ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]
ഭാഗം -IX
രാത്രി സഹിക്കാൻ പറ്റാത്ത വേദന വന്നു. പാരസെറ്റമോളിലോ സപ്പോസിറ്റയിലോ അതു കുറഞ്ഞില്ല. വെള്ളം പോലും ഇറക്കാൻ വയ്യ. എങ്ങനെ രാവിലെ ആയി എന്നു ചോദിച്ചാൽ അറിയില്ല. രാത്രി ഡിഡിആർസി കൊടുത്ത സാമ്പിൾ റിസൾട്ട് രാവിലെ കിട്ടാൻ ഒരുപാടു തവണ വിളിച്ചു. ഒടുവിൽ രാവിലെ 7. 30നു ഫോണിൽ കിട്ടി. അതെ റിസൾട്ട് മെഡിക്കൽ കോളേജ് ലാബിൽ മൂന്ന് ദിവസം, കൾച്ചർ റിസൾട്ട് പ്രൈവറ്റ് ലാബിൽ മൂന്ന് ദിവസം, ഇവിടെ അഞ്ചു ദിവസം. മുറിവ് ഇൻഫെക്ഷൻ ആയോ എന്നറിയാൻ ആണു ഇത്. ഒരുപാടു ആൾക്കാരുടെ സാമ്പിൾ എടുക്കുന്നതാണ് ഒരു ദിവസം അതിലും പത്തോ ഇരുപതോ ഇരട്ടി ടെസ്റ്റുകൾ നടക്കുന്നു, അതാണ് താമസം എന്നു ന്യായീകരിക്കാൻ കഴിയും. പക്ഷെ, അത്യാവശ്യമുള്ളവ അതിന്റെ ആവശ്യത്തിന് കിട്ടണമല്ലോ.
റിസൾട്ട് വന്നപ്പോൾ പഴുപ്പും മുറിവ് ഭാഗത്തു ബൾജിങ്ങും ഉണ്ട്. മുറിവ് നല്ല ആഴത്തിൽ ഉള്ളിൽ ഉണ്ട്. ഇൻഫെക്ഷൻ കൂടുതൽ ആയാൽ ചെവി മൂക്ക് ഒക്കെ ബാധിക്കും. എന്ത് ചെയ്യും? മെഡിസിൻ അലർജിയുമുണ്ട്. ഡോക്ടർ രണ്ടു ഇൻജെക്ഷൻ എഴുതി. ടെസ്റ്റ് ചെയ്തിട്ടു ഓക്കെയാണെങ്കിൽ കൊടുക്കാം അല്ലെങ്കിൽ തനിയെ മുറിവ് പഴുപ്പു മാറി ഉണങ്ങണം എന്ന റിസ്കിൽ നിൽക്കണം. കൂടെ സർജറി കഴിഞ്ഞവർ എല്ലാം ഡിസ്ചാർജ് ആയി പോയി. രണ്ടു മരുന്നിൽ ഒന്ന് ടെസ്റ്റ് എടുത്തു കഴിഞ്ഞു ഉടനെ പറ്റില്ല എന്നറിയിച്ചു കൊണ്ടു, എടുത്തു തീരും മുൻപ് തടിച്ചു. രണ്ടാമത്തെ ഒക്കെയായിരുന്നു. അതു ഡ്രിപ്പിൽ കൂടിയേ ഇടാൻ പറ്റു. നന്നായി വെള്ളം കുടിക്കണം, ക്ഷീണം ഉണ്ടാകും എന്നു പറഞ്ഞു. അന്ന് രാത്രി ആയപ്പോൾ വേദന ഒരു വിധം കുറഞ്ഞു. കൾചർ റിസൾട്ട് വന്നു ബാക്ടീരിയ, വൈറൽ ഇൻഫെക്ഷൻ ഇല്ല എന്നു. സമാധാനം ആയി.
ഇടയ്ക്ക് മോൻ വരും. അവിടെ ഉള്ള സ്റ്റാഫിനും വഴിയിൽ നിൽക്കുന്നവരോടും ഒക്കെ ഹായ് പറഞ്ഞു കാര്യമായിട്ട് നിൽക്കും എന്നെ ആദ്യമായി കാണും പോലെ മൈൻഡ് ചെയ്യാതെ പോകും. ഡോക്ടർ എന്നും വന്നു രാവിലെ നോക്കും, പിജി ഡോക്ടർമാർ ഇടയ്ക്ക് വരും. ബിപി നോക്കും. ഫുഡ് കഞ്ഞി അടിച്ചു കുടിക്കും, പിന്നെ കരിക്കിൻ വെള്ളം ഡെയിലി കുടിക്കും. ക്ഷീണം പോകണം, എത്രയും പെട്ടെന്ന് ഡിസ്ചാർജ് ആകണം, അതിനു വേദന അതു സഹിക്കണം.
പതിയെ പഴുപ്പു മാറി. ഡ്രിപ് ആയി മെഡിസിൻ പോകുന്നുണ്ടായിരുന്നു. അതു കഴിഞ്ഞു തലകറക്കം പോസഷൻ കറക്റ്റ് ചെയ്തു അതു ഓകെയായി. മുറിവ് ഉണങ്ങാൻ തുടങ്ങുന്നേയുള്ളു ശ്രദ്ധിക്കണം എന്നു ഡോക്ടർ പറഞ്ഞു. രാവിലെ ആണു മെഡിക്കൽ കോളേജ് ലാബ് റിപ്പോർട്ട് വന്നത്. ഡ്രിപ് തീർന്നു നാളെ പോകാമെന്നു പറഞ്ഞു. ഡിസ്ചാർജ് സമ്മറി ഒക്കെ നേരത്തെ എഴുതി വയ്ക്കും. പേ വാർഡ് ആയതു കൊണ്ടു അതിൽ പുതുതായി ടെസ്റ്റ് ചെയ്തു അലർജി ഉള്ള മരുന്നുകളും മറ്റും എഴുതിയിരുന്നു. 12 ദിവസമായി, ഇന്നു വരെ ഞാൻ ആറു മാസമായി കണ്ടിരുന്ന ഡോക്ടർ എന്നെ കാണാൻ വന്നില്ല. ഒന്നു രണ്ടു തവണ ഒപിയിൽ ടെസ്റ്റു ചെയ്യാൻ പോയപ്പോൾ കണ്ടിട്ടും യാതൊരു പരിചയ ഭാവവും ഇല്ലായിരുന്നു. ഓപ്പറേഷൻ ചെയ്തത് ഇൻടി ഹെഡും സീനിയർ ഡോക്ടറും അദ്ദേഹത്തിന്റെ കീഴിൽ ഉള്ള ഡോക്ടമാരും ആയിരുന്നു. അദ്ദേഹം എല്ലാ ദിവസവും – ഞായർ ഒഴിച്ച് – 7. 50നു തന്നെ വരുമായിരിയിരുന്നു. മാലാഖയും രക്ഷകരും ഒന്നുമല്ല, തലക്കനം പിടിച്ചവർ, പൈസയോട് മാത്രം കൂറുള്ളവർ, ശമ്പളം കിട്ടുന്നുണ്ടല്ലോ വലിയ ആത്മാർത്ഥത = വേണ്ട എന്നു ചിന്തിക്കുന്നവർ ഒക്കെ ഡോക്ടർമാരുടെ കൂട്ടത്തിൽ ഉണ്ട്.
തുടരും
(ചിത്രം -ഗൂഗിൾ )
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1 Comment
❤️❤️❤️