Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെൺ പരകായ പ്രവേശം
സ്ത്രീ

പെൺ പരകായ പ്രവേശം

By Jayalekshmi krishnanJanuary 26, 2024Updated:February 1, 20246 Comments4 Mins Read188 Views
Bookmark Now
Please login to bookmark Close

No account yet? Register

തണുത്തുറഞ്ഞ തടാകം. എനിക്ക് കേട്ട്കേൾവി പോലുമില്ല. അന്റാർട്ടിക്കയിൽ തടാകങ്ങൾ അങ്ങനെയാണെന്ന് അറിയാം. അതും സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ ചിത്രം കാണിച്ചു തന്നത് കൊണ്ട് വിശ്വാസം ഉണ്ടായിരുന്നു.

ഇപ്പോൾ ഈ രാജ്യത്തിൽ തടാകം തണുത്തു ഉറഞ്ഞു പോയിരിക്കുന്നു. അതും തിരമാല പോലെ കരയിലോട്ട് പൊങ്ങി ചാടുന്ന ഈ നിപ്പിസ്സിംഗ് തടാകം. എനിക്ക് വിശ്വാസം വരുന്നില്ല.

ഞാൻ ഇവിടെ വന്ന രണ്ടാം ദിവസം ഈ തടാകത്തിനോട്‌ ചേർന്നു കിടക്കുന്ന ഉദ്യാനത്തിലെ പൂക്കളും ഇലകളും നഗര കാഴ്ചയുമെല്ലാം മനോഹരമായ ഒരനുഭവം ആയിരുന്നു.

ഇന്നിപ്പോൾ എവിടെ തിരിഞ്ഞു നോക്കിയാലും വെളുത്ത പരവതാനി വിരിച്ച് ഇടയ്ക്കു ഇടയ്ക്ക് പഞ്ഞിക്കട്ട കൊണ്ട് തീർത്ത കുഞ്ഞു കുന്നുകളും മാത്രം കാഴ്ച്ചയായി.

ഇത്രയും കാലാവസ്ഥ വ്യത്യാനത്തെ ഉൾക്കൊണ്ട്‌ കൊണ്ട് എന്തിനാണ് ഈ പെണ്ണ് ഇവിടെ നിൽക്കുന്നത്?

നാട്ടിൽ ഉള്ള വീട് വിറ്റ് കാശ് കൊണ്ട് അമ്മയ്ക്ക് ഇഷ്ടമുള്ളത് ചെയ്തോ. ഞാൻ ഇനി അങ്ങോട്ടേക്ക് അവധിക്കു മാത്രമേ വരുകയുള്ളു എന്ന് തീർത്തു പറഞ്ഞു.

അവളുടെ തീരുമാനം എന്നെ ഞെട്ടിച്ചു എന്നൊരു കള്ളം പറയുന്നില്ല. എങ്കിലും മനസ്സൊന്നു പിടച്ചു.

നമ്മുടെ നാട്, നമ്മുടെ വീട്, അച്ഛനെയും അമ്മയെയും അടക്കിയ സ്ഥലം അങ്ങനെ ഒന്നും ഇല്ലേ?

ഇല്ല. അങ്ങനെ ഒന്നിനും പ്രത്യേക പ്രാധാന്യം ‘ഇപ്പോൾ’ ഇല്ല.

അത് എന്നെ ഞെട്ടിച്ചു.

എന്താ ഇപ്പോൾ ഇല്ലാത്തത്?

ഇപ്പോഴും രാവും പകലും ഉണ്ട്. ഊണും ഉറക്കവും ഉണ്ട്. സുഖവും ദുഃഖവും ഉണ്ട്.

കണ്ണീരും ചിരിയും ഉണ്ട്. ആണും പെണ്ണും ഉണ്ട്. എന്താണ് “ഇപ്പോൾ ” എന്ന പറയാൻ കാരണം?

അതെനിക്ക് അറിഞ്ഞേ മതിയാകു.

അമ്മ എന്നോട് വഴക്കിടാൻ ആണോ ഇത്രയും ദൂരെ യാത്ര ചെയ്തു വന്നത്? ചിരിച്ചു കൊണ്ടവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.

അല്ല. എങ്കിലും അറിയാൻ ഉള്ള അവകാശം എനിക്കില്ലേ?

നിന്റെ തീരുമാനം തെറ്റാണെങ്കിൽ അത് തിരുത്തി തരുവാൻ ഞാൻ ശ്രമിക്കണ്ടേ?

ഓക്കേ. പെർഫെക്ട്.

