ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -IX രാത്രി സഹിക്കാൻ പറ്റാത്ത വേദന വന്നു. പാരസെറ്റമോളിലോ സപ്പോസിറ്റയിലോ അതു കുറഞ്ഞില്ല. വെള്ളം പോലും ഇറക്കാൻ വയ്യ. എങ്ങനെ രാവിലെ ആയി എന്നു ചോദിച്ചാൽ അറിയില്ല. രാത്രി ഡിഡിആർസി കൊടുത്ത സാമ്പിൾ റിസൾട്ട് രാവിലെ കിട്ടാൻ ഒരുപാടു തവണ വിളിച്ചു. ഒടുവിൽ രാവിലെ 7. 30നു ഫോണിൽ കിട്ടി. അതെ റിസൾട്ട് മെഡിക്കൽ കോളേജ് ലാബിൽ മൂന്ന് ദിവസം, കൾച്ചർ റിസൾട്ട് പ്രൈവറ്റ് ലാബിൽ മൂന്ന് ദിവസം, ഇവിടെ അഞ്ചു ദിവസം. മുറിവ് ഇൻഫെക്ഷൻ ആയോ എന്നറിയാൻ ആണു ഇത്. ഒരുപാടു ആൾക്കാരുടെ സാമ്പിൾ എടുക്കുന്നതാണ് ഒരു ദിവസം അതിലും പത്തോ ഇരുപതോ ഇരട്ടി ടെസ്റ്റുകൾ നടക്കുന്നു, അതാണ് താമസം എന്നു ന്യായീകരിക്കാൻ കഴിയും. പക്ഷെ, അത്യാവശ്യമുള്ളവ അതിന്റെ ആവശ്യത്തിന് കിട്ടണമല്ലോ. റിസൾട്ട് വന്നപ്പോൾ പഴുപ്പും മുറിവ് ഭാഗത്തു ബൾജിങ്ങും ഉണ്ട്. മുറിവ് നല്ല ആഴത്തിൽ ഉള്ളിൽ ഉണ്ട്.…
Author: Baahus
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -VIII ഓപ്പറേഷൻ കഴിഞ്ഞതിന്റെ അന്ന് രാത്രി സിസ്റ്റർ പറഞ്ഞിരുന്നു ഡോക്ടർമ്മാർ രാവിലെ തന്നെ പരിശോധനയ്ക്ക് വരുമെന്ന്. ഒരു ബക്കറ്റ് വെള്ളം കുഞ്ഞമ്മ ഒപ്പിച്ചു തന്നു. പല്ല് തേയ്ച്ചു. വായിൽ ബ്രഷ് തൊടാൻ പറ്റില്ല, വിരലിൽ പേസ്റ്റ് എടുത്തു തേയ്ച്ചു. കട്ട രക്തം മാത്രം വായിൽ ചുവയ്ക്കുന്നു. കുറച്ചു കട്ടൻ ചായയിൽ ബ്രെഡ് അലിയിച്ചു ഒന്ന് രണ്ടു സ്പൂൺ കഴിച്ചു വേദന. ചുറ്റുമുള്ളവർ ഒക്കെ ഫുഡ് കഴിക്കുന്നു, സംസാരം, ബഹളം. ആകെ പ്രാന്ത് ആയി. ആദ്യം പി. ജി ഡോക്ടർമാരും കുട്ടി ഡോക്ടർമാരും വന്നു സ്പൂൺ ഇട്ടു വായ പരിശോധിച്ച് മുറിവിന്റെ ഭാഗം കുമിള പോലെ നിൽക്കുന്നു എന്നു പറഞ്ഞു. സർജറി ചെയ്ത ഡോക്ടർ വന്നു നോക്കി കുഴപ്പമില്ല എന്നു പറഞ്ഞു. വേദന പറഞ്ഞപ്പോൾ ഒരു മൌത്ത് വാഷ് തന്നു ഇത് വായിൽ കൊണ്ടു കുറച്ചു സമയം…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -VII പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ കൊണ്ടു വന്നു ബെഡിൽ കിടത്തി നല്ല വേദന. അപ്പോഴേ മോനെ വീഡിയോ കാൾ വിളിച്ചു, കണ്ടു, മനസ്സിന് ആശ്വാസമായി. മിണ്ടാൻ പറ്റില്ല എങ്കിലും അവന്റെ മുഖം കണ്ടു. എനിക്ക് മുന്നേ ഓപ്പറേഷൻ കഴിഞ്ഞ കുട്ടി ഐസ്‌ക്രീം കഴിക്കുന്നു, അവനു വേദന ഇല്ലെന്ന്… അധികം അനസ്തീഷ്യ മെഡിസിന്റെ ഒപ്പം ഇൻജെക്ഷൻ ഒക്കെ എടുത്തു അതിന്റെയാണ്. എന്നോട് ഡോക്ടർ ഐസ്‌ക്രീം കഴിക്കാൻ പറഞ്ഞു. എനിക്ക് ടോൺസിലിൽ തണുപ്പ് തട്ടിയാൽ തൊണ്ട ആകെ പ്രശ്നം ആകുമായിരുന്നു. ഈ സിസ്റ്റ് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ രണ്ടു ടോൺസിൽ എടുക്കാമോന്നു ഞാൻ ഡോക്ടരോട് ചോദിച്ചു. പക്ഷെ പ്രശ്നമുള്ളത് എടുത്താൽ മതി എന്നു ഡോക്ടർ.. അതുകൊണ്ട് വലതു ടോൺസിൽ മാത്രം എടുത്തു. ഐസ്ക്രീം കഴിച്ചില്ലെങ്കിൽ ബ്ലീഡിങ് നിൽക്കില്ല എന്നു പറഞ്ഞു, അങ്ങനെ ഐസ്‌ക്രീം എത്തി. എത്രയോ വർഷങ്ങൾക്കു ശേഷമാണ് അത്രയും തണുത്ത…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -VI മെയ് 30നാണ് അഡ്മിറ്റ് ആയത്. അതിനും 4മാസം മുൻപ് ഡ്രഗ് അലർജി ടെസ്റ്റ് ചെയ്തിരുന്നു. ഇത്രയും വലിയ മെഡിക്കൽ കോളേജിൽ അതില്ല. പകരം പ്രൈവറ്റ് ഹോസ്പിറ്റലിൽ അല്ലെങ്കിൽ ലാബിൽ ചെയ്യണം. ആ റിപ്പോർട്ടിൽ അലർജി ഉള്ള ആന്റിബയോട്ടിക്, വേദനസംഹാരികൾ, അനസ്തീഷ്യ മരുന്ന് എല്ലാം ഉണ്ടായിരുന്നു. സർജറി കഴിഞ്ഞാൽ വേദന മാറാനും മുറിവ് ഉണങ്ങാനും സാധാരണ എഴുതുന്ന മരുന്നുകൾ അലർജി ഉണ്ടായിരുന്നു. പക്ഷെ വേറെ മെഡിസിനുകൾ തരാൻ പറ്റുമോ എന്നൊന്നും ഹോസ്പിറ്റലിൽ കിടന്ന ദിവസങ്ങൾ ടെസ്റ്റ് ചെയ്തില്ല. ശനിയാഴ്ച ജൂനിയർ ഡോക്ടർ വന്നു കുറച്ചു സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു സർജറിക്കു ആവശ്യമുള്ളത്. ഉച്ചയ്ക്ക് ഒരു 2.30 നാണ് തന്നത്. കുഞ്ഞമ്മ, മെഡിക്കൽ കോളേജിന്റെ കാരുണ്യ മെഡിക്കൽ സ്റ്റോറിൽ പോയി. ഒട്ടുമിക്ക രോഗികളും