ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]
ഭാഗം -V
കഴിഞ്ഞ പാർട്ടിൽ ഒരു പ്രധാന കാര്യം വിട്ടു പോയി. രണ്ടാം തീയതി സർജറി ചെയ്യാൻ ബ്ലഡ് 31നു റെഡി ആക്കണം. കാരണം ഒന്നാം തീയതി സൺഡേ ബ്ലഡ് ബാങ്കിൽ ബ്ലഡ് കൊടുക്കുന്ന സംവിധാനം അവധി ആണ്. തരാം എന്നു പറഞ്ഞ ആൾക്ക് 31നു വരാൻ കഴിയില്ല. ആകെ വിഷമം ആയി. ബ്ലഡ് ഡോണർ ഗ്രൂപ്പിൽ അറിയുന്ന നമ്പറിൽ വിളിച്ചു, നെറ്റിൽ ഉള്ളത് തപ്പിയെടുത്തു വിളിച്ചു. ആദ്യമേ പറയട്ടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പാലാ ബ്ലഡ് ഡോൺർ ഗ്രൂപ്പിലെ നമ്പറുകൾ പലതും നിലവിൽ ഇല്ല എന്ന ഉത്തരമാണ് കിട്ടുന്നത്. റയർ ഗ്രൂപ്പ് ആണ്, സർജറി ബ്ലഡ് ഇല്ലാതെ നടക്കില്ല.
അങ്ങനെ മെയ് 31നു രാവിലെ 7.50നു മെയിൻ ഡോക്ടർ എത്തി, കേസ് ഷീറ്റ് നോക്കി. എന്നിട്ട് സ്പൂൺ തിരക്കി കൊടുത്തു, അതിന്റെ വാൽ ഭാഗം നാക്കിൽ അമർത്തി വയ്ച്ചിട്ടു ലൈറ്റ് അടിച്ചു തൊണ്ട നോക്കി. ബ്ലഡ് ഫോം സൈൻ ചെയ്യാൻ ജൂനിയർ ഡോക്ടറെ ഏല്പിച്ചു ഡോക്ടർ പോയി. ഞാൻ കഴിഞ്ഞ ആറു മാസമായി കണ്ട ഡോക്ടർ, ഞാൻ അഡ്മിറ്റ് ആയി ഇത്രയും ടൈം ആയിട്ടും വന്നില്ല. അവരുടെ ഡേറ്റ് കാരണം ആണു സർജറി ഇത്രയും നീണ്ടു പോയത്. ഇത്രയും രോഗികൾ വരുന്ന ഒരു മെഡിക്കൽ കോളേജിൽ തൊണ്ട പരിശോധിക്കാൻ സ്പൂൺ… സത്യത്തിൽ ഉപകരണങ്ങളുടെ അഭാവം അന്ന് ഞങ്ങൾക്ക് അത്രയും മനസ്സിലായില്ല. പക്ഷെ, വഴിയേ അതിന്റെ ഭീകരത അറിഞ്ഞു.
ടെൻഷൻ മണിക്കൂറുകൾ… ഫോണിൽ ബ്ലഡ് ഡോണർ ഗ്രൂപ്പുകളിലേയ്ക്കുള്ള കാളുകൾ ഒന്നുമായില്ല. ടെൻഷൻറെ മണിക്കൂറുകൾ.. ഒടുവിൽ ഒരാളെ കിട്ടി. പരിചയം ഉണ്ടായിരുന്ന ഒരാൾ. ബ്ലഡ് ടെസ്റ്റ് ഓക്കെയാണ്, ബ്ലഡ് കൊടുത്തു. ഒരു യൂണിറ്റ് ഓകെയായി. പക്ഷെ, രണ്ടു ഉണ്ടെങ്കിലേ ചെയ്യൂ. വീണ്ടും ടെൻഷൻ.. ഒടുവിൽ സർജറി ചെയ്യുമ്പോൾ ഒരു യൂണിറ്റ് കൂടി ആവശ്യം വന്നാൽ അതു ബ്ലഡ് ബാങ്കിൽ നിന്നും എടുത്തിട്ട് പകരം റയർ ഗ്രൂപ്പ് ബ്ലഡ് കൊടുക്കാം എന്നുള്ള സമ്മതപത്രം ശരിയാക്കി. ഇത് കിട്ടാൻ റോഡിന്റെ അപ്പുറവും ഇപ്പുറവും ഉള്ള ബിൽഡിങ്ങിൽ ഓടി ഓടി കുഞ്ഞമ്മ തളർന്നു. രാവിലത്തെ ഫുഡ് കഴിച്ചു വയറു കേടായി. കാന്റീൻ ഫുഡ് ഒരു വിധം കൊള്ളാം. പുറത്തെ ഫുഡ് കഴിച്ചു അര മണിക്കൂർ ഇടവിട്ട് ടോയ്‌ലറ്റിൽ പോയി പോയി ഊപാട് വരും. കാന്റീൻ ഫുഡ് ആണെങ്കിൽ ഒരു തവണ പോയി വയറിന്റെ പ്രോബ്ലം തീരും.
