പുസ്തകങ്ങൾ എന്നുമെന്റെ നല്ല കൂട്ടുകാരായിരുന്നു. കൂട്ടിരിക്കാനും കേട്ടിരിക്കാനും ആരുമില്ലാതാകുമ്പോൾ മനസ്സിന്റെ പടികടന്നെത്തുന്ന വിഷാദത്തിന്റെ നീരാളി കൈകളെ അകറ്റി നിർത്തുന്ന ഒറ്റമൂലി. ഒരുപാടു പുസ്തകങ്ങൾ മനസ്സിന് പ്രിയമുള്ളതായി ഉണ്ട്. ബാല്യത്തിൽ മനസ്സിനെ നോവിച്ച ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ മുതൽ ഈയിടെ വായിച്ചു തീർത്ത ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ വരെ. എന്നിരുന്നാലും അന്നുമിന്നും എം ടിയുടെ മഞ്ഞിനോളം പ്രിയപ്പെട്ട ഒരു പുസ്തകമില്ല. ഒരിക്കലുമാരും തിരഞ്ഞു വരില്ലെന്നറിഞ്ഞു കൊണ്ടുള്ള കാത്തിരിപ്പിന്റെ, പ്രതീക്ഷയുടെ കഥയാണ് “മഞ്ഞ് “. തുറന്നു വിടാതെ കെട്ടി നിർത്തിയ തടാകജലം പോലെ, സ്നേഹം അണ കെട്ടിയ മനസ്സിനെ സ്മൃതിയുടെ ഓളങ്ങൾ അലട്ടുന്ന കഥ. മൂടൽ മഞ്ഞുപോലെ അപൂർണ്ണതയുടെ പൂർണ്ണതയുള്ള ഭൂതകാല ഓർമ്മകൾ നീറ്റുന്ന വർത്തമാന ജീവിതങ്ങളുടെ കഥ. തന്റെ സ്ഥിരമായ വള്ളുവനാടൻ കഥാചിത്രങ്ങൾക്കുമപ്പുറം വ്യത്യസ്തമായ നൈനിറ്റാളിന്റെ മഞ്ഞുമൂടിയ പ്രകൃതിയുടെ പശ്ചാത്തലവും ചെറിയ ചെറിയ ദൃശ്യങ്ങളുടെ പോലും വാങ്മയ ചിത്രങ്ങൾ വായനക്കാരനെ കഥയുടെ ഭാഗമാക്കി തീർക്കുന്നുണ്ട്. ശിഥിലമായ കുടുംബബന്ധങ്ങൾ ഒരാളുടെ ജീവിതത്തെ എങ്ങനെയെല്ലാം വേട്ടയാടുന്നുവെന്നും അവനെ…
Author: Baahus
ഭാഷകളുടെ കാലങ്ങളുടെ ശൈലികളുടെ വേർതിരിവുകളില്ലാതെ മനസ്സിനെ വല്ലാതെ സ്വാധീയ്ക്കുന്ന രചനകളുണ്ട്. എന്നാൽ ഒരു തവണ വായിച്ചാൽ കാലങ്ങളോളം മനസ്സിനെ പിന്തുടർന്ന് നോവിയ്ക്കുന്നവ അപൂർവ്വമാണ്. രാമായണത്തിലെ ഊർമിളയും മണ്ഡോദരിയും മഹാഭാരത്തിലെ കർണ്ണനും ഭീമന്റെ രണ്ടാമൂഴവും വിമലയുടെ അർഥമില്ലാത്ത കാത്തിരുപ്പും സദയത്തിലെ ചിത്രകാരനും ഒക്കെ എന്റെ മനസ്സിനെ ഇന്നും വേട്ടയാടുന്ന കഥാചിത്രങ്ങളാണ്. എന്നോ വായിച്ചതാണെങ്കിൽ പോലും ഓർമയിൽ പതിഞ്ഞ അക്ഷരചിത്രങ്ങൾ പിന്നെയൊരാവർത്തി വായിക്കാൻ മനസ്സു സമ്മതിയ്ക്കാറില്ല. വളരെ അവിചാരിതമായി വായനശാലയിൽ നിന്നും ലൈബ്രേറിയൻ കൊടുത്തു വിട്ട ഒരു പുസ്തകം എന്നെ വല്ലാതെ വേട്ടയാടി. ഇഷ്ടമായാൽ പുസ്തകങ്ങൾ പേജിന്റെ എണ്ണമോ, പുസ്തകത്തിന്റെ വലിപ്പമോ നോക്കാതെ വളരെ വേഗം വായിച്ചു തീർക്കുന്ന ഒരാളാണ് ഞാൻ. അക്ഷരങ്ങൾ നന്നായി ഉറച്ചപ്പോൾ മുതലുള്ള ശീലം. പക്ഷെ ഈ പുസ്തകം കുറച്ചു താളുകൾ വായിച്ചു ഞാൻ മടക്കി വയ്ച്ചു മുന്നോട്ടു വായിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ആഹാരം പോലും കഴിക്കാൻ തോന്നാതെ അക്ഷരങ്ങളിലൂടെ മനസ്സിലെത്തിയ നൊമ്പരങ്ങൾ തേങ്ങലായി തൊണ്ടയിൽ തടഞ്ഞു നിന്നു. ഒരുപാടു ദിവസങ്ങളെടുത്തു…
