ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -II സി. ടി സ്കാൻ സാധാരണ പോലെയാണ് എന്നാണ് ഞാൻ കരുതിയത്. എഴുതിയ ഡോക്ടറോ രജിസ്റ്റർ ചെയ്യുന്ന കൗണ്ടറിൽ നിന്നോ വേറെ ഒന്നും പറഞ്ഞിരുന്നില്ല. അങ്ങനെ രാവിലെ കൂടെ ഒരാൾ വേണമെന്ന് പറഞ്ഞത് കൊണ്ടു അച്ഛനെയും കൂട്ടി, മോനെ അവന്റെ അച്ഛനെ ഏല്പിച്ചു എത്തി. ആറ്റുകാൽ പൊങ്കാല ദിവസം ആയതുകൊണ്ട് റോഡിൽ തിരക്കും എങ്ങനെയെങ്കിലും ഒരു ഊബർ ഓട്ടോയിൽ കയറി 7.30നു എത്തി. ക്യുവിൽ കയറി ബ്ലഡ് ടെസ്റ്റ് റിപ്പോർട്ട് നോക്കി ക്യാഷ് അടച്ചു. ഇനി കാത്തിരിപ്പു. കറക്റ്റ് 9 ആയപ്പോൾ പേര് വിളിച്ചു. അകത്ത് കയറി മാല, കമ്മൽ, വള, ഹെയർ ക്ലിപ്പ് ഒക്കെ മാറ്റാൻ പറഞ്ഞു. ഇതൊക്കെ ഊരി വയ്ച്ചിട്ടു വന്നൊണ്ട് അതു പ്രശ്നം ഇല്ല. നേരെ റൂമിൽ എത്തി ബെഡിൽ കിടന്നു ആദ്യം നോർമൽ ചെയ്യും, പിന്നെ മരുന്ന് ഇൻജെക്ട് ചെയ്തു ഒരു തവണ…
Author: Baahus
ഭാഗം – I (തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചുള്ള ചർച്ചകൾ ആണല്ലോ ഇപ്പോൾ. കുറച്ചു നാൾ അവിടെ അഡ്മിറ്റ് ആകേണ്ടി വന്നു. അതു കുറച്ചു ഭാഗങ്ങളായി എഴുതാം എന്നു കരുതി. ഞാൻ കണ്ട, അനുഭവിച്ച ഹോസ്പിറ്റൽ അനുഭവങ്ങൾ ) കഴിഞ്ഞു പോയ പത്തു ദിവസത്തെ ആശുപത്രിവാസത്തിന്റെ കഥയാണ് ഇത്. അനുവാദമില്ലാതെ തൊണ്ടയിൽ കുടിയേറി വളരെ പെട്ടെന്ന് തൊണ്ടയും അനുബന്ധ ഭാഗങ്ങളും കീഴടക്കി ടോൺസിലിലൂടെ പുറത്തെത്തിയ ഒരു ഇത്തിൾക്കണ്ണി, അതിനെ ഒഴിവാക്കാൻ ഉള്ള യാത്ര. കഴിഞ്ഞ അഞ്ചു മാസമായി നിരന്തരം ആശുപത്രി കയറിയിറങ്ങി. ഒടുവിൽ അതിനെയങ്ങു ഓപ്പറേഷൻ ചെയ്തു ഒഴിവാക്കാൻ തീയതി കുറിച്ചു കിട്ടി. പ്രശ്നം ഉള്ള ആളെയും ആ ടോൺസിലിനെയും കൂടി എടുത്തു മാറ്റാൻ ആണു പ്ലാൻ. പുള്ളിയെകൊണ്ട് വലിയ ശല്യമൊന്നുമില്ല, രാത്രിയായാൽ ശബ്ദം തീരെയില്ല. ഉറങ്ങുമ്പോൾ ശബ്ദം എന്തിനു എന്ന ചോദ്യം ന്യായമാണ്! രാവിലെ ഒരു ഏഴുമണി ആകുമ്പോൾ ശബ്ദം തിരികെ വരും. ഇടയ്ക്ക് ചെവി അടപ്പും. ഉറക്കെ സൗണ്ട്…