ഉച്ചക്ക് ഫുഡ് വാങ്ങി കഴിച്ചു പിന്നെ റൂമിൽ തലയിണ ഉണ്ട്. പക്ഷെ കവർ ബെഡ്ഷീറ്റിനൊപ്പം അവർ തന്നില്ല.. പിന്നെ വാങ്ങാൻ പോയില്ല. വീണ്ടും കറക്കം, അതൊഴിവാക്കി. ഇതിനിടയിൽ മോനെ വീഡിയോ കാൾ വിളിക്കും, ഒന്നു നോക്കും. അച്ഛൻ ഉള്ളോണ്ട് നമ്മളെ വേണ്ട. റൂമിൽ കൊണ്ടു വരാം എന്നു വിചാരിച്ചാണ് റൂം എടുത്തത്. ആൾക്ക് ചെറിയ തുമ്മൽ, അതുകൊണ്ട് വന്നില്ല. രാവിലേ ക്ലീനിങ്ങിന് വരും. തൂത്തു തുടച്ചു ബാത്റൂം കഴുകി ഫുഡ് വേസ്റ്റ് എടുത്തു പോകും. വൃത്തി ഉണ്ട്. എന്നിട്ട് പറയുവാണ് നിങ്ങൾ പുറത്തു പോയി ചൂൽ വാങ്ങി വന്നു റൂം തൂക്കണം, ഇവിടെ ഉള്ള എല്ലാവരും അങ്ങിനെയാണ് എന്നു. ഈ ക്ലീനിങ് ഉൾപ്പെടെയാണ് നാം റൂം റെന്റ് കൊടുക്കുന്നെ. അതു പോലും അവർക്കു വയ്യ. ഡെയിലി സാലറി ഉള്ളവരാണ് പേ വാർഡ് ക്ലീനിങ് സ്റ്റാഫ്. ഡോക്ടർമാരേക്കാൾ പവർ ആണു ഇവർക്ക്, കൂടെ ഗമയും. അറ്റെൻഡേഴ്സ്, സിസ്റ്റർ ഒക്കെ നല്ല പെരുമാറ്റം ആയിരുന്നു.
ജൂനിയർ ഡോക്ടർമാർ ഇടയ്ക്ക് ഇടയ്ക്ക് വരും. ബിപി നോക്കും. സ്പൂൺ വച്ചു വായ നോക്കും. ചൂടുവെള്ളം അവിടെ കിട്ടില്ല. ഞങ്ങളുടെ കൈയിൽ ഒരു കെറ്റിൽ ഉണ്ടായിരുന്നു, അതു റൂമിൽ കുത്തിയപ്പോഴേ അവുടുത്തെ കറന്റ് അടിച്ചു പോയി. പിന്നെ കെറ്റിൽ ആ പ്ലഗിൽ ജാം ആയിപോയി, ഒടുവിൽ പവർ ഓഫാക്കി ഊരിയെടുത്തു. പുറത്തു മൂന്നു റൂമിനും കൂടി പ്ലഗ് ഉണ്ട് വെള്ളം ചൂടാക്കാൻ. ഇതൊന്നും ആരും പറയില്ല നമ്മൾ കണ്ടു പിടിക്കണം. വെള്ളം തിളപ്പിച്ച് ഫ്ലാസ്കിൽ ആക്കി വയ്ക്കും. ഓരോ തവണ സ്പൂൺ ടെസ്റ്റ് ചെയ്തിട്ടും അതുകൊണ്ട് കഴുകും. നമ്മൾ സൂക്ഷിക്കണ്ടേ? അങ്ങിനെ രാത്രി പുറത്തു ആര്യാസിൽ നിന്നും ഫുഡ് വാങ്ങി. കൊള്ളാമായിരുന്നു. തലേ ദിവസം ബ്ലഡിന്റെ ടെൻഷൻ ആയിരുന്നു. രാത്രി എല്ലാരും ഉറങ്ങി. എനിക്ക് മാത്രം ഉറക്കമില്ല. കണ്ണടച്ചാൽ മോൻ അമ്മാന്നു വിളിക്കും പോലെ തോന്നും. ആള് ഹാപ്പി ആയിരുന്നു. ഒരുപാടു ശ്രമിച്ചു. ഉറക്കം വന്നില്ല. കുറെ നേരം റീൽസ് കണ്ടു. എങ്ങനെയോ ആ രാത്രി കടന്നു പോയി.