ഒരിക്കലും അവളെ മകനെ എന്നു വിളിക്കരുത്, മകൾ അതു തന്നെ മതി. പേര് കൊണ്ടു ആരുടേയും സ്ഥാനം അപഹരിക്കാതെ സ്വന്തമിടം കണ്ടെത്തുന്നവളാണ്. എന്തുകൊണ്ട് അവളുടെ ധൈര്യത്തിലും ശക്തിയിലും മകനെന്നു പേര് നൽകി ചേർത്തു നിർത്തുന്നു? അവൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ അവൾക്കു ആരോടെങ്കിലും മത്സരമുണ്ടെന്ന്? എനിക്ക് ആൺകുട്ടിയെ പോലെയാകണമെന്ന്? പെൺകുട്ടിയോ ആൺകുട്ടിയോ ആകുന്നതല്ല പ്രധാനം. എല്ലാം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി, അതാണ് വിലയിരുത്തുന്നത്. ഒന്നും എണ്ണപ്പെട്ടില്ലെങ്കിലും തന്റെ കടമകൾ നിർവഹിക്കുക, തന്റെ അവകാശത്തിനായി സമൂഹത്തോട് പോലും പൊരുതുക, തന്നെ കൊണ്ടാവുന്നപോലെ അവസാനം വരെ ജന്മം നൽകിയവരെ സംരക്ഷിക്കുക, ഇതൊക്കെയാണ് അവൾ. ഈ ധൈര്യം ഇല്ലാത്തവരെ എന്ത് വിളിച്ചാലും എന്താണ്. അവളെ അവളുടെ വ്യക്തിത്വത്തിൽ വിട്ടേക്കുക. ആൺകുട്ടിയെന്ന വിളികൾ ഒഴിവാക്കി നേട്ടങ്ങളെ പെൺക്കരുത്തായി അംഗീകരിക്കുക. ( ഇതിന്റെ ചില വരികൾ ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോയിൽ നിന്നുള്ള പ്രചോദനം ആണ് കടപ്പാട് -ഇൻസ്റ്റ ഗ്രാം )
അടുത്ത ദിവസങ്ങളിൽ വായിച്ച ഒരു പുസ്തകം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. അതിന്റെ ആസ്വാദനമാണ് ഇന്നെന്റെ എഴുത്ത്. വായിച്ചതിൽ എനിക്കു മനസ്സിൽ തോന്നിയ കാര്യങ്ങൾ. സ്വന്തം ജീവിതം നഷ്ടംപ്പെടുത്തി ലോക ജനതയെ വെളിച്ചത്തിലേയ്ക്ക് നയിച്ചവരാണ് നമ്മളിന്ന് ആഘോഷിക്കുന്ന ഒട്ടുമിക്ക മഹാത്മാക്കളും. സ്വന്തം കുടുംബം രാജ്യം സന്തോഷം ഒക്കെയും അവർ മറക്കുമ്പോൾ അവരോടൊപ്പം അതു നഷ്ടപെടുന്നത് അവരെ സ്നേഹിക്കുന്നവർക്ക് കൂടിയാണ്. ബുദ്ധൻ ജനതയെ വെളിച്ചത്തിന്റെ നന്മയിലേയ്ക്ക് നയിച്ച ലോകത്തിനു ശാന്തിയുടെയും സമാധാനത്തിന്റെയും മന്ത്രങ്ങൾ പകർന്നു നൽകിയവൻ. അതിനുമപ്പുറം സിദ്ധാർത്ഥന്റെ ജീവിതമോ? ആ ജീവിതത്തിന്റെ നേർകാഴ്ചയാണ് “ബുദ്ധനും ഞാനും “എന്ന രാജേന്ദ്രൻ ഏടത്തുകരയുടെ പുസ്തകം. പിറവിയിലേ അമ്മ മരിച്ചവനെ ഈറ്റില്ലത്തിൽ നിന്നും മകനായി ഏറ്റു