അക്ഷരങ്ങളോട് കൂട്ടുകൂടാനും അക്ഷരങ്ങൾ വഴി കൂട്ടുകൂടാനും പരസ്പര സംവേദനങ്ങൾക്കും ആരോഗ്യപരമായ സംവാദങ്ങൾക്കും; അതുവഴി കടന്നുവന്ന വഴികളിലെവിടെയോ കളഞ്ഞു പോയതും മാറ്റിവയ്ക്കപ്പെട്ടതുമായ ഭാഷാസ്നേഹത്തെ പൊടിതട്ടിയെടുക്കാനും കുറേ നല്ല സുഹൃത്തുക്കളുമായി ചേർന്ന് ഒരു വിഹായസ്സൊരുക്കുകയാണ് കൂട്ടക്ഷരങ്ങൾ ചെയ്തത്…
തിരക്കുപിടിച്ച് റീലുകളിൽ നിന്ന് റീലുകളിലേക്ക് വിരൽ ഞൊടിച്ചു പോയ്ക്കൊണ്ടിരുന്ന ഒരു കൂട്ടത്തെ, കൂട്ടുകൂടാനും ഒപ്പം അക്ഷരങ്ങളിലേക്കും പാട്ടുകളിലേക്കും സിനിമകളിലേക്കും ഇഷ്ടമുള്ള മറ്റൊരുപാട് വിനോദങ്ങളിലേക്കും കൂടി വഴി കാണിച്ചു എന്ന രീതിയിൽ കൂട്ടക്ഷരങ്ങൾ ചെലുത്തിയ സ്വാധീനത്തെ ഒട്ടും കുറച്ചു കാണാനാവില്ല ; അതു തന്നെയാണ് കൂട്ടക്ഷരങ്ങളുടെ ഇന്നത്തെ പ്രസക്തിയും..
ആഴ്ചകളോളം തുടർച്ചയായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളും അതിലെ രസകരവും വാശിയേറിയതുമായ പങ്കെടുക്കലുകളും വലിയ ചില കുഞ്ഞു കാര്യങ്ങളും പല വിഷയങ്ങളിലൂന്നിയ ബ്ലോഗെഴുത്തുകളുമെല്ലാമായി തിരക്കേറിയ ഒരു വർഷമായിരുന്നു കൂട്ടക്ഷരങ്ങൾക്ക് കടന്നുപോയത്..
എന്നെ സംബന്ധിച്ചാണെങ്കിൽ അഭിമാനത്തോടെയും സ്വൽപം അഹങ്കാരത്തോടെയും പറയാനാവും, കൂട്ടക്ഷരങ്ങളുടെ വിജയത്തിൻ്റെ പിന്നിൽ ഉറച്ച നങ്കൂരവുമായി നിൽക്കുന്ന അതിൻ്റെ സൃഷ്ടാക്കൾ, നമ്മുടെയെല്ലാം സ്വന്തം ജയശ്രീ ജോണും പവിത്ര ഉണ്ണിയും തന്നെയാണ് ..♥♥
അവരുടെ നേതൃത്വത്തിൽ കൂട്ടക്ഷരങ്ങൾ നമ്മുടെ ഓരോരുത്തരുടെയുമായി..
അതിൻ്റെ വളർച്ച ഏറെ അടുത്തു നിന്ന് സന്തോഷത്തോടെ സാകൂതം നോക്കി നിൽക്കാനായി..
ഇന്ന് കൂട്ടക്ഷരങ്ങൾ ഒരു വയസിലെത്തി നിൽക്കുന്നു.. കൂട്ടക്ഷരങ്ങൾ വഴി കിട്ടിയ സൗഹൃദങ്ങളും കൂട്ടും ഹൃദയത്തോട് ഒരു പടി ചേർന്നു നിൽക്കുന്നതാണ്.. നമ്മുടെ കൂട്ടും, അക്ഷരങ്ങളോടുള്ള സ്നേഹവും, അതുവഴി കൂട്ടക്ഷരങ്ങളും ഒരുപാട് പിറന്നാളുകൾ ഇതുപോലെ ഒരുമിച്ച് ആഘോഷിക്കട്ടെ എന്ന് മാത്രം പ്രാർത്ഥനാപൂർവം ആശംസിക്കുന്നു.
3 Comments
Happy birthday കൂട്ടക്ഷരങ്ങൾ 🎉🎉🎉🎉💗🎈🎂🎂
അതേ.
കൂട്ടക്ഷരങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന കൂട്ട് വിലമതിക്കാനാവത്തതാണ്. ഒരു പാടു പിറന്നാളുകളാഘോഷിക്കാൻ കഴിയട്ടെ. ആശംസകൾ❤️🌷👌
സ്നേഹം 💖