Author: Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :5 പട്ടിണി കിടക്കാനും ഏറ്റവും കുറഞ്ഞത് 900 ഡോളർ വേണം നല്ല ക്ഷീണം ഉണ്ടായിരുന്നു.. എങ്കിലും ഉറക്കം വരുമോ എന്ന കാര്യത്തിൽ എനിക്ക് നല്ല ഉറപ്പില്ല.. ഞങ്ങൾ ഭക്ഷണം കഴിച്ചു. കുറച്ചു നേരം പ്രൈം വീഡിയോയിൽ സിനിമ കണ്ടു. അമ്മ, കിടക്കാം. അമ്മ ഒറ്റയ്ക്ക് കിടക്കുമോ? ഞാൻ കൂടെ വരണോ? 2019 ൽ നീ ഇങ്ങു പോന്ന ശേഷം ഞാൻ എന്നും ഒറ്റയ്ക്ക് അല്ലേ കിടക്കുന്നത്.. എന്റെ കണ്ണുകൾ നീർ പൊടിഞ്ഞു. അമ്മ, സെന്റി ആകല്ലേ.. പ്ലീസ്. ഞാനും കൂടെ വരാം. നമുക്ക് ഒരുമിച്ച് കിടക്കാം. വേണ്ട. ഞാൻ കുറേ വായിച്ച്,കുറേ മനോവിചാരങ്ങളിലൂടെ സഞ്ചരിച്ച്, ഉറക്കത്തിനെ വിനയപൂർവ്വം വിളിച്ചു വരുത്തി ആണ് ഉറങ്ങുന്നത്. നിനക്ക് നാളെ അല്ലേ പുതിയ ബാങ്കിൽ ജോലിക്ക് കയറേണ്ടത്? നീ പോയി കിടന്നോ. അമ്മ, റൂം ചുടു കൂട്ടി വയ്ക്കാണോ? തണുപ്പ് തുടങ്ങിയില്ല.. വേണ്ട. ഇപ്പോൾ ചൂടും അല്ല…

Read More

ആദ്യഭാഗം  : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം ഭാഗം 4: ഹാപ്പി ഹലോവീൻ 🎃🎃👽👻☠️💀💩🎃🎃 ഇനി എന്തെല്ലാം അറിയാൻ കിടക്കുന്നു! എന്താ മോളെ നീ അങ്ങനെ പറഞ്ഞത്? അമ്മ പേടിക്കല്ലേ.. ഞാൻ വെറുതെ പറഞ്ഞതാണ്.. ഒരു സമാധാനത്തിനു.. ഞാൻ ആ വാക്കുകൾ വിശ്വസിച്ചിട്ടില്ല എന്ന് എനിക്കും അവൾക്കും അറിയാം.. ഞങ്ങളുടെ നിശബ്ദത ഭേദിച്ചു ഉണ്ണി. അമ്മ ഇന്ന് എവിടെയൊക്കെ പോയി? എന്തൊക്കെ കാഴ്ചകൾ കണ്ടു? സ്റ്റാറ്റസ് ഇടാൻ ഫോട്ടോസ് എടുത്തോ? എല്ലാം പറ കേൾക്കട്ടെ.. ഞങ്ങൾ വാല്യൂ വില്ലേജ് ൽ പോയി, ഡോളറാമ യിൽ പോയി, നോഫ്രിൽ സ് ൽ പോയി.. ശരിയല്ലേ?? അമ്മയ്ക്ക് സ്ഥലം കാണുന്നതും അതിനെ കുറിച്ച് എഴുതുന്നതും വലിയ ഇഷ്ടമാണ്.. അതുകൊണ്ടാണ് ഇത്രയും പേരുകൾ ഓർത്തു വയ്ക്കുന്നത് അല്ലേ? അതെ. ഞാൻ എന്റെ സുഹൃത്ത്കൾക്കും ഉപകാരപ്രദമായ അറിവുകൾ പങ്കു വയ്ക്കുകയല്ലേ? അതുകൊണ്ട് പരമാവധി കാര്യങ്ങൾ ഞാൻ ഓർത്തു വയ്ക്കും. ഇന്നത്തെ ഷോപ്പിംഗ് ൽ എന്നെ…

