Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആശുപത്രിയിലെ പത്തു ദിനങ്ങൾ -X 
ആരോഗ്യം ജീവിതം തുടർക്കഥ / സീരീസ്

ആശുപത്രിയിലെ പത്തു ദിനങ്ങൾ -X 

By BaahusOctober 9, 2025Updated:October 9, 20251 Comment2 Mins Read56 Views
Bookmark Now
Please login to bookmark Close

No account yet? Register

ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]

ഭാഗം -X  

ആശുപത്രിയിലെ പത്തു ദിനങ്ങളിലെ അവസാന ഭാഗമാണ്.

അന്ന് ഡിസ്ചാർജ് ആയിട്ടും ഡോക്ടർ രാവിലെ 7.50നു വന്നു. കൂടെ കുറെ ഡോക്ടർമാർ ഉണ്ടായിരുന്നു. കേസ്ഷീറ്റും ഡിസ്ചാർജ് സമ്മറിയും ഒക്കെ വായിച്ചു നോക്കി സ്പൂൺ ഇട്ടു തന്നെ നാവു താഴ്ത്തി തൊണ്ട നോക്കി. ഇൻഫെക്ഷൻ ആകരുത്, റസ്റ്റ്‌ എടുക്കണം, ഭാരം എടുക്കരുത് എന്നൊക്കെ പറഞ്ഞു. ചെക്കപ്പ് ദിവസം വരണം, അടുത്ത ചെക്കപ്പ് വരെ പാരസെറ്റമോളും ബികോംപ്ലക്സ് ഗുളികയും കഴിക്കാൻ എഴുതി, കൂടെ ഒരു മൗത്തുവാഷും. ,തണുപ്പ് അടിക്കരുത് ചെവിയിൽ കാറ്റു കയറരുത് എന്നൊക്കെ നിർദേശവും തന്നു.

അന്നൊരു അത്ഭുതം നടന്നു. 13മത്തെ ദിവസം, ഞാൻ കൺസൽട്ട് ചെയ്ത ഡോക്ടർ കൂടി അവരോടൊപ്പം വന്നു. ഒന്നും മിണ്ടിയില്ല. തല കറക്കം ഉണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ വലതു ഭാഗത്തെ ചെവിയുടെ സൈഡിൽ നിന്നും തലയുടെ ഭാഗത്തേക്ക്‌ ഒരു പെരുപ്പും ഒപ്പം കൂടെ തലകറക്കവും. അതുകൊണ്ട് ഡോക്ടർ പൊസഷൻ ടെസ്റ്റ്‌ ചെയ്തിട്ടു പോയാൽ മതിയെന്ന് പറഞ്ഞു. അതും ഒപിയിൽ പോയി ചെയ്തു.

         എല്ലാം പാക്ക് ചെയ്തു പേ വാർഡിന്റെ താക്കോലും കൊടുത്തു. സമ്മറിയും വാങ്ങി 12ദിവസത്തെ റൂമിനോട് വിട പറഞ്ഞു, താക്കോലും കൊടുത്തു വീട്ടിലേക്കു ഇറങ്ങി. ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയെങ്കിലും അല്ലറ ചില്ലറ ഹെൽത്ത്‌ പ്രശ്നങ്ങൾ ഇപ്പോഴും കൂടെയുണ്ട്.

         ഹോസ്പിറ്റലിൽ ഓരോ സ്ഥലത്തും “നമ്മുടെ സ്ഥാപനമാണ് വൃത്തിയായി സൂക്ഷിക്കണം “എന്നെഴുതി വച്ചിട്ടുണ്ട്. അതിനു പകരം ഹോസ്പിറ്റലിൽ കാമറയുണ്ട് പരിസരം വൃത്തി കേടാക്കിയാൽ പിഴ അടയ്ക്കണം എന്നാക്കി മാറ്റണം, എങ്കിൽ കുറേകൂടി വൃത്തി ഉണ്ടാകും. ബാത്റൂമിനു വാതിലും കൊളുത്തും വച്ച്‌ പൊട്ടിയ പൈപ്പുകൾ നേരെയാക്കണം. ഓരോ വാർഡിലും ചൂടും വെള്ളം ലഭ്യമാക്കണം. രോഗിയോടൊപ്പം നിൽക്കുന്ന ആൾ -ആരോഗ്യ ഇൻഷുറൻസ്, ബിപിൽ അങ്ങിനെയുള്ള വിഭാഗമാണെങ്കിൽ – അവർ മരുന്നു വാങ്ങാൻ രേഖ പതിപ്പിക്കാൻ പോകുമ്പോൾ എങ്കിലും ഒരാളെ കൂടി രോഗിയുടെ അടുത്ത് നിൽക്കാൻ അനുവദിക്കുക. ഇല്ലെങ്കിൽ രോഗി മണിക്കൂറുക്കളോളം ഒറ്റയ്ക്കാകും.