വാങ്ങിയ സ്വന്തം മകന്റെ മുലപ്പാൽ പകുത്തു നൽകി അമ്മയേക്കാൾ സ്നേഹിച്ച പോറ്റമ്മ, ജീവനേക്കാൾ രാജ്യത്തെക്കാൾ തന്റെ വംശത്തിന്റെ കുലദീപമായി കണ്ടു മകനെ സ്നേഹിച്ച മഹാരാജാവ് ചേട്ടനപ്പുറം ലോകമില്ലാത്ത സഹോദരൻ ഇതായിരുന്നു സിദ്ധാർഥൻ. ചെറുതിലെ മറ്റാരെക്കാളും സഹാനുഭൂതിയും ദയയും ഉണ്ടായിരുന്നവൻ. പതിമൂന്ന്…
എല്ലാ സ്വാതന്ത്ര്യദിനത്തിനും, റിപ്പബ്ലിക്ദിനത്തിലും റോജയും ബോർഡറും ഒക്കെ സംപ്രേഷണം ചെയ്തു ഞങ്ങളെ കരയിപ്പിച്ചിരുന്ന ദൂരദർശൻ ബാല്യത്തിലേ പട്ടാളക്കാരോട് സ്നേഹം മനസ്സിൽ അരക്കിട്ടുറപ്പിച്ചു. നായർസാബും, പിൻഗാമിയിലെ മോഹൻലാലും ഗാർധാറിലെ സണ്ണി ഡിയോളും ഒക്കെ അതിനു കൂട്ടായി ഇന്നും എനിയ്ക്കേറെ ഇഷ്ടമുള്ളതും ഒരുപാടു തവണ കേൾക്കുന്നതും “ഘർ വാപസ് ആവൂഗ “, “തൂ ചലൂം”എന്ന ബോർഡർ ഫിലിലെ പാട്ടുകളാണ്. ആമുഖങ്ങൾ ഒന്നുമില്ലാതെ പറയാം ഓരോ ഇന്ത്യക്കാരനും ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം അതാണ് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ “ഇന്ത്യൻ റെയിൻബോ “. ‘സ്‌നോലോട്ടസ്. എന്ന 2025ലെ ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകത്തിന്റെ രചയിതാവിന്റേതാണ് ഇതും. സാമൂഹ്യമാധ്യമങ്ങളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ നല്ല പുസ്തകം. എഴുത്തുകാരി ജോലി ചെയ്ത ഇന്ത്യയിലെ വടക്കു മുതൽ തെക്കു വരെയുള്ള വിവിധ പട്ടാള രജിമെന്റുകൾ, അവയുടെ പുതിയതും പഴയതുമായ കഥകൾ അവിടുത്തെ ജനജീവിതം, സംസ്ക്കാരം, അതിന്റെ നേർകാഴ്ചയാണ് ഈ കഥ.…
ഓരോ വർഷവും ഓരോ ഓർമകളാണ്. നിറമുള്ള, നരച്ച, ഇരുണ്ട. അങ്ങനെ പല തരത്തിലെ ഓർമ്മകൾ. മനഃപൂർവം മറവിയിൽ ആഴ്ത്തി കളഞ്ഞ നിമിഷങ്ങൾ, തിരികെ ചെന്നു തിരുത്താൻ കഴിയാതെ പോയ നിമിഷങ്ങൾ, ജീവിതത്തിൽ ഇനി കിട്ടാത്ത സന്തോഷങ്ങൾ.. അങ്ങനെ അങ്ങനെ. ഇരുട്ടിന്റെ കൂട്ടായി തണുപ്പിന്റെ കമ്പളം പുതച്ച നിശബ്ദ കാലടികളാൽ നടന്നടുത്തു, പ്രിയപ്പെട്ടവരെ തിരികെ അയക്കാത്ത യാത്ര കൊണ്ടു പോയ നിമിഷങ്ങൾ. കടന്നു പോയ ഓരോ നിമിഷവും ഒരു പുതിയ തിരിച്ചറിവുകൾ തന്ന, പല പൊയ്മുഖങ്ങളും തിരിച്ചറിഞ്ഞ നാളുകൾ. പുതിയൊരു വർഷത്തിലേയ്ക്ക് കടക്കുമ്പോൾ പതിയെ പിന്തിരിഞ്ഞു പോകുന്ന മുൻ വർഷം. അളവറിഞ്ഞു സ്നേഹിക്കാൻ ഒരു ദിവസത്തിന്റെ കുറച്ചു നിമിഷങ്ങൾ നമുക്കായി മാറ്റി വയ്ക്കാൻ പുതു വർഷത്തിൽ ആഗ്രഹിച്ചു നോക്കാം…