Read More

ആദ്യഭാഗം  : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം ഭാഗം 3: ഇതൊരു വലിയ രാജ്യം ആണ്. നല്ലൊരു വീട്.. ഒന്നര നിലകൾ പുറത്തു കാണുന്ന നല്ലൊരു വീട്. ഇവിടെ എല്ലാ വീടുകളും ഇങ്ങനെയാണ്. വീടിന്റ ഒന്നര ഭാഗം പുറത്ത് കാണും ബാക്കി സാദാ നിരപ്പിനും താഴെയാണ്. ബേസ്മെന്റ് എന്നറിയപ്പെടുന്ന ഭാഗം. ഇവിടുത്തെ വീടുകളിൽ നമ്മുടെ നാട്ടിൽ പോലെ അറ്റാച്ഡ് ബാത്‌റൂം എന്ന രീതിയില്ല. ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം എന്നതൊക്കെ ബെഡ്‌റൂമിൽ നിന്ന് പുറത്ത് ആണ്.. അതാണ് വൃത്തിയെന്നാണ് ഇവിടെ പറയുന്നത്.. മാത്രമല്ല.. ഒരു വീടിന്  ഒന്നോ രണ്ടോ ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം ഉണ്ടാകാറുള്ളു. ബാത്ത് ടബ് നുള്ളിൽ ഇറങ്ങി നിന്ന് കുളിക്കുക..അതാണ് ഇവിടുത്തെ രീതി. നനഞ്ഞു ഇരിക്കുന്ന ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം ഇവിടെ ഇല്ലേ ഇല്ല. എന്തെന്നാൽ ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂമിനുള്ളിൽ ചൂടും തണുപ്പും വരാനുള്ള കുഞ്ഞു എയർ പോക്കറ്റ്സ് ( കാറ്റിന്റെ…

Read More

ആദ്യഭാഗം ഭാഗം 2 ശിശിരകാല മേഘം  ഞങ്ങൾ മാര്യോട്ട് റിസോർട്ട് ൽ രാത്രി 11.30 ന് എത്തി. ഒരു സ്റ്റാർ ഹോട്ടലിൽ ഞാൻ രണ്ടാമത്തെ തവണയാണ് വരുന്നത്. ആദ്യത്തെ തവണ  സ്റ്റാർ ഹോട്ടലിൽ വന്നപ്പോൾ കൂടെ കുറേ എഴുത്തുകാരും ടീച്ചർമാരും ശ്രീ വെങ്കയ്യ നായടു അവർകളും മറ്റു കേന്ദ്ര,സംസ്ഥാന രാഷ്ട്രീയ പ്രഗത്ഭരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് സ്റ്റാർ ഹോട്ടൽ ആസ്വദിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ എന്റെ മകളെ കണ്ടതിന്റെ സന്തോഷവും മനസ്സിൽ പേറി വന്ന ചില ഭാരങ്ങളും പുതിയ ഒരു വ്യക്തിയായ ഉണ്ണി കൂടെ ഉള്ളതും രാത്രിയാണെങ്കിലും ഉറക്കം തെറ്റിയ അവസ്ഥയും കാരണം എനിക്കു ഒന്നും അത്രയ്ക്ക് ആസ്വാദ്യമായിരുന്നില്ല. ഉണ്ണിയെ എനിക്ക് അറിയാം. എന്റെ മകളുടെയും ഉണ്ണിയുടെയും വിവാഹം നടത്താൻ ആണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ തന്നെ ജോലിയും അതിനോടൊപ്പം ബിസിനസ്സും നടത്തി പോകുന്ന നമ്മുടെ നാട്ടുകാരൻ പയ്യൻ.. ടോരൊന്റോ നഗരത്തിന്റെ വർണ്ണ കാഴ്ച്ചകൾ രസമുള്ളതാണ്. റൂമിൽ നിന്ന് താഴെ…

