Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വേശ്യ
കഥ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

വേശ്യ

By Jayalekshmi krishnanOctober 10, 2023Updated:March 11, 20247 Comments4 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

ആരാണ് വേശ്യ??
അതൊരു ജാതി പേരാണോ?
അതൊരു തൊഴിൽ പേരാണോ?
എന്താണ് അവരുടെ ജോലി?
എന്തു കൊണ്ട് അതൊരു ചീത്ത വാക്ക് ആയി മാറിയത്?
അതു ചീത്ത വാക്ക് ആണെന്ന് ആരെങ്കിലും പറയുമ്പോൾ തന്നെ തോന്നുന്നത് എന്താണ്?

അങ്ങനെ നൂറു ചോദ്യം പണ്ടെനിക്ക് തോന്നിയിട്ടുണ്ട്.
ഇപ്പോൾ അറിയാം.. എന്നാണോ??
അല്ല.
ഇപ്പോഴും അറിയില്ല എന്ന് വേണം പറയാൻ.
കാരണം..
‘വയ്ക്കടി ഫോൺ വേശ്യേ…’എന്ന് പറഞ്ഞത് മാറ്റാരുമല്ല.. എന്റെ മകൻ തന്നെ..

ഇപ്പോൾ വീണ്ടും പഴയ ചോദ്യങ്ങൾ മനസ്സിൽ പൊങ്ങി വന്നു..
ആരാണ് വേശ്യ??
അതൊരു ജാതി പേരാണോ?
അതൊരു തൊഴിൽ പേരാണോ?
എന്താണ് അവരുടെ ജോലി?
എന്തു കൊണ്ട് അതൊരു ചീത്ത വാക്ക് ആയി മാറിയത്?
അതു ചീത്ത വാക്ക് ആണെന്ന് ആരെങ്കിലും പറയുമ്പോൾ തന്നെ തോന്നുന്നത് എന്താണ്?
ഒരു ചോദ്യം കൂടി കൂട്ടത്തിൽ കൂടി..
ഞാൻ വേശ്യയാണോ?
ഞാൻ ഒരു അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ആണ്..
തൊഴിൽ പരമായി പറഞ്ഞാൽ ഞാൻ ലൈംഗിക വൃത്തി ചെയ്യുന്നില്ല..
ജാതിയിൽ ഉന്നത കുല ജാതയാണ്..
അപ്പോൾ അതും അല്ല..
സുഹൃത്തുക്കളിൽ ഭൂരിഭാഗം പുരുഷന്മാർ ആണ്. എന്നു വേണമെങ്കിൽ പറയാം..
അതുകൊണ്ട് മാത്രം ഞാൻ വേശ്യയാണോ?
എന്തുകൊണ്ട് സ്ത്രീ സുഹൃത്തുക്കൾ എനിക്കില്ല?
അങ്ങനെ പറയാൻ പറ്റില്ല..
സ്ത്രീ സുഹൃത്തുക്കൾ ഉണ്ട്..
പക്ഷേ അവരിൽ ഭൂരിഭാഗം ആളുകളും വളരെ കുറച്ചു സമയം മാത്രം സഹകരിക്കുന്നവർ ആണ്.
അവരോട് ഞാനും അങ്ങനെ അതെ.
സ്ത്രീകൾ പൊതുവെ തങ്ങളുടെ സമയത്തിനെ പല ഭാഗങ്ങൾ ആയി തിരിച്ചു വച്ചു ജീവിക്കുന്നവർ ആണ്..
ഈ സ്ത്രീകൾ എന്നതിൽ എന്റെ മകന്റെ ഭാര്യയും ഉൾപ്പെടും.
രാവിലെ ഉറക്കം ഉണർന്നു കഴിഞ്ഞാൽ രാത്രി കിടന്നു ഉറങ്ങുന്നത് വരെ വീട്ടുകാര്യങ്ങൾക്കായി ഉള്ള സമയം.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളർച്ചക്കും വേണ്ട ജോലികൾ ചെയ്യാനുള്ള സമയം.
ഔദ്യോഗിക പദവിയിൽ ഉള്ളവർ എങ്കിൽ അതിനുള്ള സമയം.
ഭർത്താവ്, അവരുടെ കുടുംബം എന്ന ബന്ധങ്ങൾക്കായുള്ള സമയം..
സ്വയം ഒരുങ്ങാനും വ്യക്തി വികസനത്തിനും സമയം കണ്ടെത്തുക എന്ന കഠിനാധ്വാനം..
ഇങ്ങനെ പോകുന്നു സമയത്തിന്റെ നീണ്ട പട്ടിക..
ഇതിനിടക്ക് എന്റെ കാര്യത്തിൽ ഇടപെടാൻ കൂടി അവരോട് സമയം കണ്ടെത്താൻ പറയാൻ ആകുമോ?
പറഞ്ഞാൽ അവർ പുച്ഛിച്ചു തള്ളില്ലേ??
എന്നാൽ പുരുഷുക്കൾക്ക് സമയം ഇത്രയും പ്രാരാബ്ദം നിറഞ്ഞതല്ല..
അവർ കുറച്ചു കൂടി സമയം കിട്ടുന്നവർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ഈ പുരുഷുക്കൾ എന്നതിൽ എന്റെ മകനും ഉൾപ്പെടും.