അമ്മ…

ഇവിടെ കാലാവസ്ഥ മാത്രമേ ഉള്ളു പ്രശ്നം.

മറ്റു ജീവിത ശൈലി നല്ലതാണ്.

ആര്, എന്തു ചെയ്യുന്നു എന്നൊന്നും ആരും തിരക്കാറില്ല.

ആരും ആരുടെയും വീട്ടിൽ മുൻ‌കൂർ അറിയിപ്പില്ലാതെ കയറി വരില്ല.

കല്യാണം, പ്രസവം ഇതൊക്കെ ഒരു വ്യക്തിയുടെ മാത്രം സ്വകാര്യത ആണ് എന്ന ബോധം ഉണ്ട്.

എന്ത് ജോലിയും ചെയ്യാം.

കാരണം ഇവിടെ എല്ലാവരും പരദേശികൾ ആണ്. എല്ലാവരും എന്ത് ജോലിയും ചെയ്യാൻ തയ്യാർ ആയവർ ആണ്.

വഴിയിൽ തടഞ്ഞു നിറുത്തി സംസാരിക്കാൻ ആരും വരില്ല.

പരിചിതർ പോലും വഴിയിൽ വച്ചു കണ്ടാൽ ഒരു ചിരിയിൽ ഒതുക്കി നമ്മുടെ സ്വകാര്യതയ്ക്ക് വഴി മാറും.

ഇവിടെ നിന്നാൽ ജനറേഷൻ വെൽത്ത് ഉണ്ടാക്കാൻ കഴിയും.

ഇങ്ങനെ നീണ്ട ഒരു പട്ടിക തന്നെ പറയാൻ ഉണ്ട്.

എന്താ അമ്മയ്ക്ക് ഒന്നും പറയാനില്ലേ?

ഉണ്ട്.

പക്ഷേ പറയുന്നില്ല.

കുറച്ചു കാലം മുന്നേ വരെ അപ്പുപ്പൻ- അമ്മൂമ്മ, അച്ഛൻ -അമ്മ, കുട്ടികൾ, പേരക്കുട്ടികൾ, വീട്, തറവാട് എന്ന വ്യവസ്ഥകൾ ഉണ്ടായിരുന്നു.

ഇപ്പോൾ അങ്ങനെ കുടുംബമോ കുടുംബ വീടോ ഇല്ല.

ഒറ്റയ്ക്ക് ആയ അച്ഛനോ അമ്മയോ മാത്രമുള്ള നാടായി നമ്മുടെ നാട് മാറി കൊണ്ടിരിക്കുമ്പോൾ, അന്യ രാജ്യത്ത് പോയി, അടുത്ത തലമുറക്കു സാമ്പദിക്കുകയാണ് ഞങ്ങൾ എന്നുറക്കെ തീരുമാനം എടുത്ത പുതിയ തലമുറയോട് എന്താണ് ഞാൻ പറയേണ്ടത് ?

അച്ഛൻ – അമ്മമാർ ഇവിടെ ഉണ്ടാക്കി വച്ചത് ജനറേഷൻ വെൽത്ത് അല്ലേ?

ഈ തറവാടുകളിൽ ജീവിച്ചു മരിച്ചവർ വായും വയറും മുറുക്കി കെട്ടി ഉണ്ടാക്കി വച്ചത് ഞങ്ങൾക്ക് വേണ്ട.. അത് വിറ്റ് അച്ഛനമ്മമാർ അവർക്ക് ഇഷ്ടമുള്ളത് ചെയ്തോളു. ഞങ്ങൾ ഈ അന്യ രാജ്യത്ത് സർവ സ്വാതന്ത്രരായി നടക്കുന്നതോടൊപ്പം അടുത്ത തലമുറക്കു വേണ്ടി കരുതി വയ്ക്കുകയും ചെയ്യട്ടെ എന്ന പറയുന്ന ഈ തലമുറയോട് എന്താണ് ഞാൻ പറയേണ്ടത് ?

നിങ്ങൾ വർഷത്തിൽ ഒരിക്കൽ വരുമ്പോൾ തുറക്കുന്ന പെട്ടിയിൽ ഒരു കൗതുകവും ഞങ്ങൾക്കില്ല.

നിങ്ങളുടെ കുട്ടികൾ പറമ്പിൽ, തൊടിയിൽ, കിണറ്റു വക്കിൽ നിന്നെല്ലാം ചവിട്ടി കൊണ്ട് വരുന്ന ചെളി തുടക്കുമ്പോൾ, അവരുടെ കൂടെ ഒളിച്ചേ കണ്ടേ കളിക്കുമ്പോൾ, അച്ഛമ്മേ ന്ന് വയറിനു വട്ടം പിടിച്ചു കുളിരു കോരിയിടുന്ന പേരമക്കളുടെ സ്നേഹം അനുഭവിക്കുമ്പോൾ ആണ് ഞങ്ങൾക്ക് കൗതുകം.

