വീകരിച്ചത്. മലയാളത്തിൽ തന്നെ അദ്ദേഹം എന്നോട് സംസാരിച്ചു.

ഞാൻ അടക്കാനുള്ള തുക അടച്ചു.

യാതൊരു പ്രശ്നവും ഇല്ലാതെ എന്റെ രണ്ടു വലിയ ബാഗ്കൾ ചെക്ക് ഇൻ ൽ പോകും, കൈയിൽ ഉള്ള ട്രോളി ബാഗ് കൂടി വേണമെങ്കിൽ ചെക്ക് ഇൻ ചെയ്തോളു. വേറെ തുക ഒന്നും അടക്കേണ്ടതില്ല എന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ട്രോളി ബാഗ് ഞാൻ വച്ചു കൊള്ളാം എന്ന് പറഞ്ഞ് ബാക്കി നടപടി ക്രമങ്ങളിലേക്ക് കടക്കുവാൻ തുടങ്ങിയപ്പോൾ അദ്ദേഹം എന്നോട് ചില  കാര്യങ്ങൾ പറഞ്ഞു.

മാം, നിങ്ങളുടെ മൂന്നു വിമാന ടിക്കറ്റും പാസ്പോർട്ടും സൂക്ഷിച്ചു വയ്ക്കുക.

ഓരോ ടിക്കറ്റും എടുത്ത് വിശദീകരണം തന്നു.

ആദ്യത്തെ ടിക്കറ്റ് ബാംഗ്ലൂർ മുതൽ ജർമ്മനിയിലെ ഫ്രാങ്ക് ഫർട്ട് വരെയും രണ്ടാമത്തത് ജർമ്മനിയിലെ ഫ്രാങ്ക് ഫർട്ട് ൽ നിന്ന് കാനഡയിലെ മോന്ററിയാൽ വരെയും മൂന്നാമത്തെ ടിക്കറ്റ് മോന്ററിയാലിൽ നിന്ന് ടോറന്റോ വരെയും ആണ്.

മോന്ററിയാലിൽ നിന്ന് ടോറന്റോ നിങ്ങൾ ഡോമെസ്റ്റിക് വിമാനത്തിലാണ് പോകുന്നത്. മോന്ററിയാൽ എയർപോർട്ടിൽ ആണ് നിങ്ങളുടെ ഇമ്മീഗ്രേഷൻ ഉണ്ടാകുക.അതിനു ശേഷം നിങ്ങൾ ഡോമെസ്റ്റിക് വിമാനത്താവളത്തിനു പോയി മൂന്നാമത്തെ വിമാനം എടുക്കണം.

എന്തോ ഒരു ചോദ്യം എന്റെ മുഖത്ത് അദ്ദേഹം കണ്ടു.

ചോദിക്കു മാം.

എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ?

ഉണ്ട്.

ഞാൻ മോന്ററിയാൽ ചെന്നിറങ്ങുന്നത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അല്ലേ? അവിടെ നിന്ന് ഡോമെസ്റ്റിക് വിമാനത്താവളത്തിനു പോകണ്ടേ? അപ്പോൾ എന്റെ ചെക്ക് ഇൻ ലഗേജ് കൾ ഞാൻ എടുത്തു കൊണ്ട് പോകണോ?

എന്റെ ചോദ്യം വ്യക്തമാണ് എന്ന രീതിയിൽ അദ്ദേഹം തല കുലുക്കി.

അതേ.

എടുക്കണം.

മോന്ററിയാൽ എയർപോർട്ടിൽ ആണ് നിങ്ങളുടെ ഇമ്മീഗ്രേഷൻ ഉണ്ടാകുക. ഇമ്മീഗ്രേഷനു അടുത്ത് തന്നെ ബാഗ് ഡ്രോപ്പ് ഉണ്ട് അതിൽ ബാഗ് നിക്ഷേപിച്ചു നിങ്ങൾക്ക് നടന്നു ഡോമെസ്റ്റിക് വിമാനത്താവളത്തിനു പോകാവുന്നതാണ്.

എല്ലാ ടിക്കറ്റ് കളിലും എയർ കാനഡ എന്നും ലുഫ്തൻസ എന്നും ഉണ്ടല്ലോ ഞാൻ ഫ്രാങ്ക് ഫർട്ട് ൽ ഏത് കൗണ്ടറിൽ ചെല്ലണം? എന്റെ അടുത്ത ചോദ്യം അദ്ദേഹത്തിന്റെ മുഖത്ത് നേർത്ത പുഞ്ചിരി വിരിയിച്ചു.