യാത്രകൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ് അതെത്ര ചെറിയ ദൂരമാണെങ്കിലും ആ ഇഷ്ടമെന്നും യാത്രാ വിവരണങ്ങളോടുമുണ്ട്. ലേബർ ഇന്ത്യ ഞാൻ വാങ്ങിയിരുന്നത് തന്നെ ആദ്യത്തെ പേജിലെ സഞ്ചാരം വായിക്കാൻ വേണ്ടി ആയിരുന്നു. എസ്. കെ. പൊറ്റക്കാടിന്റെ ഒട്ടുമിക്ക സഞ്ചാര കൃതികളും തേടി പിടിച്ചു വായിച്ചിരുന്നു. അറിയാത്ത നാടും നാട്ടുകാരും ഭാഷയും സംസ്ക്കാരവും ഭക്ഷണവും ചരിത്രവും വാക്കുകളിലൂടെ മസ്തിഷ്കത്തിൽ ആ നാടിന്റെ ചിത്രം വരച്ചിടുന്ന പുസ്തകങ്ങൾ. ഈയടുത്തു ഞാൻ വായിച്ച മനോഹരമായ ഒരു പുസ്തകമാണ് “സ്‌നോലോട്ടസ് “, അടുത്തിടെ പബ്ലിഷ് ചെയ്ത നല്ല പുസ്തകം. സോഷ്യൽ മീഡിയ മിക്കവാറുമുള്ള പുതിയ പുസ്തകങ്ങളെ ആഘോഷമാക്കി തീർക്കാറുണ്ട് എന്നാൽ ഇതിനു വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. “മഞ്ഞിൽ പതിഞ്ഞു പോയ പാദമുദ്രകളെ തേടി ഒരുവളുടെ തനിച്ചുള്ള യാത്രയാണിത്. എന്തൊക്കെയാണവൾക്ക് കൂട്ട് പോകുന്നത്? നേരിപ്പോടു പോലെ കത്തുന്ന ഒരോർമ്മ, പ്രാർത്ഥന പോലെയൊരു പ്രണയം, ദിശ കാട്ടാനായി ബോധിസത്തിന്റെ നക്ഷത്രം, അടക്കിയ നിലവിളി… ഉള്ളിൽ പതിഞ്ഞതിനു എന്തൊരു വിലയാണ് മനുഷ്യർക്ക് നൽകേണ്ടി…
മഴയിൽ നനയുന്ന ബാല്യങ്ങളെ കാണുമ്പോൾ എന്റെ മനസ്സിൽ ചേട്ടന്റെ കൈയ്യിലെ വാഴയില കുടകീഴിലൊതുങ്ങി നനയാതെ പുസ്തകങ്ങളെ മാറോടോതുക്കി നടക്കുന്ന ഒരു പെറ്റിക്കോട്ടുകാരിയുടെയും കരുതലിന്റെ കണ്ണുകളുള്ള ഒരു ചെറിയ ആൺകുട്ടിയുടെയും ചിത്രമൊരു പെയിന്റിംഗ് പോലെ തെളിഞ്ഞു വരും. ഒരഞ്ചാം ക്ലാസുകാരിയ്ക്കു മഴയുള്ള പിടി ദിവസം വായിക്കാൻ സ്കൂൾ ലൈബ്രറിയിൽ നിന്നും സാർ വീട്ടിൽ കൊടുത്ത വിട്ട ചുളുങ്ങിയ നിറംമങ്ങിയ ഒരു പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രം, ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷവും മിഴിവോടെ മനസ്സിലതുണ്ട്. എത്രയോ കാലം മുൻപ് മുട്ടത്തുവർക്കി എന്ന അതുല്യസാഹിത്യകാരന്റെ തൂലികയിൽ പിറന്ന രണ്ടു കുരുന്നു കഥാപാത്രങ്ങൾ ബേബിയും ലില്ലിയും. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഏങ്ങലോടെ വായിച്ചു തീർത്ത കുഞ്ഞു കഥ പിന്നീടൊരിക്കലും ഞാനതു വായിച്ചിട്ടേയില്ല. ചില മനുഷ്യരും കഥകളും അങ്ങനാണ് എത്രകാലം കഴിഞ്ഞാലും മനസ്സിനെ ഓർമ്മകൾ കൊണ്ടു പോലും നീറ്റി കളയും. അന്നത്തെ പത്തു വയസുകാരിയെ വല്ലാതെ കരയിച്ച കുഞ്ഞുങ്ങൾ. ജീവനുതുല്യം സ്നേഹിക്കുന്ന പെങ്ങളെ…
