Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിടാതെ കൂടെ നിന്നവർ – കാനഡയുടെ ആകർഷണം ഭാഗം:13
ജീവിതം തുടർക്കഥ / സീരീസ് യാത്ര

വിടാതെ കൂടെ നിന്നവർ – കാനഡയുടെ ആകർഷണം ഭാഗം:13

By Jayalekshmi krishnanJanuary 12, 2024Updated:January 17, 20245 Comments4 Mins Read169 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം : 13 വിടാതെ കൂടെ നിന്നവർ

ദൂരെ കാണുന്ന ചെക്ക് ഇൻ എത്ര ദൂരം നടന്നാൽ എത്തുമെന്നു എനിക്കൊരു രൂപവുമില്ലായിരുന്നു.

എന്റെ സർവ ശക്തിയും എടുത്ത് ഞാൻ ഓടി എന്നുവേണമെങ്കിൽ പറയാം.

ഞാൻ ഓടി വരുന്നത് കണ്ടത് കൊണ്ട് ചെക്ക്‌ ഇൻ കൌണ്ടർ നുള്ളിൽ അണഞ്ഞു തുടങ്ങിയ പ്രകാശങ്ങൾ വീണ്ടും തെളിയുന്നത് ആശ്വാസം നൽകി.

ഞാൻ കൌണ്ടറിന്റെ അടുത്ത് എത്തിയോ എന്ന എനിക്ക് ഓർമയില്ല. എന്നെ ആരോ താങ്ങി പിടിച്ചു അവരിൽ ചേർത്ത് നിറുത്തിയിട്ടുണ്ട് എന്നെനിക്കു മനസ്സിലായി.

ഞാൻ എന്തോ പ്രശ്നത്തിൽ ആണ്‌ എന്ന് അവർക്ക് മനസ്സിലായി.

എന്റെ ബെൽറ്റ്‌ ബാഗിൽ ഞാൻ മുറുകെ പിടിച്ചിരുന്നത് വച്ചായിരിക്കും ഒരു വനിതാ ഉദ്യോഗസ്ഥ അതിനുള്ളിൽ നിന്ന് എന്റെ പാസ്പോർട്ടും ടിക്കറ്റും എടുത്ത് പരിശോധനക്ക് കൊടുത്തുത്.

എന്നെ മുറുകെ പിടിച്ചിരുന്നത് എന്റെ മകൻ ആണെന്ന് തന്നെ എനിക്ക് തോന്നി.

ഓക്കേ.

ഓൾ പെർഫെക്ട്.

എന്ന് പറഞ്ഞ ആ വനിതാ ഉദ്യോഗസ്ഥ, എന്നോട് ചോദിച്ചു.. എന്താണ് വിഷമം?

ഡോക്ടർ നെ വിളിക്കണോ?

വേണ്ട.

എന്റെ ട്രോളി ബാഗ് മിസ്സ്‌ ആയി..

പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

Its ഓക്കേ.. Its ഓക്കേ…

കോൺടാക്ട് പേഴ്സൺ ആരെങ്കിലും ഉണ്ടോ?

ഉണ്ട്. മകൾ.

എന്റെ ഫോണിൽ എടുത്ത് തരാൻ എന്നോട് പറഞ്ഞു.

അപ്പോഴാണ് അടുത്ത ദുരന്തം മനസ്സിലായത്. മൊബൈൽ ചാർജ് തീർന്ന് ഓഫ്‌ ആയിരിക്കുന്നു.

അയ്യോ.. എന്റെ കുട്ടി എന്നെ വിളിക്കാൻ ശ്രമിക്കുന്നുണ്ടാകും.

കിട്ടുന്നില്ലായിരിക്കും..

ഈ ചിന്ത എരി തീയിൽ എണ്ണ ഒഴിച്ചു.

ഓക്കേ. ഓക്കേ.

നിങ്ങൾ ഗേറ്റ് 48 ൽ പോകുക അവിടെ ആരുടെയെങ്കിലും അടുത്ത് ചാർജർ കാണും.