ലുഫ്തൻസയും എയർ കാനഡയും സംയുക്തമായി അന്താരാഷ്ട്ര സർവീസ്  ചെയ്യുന്നു. ഡോമെസ്റ്റിക് വിമാനത്താവളത്തിൽ എയർ കാനഡയിൽ ആയിരിക്കും നിങ്ങൾ പോകുക.

വളരെ കൃത്യമായി അദ്ദേഹം പറഞ്ഞു തന്നു. ഇനി എന്റെ യാത്ര സുഖകരമായിരിക്കും എന്നായിരുന്നു ഞാൻ വിചാരിച്ചത്.

ഏകദേശം അങ്ങനെ ഒക്കെ തന്നെയായിരുന്നു.

ബാംഗ്ലൂരിൽ നിന്ന് മൂന്നു മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.

കയ്യിലെ ട്രോളി ബാഗിൽ വില പിടിപ്പുള്ള സ്വർണ വജ്ര ആഭരണങ്ങൾ, എന്റെ സ്വകാര്യ രേഖകൾ, എന്റെ വെള്ളി പൂജ പാത്രങ്ങൾ ഇവ എല്ലാം ഉണ്ടായിരുന്നത് കൊണ്ട് ഒരു ചായ കുടിക്കുവാനോ     വാഷ് റൂമിൽ പോകുവാനോ ആവാതെ ഞാൻ കണ്ണും മിഴിച്ചു ഗേറ്റ് D 3 യുടെ മുന്നിൽ ഇരുപ്പായി. വെളുപ്പിന് മൂന്നു മണിക്ക് തിരിക്കേണ്ട വിമാനം അതിരാവിലെ 6 മണിയോടെ തിരിക്കാൻ തയ്യാർ ആയെങ്കിലും എന്നെ അലട്ടിയ മറ്റൊരു വിഷയം. ഓരോ വിമാന യാത്രക്കുമിടയിൽ ഉള്ള സമയക്രമം   തെറ്റുമോ എന്നതായിരുന്നു. ഒരു പോള കണ്ണടക്കാൻ കഴിയാതെ യാത്രക്ക് ഞാനും തയ്യാർ ആയി.

ചുറ്റും ഞാൻ നോക്കുന്നുണ്ടായിരുന്നു ഒരു പരിചിത മുഖമെങ്കിലും ഉണ്ടോയെന്ന്.

ഇല്ലായിരുന്നു.

അങ്ങനെ അതിരാവിലെ 6.15 നു ഞാൻ ആദ്യത്തെ വിമാനത്തിനുള്ളിൽ പ്രവേശിച്ചു.

ആദ്യമായാണ് ഇത്രയും വലിയ വിമാനം ഞാൻ കാണുന്നത്. രണ്ടു വശത്തെ ജാലകത്തിനരുകിൽ രണ്ടു സീറ്റ് വീതവും നടുക്ക് മൂന്നു സീറ്റും ഉള്ള വിശാലമായ വിമാനം എന്നെ ഹഠാദാകർഷിച്ചു.

ഏകദേശം 7 മണിക്കൂർ യാത്ര ഉണ്ടെന്നും കഴിക്കാൻ ലഭിക്കുന്നതെന്തെല്ലാം ആണെന്നും അറിയിപ്പുകൾ ഉണ്ടായിരുന്നു.

അങ്ങനെ യാത്ര തുടങ്ങി.. ഞാൻ നന്നായി ഉറങ്ങി.

ഉച്ചക്ക് 12.30 ( ജർമൻ സമയം ) നു ഞാൻ ഫ്രാങ്ക് ഫർട്ടിൽ ചെന്നിറങ്ങി.  എന്റെ ട്രോളി ബാഗും ലാപ്ടോപ് ബാഗും പിടിച്ചു ട്രാൻസിറ്റ് ലൂടെ നടക്കാൻ തുടങ്ങി..ഇങ്ങനെ എത്ര ദൂരം നടക്കണമെന്നോ എന്റെ അടുത്ത ഫ്ലൈറ്റ് നു വീണ്ടും ചെക്ക് ഇൻ ചെയ്യാൻ എവിടെ പോകണമെന്നോ യാതൊരു അറിവുമില്ലാതെ അല്പ്പം ടെൻഷനും കൊണ്ട് ഞാൻ നടക്കുന്നത് കൊണ്ടാവാം കാലുകൾക്ക് മനസ്സിന്റെ അത്ര വേഗത ഇല്ലാതെ പോയത്.

ഒരു സ്ഥലത്തു എത്തിയപ്പോൾ ആരോ എന്റെ തൊട്ട് പിന്നിൽ ഉള്ളത് പോലെ തോന്നി. ഞാൻ നിന്നു.