മൂത്ത തലമുറയുടെ കൗതുകത്തിനു വേണ്ടിയുള്ളതല്ല ഞങ്ങളുടെ ജീവിതം എന്നവൾ തിരിച്ചു പറഞ്ഞേക്കാമെന്നൊരു തോന്നൽ വീണ്ടും എന്റെ നാവിനെ ഉള്ളിലോട്ടു വലിച്ചു നിറുത്തി.

പണ്ട്, എന്ന് പറഞ്ഞാൽ എന്റെ തലമുറയിൽ പെട്ടവർ വരെ വിവാഹം കഴിഞ്ഞ് ഭർത്താവിന് വിദേശത്തു ജോലി ആണെങ്കിൽ, കൂടെ കൊണ്ട് പോകാൻ കഴിയുന്നവർ ആണെങ്കിൽ, അവരോടൊപ്പം വിദേശത്ത് പോകും.

അങ്ങനെ പോകുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും പൂർണ്ണ സന്തോഷവതികളോ സുരക്ഷിതരോ ആയിരുന്നില്ല.

അവരുടെ കഥകൾ പലതും ഭീതി ജനിപ്പിക്കുന്നതാണ്.

സ്ത്രീ സുരക്ഷിത അല്ല.

രാമായണ കാലം മുതൽ ഇന്നുവരെയും അങ്ങനെ തന്നെ.

വിദേശ പഠനം എന്ന് പറഞ്ഞു നീ ഇറങ്ങി തിരിച്ചപ്പോൾ, പെൺകുട്ടികൾ പഠിക്കാവുന്ന അത്രയും പഠിക്കട്ടെ.. അവരെ വിവാഹത്തിന്റെ ചങ്ങലയിൽ കെട്ടിയിടണ്ട.. അവർ ചിറകടിച്ചു പറക്കട്ടെ.. വിണ്ണിൻ വീഥിയിൽ തലയുർത്തി നടക്കട്ടെ.. സീതയല്ല നമുക്ക് വേണ്ടത് കല്പന ചൗളയെയാണ് എന്ന് ഘോരഘോരം  പ്രസംഗിച്ചു നടന്നിരുന്ന എനിക്ക് എന്റെ മകളെ വിദേശ പഠനത്തിനു വിടാതിരിക്കാൻ പറ്റുമായിരുന്നോ?

പഠനം കഴിഞ്ഞ് നാട്ടിൽ വന്നു സേവനം നടത്തുമെന്ന എന്റെ വിശ്വാസത്തിൽ ആണ് ഇപ്പോൾ പ്രഹരം ഏറ്റിരിക്കുന്നത്.

നാട്ടിലെ കുടുംബ വ്യവസ്‌ഥ യിൽ നിന്ന് വിട്ട് മാറാൻ കഴിയാത്ത അമ്മയായി ഞാൻ നിൽക്കുന്നത് കൊണ്ടാവാം.

എനിക്കിതൊക്കെ ഒരു പ്രഹരമായി തോന്നുന്നത്.

എന്തായാലും പുതിയ തലമുറയിലെ പെൺ കുട്ടികൾ അവരുടെ സുരക്ഷയെ കുറിച്ച് ബോധവധികൾ ആണ്.

എന്റെ സാരി തുമ്പിൽ പിടിച്ചു തൂങ്ങി, എന്തിനും ഏതിനും എന്റെ പിൻബലത്തിനായി കാത്ത് നിന്നിരുന്ന എന്റെ മകൾ ഇപ്പോൾ വേറെ ഏതോ വ്യക്തിയെ പോലെ എനിക്ക് തോന്നുന്നു.

അവൾ അപ്പാടെ മാറിയിരിക്കുന്നു.

അവളുടെ രൂപവും ഭാവവും എല്ലാം മാറിയിരിക്കുന്നു.

അവൾ നല്ല ധൈര്യശാലിയായിരിക്കുന്നു.

അവൾ മാത്രമല്ല പുതിയ തലമുറ മൊത്തം മാറിയിരിക്കുന്നു.