അവിടുന്ന് ആണ് വാങ്ങുന്നത്, ആരോഗ്യ ഇൻഷുറൻസ് ഒക്കെ ഉള്ളവർ ഉൾപ്പടെ. രണ്ടു മണിക്കൂർ നിന്നു കിട്ടിയത് രണ്ടു…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -V കഴിഞ്ഞ പാർട്ടിൽ ഒരു പ്രധാന കാര്യം വിട്ടു പോയി. രണ്ടാം തീയതി സർജറി ചെയ്യാൻ ബ്ലഡ് 31നു റെഡി ആക്കണം. കാരണം ഒന്നാം തീയതി സൺഡേ ബ്ലഡ് ബാങ്കിൽ ബ്ലഡ് കൊടുക്കുന്ന സംവിധാനം അവധി ആണ്. തരാം എന്നു പറഞ്ഞ ആൾക്ക് 31നു വരാൻ കഴിയില്ല. ആകെ വിഷമം ആയി. ബ്ലഡ് ഡോണർ ഗ്രൂപ്പിൽ അറിയുന്ന നമ്പറിൽ വിളിച്ചു, നെറ്റിൽ ഉള്ളത് തപ്പിയെടുത്തു വിളിച്ചു. ആദ്യമേ പറയട്ടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പാലാ ബ്ലഡ് ഡോൺർ ഗ്രൂപ്പിലെ നമ്പറുകൾ പലതും നിലവിൽ ഇല്ല എന്ന ഉത്തരമാണ് കിട്ടുന്നത്. റയർ ഗ്രൂപ്പ് ആണ്, സർജറി ബ്ലഡ് ഇല്ലാതെ നടക്കില്ല. അങ്ങനെ മെയ് 31നു രാവിലെ 7.50നു മെയിൻ ഡോക്ടർ എത്തി, കേസ് ഷീറ്റ് നോക്കി. എന്നിട്ട് സ്പൂൺ തിരക്കി കൊടുത്തു, അതിന്റെ വാൽ ഭാഗം നാക്കിൽ അമർത്തി വയ്ച്ചിട്ടു ലൈറ്റ്…
എം ആർ വിഷ്ണു പ്രസാദിന്റെ”മത്തിയാസ് ” : എന്റെ ചിന്തകളെ തിരുത്തിയ പുസ്തകം. സോഷ്യൽ മീഡിയയിൽ റിവ്യൂവായി ശരീരശാസ്ത്രത്തെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് എന്നു വായിച്ചതു കൊണ്ടു ഒന്നു രണ്ടു തവണ ലൈബ്രറിയിൽ കണ്ടിട്ടും എടുത്തില്ല. മറ്റൊന്നും കൊണ്ടല്ല എനിക്ക് ബയോളജിയിലെ സൂവോളജി അത്ര ഇഷ്ടമല്ല. സയൻസ് പഠിക്കാൻ നിർബന്ധം പിടിച്ച വീട്ടുകാരോട് സയൻസ് പഠിക്കാം പക്ഷെ ബയോളജി പഠിക്കില്ല പകരം കമ്പ്യൂട്ടർ സയൻസ് പഠിക്കാം എന്നു പറഞ്ഞു അതു പഠിച്ച ആളാണ് ഞാൻ. കാര്യം വേറൊന്നുമല്ല സ്കെയിൽ കൊണ്ടു അളവെടുത്തു വരച്ചാൽ പോലും ഒരു വര ശരിയാകാൻ കുറഞ്ഞത് രണ്ടു തവണ മാറ്റി വരയ്ക്കണം അങ്ങനെയുള്ള ഞാൻ ഹൃദയവും വൃക്കയും ഒക്കെ വരച്ചാൽ എങ്ങനെയിരിക്കും പത്തിൽ എന്റെ പേപ്പറിലെ വൃക്കയൊക്കെ കണ്ടു ടീച്ചർക്ക് അറ്റാക്ക് വരാത്തത് നല്ല കാലം. ഒപ്പം എനിക്ക് ജീവികളെ കീറിപഠിക്കാൻ ഇഷ്ടമില്ല തവള, പാറ്റ ഒക്കെ. ശരീരത്തിന്റെ നിഗൂഢതയും മനസ്സിന്റെ സഞ്ചാരവും ഒക്കെ വായിക്കാൻ ഇഷ്ടമാണെങ്കിലും…