Read More

കഴിഞ്ഞ ദിവസം അനീഷ്‌ മോഹൻ സർ എനിക്കൊരു ഗൂഗിൾ ഫോം  അയച്ചു തന്നു.. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ കുട്ടികൾ കാനഡയിൽ പഠിക്കാൻ പോകുന്നത്? നമ്മുടെ നാട്ടിൽ നിന്നും പോകുന്നവർ തിരിച്ചു വരാൻ ആഗ്രഹം ഉള്ളവർ ആണോ? ആണെങ്കിൽ അവർ അവിടെ പഠിക്കുന്ന പാഠ്യ വിഷയങ്ങൾ നമ്മുടെ നാട്ടിൽ തൊഴിൽ സാധ്യത ഉള്ളതാണോ?? ഇങ്ങനെ കുറേ ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഇതിനെല്ലാം മറുപടി തരാൻ മാത്രം പോന്ന അറിവ് എനിക്കുണ്ടോ എന്നറിയില്ല. എങ്കിലും ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. എന്റെ മകൾ 2019 ൽ ഇവിടെ കാനഡയിൽ പഠിക്കാൻ വരണം എന്ന് നിർബന്ധം പിടിച്ചു. ഡിഗ്രി റാങ്കോട് കൂടി പാസ്സായി പോസ്റ്റ്‌ ഗ്രാജുവേഷനു യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷൻ എടുത്ത് വച്ചിട്ട് ക്ലാസ്സിൽ പോകാതെ IELTS പഠിക്കാൻ പോകുന്ന അവളെ അതിൽ നിന്ന് പിൻതിരിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. കാരണം IELTS അതും നല്ല സ്കോർ ൽ ആദ്യ…

Read More

ആരാണ് വേശ്യ?? അതൊരു ജാതി പേരാണോ? അതൊരു തൊഴിൽ പേരാണോ? എന്താണ് അവരുടെ ജോലി? എന്തു കൊണ്ട് അതൊരു ചീത്ത വാക്ക് ആയി മാറിയത്? അതു ചീത്ത വാക്ക് ആണെന്ന് ആരെങ്കിലും പറയുമ്പോൾ തന്നെ തോന്നുന്നത് എന്താണ്? അങ്ങനെ നൂറു ചോദ്യം പണ്ടെനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ അറിയാം.. എന്നാണോ?? അല്ല. ഇപ്പോഴും അറിയില്ല എന്ന് വേണം പറയാൻ. കാരണം.. ‘വയ്ക്കടി ഫോൺ വേശ്യേ…’എന്ന് പറഞ്ഞത് മാറ്റാരുമല്ല.. എന്റെ മകൻ തന്നെ.. ഇപ്പോൾ വീണ്ടും പഴയ ചോദ്യങ്ങൾ മനസ്സിൽ പൊങ്ങി വന്നു.. ആരാണ് വേശ്യ?? അതൊരു ജാതി പേരാണോ? അതൊരു തൊഴിൽ പേരാണോ? എന്താണ് അവരുടെ ജോലി? എന്തു കൊണ്ട് അതൊരു ചീത്ത വാക്ക് ആയി മാറിയത്? അതു ചീത്ത വാക്ക് ആണെന്ന് ആരെങ്കിലും പറയുമ്പോൾ തന്നെ തോന്നുന്നത് എന്താണ്? ഒരു ചോദ്യം കൂടി കൂട്ടത്തിൽ കൂടി.. ഞാൻ വേശ്യയാണോ? ഞാൻ ഒരു അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ആണ്.. തൊഴിൽ പരമായി…

Read More

എന്റെ പുറകിൽ ആരോ നടന്നു വരുന്നപോലെ ഒരു തോന്നൽ.. തിരിഞ്ഞു നോക്കണ്ട എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.. അല്ല ഉറപ്പിച്ചു നടന്നു. അല്പം വെളിച്ചമുള്ള സ്ഥലത്തു എത്തിയപ്പോൾ നിന്നു ഞാൻ തിരിഞ്ഞ് നോക്കി.. ആരുമില്ല. വെറുതെ തോന്നിയതാണ്. പലപ്പോഴും ഇങ്ങനെയാണ്. ആരോ പിന്തുടരുന്ന പോലെ ഒരു തോന്നൽ. ഉള്ളിൽ ഒരു സംരക്ഷണ കുറവ് തോന്നുന്നത് കൊണ്ടാവാം. നേരം ഒരുപാട് വൈകിയിരിക്കുന്നു. ഇനി നടക്കേണ്ട. ഒരു ഊബർ പിടിച്ചു പോകാം. നടക്കാനുള്ള ദൂരമേ ഉള്ളു. എന്നാലും വേണ്ട. മൊബൈൽ എടുത്തു ഊബർ ബുക്ക്‌ ചെയ്യാൻ നോക്കുമ്പോൾ, അടുത്ത് പറയാനും മാത്രം ഉള്ള അടയാള കെട്ടിടങ്ങൾ ഒന്നും കാണുന്നില്ല. അതിൽ കാണിക്കുന്ന സ്ഥലം ആണോ ഇതെന്നും എനിക്ക് അറിയില്ല. വേണ്ട.. നടക്കാം.. വേഗത അല്പം കൂട്ടി ഞാൻ നടന്നു. ആരോ എന്റെ പിന്നിലുണ്ട്. തീർച്ച. എന്റെ പുറകിൽ ഉള്ള ആളിന്റെ നിഴൽ എന്റെ മുന്നിൽ ചാടി വീണു. ഉറപ്പിച്ചു ഞാൻ, ആളുണ്ട് പുറകിൽ.…

