Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കളിപ്പാട്ടം പോലെ :കാനഡയുടെ ആകർഷണം ഭാഗം 8
അനുഭവം ജീവിതം തുടർക്കഥ / സീരീസ് യാത്ര

കളിപ്പാട്ടം പോലെ :കാനഡയുടെ ആകർഷണം ഭാഗം 8

By Jayalekshmi krishnanDecember 13, 2023Updated:December 28, 20234 Comments4 Mins Read157 Views
Toronto, Canada - November 11, 2014: A view of traffic on the Gardiner Express at rush hour. Many vehicles can be seen in the image.
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം :8 കളിപ്പാട്ടം പോലെ...🚙🚘🚗🚖🚛🚜🚚🚑🚐🚒🚛🚚

ഇവിടെത്തെ ജീവിതം നല്ലതല്ല എന്ന അഭിപ്രായക്കാരി അല്ല ഞാൻ.
ഇവിടെ ജീവിതം തുടങ്ങണം എന്ന മോഹത്താൽ തന്റെ വേരുകളെ നാട്ടു മണ്ണിൽ നിന്ന് പറിച്ച്  നട്ടവരെല്ലാം പൂക്കുകയും തളിർക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ.. ‘ഇല്ല’ എന്ന തന്നെ എനിക്ക് പറയാൻ കഴിയും.
കാരണങ്ങൾ പലതാണ്.
ഏറ്റവും പ്രധാനപ്പെട്ടത്, താമസ സൗകര്യം തന്നെ.
അതു കഴിഞ്ഞ് പറയാനുള്ളത് വാഹന സൗകര്യം.
അതും കഴിഞ്ഞു മാത്രമേ കാലാവസ്ഥ യുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കിയത്.
താമസവും സ്വന്തമായി ഒരു വാഹനവും ഇവിടെ വന്ന കുറച്ചു സമയത്തിനുള്ളിൽ തരപ്പെടുത്തി കഴിഞ്ഞാൽ.. ഇവിടെ ജീവിതം പച്ച പിടിക്കും എന്ന ആത്മവിശ്വാസം നേടിയെടുക്കാൻ കഴിയും.
പിന്നെ ആ ആത്മവിശ്വാസത്തിൽ പിടിച്ച് രാവെന്നോ പകലെന്നോ നോക്കാതെ പണിയെടുത്തു തങ്ങളുടെ വേരുകളെ ഈ മണ്ണിൽ ഉറപ്പിച്ചവരുടെ ജീവിതം നോക്കിയാൽ.. ഇവിടെത്തെ ജീവിതം നല്ലതാണ്.
ഞാൻ നേരത്തെ പറഞ്ഞു, ഇവിടെ പഠിച്ചു നേടിയ വിഷയത്തിൽ ജോലി ലഭിക്കുകയെന്നത് നാട്ടിലെ പോലെ തന്നെ ശ്രമകരമാണ്. ഇവിടുത്തെ  പൗരന്മാർ പതിനഞ്ചു വയസ്സുകൾക്ക് ശേഷം തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാറില്ല. മെട്രിക്കുലേഷൻ കഴിഞ്ഞ് കുട്ടികൾ ജോലി കണ്ടെത്തി അവരുടെ ചിലവുകൾക്കുള്ള വരുമാനം കണ്ടെത്തുന്നു. പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്കുള്ള പ്രായത്തിനുള്ളിൽ ചെയ്യുന്ന ജോലിയിൽ നിന്ന് അവർ അവരുടെ അഭിരുചി തിരിച്ചറിഞ്ഞും ജോലി സാധ്യതയെ കുറിച്ച് സ്വയം മനസ്സിലാക്കിയും ആ വിഷയത്തിൽ അനിവാര്യമെങ്കിൽ ഉപരി പഠനം നടത്തുന്നു. ഇവിടെ  കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റികളിൽ പോയി പഠിക്കാൻ പ്രായം ഒരു തടസ്സം അല്ല.