അല്ലെങ്കിൽ അവിടെ അടുത്ത് കസ്റ്റമർ കെയറിൽ നിന്ന് സഹായം കിട്ടും.

ആശ്വാസമായി പോകു.

വീൽ ചെയർ വേണോ?

നടന്നു പോകുമെന്ന് ഉറപ്പാണോ?

യെസ്. ഞാൻ നടക്കാം.

പെർഫെക്ട്.

ഒരു മണിക്കൂർ സമയം ഉണ്ട്.

റീലാക്സ് ആയി പോകു.

ശുഭയാത്ര.

ഞാൻ വീണ്ടും നടന്നു തുടങ്ങി.

ഗേറ്റ് കണ്ടു പിടിക്കുക എന്നതിലുപരി മൊബൈൽ ചാർജ് ചെയ്യുക എന്നതായിരുന്നു എന്റെ മുൻഗണന.

എന്നാൽ ഇവിടെ ആരും അപരിചിതരോട് സംസാരിക്കില്ല എന്നതും പുതിയ അറിവാണ്.

രണ്ടു മൂന്നു പേർ ഒഴിഞ്ഞ് മാറിയപ്പോൾ അതും ഒരറിവായി.

ഞാൻ ഗേറ്റ് 48 ൽ എത്താൻ ഏറെ കഷ്ടപ്പെട്ടു.

അവിടെ എത്തിയപ്പോൾ ആദ്യം തിരഞ്ഞത് ഇരിക്കാൻ ഒരിടം.

പിന്നെ മൊബൈൽ ചാർജർ ചോദിക്കാൻ പറ്റുന്ന ഒരു മുഖം.

എന്റെ പരദേവതകളെ.. എന്നെ ഒന്ന് സഹായിക്കു എന്നുറക്കെ വിളിച്ചു പറയണമെന്ന് തോന്നി.

തൊണ്ട വരണ്ട് വറ്റി പോയിരുന്നു.

എന്റെ ദയനീയ അവസ്ഥ മനസ്സിലായ ഒരു വടക്കിന്ത്യക്കാരി മോൾ തന്റെ സീറ്റ് എനിക്ക് തന്നു.

വെള്ളം വേണോ ആന്റി?

വേണം.

ഇരിക്കൂ.

ഇരുന്നു.

മൊബൈൽ കാണിച്ചു കൊടുത്തു.

ചാർജ് ചെയ്യണോ?

വേണം.

ചാർജർ ഉണ്ടോ?

ഇല്ല.

എല്ലാം ഞങ്ങൾ ആംഗ്യ ഭാഷയിൽ പറഞ്ഞു.

ചാർജർ ഇല്ല, എന്റെ ഹാൻഡ്‌ ലഗേജ് മിസ്സ്‌ ആയി..

എന്റെ കണ്ണുകൾ ധാര വാർക്കുന്നു.

നഹി ആന്റി. റോ മത്.

ഞാൻ ഹെല്പ് ചെയ്യാം.

എന്റെ ഫോൺ ചാർജിൽ ഇട്ട് അതു തുറന്നു വരുന്നവരെ എന്റെ ജീവൻ എന്റെ കൈയിൽ ഇല്ലായിരുന്നു.

ഇത്രയും നേരം എന്റെ കുട്ടി എന്നെ ഫോണിൽ കിട്ടാതെ എത്ര വിഷമിച്ചു കാണും.. ആ ചിന്ത കയറി വന്നപ്പോൾ ഞാൻ വീണ്ടും തളർന്നു പോകുന്നുവെന്ന് തിരിച്ചറിഞ്ഞു.

എന്റെ ഫോൺ പ്രവർത്തനം തുടങ്ങി.

മകളെ ഞാൻ വിളിച്ചു.

അവൾ. അമ്മ, അമ്മ എന്ന് മാത്രം പറഞ്ഞു കൊണ്ടേ ഇരുന്നു..

അത്രയും നേരം എന്നെ കിട്ടാത്തത്തിന്റെ സങ്കടം മൊത്തം അങ്ങനെ തീർത്തു കാണും.

