Author: Baahus

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

              ചരിത്രം എന്നത് കുറെ മിഥ്യകളുടെയും കൂട്ടിച്ചേർക്കലുകളുടെയും വെട്ടി തിരുത്തലുകളുടെയും മനഃപൂർവ്വമായ മറവികളുടെയും കൂടെകൂടിയ സത്യത്തിന്റെ എഴുത്തുകളാണ്, എന്ന വ്യാഖ്യാനമാകും ശരിയെന്നു ചരിത്രം പഠിച്ച കാലം മുതൽ മനസ്സ് പറയുന്നുണ്ടായിരുന്നു. വാഴ്ത്തപ്പെട്ടവന്റെ ചരിത്രത്തിൽ അവനെ അതിലേക്കു എത്താൻ സഹായിച്ചവർ ഉണ്ടാകില്ല, വെട്ടിപിടിച്ചെടുത്ത ഭൂമിയുടെ കഥയിൽ അതെന്നോ സ്വന്തമായിരുന്നവന്റെ കണ്ണീരിന്റെ കഥയില്ല. ചിലപ്പോഴൊക്കെയല്ല എപ്പോഴും വീണു പോയവന്റെയല്ല, ജയിച്ചവന്റെ കഥയാണ് ചരിത്രം.           കഥകൾ കേൾക്കാൻ ഇഷ്ടമാണ്, പ്രത്യേകിച്ച് പടയോട്ടത്തിന്റെ പോരാട്ടത്തിന്റെ അതിൽ എപ്പോഴും മനസ്സ് നഷ്ടപ്പെട്ടവന്റെ വിലാപങ്ങളിൽ കുരുങ്ങി അലയുമ്പോൾ മസ്‌തിഷ്കമതിന്റെ ലോജിക്കുകൾ തിരയുകയാകും. മറ്റുള്ള പുസ്തകങ്ങളെ പോലെയല്ല എത്ര താല്പര്യമുണ്ടെങ്കിലും കുറച്ചധികം വായിച്ചു കഴിയുമ്പോഴാണ് നമ്മുടെ മനസ്സിനെ അതിൽ ഇഴുകി ചേർത്തു  വായിക്കാൻ കഴിയുക. കഥയോ നോവലോ ഒക്കെ ഒന്നോ രണ്ടോ പേജിൽ നിന്നു തന്നെ അതിലേക്കു നമ്മളെ ബന്ധിപ്പിച്ചു വായിക്കാൻ കഴിയാറുണ്ട് ഇതെന്റെ മാത്രം…

Read More

ഒരുപാടു പേർ വായിച്ചു റിവ്യൂ എഴുതിയ ഒരു പുസ്തകത്തിന്റെ ആസ്വാദനകുറിപ്പാണ് ഇന്ന്. അഖിൽ പി ധർമ്മജന്റെ “റാം C/O ആനന്ദി ” റിവ്യൂ, ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെയായി ഒരുപാടു ആഘോഷിക്കപ്പെട്ടു ഒരുപാടു പതിപ്പുകൾ വിറ്റഴിഞ്ഞ പുസ്തകം. ഒരുപാട് ഗിവ്എവെകൾക്ക് സമ്മാനമായി ഈ പുസ്തകം നൽകിയിരുന്നു ആഗ്രഹിച്ചു പങ്കെടുത്തിട്ടും എനിക്കതു കിട്ടാത്തതിൽ വിഷമം ഉണ്ടായിരുന്നു. പക്ഷെ ഇന്നലെ അതു തികച്ചും അപ്രതീക്ഷിതമായി കൈയിൽ കിട്ടിയപ്പോൾ ഒരുപാടു സന്തോഷവും ആകാംഷയും തോന്നി. നന്ദി പറഞ്ഞാൽ അതു നന്ദികേടാകും എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ സുഹൃത്ത്‌ എനിക്കിന്നലെ അപ്രതീക്ഷിതമായി വായിക്കാൻ ആ പുസ്തകം കൊണ്ടു വന്നു. ആദ്യത്തെ താൾ വായിച്ചു കഴിഞ്ഞു ഞാനാ പുസ്തകം മടക്കി വച്ച്‌ പതിയെ കണ്ണുകൾ അടച്ചു മനസ്സിനോട് പറഞ്ഞു, നമ്മൾ ഒരു സിനിമ കാണാൻ പോവുകയാണ് പുസ്തകത്തിന്റെ ഓരോ അക്ഷരങ്ങൾ മസ്‌തിഷ്കത്തിൽ ചിത്രങ്ങളായി മനസ്സിൽ തെളിയുന്ന ഒരു സിനിമ. പുസ്തകം വായിക്കാൻ തയ്യാറാക്കിയ മനസ്സിനെ ഞാൻ സിനിമയ്ക്കായി ഒരുക്കിയിട്ടു ഒരൊറ്റ…