ഏതു പ്രായത്തിലും പഠിക്കാം.
കോവിഡ് നു ശേഷം ഓൺലൈൻ കോഴ്സ് കൾ നിലവിൽ വന്നതോടെ ഇവിടുത്തെ പൗരന്മാർക്കും സ്ഥിര താമസ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പഠനം കുറച്ചു കൂടി എളുപ്പമായി. എന്നാൽ പഠിക്കാൻ വിസ എടുത്തു വന്നവർക്ക് അവരുടെ    പഠനത്തിനോടൊപ്പം കണ്ടെത്തുന്ന ജോലികൾ പഠന വിഷയവുമായി യോജിച്ചു പോകുന്നവയായിരിക്കും എന്നതിന് ഒരു ഉറപ്പുമില്ല..  അങ്ങനെ ഒരു തൊഴിലിനു വേണ്ടി കാത്തിരിക്കാൻ, പഠിക്കാൻ വിസ എടുത്തു വന്നവർക്ക് കഴിയുകയുമില്ല.
ഇനി തൊഴിൽ വിസയിൽ വരാൻ ആണെങ്കിൽ കടമ്പകൾ ഏറെയാണ്. അതും കടന്നു വന്നാൽ അവരുടെ ഉടമ്പടി കാലാവധി തീരും വരെ സമയം നോക്കാതെ ഓടി നടന്നു പണിയെടുക്കാൻ കഴിയില്ലന്ന് മാത്രമല്ല ആ കാലയളവിൽ അവരുടെ ദിനചര്യവരെ തീരുമാനിക്കപ്പെടുന്നത് തൊഴിൽ ഉടമ്പടിക്ക് അനുസരിച്ചു ആയിരിക്കും.
എന്ത് തൊഴിലാണ് ഇവിടെ നമ്മുടെ നാട്ടിൽ നിന്ന് തൊഴിൽ വിസയിൽ വരുന്നവർക്ക് ലഭിക്കുക എന്നത്.. നമ്മളുടെ തീരുമാനം ആണ്.
അങ്ങനെ വന്ന ശേഷം തൊഴിൽ ഉടമ്പടി പ്രകാരമുള്ള കാലാവധി തീരും വരെ മറ്റു പണികൾക്ക് പോകാൻ കഴിയില്ല എന്ന് സാരം.
ഇവിടെ എത്തുന്ന കുടിയേറ്റക്കാറിൽ ഇരുപത് ശതമാനം ആളുകൾ കാനഡ വഴി USA യിലേക്കും മറ്റു അയൽ രാജ്യങ്ങളിലേക്കും പലയാനം ചെയ്യാൻ ശ്രമിക്കുന്നു എന്ന് ഇവിടുത്തെ പ്രാദേശിക ന്യൂസ്‌ ചാനലുകൾ പറയുന്നു. ടോരൊന്റോ വഴി നയാഗ്ര കാണാൻ പോയ വഴിയിൽ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം.. തൊട്ടടുത്തുള്ള രാജ്യമായ USA യിൽ വീടുകൾക്ക് വില കുറവാണ് കാനഡയുമായി തട്ടിച്ചു നോക്കുമ്പോൾ. അതായിരിക്കും ഈ പലായനത്തിന്റെ ഒരു കാരണം.
ക്വീൻ എലിസബത്ത് വേ യിലൂടെ കാനഡയിൽ നിന്ന് USA യിലേക്ക് പോകുന്ന പാലം ചെന്നവസാനിക്കുന്ന റോഡ് ന്റെ ഇരുവശങ്ങൾ രണ്ടു രാജ്യങ്ങളിൽ ആണ് അവിടെ കാനഡയുടെ വശത്തുള്ള വീടുകളുടെ ആറിൽ ഒരു ഭാഗം വില മാത്രമേ റോഡിന്റെ മറുവശത്തുള്ളൂ. റോഡ് മാർഗം പലയാനം അത്ര എളുപ്പല്ല. എങ്കിലും ആളുകൾ   പലയാനത്തിനു  ശ്രമിക്കുന്ന കാഴ്ചകൾ കണ്ണുകളെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ്.അതിനെ കുറിച്ച് വിശദമായി പറയേണ്ടതുണ്ട്.
എന്നാൽ കണ്ണുകൾക്ക് കൗതുകം പകരുന്ന കാഴ്ചകൾ ഏറെ ഉണ്ട്..
അതിലൊന്നാണ് കളിപ്പാട്ടം പോലെ നിരത്തുകളിലൂടെ ഓടി മറയുന്ന ട്രക്ക്കൾ.