പാസ്പോർട്ട്‌ സൂക്ഷിച്ചു വച്ചോളു.

ഞാൻ ടോരൊന്റോ യിൽ എത്തി.

ഒട്ടും സങ്കടം വേണ്ട.

ബാഗ് പോയാൽ പോട്ടെ..

ഇനി ഒരു മണിക്കൂറിൽ ഞാൻ അമ്മയെ കാണും.

ഹാപ്പിയായിട്ട് ഇരിക്ക്.

ഞാൻ എല്ലാം മൂളി കേൾക്കുന്നുണ്ടായിരുന്നു.

അടുത്ത വിമാനത്തിൽ കയറി.

വിശപ്പും ദാഹവും എന്നെ അലട്ടിയെങ്കിലും ഒന്നും കഴിക്കാൻ തോന്നിയില്ല. വെള്ളം മാത്രം വാങ്ങി കുടിച്ചു.

ടോരൊന്റോ വിമാനത്താവളത്തിൽ എത്തി.

നമ്മുടെ ബാംഗ്ലൂർ, ചെന്നൈ പോലെ ഒരു വിമാനത്താവളം.

ഇപ്പോഴും കയ്യും കാലും വിറയ്ക്കുന്നു.

ബെൽറ്റ്‌ 3 ൽ നിങ്ങളുടെ ലഗേജ് കളക്ട ചെയ്യാം എന്ന് അറിയിപ്പ് യാത്ര യുടെ അവസാനം ഉണ്ടായിരുന്നു.

ബെൽറ്റ്‌ ന് അടുക്കും തോറും ഭയം എന്നെ വിരട്ടി കൊണ്ടിരുന്നു.

ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് ആ മലയാളി ഓഫീസർ പറഞ്ഞത് പോലെ അല്ലായിരുന്നു മോന്ററിയലിൽ സംഭവിച്ചത്.

മോന്ററിയാലിൽ ലുഫ്തൻസ കൗണ്ടറിൽ ബാഗ്ഗേജ് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്ന് പറഞ്ഞതും തെറ്റായ വിവരം ആണെങ്കിൽ എന്താകും?

എന്നെ അലട്ടാൻ അടുത്ത ചിന്ത കയറി വന്നു.

എനിക്ക് വയ്യ.

മോൾ വിളിക്കുന്നു.

അമ്മ ഇറങ്ങിയോ?

ഇറങ്ങി.

ബാഗ്ഗേജ് ബെൽറ്റ്‌ 3 യിൽ പോകുന്നു.

ഓക്കേ.

പാസ്പോർട്ട്‌ കൈയിൽ ഉണ്ടല്ലോ അല്ലേ?

അത് മാത്രം മതി.

മറ്റെന്തു പോയാലും സാരമില്ല.

ഞാൻ പുറത്ത് ഉണ്ട്.

ധൈര്യമായിട്ട് നടക്ക്.

ധൈര്യം മുഴുവനും സംഭരിച്ചു ഞാൻ നടന്നു ബെൽറ്റ്‌ 3 ൽ എത്തി.

ബെൽറ്റിലൂടെ വരുന്ന ഓരോ ബാഗും എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെ തോന്നി എനിക്ക്.

ദേ വരുന്നു.. എന്റെ ബാഗുകൾ

ആശ്വാസം.

എന്നാൽ അതെടുത്തു പുറത്ത് നീക്കാൻ പോലും എനിക്ക് ശക്തി യില്ല. ഞാൻ അത്രമേൽ അവശയായിരുന്നു.

എന്റെ അടുത്ത് ഒരു മലയാളി പയ്യൻ നിൽക്കുന്നത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

എന്റെ ബാഗ് ആണ്‌ പോയത് എടുക്കാൻ പറ്റിയില്ല.

എടുക്കാം ആന്റി.ഞാൻ എടുത്തു തരാം.

