Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണവംശവും ആരോഗ്യനികേതനവും…
പുസ്‌തകം

മരണവംശവും ആരോഗ്യനികേതനവും…

By BaahusMay 19, 2025No Comments2 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

വളരെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിലെ കാലഘട്ടത്തിലെ അതിലേറെ വ്യത്യാസം പുലർത്തുന്ന ശൈലിയിൽ എഴുതിയ രണ്ടു പുസ്തകങ്ങളാണ് ഇന്നന്റെ പുസത്കാസ്വാദനത്തിൽ.

” മരണവംശം” പി വി ഷാജികുമാറിന്റെ കൃതി. പുസ്തകം കൈയിൽ കിട്ടി ഒന്ന് രണ്ടു താളുകൾ വായിച്ചു അടച്ചു വയ്ച്ചു. എന്റെ വായന അഭിരുചികളോട് ഒട്ടും ചേരുന്ന ഒന്നായി ആദ്യം തോന്നിയില്ല, ഒപ്പം പഴയ വടക്കൻ മലബാറി ഭാഷയിൽ ആയിരുന്നു എഴുത്ത്. അതു നന്നായി ഉൾകൊള്ളാൻ  ആദ്യ വായനയിൽ കഴിഞ്ഞില്ല എന്നതും എനിക്ക് അത്ര രസം തന്നില്ല. കുറച്ചു ദിവസം കഴിഞ്ഞൊരു വിരസമായ പകലിൽ കടുംപച്ച കാടിന്റെ പശ്ചാത്തലത്തിൽ തോക്കുകൾക്ക് നടുവിൽ ചോരയുടെ നനവുള്ള ഇടവഴി ചിത്രമുള്ള പുറം ചട്ടയുള്ള പുസ്തകത്തിലേക്ക് കൈകൾ നീണ്ടു. താളുകൾ മറിയുംതോറും ഭാഷയുടെ അതിർവരമ്പുകൾ മടുപ്പിന്റെ കെട്ടുപിണഞ്ഞ ചിന്തകളെ അകറ്റി.

മനസ്സ് അക്ഷരങ്ങളിലൂടെ ഏർക്കാനായിലേയ്ക്ക് പോയി. തലമുറകളിലേയ്ക്ക് പകയുടെ വിത്തുകൾ പകരുന്ന കുടിലതകൾ നെയ്യുന്ന പണക്കാരനായ രാഷ്ട്രീയ കോമരവും കാടിനോടും ജന്തുക്കളോടും പടവെട്ടി മുന്നേറി കരളുറപ്പു നേടിയവരായിട്ടും സ്വന്തം ചോര പരസ്പരം പടവെട്ടി പ്രാണനെടുക്കുന്നതു കണ്ടു നെഞ്ചു പൊട്ടുന്ന അമ്മമാർ.

പകയിൽ പൊലിയുന്ന പ്രണയവും സഹോദര്യവും മാതൃത്വവും. കുഞ്ഞമ്മാറിൽ തുടങ്ങി അവരുടെ പരമ്പരയിലൂടെ വികസിക്കുന്ന കഥ. പ്രണയവും കാമവും അതിലേറെ പ്രതികാരവും മരണവും ഇഴ പിരിയാതെ കോർത്തു വയ്ക്കുന്ന എഴുത്ത്. കണ്ണിനു കണ്ണ് വെട്ടിനു വെട്ടു ഓരോ പ്രതികാരവും ചിലരുടെ കണ്ണിനു തോരാ കണ്ണീർ നൽകുമ്പോൾ അടുത്ത തലമുറയിലേയ്ക്ക് അതു പകരം ചോദിക്കലിന്റെ പ്രതികാരത്തിന്റെ വിത്തായി മസ്തിഷ്ക്കത്തിലും മനസ്സിലും പാകുന്ന ചില മനസ്സുകൾ അതിൽ സ്വന്തം കാര്യം സാധിക്കുന്ന കുടില ബുദ്ധിക്കാർ.

ആധുനിക ലോകത്തു പഴമയുടെ ചിത്രങ്ങൾ വാക്കുകളിലൂടെ വരച്ചിടാൻ എഴുത്തുകാരനു കഴിഞ്ഞു. പ്രതികാരത്തിനൊപ്പം ഓരോ ജീവനഷ്ടങ്ങളും ചില മനസ്സിൽ ഏല്പിക്കുന്ന നഷ്ടങ്ങളുടെ ആഴവും നന്നായി അവതരിപ്പിക്കുന്ന എഴുത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നല്ല അഭിപ്രായമുള്ള പുസ്തകം ഒരു തവണ വായിച്ചാൽ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥ.

താരാശങ്കർ ബാനർജിയുടെ “ആരോഗ്യനികേതനം”. വളരെ പഴയ പുസ്തകം. ഒരുപാടു പേർ കാലങ്ങൾക്ക് മുൻപ് തന്നെ വായിച്ചു കഴിഞ്ഞ ഒരു പുസ്തകമാകും. ഒരുപാടു ആഴത്തിൽ രോഗങ്ങളെയും അതിലെ കഥാപാത്രചരിത്രങ്ങളെയും വിവരിക്കുന്നതുകൊണ്ട് കുറച്ചു ലാഗ് തോന്നും വായനയിൽ. എങ്കിലും മികച്ച വായന അനുഭവം സമ്മാനിക്കുന്ന പുസ്തകമാണ്. ജീവൻമാശായിയിൽ നിന്നു തുടങ്ങി അയാളുടെ മകൻ വരെയുള്ള മാശായി വംശത്തിന്റെ കഥ പറയുന്നു. നാഡി ചികിത്സയിൽ ലക്ഷണങ്ങളിലൂടെ കൃത്യമായ രോഗ നിർണയവും രോഗിയുടെ മരണവും പറയുന്ന മാശായിയുടെ കഥ. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പതുക്കെ പതുക്കെയുള്ള വ്യാപനവും നൂതന ചികിത്സ രീതികളും പറയുന്ന ഗ്രാമീണപശ്ചാത്തലത്തിലെ നോവൽ. ചികിത്സ സേവനമാകുമ്പോൾ പണമുണ്ടാക്കാൻ മറക്കുമ്പോൾ ഉലയുന്ന കുടുംബ ബന്ധങ്ങളും പുതിയത് വരുമ്പോൾ പഴയ സംവിധാനങ്ങളോടുള്ള അവഗണനയും തുറന്നെഴുതുന്ന പുസ്തകം. കഥാപാത്രങ്ങളുടെയോ കഥയുടെയോ ചിത്രം എന്റെയെഴുത്തിൽ ഒഴിവാക്കിയത് മനഃപൂർവമാണ്. ഒന്നിൽ നിന്നും ഒന്നിലേയ്ക്ക് വിശദമായി നീളുന്ന കഥാപാത്ര സൃഷ്ടി. അതിലേറെ അവരുടെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ പോലും പറഞ്ഞു വികസിക്കുന്ന കഥ. ഒരിക്കലും ചില വാക്കുകളിൽ ഒതുക്കി വരച്ചിടാൻ കഴിയാത്ത എഴുത്ത്. വളരെ മുൻപ് തന്നെ ചലച്ചിത്ര ആവിഷ്കരമായി തീർന്ന ഒരു പുസ്തകമാണ്. വായനയുടെ ആസ്വാദനത്തിന് എഴുത്തിന്റെ ഇഴച്ചിൽ തടസ്സമാകില്ല.

Post Views: 40
2
Baahus
  • Website

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.