ഈ ഗവേഷണം അവിടെ നിൽക്കട്ടെ.

എന്റെ ഫോൺ നിർത്താതെ അടിക്കുന്നു..
ഹലോ…
എന്താ ഫോൺ എടുക്കാത്തത്??
ഞാനോർത്തു നീ എന്നെ ബ്ലോക്ക്‌ ചെയ്തെന്നു.
അതെന്താ അങ്ങനെ തോന്നാൻ?
ഞാൻ എന്തിനാ നിന്നെ ബ്ലോക്ക്‌ ചെയ്യുന്നത്??
അല്ല ഞാൻ എന്നും പറഞ്ഞു നിറുത്തുന്ന സ്ഥലത്ത് നിന്ന് ആലോചിച്ചപ്പോൾ അങ്ങനെ തോന്നി.
എന്നാൽ ഒരു കാര്യം ചെയ്യ് ഇന്നുമുതൽ ആ സ്ഥലത്തു എത്തുന്നതിനു മുന്നേ നിർത്തിക്കോ…
എന്താ, പ്രശ്നം തീർന്നില്ലേ??
അവന്റെ പൊട്ടിച്ചിരി എനിക്കും എന്റെ പൊട്ടിച്ചിരി അവനും ഹൃദമായി തോന്നി. സത്യം.
നീ എന്തെടുക്കുവാ??
ഞാനോ?? ഞാൻ ഒരു ഗവേഷണം നടത്തികൊണ്ടിരിക്കുന്നു..
ഈ അറുപതാം വയസ്സിൽ എന്താ ഗവേഷണം ആണ് മോളെ നീ നടത്തുന്നത്??
അതൊക്കെ ഉണ്ടെടോ..
അതൊരു കരയ്ക്ക്‌ എത്തട്ടെ എന്നിട്ട് പറയാം ..
ഇനി നീ പറ..എന്താണ് വിശേഷം?
നിന്റെ ആശ്രമത്തിൽ എല്ലാവർക്കും സുഖം അല്ലേ??
ഞാൻ അന്ന് വന്നപ്പോൾ എനിക്ക് ചപ്പാത്തി കൊണ്ട് തന്ന സ്വാമിജി എന്നെ തിരക്കാറുണ്ടോ കുട്ടാ?
പിന്നല്ലാതെ…
നീ ഇവിടെ വന്നു പോയശേഷം ഞാൻ ആകെ മാറി പോയിന്നു പറയും..
എന്ത് മാറീന്നാ??
നമ്മുടെ സ്കൂൾ കഥകൾ എല്ലാം ഞാൻ പറയും..
ഞാൻ നിന്നെ പ്രേമിച്ച കഥയും നീ എന്നെ പ്രേമിക്കാത്ത കഥയും എല്ലാം ഇടയ്ക്കിടെ പറയും.
തുടങ്ങി.. നിന്റെ പഴം പുരാണം..
ഇന്നും നീ പതിവ് സ്ഥലത്ത് തന്നെ കൊണ്ട് നിറുത്തും.
അതെ.. നീ എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നത്??
ഇതിനുത്തരം പല തവണ ഞാൻ പറഞ്ഞു കഴിഞ്ഞു കുട്ടാ.
മതി ഈ ഒറ്റക്കുള്ള താമസം.. ഇങ്ങു പോരെ..
നമുക്ക് ഒരുമിച്ച് ജീവിക്കാം.
കുട്ടികൾ അവരുടെ കാര്യം നൊക്കി ജീവിക്കട്ടെ ..
കുട്ടാ. നീ ഫോൺ വച്ചിട്ട് പോയേ..
ഇനി ഞാൻ നിന്റെ കാൾ എടുക്കില്ല.. കേട്ടോ ..
ഫോൺ കട്ട് ചെയ്തപ്പോൾ എന്താ ഒരു സുഖം…