കെ വി മോഹൻ കുമാറിന്റെ ” ഉല” പറയാതെപോയ അല്ലെങ്കിൽ മനപൂർവം മറയ്ക്കപ്പെട്ട കേരളത്തിന്റെ ചരിത്രകാലങ്ങളിലേയ്ക്കുള്ള സഞ്ചാരമാണ്. വായന തുടങ്ങിയപ്പോൾ ആദ്യം രസംകൊല്ലിയായി എനിക്ക് തോന്നിയത് ഇതിലെ ഭാഷയാണെങ്കിൽ താളുകൾ മറിഞ്ഞപ്പോൾ അതിലേയ്ക്ക് മനസ്സിനെ കൊരുത്തിട്ടതും അതെ ഭാഷയായിരുന്നു. ഓരോ താളിലും രക്തച്ചൊരിച്ചിലിന്റെ നിലവിളിയുടെ അകംനിറഞ്ഞ വാക്കുകൾ. കേരളമെന്നത് പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ച കഥ പുകമറയാണെന്നും, ബ്രാഹ്മണഅധിനിവേശത്തിന്റെ ഇരുണ്ട നാളിനെ ഭക്തിയുടെ വെളിച്ചത്തിൽ കുളിപ്പിച്ച മിത്താണെന്നും വ്യക്തമാക്കുന്ന എഴുത്തുകൾ. തെക്കും വടക്കുമായി വ്യാപിച്ചിരുന്ന ബുദ്ധ ജൈന മത ചിന്തകളെ മനുഷ്യരെ ആലയങ്ങളെ തുടച്ചു നീക്കി ചരിത്രവും കൃതികളും മൂർത്തീകളെയും വരെ പൂണൂലിൽ കോർത്ത കഥകൾ. ചാതുർവർണ്യമോ തീണ്ടലോ ഒന്നും ബുദ്ധ മതത്തിന്റെ അന്തസത്തയിൽ ഇല്ലായിരുന്നു തുല്യരായി കണ്ടു സമാധാനത്തിന്റെ പാതയിൽ ചലിച്ചവർ. നിലനില്പിനായി പൊരുതിയിട്ടും തോറ്റു പോയവർ. ബുദ്ധന്റെ സബോതിയുടെ ഭിക്ഷുക്കളുടെ പല പല തായ് വഴികളുടെ വേരും ആഴവും കണ്മുന്നിൽ തുറക്കുന്ന എഴുത്ത്. സന്യാസവും പ്രണയവും പ്രതികാരവും ആത്മീയവും ഉടലിന്റെ…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -X ആശുപത്രിയിലെ പത്തു ദിനങ്ങളിലെ അവസാന ഭാഗമാണ്. അന്ന് ഡിസ്ചാർജ് ആയിട്ടും ഡോക്ടർ രാവിലെ 7.50നു വന്നു. കൂടെ കുറെ ഡോക്ടർമാർ ഉണ്ടായിരുന്നു. കേസ്ഷീറ്റും ഡിസ്ചാർജ് സമ്മറിയും ഒക്കെ വായിച്ചു നോക്കി സ്പൂൺ ഇട്ടു തന്നെ നാവു താഴ്ത്തി തൊണ്ട നോക്കി. ഇൻഫെക്ഷൻ ആകരുത്, റസ്റ്റ് എടുക്കണം, ഭാരം എടുക്കരുത് എന്നൊക്കെ പറഞ്ഞു. ചെക്കപ്പ് ദിവസം വരണം, അടുത്ത ചെക്കപ്പ് വരെ പാരസെറ്റമോളും ബികോംപ്ലക്സ് ഗുളികയും കഴിക്കാൻ എഴുതി, കൂടെ ഒരു മൗത്തുവാഷും. ,തണുപ്പ് അടിക്കരുത് ചെവിയിൽ കാറ്റു കയറരുത് എന്നൊക്കെ നിർദേശവും തന്നു. അന്നൊരു അത്ഭുതം നടന്നു. 13മത്തെ ദിവസം, ഞാൻ കൺസൽട്ട് ചെയ്ത ഡോക്ടർ കൂടി അവരോടൊപ്പം വന്നു. ഒന്നും മിണ്ടിയില്ല. തല കറക്കം ഉണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ വലതു ഭാഗത്തെ ചെവിയുടെ സൈഡിൽ നിന്നും തലയുടെ ഭാഗത്തേക്ക് ഒരു പെരുപ്പും ഒപ്പം കൂടെ തലകറക്കവും. അതുകൊണ്ട്…