പിറ്റേന്ന് ജൂൺ ഒന്നാം തീയതി ഞായാറാഴ്ച, അന്ന് മെയിൻ ഡോക്ടർ വന്നില്ല. പിജി ചെയ്യുന്നവർ രാവിലെ വന്നു ഉറങ്ങാത്തതിന് വഴക്ക് പറഞ്ഞു. ഓപ്പറേഷൻ ഡ്രസ്സ് പുറത്തുന്നു വാങ്ങണം എന്നു പറഞ്ഞു. വെള്ള മുണ്ട്, പിറകിൽ കെട്ടുള്ള കുറച്ചു വലിയ ഒരു ബ്ലൗസ്. അതു ഹോസ്പിറ്റലിന്റെ വെളിയിൽ ഉണ്ട്. ഇതിനിടയിൽ കുഞ്ഞമ്മ രണ്ടു ഷീറ്റ് വാങ്ങി. ഒപ്പം കഴുത്തു ഓപ്പറേഷൻ ചെയ്താൽ കൈ പൊക്കാൻ പാടാണ് എന്നു പറഞ്ഞു ഫ്രണ്ട് ഓപ്പൺ നെറ്റിയും വാങ്ങി.
ആരോഗ്യഇൻഷുറൻസ്, ബിപിൽ കാർഡ് ഇതൊക്കെ കൊടുത്തു. അഡ്മിറ്റ് ആകുമ്പോൾ നമ്മൾ ആദ്യം വാർഡിൽ ചെന്നിട്ടു ഇത് രജിസ്റ്റർ ചെയ്യാൻ പോകണം. ഭയങ്കര ക്യു ആണു, പാസ്സ് വേണം കൈയിൽ. ഒരാളല്ലേ രോഗിയ്ക്കു കൂട്ടു നിൽക്കാൻ പറ്റു, ഇതൊക്കെ ശരിയാക്കി കൂടെയുള്ള ആൾ വരും വരെ രോഗി ഒറ്റയ്ക്ക് വാർഡിൽ/ഐ സി യു കിടക്കണം. ആദ്യം ഒരു കൗണ്ടറിൽ പോയി രജിസ്റ്റർ ചെയ്യണം. പിന്നെ അടുത്തത്.. അങ്ങനെ പോകണം. ഇതിനിടയിൽ നെറ്റ്‌വർക്ക് ബിസി, സെർവർ ഡൌൺ അങ്ങനെയുള്ള പ്രശ്നങ്ങൾ. വിദ്യാഭ്യാസമുള്ളവർ പോലും ചുറ്റി തിരിഞ്ഞു പോകും. പാവം, ഇത്തിരി വയസുള്ള ആൾക്കാർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. മെഡിക്കൽകോളേജിൽ എവിടെയൊക്കെ ബിൽഡിംഗ് ഉണ്ടോ അവിടെയൊക്കെ നടന്നു വേണം ഓരോന്നും ശരിയാക്കാൻ. ഈ ഓഫീസ് എല്ലാം കൂടി ഒറ്റ കെട്ടിടത്തിൽ ആക്കിയാൽ കുറച്ചു സൗകര്യം ആയേനെ. മെഡിസിപ് പോലെയുള്ളതിനൊന്നും ഇത്രയും ബുദ്ധിമുട്ട് ഇല്ല. സാധാരണക്കാരൻ തന്നെയാണ് അവിടെയും ബലിയാട്.
(ചിത്രം -ഗൂഗിൾ )
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


6 Comments
Yes♥️
ഇഷ്ടഭക്ഷണവും അമ്മയുടെ ഓർമ്മകളും രുചിയോടെ വിളമ്പി.
നല്ല രസം ഈ എഴുത്ത്.
👌👏
ക്ഷമിക്കണം, comment മാറിപ്പോയതാണ്. Delete ആകുന്നില്ല. Apology.
നല്ല രചന 👏
🩷🩷🩷
ചില നേർക്കാഴ്ചകൾ