പല പല നിലയിൽ പല ഫ്ലോറിൽ ലാബും സ്കാനും ഒക്കെ, ഒന്ന് ഏകോപിപ്പിച്ചാൽ നല്ലത്. അത്യാവശ്യമുള്ള സ്കാൻ – ലാബ് ടെസ്റ്റുകൾ അതൊക്കെ മുൻഗണന നൽക്കാൻ ശ്രദ്ധിക്കുക. പണമുള്ളവരും ഇല്ലാത്തവരും ഒരുപോലെ രോഗമുള്ളവരാണ്. രണ്ടു പേർക്കും ഒരു പോലെ ട്രീറ്റ്മെന്റ് നൽകാനാണ് ഗവണ്മെന്റ് ഹോസ്പിറ്റൽ എന്നു സ്റ്റാഫുകളോട് പറയുക. ഉപകരണങ്ങൾ ആവശ്യത്തിന് ലഭ്യമാക്കുക. ടെസ്റ്റിനും മറ്റും ഈടാക്കുന്ന തുക ഹോസ്പിറ്റലിന്റെ വികസനത്തിന്‌ വേണ്ടി ചിലവാക്കുക. സംഘടനകൾ, മറ്റു സഹായങ്ങൾ എന്നിവ ഏകോപിപ്പിച്ചു ഹോസ്പിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.

ഒരു രോഗം സ്ഥിരീകരിച്ചാൽ ഒന്നു കൂടി ഒരു റഫറൻസ് നോക്കുക. അവിടെ ഈഗോയുടെ ആവശ്യമില്ല, മറിച്ചു രോഗിയുടെ ജീവനാണ് പ്രാധാന്യം. കഴിവതും സ്ഥിരമായി കാണുന്ന ഡോക്ടർ തന്നെ രോഗി അഡ്മിറ്റ് ആകുമ്പോഴും സർജറി സമയത്തും കൂടെയെങ്കിലും ഉണ്ടാകാൻ ശ്രമിക്കുക, രോഗിക്ക് ആശ്വാസമെങ്കിലും ഉണ്ടാകും. അത്യാഹിത വിഭാഗം കാര്യക്ഷമമാക്കുക. സാധാരണക്കാരന്റെ വോട്ടും നികുതിയും കൂടി ഗവണ്മെന്റ് സംവിധാനങ്ങളിൽ ഉണ്ട് എന്നോർത്ത് കൊണ്ടാകണം ഓരോ സംവിധാനങ്ങളുടെയും പ്രവർത്തനം.

ഒരുപാടു കഴിവുള്ള ഡോക്ടർമാർ ഉണ്ട്. അവരുടെ കഴിവ് രോഗികൾക്ക് പ്രയോജനമാക്കി മാറ്റുക. എല്ലാത്തിലും ഉപരി പണത്തിന്റെ സ്വാധീനത്തിന്റെ അളവുകോലിനപ്പുറം രോഗി മനുഷ്യനാണ് തുല്യനാണ് എന്ന പാഠം ഓർക്കുക. ഹോസ്പിറ്റലിൽ വരുന്നവരോട് സ്വന്തം മടുപ്പുകൾ തീർക്കാതെയിരിക്കാൻ ഓരോ സ്റ്റാഫും ശ്രദ്ധിക്കുക.

        (ചിത്രം -ഗൂഗിൾ)

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 55
4
Baahus
  • Website

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

1 Comment

  1. Suma Jayamohan on October 11, 2025 9:26 PM

    ഇപ്പോഴെങ്ങനെയുണ്ട്?
    വേഗം സുഖമാകട്ടെ❤️🙏
    പറഞ്ഞ കാര്യങ്ങളൊക്കെ നടന്നു കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. .

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.