ആമുഖങ്ങൾ ഒന്നും ആവശ്യമില്ല എന്നു തോന്നുന്ന ഒരു കൃതിയിലേയ്ക്കാണ് എന്റെ വായനയുടെ ഇന്നത്തെ എഴുത്ത്. ഇ. സന്തോഷ് കുമാറിന്റെ “തപോമയിയുടെ അച്ഛൻ ” അടുത്താണ് വായിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കഥകൾ മുൻപ് വായിച്ചിട്ടുണ്ട്. എഴുത്തിന്റെ ശൈലി ആഖ്യാനരീതി ഒക്കെ വ്യത്യസ്തമായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ” ജ്ഞാനഭാരം “എന്ന നോവലിന്റെ വായന അനുഭവം ഞാൻ എഴുതിയിരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരുന്നു ഈ നോവൽ. ഇത് തപോമയിയുടെയും അച്ഛന്റെയും മാത്രം കഥയല്ല ഗുപ്തമായ സംസ്‍കാരങ്ങളുടെ, ലിപികളുടെ, ഇഷ്ടങ്ങളുടെ, നഷ്ടങ്ങളുടെ കഥയാണ്. അതിലുപരി അഭയാർഥി സമൂഹത്തിന്റെ കഥയാണ്. യുദ്ധങ്ങൾ, കലാപങ്ങൾ, മതങ്ങൾ അങ്ങിനെ ഒരു നൂറു കാരണങ്ങളുടെ പേരിൽ ജനിച്ച നാടുകളിലെയോ, പലായാന വഴികളിലെ നാടുകളിലോ, എത്തിച്ചേരുന്ന നാടുകളിലെയോ രേഖകളിൽ പേരില്ലാത്തവർ, ജീവിച്ചിരിക്കുമ്പോൾ ഭൂമിയിൽ നിന്നും തുടച്ചു മാറ്റപ്പെട്ടവർ… ഒരു മനുഷ്യനിലൂടെ പലരുടെ കഥകൾ പറയുന്ന കൃതി. പലായനവും പ്രണയവും സൗഹൃദവും…
ഡിസി ബുക്സ് പുസ്തകം ഇറക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ വായിക്കണം എന്നു കരുതിയ കൃതിയാണ് ബെന്യാമിന്റെ “മൾബെറി, എന്നോട് നിന്റെ സോർബയെ കുറിച്ചു പറയൂ “എന്നത്. അതിനു മുന്നേ പുതിയ ആഖ്യാന രീതിയിൽ ഇറങ്ങിയ തരകന്റെ ഗ്രന്ഥവരി വായിച്ചിരുന്നു. എന്റെ വായനാ അഭിരുചിയുമായി അതു പൊരുത്തപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഇതിന്റെ അവതരണം അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. അങ്ങനെ കൈയിൽ കിട്ടി, ഒന്ന് രണ്ടു പേജുകൾ കഴിഞ്ഞപ്പോൾ തോന്നി, ഇത് മനസ്സിലാക്കാൻ ആദ്യം സോർബയെ അറിയണം, അതിന്റെ സ്രഷ്ടാവായ നിക്കോസ് കസാന്റ്സാക്കിസിനെ (ഗ്രീക്ക് പദം പലരീതിയിൽ എഴുതാം വായിക്കാം )കുറിച്ചും ഗ്രീക്കിന്റെ കുറച്ചു ചരിത്രവും അറിയണമെന്ന്. ബുക്ക് പതിയെ മാറ്റി വച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു ഒരു വിധം അതൊക്കെ മനസ്സിലാക്കി. രണ്ടു കാലഘട്ടത്തിലെ കഥകൾ ഒന്നിടവിട്ട പേജുകളിൽ, അതായിരുന്നു ഈ ബുക്കിന്റെ അവതരണ രീതി. പരസ്പര ബന്ധമില്ലെങ്കിലും തുടർച്ച ഉള്ളതിനാൽ നമുക്ക് മനസ്സിലാകാതെ ഇരിക്കില്ല. ഓരോ ഏടും. സാന്റസാകിനെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന ഷെല്ലിയെന്ന…