എന്റെ മകന് കാറുകൾ, ബസ്സ്കൾ ട്രക്ക്കുകൾ, തോക്കുകൾ ഇവയൊക്കെ ഏറെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ ആയിരുന്നു.
തൊണ്ണൂറുകളുടെ അവസാനത്തിൽ ചെന്നൈയിൽ ഞാൻ ട്രെയിനിങ് നു പോയ സമയം.. ചെന്നൈ പട്ടണം,  ആഡംബര ജീവിത ശൈലിക്കുള്ളതെല്ലാം ലൈഫ് സ്റ്റൈൽ എന്ന മെഗാ ഷോപ്പിൽ ഒരുക്കിയിരിക്കുന്നു.. അതൊന്ന് കാണാതെ ചെന്നൈയിൽ നിന്ന് മടക്കയാത്ര അരുതെന്നു സഹ മുറിയത്തികൾ പറഞ്ഞപ്പോൾ ഞാനും ഉറപ്പിച്ചു.. ഇനി അതു കണ്ടിട്ട് തന്നെ ബാക്കി കാര്യം.
ചെന്നൈ അണ്ണാ നഗർ ട്രെയിനിങ് സെന്റർ ൽ നിന്ന് ഷെയർ ഓട്ടോയും ബസ്സും ഒക്കെ പിടിച്ചു ഞങ്ങൾ നാലഞ്ചു പേര് ലൈഫ് സ്റ്റൈൽ എന്ന മെഗാ ഷോപ്പിൽ എത്തി.. വിസ്മയ കാഴ്ചകൾ ആയിരുന്നു അന്ന്.
അന്നെന്നെ അതിശയപ്പിച്ച ഒന്നുണ്ട്..
പല തരം കളിപ്പാട്ടാങ്ങൾ..വിശിഷ്യ കാറുകൾ, ബസ്സുകൾ, ട്രക്ക്കൾ..
അതിൽ നിന്ന് എന്റെ മകന് മൂന്നു നാല് ട്രക്ക് കൾ വാങ്ങണം എന്നെനിക്കു ഉടനെ തോന്നിയെങ്കിലും.. അതു എന്ത് ആവശ്യത്തിനു ഉള്ളതാണ് എന്ന് അവന്റെ ചോദ്യത്തിനു എനിക്ക് മറുപടി ഇല്ലാത്തതിനാൽ.. എന്റെ അറിവിന്റെ പരിമിതിക്കുളിലിൽ നിന്ന് കൊണ്ട് കാറുകൾ രണ്ടു തട്ടിലായി കൊണ്ട് വരുന്ന ഒരു ട്രക്ക് മാത്രം വാങ്ങി ഞാൻ.
എന്നിലെ അത്ഭുതം അന്നുമുതൽ ഈ കാനഡയിലെ എല്ലാ പ്രഭാതങ്ങളിലും,  ടോരൊന്റോ വഴി നയാഗ്രയിൽ എത്തുന്നത് വരെയും, പിന്നെയുള്ള എല്ലാ ഉൾ നഗര യാത്രയിലും എന്നോടൊപ്പം സഞ്ചരിച്ചു കൊണ്ടേ യിരിക്കുന്നു.. അത്രമേൽ പുതുമകൾ നിറഞ്ഞ കളിപ്പാട്ടം പോലെയുള്ള  ട്രാക്ക്കൾ.. കാനഡ യുടെ  ആകർഷണങ്ങളിൽ ഒന്നാണ് .  എന്റെ    പത്തു വയസ്സുകാരൻ മകനെ( ഇപ്പോൾ അവനു പ്രായം    മുപ്പത്തിയൊന്നു )  മടിയിലിരുത്തി.. ആ വാഹനങ്ങളെ പരിചയപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഉണ്ടെനിക്ക്.
വിവിധ രൂപത്തിലും ആകൃതിയിലും നിറത്തിലും ഉള്ള ട്രക്കുകൾ എന്റെ പ്രഭാത കാഴ്ചയാണ്. മഞ്ഞ് മാറ്റുന്ന ട്രക്കുകൾ തന്നെ പല രൂപത്തിൽ ആണ്. റോഡ് ടാർ ചെയ്യുന്ന ട്രക്കുകൾ ഒരുദാഹരണമായി പറയാം.
ഞാൻ ഇവിടെ വന്ന ഒരാഴ്ചക്കുള്ളിൽ വീട്ടിനു മുന്നിലുള്ള റോഡിന്റെ അറ്റകുറ്റ പണികൾക്ക് റോഡ് ടാർ ചെയ്യുന്ന ട്രക്കുകൾ വന്നിരുന്നു..  വെറും അഞ്ചു   ട്രക്കും ട്രക്ക് ഡ്രൈവർ ഉൾപ്പെടെ എട്ടു  പണിക്കാരും ക്ഷണ നേരം കൊണ്ട്    ഒരു കിലോമീറ്റർ റോഡ് ടാർ ചെയ്തു പോകുന്ന രീതിയിൽ ട്രക്ക് വഹിക്കുന്ന പങ്ക് വലുതാണ്.