ഒരു ട്രോളി എടുത്തു കൊണ്ട് വന്നു എന്റെ ബാഗ് വീണ്ടും കറങ്ങി വരുന്നത് വരെ കാത്ത് നിന്ന്, എന്റെ ബാഗ് എടുത്ത് ട്രോളിയിൽ വച്ചു തന്നു.

ആരെങ്കിലും വിളിക്കാൻ വരുമോ? ഞാൻ സഹായിക്കാണോ?

വേണ്ട മോനെ..

മകൾ പുറത്ത് ഉണ്ട്.

എന്റെ ഒരു നന്ദി വാക്കിന് പോലും കാത്തു നിൽക്കാതെ, പോട്ടേ അമ്മേ എന്നെന്നെ തന്നിൽ ചേർത്ത് നിറുത്തിയ ആ മോന് ഇപ്പോൾ ഞാൻ നന്ദി പറയട്ടെ.

മോനെ!! നിനക്ക് നന്മകൾ ഞാൻ നേരുന്നു.

ഞാൻ പുറത്ത് വന്നു..

എന്റെ മകൾ… എന്റെ പൊന്നു മകൾ രണ്ടു കയ്യും വിടർത്തി, അമ്മ, അമ്മ യെന്നെന്നെ പുണർന്നു കരഞ്ഞു..

മോളെ സോറി.. നിനക്ക് വേണ്ടി കൊണ്ട് വന്നതെല്ലാം കളഞ്ഞു പോയി..

സാരമില്ല.

അമ്മ എത്തയില്ലോ.അതു മതി.

കൈ നിറയെ ചുമന്ന റോസാ പൂക്കളുമായി എന്നെ നിറ പുഞ്ചിരിയോടെ സ്വീകരിച്ച ഉണ്ണിയും എനിക്ക് ജീവൻ തിരിച്ചു തന്നു.

അമ്മ!

കളഞ്ഞത് പോട്ടെ.

നമുക്ക് അതെല്ലാം വീണ്ടും ഉണ്ടാക്കാം.

പാസ്പോർട്ട്‌ ആണ്‌ കളഞ്ഞിരുന്നതെങ്കിൽ, അമ്മയെ ഏത് ജയിലിൽ വന്നു ഞങ്ങൾ തപ്പും എന്നോർത്തു നോക്കിക്കേ.

അപ്പോൾ ഈ നഷ്ടം അത്ര കാര്യമാക്കണ്ട. നികത്താവുന്നതേ ഉള്ളു.

ബാംഗ്ലൂർ മുതൽ കാനഡ വരെയുള്ള യാത്ര ഇവിടെ പൂർണമാകുന്നു.

നിങ്ങളോട് പറയാൻ ഇനിയുമുണ്ട് പലതും.

തുടരും

✍️ജെകെ

കാനഡയുടെ ഏറ്റവും വലിയ ആകർഷണം – ഭാഗം 14
Post Views: 48
3
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

5 Comments

  1. Sreelekha on January 30, 2024 3:30 PM

    വല്ലാത്ത ഒരു വിങ്ങൽ 😒

    Reply
  2. Semina P S on January 13, 2024 6:51 PM

    So touching.
    Last 3 part വായിച്ചു കണ്ണു നിറഞ്ഞു 🤗❤️

    Reply
  3. Rani Thomas on January 12, 2024 1:23 PM

    ചേച്ചി വായിക്കുമ്പോൾ തന്നെ ടെൻഷൻ ആകുന്നു അനുഭവിക്കുമ്പോളോ?? എങ്കിലും സുരക്ഷിതമായി എത്തിച്ചേർന്നല്ലോ..

    Reply
  4. sabira latheefi on January 12, 2024 9:45 AM

    ജെ. കെ അപ്പോൾ അനുഭവിച്ച ടെൻഷൻ വാക്കുകൾക്ക് അതീതമാണെന്ന് മനസിലായി. ഇത് ലാസ്റ്റ് പറഞ്ഞത് നന്നായി..

    Reply
  5. Pingback: മോൺട്രിയാൽ ദുരന്തം 😪 -കാനഡയുടെ ആകർഷണം ഭാഗം 12 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.