സോറി.. കുട്ടി. സോറി.
പതിവുപോലെ മെസ്സേജ് വന്നു.
ശുഭരാത്രി. പരസ്പരം പറഞ്ഞു..

അല്ല ഞാൻ എന്റെ ഗവേഷണം എവിടെ നിറുത്തി.
ആ.. ഓർമ വന്നു.
പുരുഷ സുഹൃത്തുക്കൾ കുറച്ചു കൂടി സമയം കൈയിൽ ഉള്ളവർ ആണ്..
അവരത് സ്ത്രീ സുഹൃത്തുക്കൾക്കായി ചിലവാക്കാൻ തയ്യാറുമാണ്.
എന്തെന്നാൽ ശരീരികമായി സ്ത്രീ ബലഹീനയാണെന്നും സഹായം ചോദിച്ചു വാങ്ങാൻ മടിക്കുന്നവർ ആണെന്നും അതുകൊണ്ട് തന്നെ അറിഞ്ഞു സഹായിക്കണം എന്ന് കരുതുന്നവർ ആണെന്നുമാണ് എന്റെ കണക്ക് കൂട്ടൽ..
എന്റെ സുഹൃത്തുക്കളിൽ പലരും അങ്ങനെയാണ്.
അറിഞ്ഞു സഹായിക്കും..
മാസങ്ങളും ദിവസങ്ങളും മിണ്ടാതെയും ഫോൺ പോലും വിളിക്കാതെയും ഇരിക്കും. എന്നാലും ഞാൻ സങ്കടത്തിൽ ആകുമ്പോൾ എങ്ങനെയോ പറന്നു അടുത്തതെത്തും.. അത് എങ്ങനെ എന്ന് എനിക്ക് അറിയില്ല..

ഒറ്റയ്ക്ക് അല്ലയെന്നു സ്വയം വിശ്വസിച്ചു നാളുകൾ നീക്കുന്നത് അവരെല്ലാം എന്റെ ഇരു വശങ്ങളിൽ തോൾ ചേർന്നു നിൽക്കും എന്ന ധൈര്യത്തിലാണ്.