വളരെ വ്യത്യസ്തമായ രണ്ടു പുസ്തകങ്ങൾ. രണ്ടു കാലഘട്ടങ്ങൾ, രണ്ടു ദേശഭാഷകളിലെ വളരെ വ്യത്യസ്തരായ രണ്ടു എഴുത്തുകാരുടെ കൃതികൾ.. അതായിരുന്നു പുതിയ വായന. രണ്ടിലും അധകൃതവർഗ്ഗത്തിന്റെ ചൂഷണവും ജാതീയ വേർതിരിവുമായിരുന്നു വിഷയം. 2024 ലെ സരസ്വതി സമ്മാനം നേടിയ ശരൺ കുമാർ ലിംബാലയുടെ “സനാതൻ ” – അതിന്റെ ഡോ എൻ എം സണ്ണിയുടെ പരിഭാഷയായിരുന്നു- ഒന്ന്. ഒരുപാടു ചർച്ച ചെയ്യപ്പെടേണ്ട പുസ്തകം. സവർണ്ണരുടെ അടിമകൾ ആകാനും അവരുടെ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും മറവു ചെയ്യാനും വേണ്ടി മാത്രമാണ് തങ്ങൾ എന്നു കലാകാലങ്ങളായി വിശ്വസിക്കുന്ന ജനത. ഒരു മുന്നേറ്റമോ ചെറുത്തു നിൽപ്പോ ഇല്ലാത്തവർ. മതം മാറിയാലും പട്ടാളത്തിൽ ചേർന്നാലും ജാതിയുടെ ഭാരം പേറി ജീവിക്കുന്നവർ. അന്ധവിശ്വാസങ്ങളും വിധേയത്വവും മാത്രം കൈ മുതലായവർ. നാട്ടു രാജ്യങ്ങൾ, ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിലെ അതിഭീകര ജാതി വ്യവസ്ഥയുടെ നേർകാഴ്ചയാണ് ഈ നോവൽ. മാറാഠി കൃതി ആണെങ്കിലും കേരളവും ആ കാലഘട്ടത്തിൽ അവസ്ഥയിലൂടെ കടന്നു പോയതാണ്. പക്ഷെ കേരളത്തിൽ…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം IV അങ്ങിനെ മെയ് മുപ്പതാം തീയതി അഡ്മിറ്റ് ആകാൻ പുറപ്പെട്ടു. തുണ്ടുകളും സ്കാനിംഗ് റിസൾട്ടും സകല ബ്ലഡ് ടെസ്റ്റ് റിപ്പോർട്ടും റേഷൻ കാർഡ്, ആധാർ ഉൾപ്പടെ ഒരു വലിയ ഫയൽ. കെറ്റിൽ, ഫ്ലാസ്ക്, പാത്രം, സ്പൂൺ, ഗ്ലാസ്, ചോറ്റുപാത്രം, തൂക്കു ചോറ്റുപാത്രം, സ്റ്റീൽ ബോട്ടിൽ, ഡ്രസ്സ്, ബെഡ് ഷീറ്റ്, സോപ്പ്, ചീപ്പ്, പൗഡർ, ക്ലിപ്പ്, മൊബൈൽ, ചാർജർ ഒപ്പം അഞ്ചു പുസ്തകങ്ങളുമായി രാവിലെ 7.30നു മോനും അച്ഛനും കൊണ്ടു മെഡിക്കൽ കോളേജിന്റെ ഒപി ബ്ലോക്കിൽ ആക്കി. വല്ലാത്ത ടെൻഷൻ മോനെ ഓർത്തു, അവൻ അച്ഛൻ ഉള്ളോണ്ട് ടാറ്റാ പറഞ്ഞു ഹാപ്പി ആയി പോയി. കുഞ്ഞമ്മ എന്നെ കാത്തിരുന്നു ഹോസ്പിറ്റലിൽ എന്റെ കൂട്ടിരുപ്പ് പാവത്തിന്റെ ഡ്യൂട്ടി ആണ്. സീനിയർ ഡോക്ടർ കാണണം, അഡ്മിറ്റ് ആണ് എന്നു പറഞ്ഞു വിളിക്കും എന്നു പറഞ്ഞു. 