Read More

അഷ്ടമൂർത്തിയുടെ “ക്യുറേറ്റർ ” വളരെ താല്പര്യമുണർത്തുന്നതും വ്യത്യസ്തവുമായ വായന പ്രമേയയമുള്ള പുസ്തകമാണ്. പഴയ ക്ലാസ്സ്‌മേറ്റിന്റെ ഇമെയിൽ സന്ദേശത്തിലൂടെ അവരുടെ അച്ഛന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ആദ്യം നിർബന്ധപൂർവ്വവും പിന്നീട് താല്പര്യത്തോടെയും യാത്ര പോകുന്ന ഒരു ജേർണലിസ്റ്റിന്റെ കഥ. ഒരു ലൈബ്രറി… അവിടെ പുസ്തകങ്ങളില്ല. പകരം നമ്പറിട്ടു അടുക്കിയ ആഴ്ച -മാസ പതിപ്പുകളും ദിനപത്രങ്ങളും. തന്റെ അമ്മയുടെ ഭൂതകാല ഭ്രാന്തിനെ കൂടെ കൂട്ടി തന്റെ ജീവിതത്തിന്റെയും മക്കളുടെ ജീവിതങ്ങളുടെയും താളം തെറ്റിച്ച സ്കൂൾ മാഷിന്റെ കഥ. നല്ലൊരു ജോലി ഉണ്ടായിട്ടും ഈ സ്വഭാവം മൂലം വീട്ടിലെ അരപട്ടിണിയിൽ, വീട്ടുകാരും മക്കളും വെറുത്തു പോയ ദമ്പത്യജീവിതം പോലും നഷ്ടമായ ഒരാൾ. മക്കളുടെ വളർച്ചയും ഭാവിയും അയാളെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും മക്കളോ ഭാര്യയോ അതറിയുന്നില്ല. ഇന്നത്തെ പത്രമാധ്യമ രംഗത്തെ അപചയത്തെ കുറിച്ചൊക്കെ എഴുത്തുകാരൻ പറഞ്ഞു പോകുന്നുണ്ട് . അച്ഛന്റെ സൂക്ഷിപ്പുകളെക്കാൾ അമ്മയുടെ കണ്ണീരിനു വില നൽകിയ മക്കൾക്ക്‌ അവരുടെ ആവശ്യത്തിന് പണം വേണം. അതിനു അച്ഛനെയും അദ്ദേഹത്തിന്റെ ഭ്രാന്തമായ…

Read More

ഒരുപാടു ഇടവേളകൾക്ക് ശേഷമായിരുന്നു വീണ്ടും വായനയുടെ ലോകത്തേയ്ക്ക് തിരിഞ്ഞു നടന്നത്. ഇഷ്ടമുള്ള പുസ്തകങ്ങൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഭൂതകാല ഓർമകളെ മനഃപൂർവം മറവിയുടെ ആഴങ്ങളിൽ തള്ളി, സമയം ഉള്ളപ്പോൾ വായിക്കുക എന്ന രീതിയിലേയ്ക്ക് മാറാൻ തീരുമാനിച്ചു. ഇഷ്ടവും താല്പര്യവും അതായിരുന്നില്ലെങ്കിലും സാഹചര്യത്തിനനുസരിച്ചു മനസ്സിനെ മാറ്റാൻ ശ്രമിക്കാമല്ലോ. പുസ്തകങ്ങളുടെ ലോകം തിരിച്ചു വേണമെന്ന വാശിയെക്കാൾ അതുമൊരു വീണ്ടെടുക്കലാണ് എന്ന ചിന്തയാണ് മനസ്സിന് കൂട്ടായത്. “ഡൽഹിയും, ഹരിദ്വാറിൽ മണിമുഴങ്ങുന്നുവും” വായിച്ചു ആസ്വദിച്ചതു ഓർത്തതു കൊണ്ടുതന്നെ കൂടുതൽ തിരച്ചിൽ ഇല്ലാതെ തന്നെ പുതിയ തുടക്കത്തിലും എം മുകുന്ദൻ കൃതികളെയാണ് ആദ്യം കൂടെ കൂട്ടിയത്. ആദ്യം ” നൃത്തം ചെയുന്ന കുടകൾ ” എന്ന നോവൽ ‘കുട നന്നാക്കുന്ന ചോയി’എന്ന ബുക്കിന്റെ തുടർച്ചയാണിത് അതൊരിക്കൽ ഞാൻ വായിച്ചിരുന്നു. കുട നന്നാക്കുന്ന ചോയിയിൽ നാട്ടിൽ നിന്നും യുദ്ധത്തിനു ഫ്രാൻസിൽ പോയി മരണമടയുന്ന ചോയിയുടെയും അവന്റെ ആത്മ മിത്രമായ മാധവന്റെയും കഥ. നിരീരശ്വര വാദിയായ മാധവൻ ചോയി കൊടുത്ത ലക്കോട്ടു…