കൂട്ട് കുടുംബം പോയി, അണു കുടുംബവും പോയി,ഒറ്റയാൾ കുടുംബം ആയി നാട്ടിലെ ജീർണിച്ച തറവാടുകളിൽ പലരും വിദേശത്തുള്ള കുട്ടികളുടെ ശബ്ദം കേൾക്കാൻ കാത്ത് കാത്ത് കഴിയുന്നു.

പുതിയ തലമുറയിലേ പെൺ മക്കളുടെ വളർച്ചയെ എന്നെ പോലെ യുള്ള അമ്മമാർക്ക് ‘പെൺ പരകായ പ്രവേശ’മായി മാത്രമേ കാണാൻ പറ്റുന്നുള്ളു.

എന്റെ മകൾ ഇങ്ങനെ ആയിരുന്നില്ല. വേറെ ആരെയോ പോലെ തോന്നുന്നു.

അത് അവളുടെ തെറ്റല്ല. അത് ഉൾകൊള്ളാൻ എനിക്ക് കഴിയുന്നില്ല എന്നതാണ് സത്യം.

അല്ലാതെ എന്താണ് ഞാൻ പറയേണ്ടത്?

നീ ഒത്തിരി മാറി പോയി മോളെ..

നിന്റെ മാറ്റത്തിനെ എനിക്ക്   പരകായ  പ്രവേശമായി ആണ് തോന്നുന്നത്.

ഞാൻ മാറ്റങ്ങളെ ഉൾകൊള്ളാൻ ശീലിക്കാത്തത് കൊണ്ടാണ്.

പഴയ പേടിച്ചു തൂറി പെണ്ണിൽ ഒരു മികച്ച ചിന്താശക്തിയുള്ള, ഉറച്ച തീരുമാനം എടുക്കാനും നടപ്പിലാക്കാനും ഉള്ള ഒരു ശക്തി പ്രവേശിച്ചിട്ടുണ്ട്.

അങ്ങനെ തന്നെ വേണം.

എന്നൊറ്റവാക്കിൽ ഞാൻ ഒതുക്കി.

മാറ്റങ്ങൾ ജീവിതം തീരാറായ എന്റെ തലമുറക്കും സ്വീകരിക്കാവുന്ന ഒന്നല്ലേ?

എന്റെ കാഴ്ചപൊടാണ് മാറേണ്ടത്.

പഴയ പെണ്ണിൽ പുതിയ പെൺ പരകായ പ്രവേശം അനിവാര്യമാണ്.

✍️ജെകെ

#പെൺപ്രവാസം

Post Views: 72
3
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

6 Comments

  1. Susy babu on March 3, 2026 9:25 AM

    ശെരിക്കും അഭിനന്ദനങ്ങൾ Jk ❤️. ഞാൻ ഓർക്കുകയായിരുന്നു. നമുക്കുണ്ടായിരുന്ന കുറച്ചു സ്വപ്‌നങ്ങൾ നമ്മൾ delete ചെയിതു ജീവിക്കണം. എങ്കിലേ അവരോട് ഒത്തു സന്തോഷമായി. ഈ ഭൂമിയിൽ ജീവിക്കാൻ കഴിയൂ. അതിനു നമ്മൾ തന്നെ മാറണം. കണ്ണ് തുറപ്പിച്ചതിന് Thank you Jk ❤️❤️

    Reply
  2. anwar Abdurahiman cm on February 24, 2024 4:59 PM

    കാഴ്ചപ്പാടുകൾ മാറാത്ത പ്രശ്നമേ ഉള്ളൂ . മാറിയാൽ എല്ലാം ശരിയായിക്കോളും .

    Reply
  3. Sunandha Mahesh on February 24, 2024 4:44 PM

    അസ്സൽ എഴുത്ത്..
    മാറ്റങ്ങളെ ഉൾക്കൊളുകയല്ലാതെ വേറേ നിവൃത്തിയില്ല..

    Reply
  4. പ്രീത നാരായൺ on January 27, 2024 6:00 PM

    നന്നായി. ഇപ്പോഴത്തെ അവസ്ഥ വളരെ ഹൃദ്യമായി തുറന്നു കാണിച്ചു. തുടർന്നും വായിക്കാൻ തോന്നുന്ന എഴുത്ത്. നന്നായിട്ടുണ്ട് മാഡം

    Reply
  5. Jayalekshmi krishnan on January 27, 2024 11:48 AM

    നന്ദി അമൽ 🌹

    Reply
  6. Amal on January 26, 2024 12:35 PM

    മനോഹരം ചേച്ചി.സമൂഹത്തിലെ മാറ്റങ്ങൾ വ്യക്തമായി എഴുതി ഫലിപ്പിച്ചു കൃത്യം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.