Read More

ദാസപ്രവൃത്തി, അതൊരു സ്ഥാനപ്പേരാണ്. മതിലകം ജോലിക്കാർക്ക് നൽകിയിരുന്ന സ്ഥാനപ്പേര്. ശ്രീപദ്‌മനാഭൻ്റെ ദാസന്മാരായി പ്രവർത്തിക്കുക. അതാണ് അതിൻ്റെ പൊരുൾ.  എൻ്റെ അപ്പൂപ്പൻ ദാസപ്രവൃത്തിക്കാരൻ ആയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് മതിലകത്തു നിന്ന് പായസം, പുന്നെല്ലു കുത്തരി ചോറ്, ഉപ്പുമാങ്ങ, പാൽമാങ്ങാ, നെയ്പ്പായസം, കടും പായസം, മേനിത്തുലാ പായസം എല്ലാം കിട്ടും. സ്കൂളിൽ പോകുന്നത് തന്നെ, ഉച്ച ഊണിനു മണിയടിക്കുന്നതു കേട്ടതും, സ്കൂളിൽ നിന്ന് ഓടി, സ്കൂളിലേക്ക് വരുന്ന വഴി ശ്രീപദ്‌മനാഭൻ്റെ ശീവേലി പുരയിൽ ഉച്ചക്ക് വന്നു ഇരിക്കാൻ ഇട്ടു വയ്ക്കുന്ന, ചുട്ടി കുത്തിയ ഉത്തരീയത്തിൽ വന്നു കിതപ്പോടെ ഇരിക്കാനാണ്. ക്ഷേത്രത്തിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് സ്കൂൾ. വിശപ്പിൻ്റെ സമയം അറിയുന്നത് സ്കൂൾ ബെൽ വഴിയാണ്. രാവിലെ ഉണർന്നു കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത്, തലേ ദിവസം വൈകുന്നേരം കഴുകിയിട്ട ചുട്ടി ഉത്തരീയം ഒരു പന്ത് പോലെ ചുറ്റി സ്കൂൾ ബാഗിൽ വയ്ക്കുക എന്നതാണ്.  പുസ്തകങ്ങൾ എടുക്കാൻ മറന്ന ദിവസങ്ങൾ ഏറെ ഉണ്ട്. എന്നാൽ ചുട്ടി…

Read More

മരിച്ച ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല തണുപ്പാണ്.. “മരണം” തണുത്തുറയലാണ്. ജീവിച്ചിരിക്കുന്ന ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല ചൂടാണ്…”ജീവിതം”തീപ്പൊള്ളലാണ്. ആ തീ പൊള്ളലിനു വേണ്ടി മരിക്കുന്നവർ ആണ് അധികവും.. ആ തണുത്തുറയലിനെ ഭയന്നു ജീവിക്കുന്നവരും കുറവല്ല. ✍️ജെകെ 12/9/23

Read More

പുഴയ്ക്ക് കടലിൽ ചെന്നിറങ്ങാൻ പേടി കാണും.. എന്നാൽ കടലിൽ ഇറങ്ങുകയല്ല… ആ മഹാസമുദ്രത്തിന്റെ ഭാഗം ആകാൻ പോകുന്നുവെന്ന ചിന്തയാണ് പുഴയുടെ ആവേശ ഒഴുക്കിനു കാരണം.. എന്ത് ചെയ്യുന്നതിലും ആ പ്രവർത്തിയുടെ ഭാഗം ആകുകയെന്നതായിരിക്കട്ടെ നമ്മുടെ ചിന്തയും!! ✍️ജെകെ

Read More