“One lie is enough to question all the truth” വളരെ ചെറിയ പുസ്തകം, പരസ്പരം ബന്ധമുണ്ടെങ്കിലും വളരെ വ്യത്യാസം പുലർത്തുന്ന പതിനൊന്നു കഥകൾ, അതാണ് “ഇസ്നേഹം”. അഞ്ചൽ താജ് എന്ന യുവ എഴുത്തുകാരന്റെ വളരെ ചെറിയ പുസ്തകം. സ്നേഹത്തിന്റെ ബന്ധങ്ങളുടെ പതിനൊന്നു ഭാഷ്യങ്ങൾ. രചയിതാവിന്റെ ഡൽഹി ജീവിതം, അവിടത്തെ വഴികൾ, കാഴ്ചകൾ, ഭക്ഷണം, ട്രെയിൻ യാത്രകൾ, ഒപ്പം നാടിന്റെ കഥയും ഒക്കെ ഇഴ ചേർന്ന് പോകുന്നതാണ് ഈ ചെറിയ പുസ്തകം. ഓരോ കഥകൾക്കും പേരുണ്ട്, അതിനൊപ്പം പ്രണയത്തിന്റേതോ സൗഹൃദത്തിന്റേതോ ജീവിതവുമായി ബന്ധപെടുന്ന പ്രശസ്തരുടെ ഉദ്ധരണികളും കഥാകാരന്റെ ചെറു വരികളുമുണ്ട്. അതിലെ പലതും സോഷ്യൽ മീഡിയ ഏറ്റെടുത്തതുകൊണ്ട് വളരെ ചെറിയ കാലയളവിൽ ഇതൊരു ബെസ്റ്റ് സെല്ലർ ആയി തീർന്നിട്ടുണ്ട്. അങ്ങനെ ചെറു കുറിപ്പുകൾ വായിച്ചു പോയ ഒരാൾക്ക് ഇത് വായിക്കാൻ ഉള്ള അതിയായ ആഗ്രഹമുണ്ടാകും. അതു തന്നെയാണ്…
പ്രസിദ്ധീകരിച്ചു കുറച്ചു നാളെ ആയുള്ളുവെങ്കിലും ഒരുപാട് റിവ്യൂവും സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാടു ആഘോഷിക്കപ്പെട്ടതുമായ ഒരു നോവലും, മൂല്യങ്ങളും ലക്ഷ്യങ്ങളും നന്മയും നഷ്ടപെടുന്ന തലമുറ വളർന്നു വരുന്നു സമൂഹത്തിൽ വായന ഇഷ്ടപെടുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ ഒരു കുഞ്ഞു സമ്മാനപൊതി പോലൊരു പുസ്തകത്തിന്റെയും ആസ്വാദന കുറിപ്പുമാണ് ഇന്നെന്റെ എഴുത്തിൽ. “സൂസന്നയുടെ ഗ്രന്ഥപ്പുര ” സാഹിത്യ നിരൂപകൻ അജയ് പി മാങ്ങാടിന്റെ ആദ്യ നോവൽ. നിരൂപകന്റെ നോവൽ, അതായിരുന്നു വായിക്കാൻ ഉള്ള കാരണവും. പേരുപോലെ തന്നെ കഥാപാത്രങ്ങളല്ല പകരം എഴുത്തുകാരും പുസ്തകങ്ങളുമാണ് പ്രധാനികൾ. നീലകണ്ഠൻ പരമാരയുടെ വെളിച്ചം കാണാതെ പോയ അവസാന അപ്പൂർണ്ണ നോവൽ തേടി പോകുന്ന അലിയിലൂടെയും അഭിയിലൂടെയും കഥ തുടങ്ങുന്നു. പിന്നെ ആ കഥഗതിയിൽ സൂസന്നയും അവളുടെ ജീവിതവും, ചന്ദ്രനും ഫാത്തിമയും മുരളിയും പരമാരയുടെ ജീവിതവും കൂട്ടുകാരും…
വളരെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിലെ കാലഘട്ടത്തിലെ അതിലേറെ വ്യത്യാസം പുലർത്തുന്ന ശൈലിയിൽ എഴുതിയ രണ്ടു പുസ്തകങ്ങളാണ് ഇന്നന്റെ പുസത്കാസ്വാദനത്തിൽ. ” മരണവംശം” പി വി ഷാജികുമാറിന്റെ കൃതി. പുസ്തകം കൈയിൽ കിട്ടി ഒന്ന് രണ്ടു താളുകൾ വായിച്ചു അടച്ചു വയ്ച്ചു. എന്റെ വായന അഭിരുചികളോട് ഒട്ടും ചേരുന്ന ഒന്നായി ആദ്യം തോന്നിയില്ല, ഒപ്പം പഴയ വടക്കൻ മലബാറി ഭാഷയിൽ ആയിരുന്നു എഴുത്ത്. അതു നന്നായി ഉൾകൊള്ളാൻ ആദ്യ വായനയിൽ കഴിഞ്ഞില്ല എന്നതും എനിക്ക് അത്ര രസം തന്നില്ല. കുറച്ചു ദിവസം കഴിഞ്ഞൊരു വിരസമായ പകലിൽ കടുംപച്ച കാടിന്റെ പശ്ചാത്തലത്തിൽ തോക്കുകൾക്ക് നടുവിൽ ചോരയുടെ നനവുള്ള ഇടവഴി ചിത്രമുള്ള പുറം ചട്ടയുള്ള പുസ്തകത്തിലേക്ക് കൈകൾ നീണ്ടു. താളുകൾ മറിയുംതോറും ഭാഷയുടെ അതിർവരമ്പുകൾ മടുപ്പിന്റെ കെട്ടുപിണഞ്ഞ ചിന്തകളെ അകറ്റി. മനസ്സ് അക്ഷരങ്ങളിലൂടെ ഏർക്കാനായിലേയ്ക്ക് പോയി. തലമുറകളിലേയ്ക്ക് പകയുടെ വിത്തുകൾ പകരുന്ന കുടിലതകൾ നെയ്യുന്ന പണക്കാരനായ രാഷ്ട്രീയ കോമരവും കാടിനോടും ജന്തുക്കളോടും പടവെട്ടി മുന്നേറി കരളുറപ്പു നേടിയവരായിട്ടും…
“ബുധിനി ” സാറാജോസഫ് എഴുതിയ കൃതി. വായനയുടെ ലോകത്തേയ്ക്കു ഒരു മടക്കമുണ്ടെങ്കിൽ വായിക്കാൻ അത്രമേൽ ആഗ്രഹത്തോടെ കുറെ നാളായി മനസ്സിൽ കോറിയിട്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒന്നാമത്തേത്. ഒരു പത്രവാർത്തയാണ് അടിസ്ഥാനമെന്നും യഥാർത്ഥ ബുധിനിയുടെ ജീവിതമല്ല എന്നുമൊക്കെ പറഞ്ഞു വയ്ക്കാമെങ്കിലും ഇത് വികസനങ്ങളുടെ പേരിൽ സ്വന്തം സത്ത ഇല്ലാതാകുന്ന അന്നിന്റേയും ഇന്നിന്റേയും കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ കഥയാണ്. വികസനവും നിർമ്മാണങ്ങളും രാഷ്ട്ര സാമൂഹിക പുരോഗതിയ്ക്കു ആവശ്യമാണ് പക്ഷെ നൂറ്റാണ്ടുകൾ പിന്നിട്ടു രാജ്യം മുന്നിലേക്ക് കുതിയ്ക്കുമ്പോഴും കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിൽ നാമിന്നും പിന്നിലാണ്. പൂർവികർ ജീവിച്ച മണ്ണിൽ നിന്നും രാജ്യ പുരോഗതിക്കായി കുടിയിറക്കപ്പെടുമ്പോൾ കുറഞ്ഞത് അവനൊരു നല്ല വീടെങ്കിലും അർഹിക്കുന്നുണ്ട്. ആദ്യകാല വികസനങ്ങൾ മുതൽ ഇന്നു വരെ ജനങ്ങളുടെ എതിർപ്പിന്റെ പ്രധാന കാരണം പുനരധിവാസ പ്രശ്നമാണ്. ഒട്ടുമിക്ക മതങ്ങളും ജാതികളും പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു. സാന്താൾ വിഭാഗക്കാർ അതിനൊപ്പം മരിച്ചു പോയവരെയും അവരുടെ ജീവിതത്തിനൊപ്പം ചേർത്ത് വച്ചിരുന്നു. മരങ്ങളിൽ, ജലത്തിൽ, കാട്ടിൽ, വീടുകളിൽ അവർ അനുഗ്രഹം ചൊരിയുന്നവരായി…
