പ്രസിദ്ധീകരിച്ചു കുറച്ചു നാളെ ആയുള്ളുവെങ്കിലും ഒരുപാട് റിവ്യൂവും സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാടു ആഘോഷിക്കപ്പെട്ടതുമായ ഒരു നോവലും, മൂല്യങ്ങളും ലക്ഷ്യങ്ങളും നന്മയും നഷ്ടപെടുന്ന തലമുറ വളർന്നു വരുന്നു സമൂഹത്തിൽ വായന ഇഷ്ടപെടുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ ഒരു കുഞ്ഞു സമ്മാനപൊതി പോലൊരു പുസ്തകത്തിന്റെയും ആസ്വാദന കുറിപ്പുമാണ് ഇന്നെന്റെ എഴുത്തിൽ.
“സൂസന്നയുടെ ഗ്രന്ഥപ്പുര ” സാഹിത്യ നിരൂപകൻ അജയ് പി മാങ്ങാടിന്റെ ആദ്യ നോവൽ. നിരൂപകന്റെ നോവൽ, അതായിരുന്നു വായിക്കാൻ ഉള്ള കാരണവും. പേരുപോലെ തന്നെ കഥാപാത്രങ്ങളല്ല പകരം എഴുത്തുകാരും പുസ്തകങ്ങളുമാണ് പ്രധാനികൾ. നീലകണ്ഠൻ പരമാരയുടെ വെളിച്ചം കാണാതെ പോയ അവസാന അപ്പൂർണ്ണ നോവൽ തേടി പോകുന്ന അലിയിലൂടെയും അഭിയിലൂടെയും കഥ തുടങ്ങുന്നു. പിന്നെ ആ കഥഗതിയിൽ സൂസന്നയും അവളുടെ ജീവിതവും, ചന്ദ്രനും ഫാത്തിമയും മുരളിയും പരമാരയുടെ ജീവിതവും കൂട്ടുകാരും അമുദയും ഒക്കെ കഥാപാത്രങ്ങളാകുന്നു. എങ്കിൽ പോലും ഇതവരുടെയാരുടെയും കഥയല്ല. മറിച്ചു വിശ്വവിഖ്യാത എഴുത്തുകാരുടെയും അവരുടെ പുസ്തകങ്ങളുടെയും അർഹിച്ച അംഗീകാരം കിട്ടാതെ പോയ എഴുത്തുകാരുടെയും അവരുടെ ചില കൃതികളുടെയും കഥയാണ്. അതിൽ പ്രണയകൃതികളും വിശ്വകാവ്യവും വിവർത്തനവും നിരൂപണവും കുറ്റാന്വേഷ്ണവും കവിതയും അധികമാരും വായിക്കാത്ത ഓർക്കാത്ത വരികളുമുണ്ട്.
ആധുനികതയുടെ എഴുത്ത് ശൈലിയിൽ ആണു നോവലെങ്കിലും പല വിഷയങ്ങൾ പ്രതിപാദ്യങ്ങളായ അനേകം കൃതികളും എഴുത്തുകാരും നോവലിലെ തനതു കഥാപാത്രങ്ങളും ജീവിതവും അവരുടെ യാത്രയിലെ ഭൂപ്രകൃതിയും ഒക്കെയായി ഒരു കൂട്ടം വിഷയങ്ങൾ ആദ്യം മുതൽ അവസാനം വരെ ഒരു തുടർച്ചയും ഇഴച്ചിലുമില്ലാതെ പറഞ്ഞു പോകുന്നുണ്ട്. അതു തന്നെയാണ് ഈ പുസ്തകത്തിന്റെ മേന്മ. ഇത് വായിക്കുന്ന ഒരാൾക്ക് പല ശൈലിയിലെ ഒരു കൂട്ടം പുസ്തകങ്ങൾ വായിച്ച പോലെ ഒരു തോന്നൽ ഉണ്ടാകും. പേര് പോലെ ഒരു ഗ്രന്ഥപ്പുരയിൽ കയറി കുറച്ചു പുസ്തകങ്ങൾ മറിച്ചു ഇടയ്ക്ക് ഇടയ്ക്ക് വായിച്ചപോലെ….
” ഗോപ”, Dr k ശ്രീകുമാറിന്റെ ഒരു ബാലസാഹിത്യ കൃതി. വളരെ ചെറിയ എന്നാൽ വളരെ വലിയ തത്വങ്ങളും കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കുന്ന കൃതി. ബുദ്ധന്റെ സാരോപദേശങ്ങൾ അനുസരിച്ചു നന്മയെ ജീവിതത്തിൽ കൈ മുതലാക്കിയ പെൺകുട്ടിയുടെ കഥ. അച്ഛനമ്മമാരിൽ നിന്നും പകർന്നു കിട്ടിയ ബുദ്ധന്റെ അറിവുകൾ ജീവിതത്തിൽ നിറച്ച സഹജീവി സ്നേഹം നിറഞ്ഞു നിൽക്കുന്ന കൃതി…..



5 Comments
🙏🏼🥰
കമൻ്റ് മാറി ഇട്ടു പോയതാണ് മുകളിലത്തേത്. സൂസന്നയുടെ ഗ്രന്ഥപ്പുര വായിച്ചിട്ട് അഭിപ്രായം പറയാം-
Ok
ഇത്തരം എഴുത്തുകൾ വായനക്ക് പുസ്തകങ്ങൾ തിരയുമ്പോൾ ഒത്തിരി ഉപകരിക്കും.
👍👏
ആ അമ്മയേയും നാരങ്ങാ മിഠായിയും മനസ്സിൽ നിന്ന് മായുകില്ല- ഇതുപോലെ എത്രയോ മുഖങ്ങൾ അരുടെ ജീവിതം യാത്രക്കിടയിൽ കാണാറുണ്ട്- നന്നായെഴുതിയതിന് എൻെറ വക ഒരു മിഠായി🍬 👍