തൊട്ടു പിന്നിൽ ജീൻസും ടീ ഷർട്ടും ധരിച്ചിട്ടുണ്ടെങ്കിലും താൻ ഒരു തെന്നിന്ത്യകാരി യാണെന്നും പ്രത്യേകിച്ച് തമിഴ് പെണ്മണി ആണെന്നും മുഖത്ത് എഴുതി വച്ചിരുന്ന ഒരു പ്രസന്ന ഭാവമുള്ള സ്ത്രീയെ ഞാൻ ശ്രദ്ധിച്ചു.

അക്കാ,( സഹോദരി എന്ന് തമിഴിൽ അതിസംബോധന ചെയ്യുന്നത് അങ്ങനെയാണ് ) എവിടെ പോകുന്നു??

അവരുടെ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. എങ്കിലും എന്റെ മാതൃ ഭാഷയിൽ ഒന്ന് രണ്ടു വാക്കുകൾ കേട്ടപ്പോൾ എനിക്ക് സന്തോഷം സഹിക്കാൻ പറ്റിയില്ല..

ഒന്ന് കെട്ടിപിടിച്ചാലോ എന്നുവരെ തോന്നി.

ഞങ്ങൾ ഒരുമിച്ചു  നടന്നു പ്രധാന ട്രാൻസിറ്റ് തളത്തിൽ എത്തിയപ്പോൾ, അവരുടെ നടത്തം അല്പ്പം സാവധാനം ആയി.

അക്കാ, എല്ലാ ടിക്കറ്റ് കളും പാസ്സ്പോര്ട്ടും മൊബൈലും  അരയിൽ ഉള്ള ബെൽറ്റ് ബാഗിൽ വച്ചു കൊള്ളു എന്നവർ  എന്നോട് പറഞ്ഞു. അതൊരു ദൈവ വചനം ആയിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.

അവർ അമേരിക്കയിൽ മകളുടെ അടുത്ത് പോകുന്നുവെന്നും ആ യാത്ര അവരുടെ മൂന്നാമത്തെ യാത്രയാണെന്നും അവർക്ക് zed 1 ഗേറ്റിലൂടെ യാണ് പോകേണ്ടതെന്നും പറഞ്ഞ്, ശുഭയാത്രയും നേർന്നു രണ്ടു കൈവഴികളിലായി ഞങ്ങൾ പിരിഞ്ഞു.

എന്നെ എതിർ ദിശയിലേക്ക് പോകാൻ ഒരു വിമാനത്താവള   ഉദ്യോഗസ്ഥൻ എന്റെ ചോദ്യത്തിന് മറുപടിയായി കൈ കാണിച്ചു സഹായിച്ചു. നീണ്ട നിരയുടെ ഏറ്റവും ഒടുവിൽ നിന്നപ്പോൾ ഏത് ഗേറ്റിൽ പോകണം എന്നൊക്കെ ജർമൻ ഭാഷയിൽ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു..

എന്റെ മുന്നിലും പിന്നിലും വിദേശീയർ ആയിരുന്നത് കൊണ്ട് ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല.

നടന്നു നടന്നു ഞാൻ തളർന്നു.

ഒരു വിധം ചെക്കിങ് ഗേറ്റിൽ എത്തിയപ്പോൾ ഇവിടെ അല്ല.. പതിമൂന്നാമത്തെ ഗേറ്റിൽ പോകാൻ പറഞ്ഞു.. ഞാൻ കരഞ്ഞില്ല അത്രേ ഉള്ളു.

വീണ്ടും നടത്തം, പുതിയ നിരയിൽ ഏറ്റവും അവസാനം. അങ്ങനെ ഞാൻ ഫ്രാങ്ക് ഫർട്ടിൽ നിന്ന് ചെക്ക് ഇന് ചെയ്തു കുറെയേറെ കഷ്ടപ്പെട്ടാണെങ്കിലും അടുത്ത വിമാനത്തിന്റെ ഗേറ്റ് കണ്ടുപിടിച്ചു. ഇരിക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ ഞാൻ നിലത്തു ഇരിക്കും എന്നുറപ്പാക്കി. അത്രമേൽ കാല് വേദനയും വിറയലും ആയിരുന്നു.

എന്റെ മനസ്സ് എന്നോട് പറയുന്നത് പലതും ശരിയാകാറുണ്ട്.

ഒരു സീറ്റ്‌ മാത്രം അവിടെ എനിക്കായി ബാക്കി ഉണ്ടായിരുന്നു.

പിന്നെ വന്നവരൊക്കെ മതിലിൽ ചാരി നിൽക്കാൻ തുടങ്ങി.