“THOSE WHO LIVE BY THE SEA CAN HARDLY FORM A SINGLE THOUGHT OF WHICH THE SEA WOULD NOT BE PART” (Hermann Broch) കേരളമെന്നത് കടലിന്റെ നാടായിട്ടും കടലിന്റേയും കടലോര ജീവിതങ്ങളുടെയും കഥകൾ മലയോര ജീവിത കഥകൾ പോലെ സാഹിത്യത്തിൽ അധികമില്ല.ചെമ്മീൻ എന്ന കൃതി പേരു പോലെയല്ല കടലിന്റെ കഥയെക്കാളേറെ പ്രണയകഥയാണ് പറഞ്ഞത്.എന്നാൽ വളരെ ആഴത്തിൽ കടലിന്റേയും കടലോര ജീവിതത്തിന്റെയും കഥ പറയുന്ന കൃതിയാണ് സോമൻ കടലൂരിന്റെ “പുള്ളിയൻ”. പുള്ളിയൻ എന്നത് ശരീരത്തിൽ പുള്ളിയുള്ള വാലിലെ വിഷമുള്ളു കൊണ്ടു തന്നെ ആക്രമിക്കുന്നവനെ വേദനയുടെ പരക്കോടിയിൽ എത്തിച്ചു ജീവനെടുക്കുന്ന കടലിൽ മദിച്ചു വാഴുന്ന പുള്ളിയൻ തിരച്ചിയെ വേട്ടയാടുന്ന കഥയാണ് (തെരണ്ടി ). കടലിനെ, മീൻ പിടുത്തത്തെ, മീൻ പിടിത്തക്കാരുടെ ജീവിതത്തെ, അവരുടെ വായ്മൊഴികളെ, മിത്തുകളെ…
ഇന്നത്തെ എഴുത്തു തികച്ചും വ്യത്യസ്തമായ രണ്ടു പുസ്തകങ്ങളെ കുറിച്ചാണ്. ഒന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ഭർത്താവിനെ അന്വേഷിച്ചു മധുരയുടെ തെരുവിലൂടെ അലഞ്ഞ കണ്ണകിയുടെ കഥയാണ്, മറ്റൊന്ന് പ്രണയിച്ച പുരുഷനെ തേടി അവന്റെ ജീവനെ ഉദരത്തിൽ താങ്ങി ഇസ്‌താംബൂൾ കലാപഭൂമിയിലേയ്ക്ക് വരുന്ന സീതയെന്ന ഇന്ത്യൻ പെണ്ണിന്റെ കഥയാണ്. കാലവും ദേശവും ഭാഷയും എഴുത്തും ഭേദങ്ങൾ തീർക്കുന്ന രണ്ടെഴുത്തുകൾ പക്ഷെ, പെണ്ണിന്റെ വിശ്വാസത്തിന്റെ പ്രണയത്തിന്റെ സ്നേഹത്തിന്റെ സഹനത്തിന്റെ പ്രതീക്ഷയുടെ അക്ഷരങ്ങൾ അവയെ ചേർത്തു നിർത്തുന്നു. കണ്ണകീ ചരിതം നമുക്കെല്ലാം ഒരുപോലെ അറിവുള്ള കഥയാണ്. ഇളംങ്കോവടികളുടെ “ചിലപ്പതികാരo”കൃതിയെക്കാൾ തോറ്റം പാട്ടു കഥകളിലൂടെ മനസ്സിൽ പതിഞ്ഞ വേദനയും കണ്ണീരും പ്രതികാരത്തിലുറഞ്ഞു പോയ പെണ്ണിന്റെ കഥ. കേരളത്തിന്റെ തെക്കുഭാഗത്തെ ഒട്ടുമിക്ക ദേവി ക്ഷേത്രങ്ങളിലും ക്ഷേത്ര ചരിത്രത്തോടൊപ്പം തോറ്റം പാട്ടിൽ കണ്ണകി ചരിതവും പാടാറുണ്ട്. ഭർത്താവിനു നേരിട്ട അന്യായത്തിൽ മധുരാപുരി വെണ്ണീറാക്കിയതിനുശേഷം കണ്ണകി ഓരോ പ്രദേശത്തു എത്തുകയും അവിടുത്തെ ജനങ്ങൾ ഭക്ഷണം നൽകുകയും പിന്നീട് അവിടത്തെ ദേവിയായി മാറിയതുമാണ് മിക്കയിടത്തേയും തോറ്റം…