Read More

പറക്കാൻ ആകാശം മുന്നിലുണ്ടായിട്ടും ചിറകുകൾക്ക് കരുത്തുണ്ടായിട്ടും പറക്കാൻ കഴിയാതെ നിശബ്ദം തേങ്ങുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? ദിവ്യംഗൻ , ഭിന്നശേഷി, മാലാഖകുട്ടികൾ അങ്ങനെ നൂറു പേര് സമൂഹം വിളിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കൾ അവരാണ് ആ മനുഷ്യർ. എല്ലാവരും അല്ല സിവിയർ ഓട്ടിസം , മറ്റൊരാളെ ഏല്പിക്കാൻ കഴിയാത്ത മെന്റലി പ്രശ്നങ്ങൾ ഉള്ളവർ, കിടക്കയിൽ ജീവിതം തളച്ചിട്ടവർ, പ്രാഥമിക ആവശ്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്തവർ, ദിവസവും ഒരുപാടു തവണ അപ്സമാരം വരുന്നവർ, വീൽച്ചെയർ കുട്ടികളുടെ രക്ഷകർത്താക്കൾ. ഒരു വിധം സ്പെഷ്യൽ സ്കൂളുകളിൽ, സാധാ സ്കൂളുകളിൽ വിടാൻ കഴിയുന്ന കുട്ടികൾ, സ്വയം അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന കുട്ടികൾ, ആയമാരെയോ ബന്ധുക്കളെയോ ഏല്പിച്ചു നോക്കാൻ പറ്റുന്ന കുട്ടികളുടെ പേരെന്റ്സ് ഇവരൊക്കെ അത്യാവശ്യം എല്ലായിടത്തും പോകാൻ പറ്റുന്നവർ, ഷിഫ്റ്റ്‌ അഡ്ജസ്റ്റ് ചെയ്തു ജോലി മുന്നോട്ടു കൊണ്ട് പോകുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ… ഇവർക്ക് വേദന വിഷമങ്ങൾ ഇല്ലെന്നല്ല. പക്ഷെ ഇന്നെന്റെ എഴുത്ത്, മക്കളോടൊപ്പം തന്നെ ചുവരിന്റെ തടവറയിൽ…

Read More

      സംസാരിച്ചു നിർത്തിയിട്ടും, പിന്നെ… എന്ന വാക്കിൽ നിന്നു വീണ്ടും മണിക്കൂറുകളോളം സംസാരിച്ചിരുന്നവരിന്നു എപ്പോഴെങ്കിലും ഒന്നു മിണ്ടിയാൽ രണ്ടു മൂന്നു വാക്കിനപ്പുറം ‘പിന്നെ’ എന്ന വാക്കുകൊണ്ടാ സംസാരങ്ങൾ അവസാനിപ്പിക്കുന്നു. കാലങ്ങൾക്കിപ്പുറം എപ്പോഴെങ്കിലും തേടി പോകേണ്ടി വന്നാൽ ആകാശത്തിലെ ഏതോ കോണിൽ മിണ്ടാതെ മിഴി ചിമ്മി നിൽക്കുന്നുണ്ടാവും ഒരുകാലത്തു ഒരുപാട് മിണ്ടിയവരിൽ പലരും.. പിൻവിളിക്കു പിന്നേയും കാതങ്ങൾ അകലെ

Read More

മേടമെത്തും മുൻപേ           കണിവെള്ളരി മൊട്ടിടും മുൻപേ വേനൽ ചൂടിൽ കണ്ണിനു കുളിരായി കാലമെത്തും മുൻപേ അടിമുടി പൂത്തൊരുങ്ങി കർണ്ണികാരം മനോഹരമായതെന്തും സ്വന്തമാക്കി വലിച്ചെറിയുന്ന മനുഷ്യനെ പേടിച്ചാകാം വിഷുപക്ഷിയെത്തും മുൻപേ കണ്ണിനു കണിയാകാൻ കാത്തുനിർത്താതെ കൊന്നപൂക്കളെ ഒന്നാകെ മണ്ണിൽ വീഴ്ത്തി കാലംതെറ്റിയെത്തിയ വേനൽമഴ പെയ്തൊഴിഞ്ഞു പോയി…