അതുകൊണ്ടു തന്നെയാണ് എന്റെ സഹപാഠി യായ രമേശന്റെ ഫോൺ കാൾ എന്നും എന്നെ അലോസരപ്പെടുത്തുന്നത്..
എല്ലാവരെയും പ്രണയിക്കാൻ കഴിയില്ലല്ലോ..
എനിക്കൊരു പ്രണയമേ ഉണ്ടായിരുന്നുള്ളു.. അതിൽ ഞാൻ സന്തുഷ്ടയാണ്.
മനസ്സിൽ പ്രണയം ഇല്ല എന്നല്ല അതിന്റെ അർത്ഥം..
മനസ്സിൽ പ്രണയം ഉണ്ട്.. അതു ഞാൻ മനസ്സിൽ തന്നെ വച്ചു സന്തോഷിക്കുന്നു..അതു പാട്ടായും എഴുത്തായും പുറത്തു വരും..
എന്റെ പ്രണയ ചിഹ്നങ്ങളെ ഞാൻ കണ്ടു ആസ്വദിക്കും..അതാണ് ഞാൻ..

ആ എന്നെ ‘വേശ്യ’ എന്ന് വിളിക്കാനും മാത്രം എന്താണ് കാര്യം??
ഡോക്ടർ, ടീച്ചർ, വക്കീൽ എന്നൊക്കെ വിളിക്കുന്ന പോലെ ഒരു തൊഴിൽ പേര്..
അതിൽ കൂടുതൽ ഒന്നും ആ പദത്തിൽ ഇല്ല.
ഒരു മകൻ അമ്മയെ അങ്ങനെ വിളിക്കുന്നതിൽ ആണ് കാര്യം..
എന്റെ മകനും സ്ത്രീ സുഹൃത്തുക്കൾ ഉണ്ട്..
അപ്പോൾ അവരൊക്കെ വേശ്യകൾ ആണോ?
എന്റെ മരുമകൾക്ക് പുരുഷ സുഹൃത്തുക്കളില്ലേ? അതുകൊണ്ടാണോ എന്റെ മകന് ഞാൻ ഒരു വേശ്യ ആണെന്ന് വിളിക്കാൻ തോന്നിയത്?
ഒരു വിളിപ്പേരിൽ എന്തിരിക്കുന്നു.. അല്ലേ?

പി വി സുഹ്‌റ യെ “അഴിഞ്ഞാട്ടക്കാരി ” എന്ന് വിളിച്ച ഉമർ മുക്തർ ന്റെ പട്ടികയിൽ എന്റെ മകന്റെ പേരും ഞാൻ എഴുതി ചേർത്തു.. തട്ടം നീക്കി പ്രതിഷേധിച്ചു സുഹ്‌റ എങ്കിൽ.. എന്റെ ബലി തട്ടം മകന് നൽകാതെ പ്രതിക്ഷേധിക്കാൻ ഞാനും തീരുമാനിച്ചു..
എനിക്കൊരു തെമ്മാടി കുഴി അളന്നു തരുവാൻ മാത്രം താൻ പോന്നവർ ഈ ഭൂമിയിൽ ഇന്നുവരെ ജനിച്ചിട്ടില്ല..
ഇനി ജനിക്കുകയും ഇല്ല.
ഞാൻ എന്താണോ.. അതാണ്..
ഞാൻ ആരോണോ.. അതാണ്.
ഞാൻ, ഞാൻ തന്നെ യാണ് എന്ത് പേരിൽ വിളിച്ചാലും.

✍️ജെകെ
9/10/23

Post Views: 29
3
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

7 Comments

  1. Anon on September 15, 2024 11:35 AM

    Thought provoking…are we all not in the same boat at one time or the other?What is in a name,after all…

    Reply
  2. sajina on October 12, 2023 4:40 PM

    ‘Windsor’ journey nannayirunnu👏👏

    Reply
  3. Gowri on October 12, 2023 5:24 AM

    Beautifully written 🥹

    Reply
  4. Sunandha Mahesh on October 10, 2023 5:50 PM

    ബ്യൂട്ടിഫുൾ 👍

    Reply
    • Jayalekshmi krishnan on October 10, 2023 9:44 PM

      Thanks

      Reply
  5. Manna Mereeza on October 10, 2023 3:53 PM

    Good one 👍

    Reply
    • ചന്തു എസ്സ് ഡി on October 11, 2023 1:43 AM

      Touching ❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.