8നു വന്നിട്ട് 10മണി ആയി വിളിച്ചപ്പോൾ. ടെസ്റ്റ് റിസൾട്ട്…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം – III സിടി എടുത്തു വന്നു. റിസൾട്ട് 5 ദിവസം കഴിഞ്ഞു വന്നു വാങ്ങാൻ പറഞ്ഞു. ആറു ദിവസം കഴിഞ്ഞു ഡോക്ടർക്കു ഓൺലൈൻ ആയി അപ്പോയ്ന്റ്മെന്റ് എടുത്തു. രാവിലേ 8 മണിക് റിസൾട്ട് തരും എന്നു പറഞ്ഞു. അതിന്റെ ഫിലിം, സിടി ചെയ്ത ഇടത്തു നിന്നും എന്റെ ബന്ധു വാങ്ങി. ഇതിന്റെ പ്രിന്റ് റിസൾട്ട് ആ കെട്ടിടത്തിലെ അല്ല അവിടെ നിന്നും പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്തു ഒരു കെട്ടിടത്തിന്റെ അകത്തു ഒരു ചെറിയ റൂമിൽ വരണം, അതൊരു ടാസ്ക് ആണ്. ട്രഷറര്‍ ഹണ്ട് ഒക്കെ പോലെയാണ് ഈ ഹോസ്പിറ്റലിൽ ഒരു ഡോക്ടറേ കാണാൻ. ഒരു ലാബ്, സ്കാൻ, ക്യാഷ്, ഇങ്ങനെയുള്ളതൊക്കെ ചിതറി കിടക്കുവാണ്. അസുഖം, ആക്‌സിഡന്റ് സംഭവിച്ചു ആകെ വിഷമിച്ചിരിക്കുന്ന രോഗിയുടെ ബന്ധു ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണം. രസം അതൊന്നുമല്ല ഒരാൾക്കേ രോഗിയോടൊപ്പം നിൽക്കാൻ പറ്റു…
ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടുമാറുന്ന ഒരു ഗെയിം പോലെ പോകുന്ന ഇന്നിന്റെ ലോകത്തിലെ ബന്ധങ്ങളെ ഭയമാണ്. ഒന്നിലേയ്ക്കാഴ്ന്നിറങ്ങിയാൽ ആ മനുഷ്യനിൽ മാത്രമായി ലോകവും വിശ്വാസവും ചുരുങ്ങിയാൽ നഷ്ടപെടുമ്പോൾ, ആ ഓർമ്മകളുടെ നീരാളികൈകൾ മനസ്സിനെ വലിഞ്ഞു മുറുക്കി ഒരിക്കലും ഉയരാനാകാത്ത വിഷാദത്തിന്റെ പൂക്കൾ പൂക്കുന്ന ചതുപ്പിലേയ്ക്ക് വലിച്ചു താഴ്ത്തുമോ എന്നുള്ള ഭയം… അളന്നു തൂക്കിയും മനസ്സിൽ അതിരുകൾ തീർത്തും ഇന്നിന്റെ ലോകത്തു ബന്ധങ്ങളെ സ്നേഹിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.