Read More

പ്രിയനേ, ഞാനും നീയും നമ്മളായി മാറിയ ദിനങ്ങളിൽ മതിയാകാതെ പോയ സംസാരങ്ങൾ പൂരിപ്പിക്കാനായി ഞാനെഴുതിയ കത്തുകൾ ഓരോ വരിയും വീണ്ടും വീണ്ടും നീ പറഞ്ഞിരുന്ന വൈകുന്നേരങ്ങളിൽ പിന്നേ… എന്നതിൽ വീണ്ടും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന അക്ഷരങ്ങളുടെ ലോകം.. ഇന്ന് നമ്മളിൽ നിന്നും ഓർമ്മാക്ഷരങ്ങളുടെ താഴ്‌വര കടന്നു നീയിറങ്ങി പോയിട്ടും ആ അക്ഷരങ്ങളുടെ ശരശയ്യയിൽ തടവിലാണ് ഇന്നുമെൻ മനസ്സ്. എന്തു കൊണ്ടോ ഇന്ന് പിന്നേ.. എന്നതിന് പിന്നിൽ നിറയാൻ അക്ഷരങ്ങൾ ശൂന്യമാണ് മനസ്സിൽ…

Read More

മനുഷ്യ മനസ്സിന്റെ ചിന്തകളും മരചില്ലയിലെ ഇലകളും ഒരുപോലാണ്. ചെറുതായി വളർന്നു കാറ്റിൽ പരിലസിച്ചു പതിയെ കൊഴിഞ്ഞു മണ്ണിലലിഞ്ഞു അലിഞ്ഞു ചേർന്നില്ലാതാകും. വീണ്ടും പുതിയ ഇലകൾ മുളയ്ക്കുന്നു, ഓരോ ചിന്തകൾ ചെറുതായി വന്ന് മനസ്സിൽ ആഴത്തിൽ വളർന്നു പതിയെ ഇല്ലാതായി തീരുമ്പോൾ അടുത്തത് അങ്ങിനെയങ്ങിനെ……

Read More

എന്തൊക്കെ സംവിധാനങ്ങൾ വന്നാലും ആരൊക്കെ സഹായിച്ചാലും മാറാത്ത ചിലതൊക്കെയുണ്ട് ചിലരുടെ ജീവിതത്തിൽ, ഇനിയും അതൊക്കെ തുടരും മാറ്റമില്ലാതെ. ഒരു കാലത്തും നടക്കില്ലെങ്കിലും വെറുതെ ആശിക്കുന്നു, വരും നാളിലെ തലമുറയെങ്കിലും അതൊരു മുതലെടുപ്പ് ആക്കാതിരിക്കട്ടെ  നിങ്ങൾ കണ്ടിട്ടില്ലേ, പരിമിതികൾ, വീട്ടിലെ ചുമരുകൾക്കുള്ളിൽ അടയ്ക്കപെടുമ്പോൾ ഒരു പരിമിതിയും ഇല്ലെങ്കിലും അവർക്കൊപ്പം ആ ചുമരുകൾക്കുള്ളിൽ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷവും എന്തിനേറെ തന്റെ സഞ്ചാര സ്വാതന്ത്ര്യം വരെ അവർക്കായി മറക്കുന്നവർ. അവർക്കു അതു ത്യാഗമല്ല,  മറിച്ചു നിസ്സഹായതയുടെ മൂടുപടമിട്ട കടമയാണ്‌, തിരികെ കിട്ടുന്നത് ഒരുപാട് അടുത്ത് നിന്നവരുടെ അവഗണനയും വഞ്ചനയും ഒറ്റപ്പെടുത്തലുമൊക്കെയായി നെഞ്ചു പിളർക്കുന്ന ശാപവാക്കും പഴിയുമൊക്കെയാണെങ്കിലും. ഹൃദയം നീറ്റുന്ന ചിന്തകൾ, ദൈവമേ മരണം കൊണ്ടെങ്കിലും ഈ കഷ്ടപ്പാട് തീർത്തു തരാൻ പോലും പ്രാർത്ഥിക്കാൻ പറ്റാത്ത നിസ്സഹായ ജന്മങ്ങൾ. അവർക്കു മുന്നിൽ ഒരേയൊരു ചിത്രമേയുള്ളു നിറഞ്ഞ നിഷ്കളങ്ക പുഞ്ചിരിയുള്ള മുഖങ്ങൾ അവരുടെ കാതുകളിൽ ആ വിളികൾ മാത്രമേയുള്ളു. ചുണ്ടിൽ തനിക്കു നോക്കാൻ പറ്റും വരെ മാത്രമേ…

Read More