അസഹനീയമായ ചൂട് ആയിരുന്നു വിമാനത്താവളത്തിനുള്ളിൽ. റൺവേയോട് ചേർന്നു കിടക്കുന്ന പ്രവേശനകവാടം ആയതിനാൽ ചൂട് കൂടുതൽ ആയിരിക്കും എന്ന കരുതലോടെ ചുരുങ്ങിയ വസ്ത്രം ധരിച്ചുള്ള യാത്രക്കാർ ആയിരുന്നു ചുറ്റും. ഞാൻ മൂന്നു സെറ്റ് ഡ്രസ്സ്‌ ഇട്ടിരിക്കുന്നതിനാൽ ചൂട് താങ്ങാൻ പറ്റില്ല.

ഡ്രസ്സ്‌ മാറ്റി വരൂ എന്നൊരു വിദേശ വനിതാ എന്നോട് പറഞ്ഞു.

പക്ഷേ..എന്റെ ഇരിപ്പിടം പോകുമെന്നതിനാലും കൈയിലുള്ള ട്രോളി ബാഗിൽ ഉള്ള സാധനങ്ങൾ ആരെയും ഏൽപ്പിച്ചു പോകാൻ പറ്റാത്തതും ആയത് കൊണ്ട്, അവർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല എന്ന ഭാവം നടിച്ചു ഞാൻ ഇരുന്നു.

എന്നാൽ അധിക സമയം അങ്ങനെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.ഞാൻ സീറ്റ്‌ പോയാലും സാരമില്ല എന്നുറച്ചു വാഷ് റൂമിൽ പോയി ഡ്രസ്സ്‌ മാറി. അപ്പോഴാണ് എന്റെ തമിഴ് പെണ്മണി പറഞ്ഞത് ഓർമ വന്നത്.

ഞാൻ എന്റെ ലാപ്ടോപ് മറ്റും ട്രോളിയിൽ ആക്കി, പാസ്പോർട്ട്‌. ടിക്കറ്റ്കൾ, മൊബൈൽ, ഡോളർ എന്നിവ എന്റെ ബെൽറ്റ്‌ബാഗിലും ആക്കി എന്റെ ഡയറി, വായിക്കാൻ ഉള്ള പുസ്തകം, മരുന്നുകൾ ഇവ ഒരു കുഞ്ഞു shoulder ബാഗിലും ആക്കി വീണ്ടും കാത്തിരിപ്പ് സ്ഥലത്ത് തിരിച്ചെത്തി. കുറെ സമയം സീറ്റ്‌ കിട്ടാതെ നിന്നെങ്കിലും പിന്നെ ഇരിക്കാൻ കഴിഞ്ഞു. ഉച്ചക്ക് 3 മണിയോടെ ഞാൻ ഫ്രാങ്ക് ഫർട്ട് ൽ നിന്ന് രണ്ടാമത്തെ വിമാനം കയറി.

ഇടയ്ക്കു ഇടയ്ക്കു മകൾ വിളിച്ചു സംസാരിച്ചു കൊണ്ട് ഇരിക്കുന്നത് കൊണ്ട് അല്പം  സമാധാനം ഉണ്ടായിരുന്നു.

അങ്ങനെ അടുത്ത യാത്ര തുടങ്ങി..

ഫ്രാങ്ക് ഫർട്ടിൽ നിന്ന് കാനഡയിലെ മോൺട്രിയലേക്ക്‌..

അവിടെ ഒരു മഹാ ദുരന്തം എന്നെ കാത്തിരിക്കുന്നെന്നു അറിയാതെ നാല് വർഷം കഴിഞ്ഞു മകളെ കാണാൻ പോകുന്നു അവളുടെയും ഉണ്ണിയുടെയും കൂടെ എങ്ങനെയാണ് കാനഡയിലെ ജീവിതം എന്നറിയാൻ പോകുന്നു എന്നൊക്കെയുള്ള മധുര ചിന്തകളിൽ ഞാൻ യാത്ര തുടർന്നു.

മോന്ററിയാൽ ദുരന്തം എന്നെ കാത്തിരിക്കുന്നതറിയാതെ പത്തു മണിക്കൂർ ഞാൻ യാത്രയിൽ..

തുടരും

✍️ജെകെ

മോൺട്രിയാൽ ദുരന്തം 😪 -കാനഡയുടെ ആകർഷണം ഭാഗം 12

Post Views: 33
1
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

2 Comments

  1. Sreelekha on January 29, 2024 1:53 PM

    വീണ്ടും സസ്പെൻസ് 😒

    Reply
  2. Pingback: 2024 ൽ കുടിയേറ്റക്കാർക്ക്  എങ്ങനെ? കാനഡയുടെ ആകർഷണം ഭാഗം 10 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.