നമ്മുടെ നാട്ടിലെ ടാർ പണിയും ഇവിടുത്തെ ടാർ പണിയും ഓർത്തു നോക്കിയപ്പോൾ.. ഒരു പാട് തെറ്റുകളും ശരികളും മനസ്സിൽ ചാമുണ്ഡികോലം കെട്ടിയാടി.
കഴിഞ്ഞ ഭാഗത്തിൽ ഞാൻ പറഞ്ഞിരുന്നു.. ഇവിടെ സ്വന്തമായി വള്ളങ്ങൾ ഉള്ളവർ ഉണ്ടെന്ന് തടാകങ്ങൾ മഞ്ഞ് ആയി മൂടുന്ന അവസ്ഥ ഇവിടെ ഉണ്ട്. ആ അവസരങ്ങളിൽ തടകങ്ങളുടെ തീരത്ത് നിന്ന് വള്ളങ്ങളെ മഞ്ഞ് മൂടാതെ യിരിക്കാനുള്ള ആവരണങ്ങൾ ചെയ്തു  നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാൻ നീളം കൂടിയ ട്രക്ക്കളും.. അതിന്റെ മുകളിൽ കയറി സഞ്ചരിക്കുന്ന വള്ളങ്ങളും മനോഹരമായ കാഴ്ചയാണ്.
ഇവിടെ റോഡ് ഗതാഗതമാണ് കൂടുതലും. ചില പ്രദേശങ്ങൾ റെയിൽവേയാൽ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും റോഡ് മാർഗ്ഗമാണു ചരക്കു ഗതാഗതം പരമാവധി നടക്കുന്നത്..
‘യു ഹൗൽ ‘ എന്ന ക്ലോസ്ഡ് ട്രക്ക് ഓടിക്കാൻ ഇവിടുത്തെ ജി 1 ലൈസൻസ് മതിയാകും. എന്താണ് ജി 1 ലൈസൻസ് എന്നല്ലേ?? സദാ ഡ്രൈവിംഗ് ലൈസൻസ്.
അതു കൈയിൽ ഉള്ളവർക്ക് തങ്ങളുടെ സാധനങ്ങൾ ഒരു സ്ഥലത്തു നിന്ന് മറ്റു സ്ഥലത്തേക്കു മറ്റുവാൻ ‘യൂ ഹൗൽ ‘ എന്ന ട്രക്ക് വാടകയ്ക്ക് എടുക്കാവുന്നതാണ്.
താമസം മാറാൻ ഈ സൗകര്യം ആണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
ടോരൊന്റോ വഴി നയാഗ്രയിൽ എത്തുന്നത് വരെയുള്ള യാത്രയിൽ വിവിധ തരം ട്രക്ക് കളെ കടന്നു പോയി.. ശിശിരം തീർന്നു മഞ്ഞ് കാലം തുടങ്ങുന്ന സമയം ആണ് നയാഗ്ര യിലേക്ക് പോയത്.. അതുകൊണ്ട് വിവിധ ട്രക്ക് കളെയും അവയുടെ ഉപയോഗവും മനസ്സിലാക്കാൻ കഴിഞ്ഞു.
തുടരും
✍️ജെകെ
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

നയാഗ്ര വെള്ളച്ചാട്ടം – കാനഡയുടെ ആകർഷണം ഭാഗം 9

Post Views: 32
4
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

4 Comments

  1. Sreelekha on January 20, 2024 6:45 PM

    അവിടുത്തെ റോഡ് പണിക്കാരെ ഒരു മാസത്തേക്ക് നമുക്ക് കിട്ടുമോ എന്ന് ഒന്ന് ചോദിക് 🤣

    Reply
  2. Sunandha Mahesh on December 15, 2023 12:44 PM

    നല്ല കുറിപ്പ് 👍

    Reply
    • Shreeja R on December 18, 2023 8:14 AM

      👌👌

      Reply
  3. Pingback: കാനഡയുടെ ആകർഷണം ഭാഗം 7 - വണ്ടിയും വള്ളവും ഉള്ളവർ - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.