Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സോർബയും മുന്തിരി വള്ളിയും കുറേയേറെ കഥകളും
അറിവുകൾ ജീവിതം പുസ്‌തകം

സോർബയും മുന്തിരി വള്ളിയും കുറേയേറെ കഥകളും

By BaahusSeptember 22, 20253 Comments2 Mins Read95 Views
Bookmark Now
Please login to bookmark Close

No account yet? Register

ഡിസി ബുക്സ് പുസ്തകം ഇറക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ വായിക്കണം എന്നു കരുതിയ കൃതിയാണ് ബെന്യാമിന്റെ “മൾബെറി, എന്നോട് നിന്റെ സോർബയെ കുറിച്ചു പറയൂ “എന്നത്. അതിനു മുന്നേ പുതിയ ആഖ്യാന രീതിയിൽ ഇറങ്ങിയ തരകന്റെ ഗ്രന്ഥവരി വായിച്ചിരുന്നു. എന്റെ വായനാ അഭിരുചിയുമായി  അതു പൊരുത്തപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഇതിന്റെ അവതരണം അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

അങ്ങനെ കൈയിൽ കിട്ടി, ഒന്ന് രണ്ടു പേജുകൾ കഴിഞ്ഞപ്പോൾ തോന്നി,  ഇത് മനസ്സിലാക്കാൻ ആദ്യം സോർബയെ അറിയണം, അതിന്റെ സ്രഷ്ടാവായ നിക്കോസ് കസാന്റ്സാക്കിസിനെ (ഗ്രീക്ക് പദം പലരീതിയിൽ എഴുതാം വായിക്കാം )കുറിച്ചും ഗ്രീക്കിന്റെ കുറച്ചു ചരിത്രവും അറിയണമെന്ന്. ബുക്ക്‌ പതിയെ മാറ്റി വച്ച് ഗൂഗിളിൽ സെർച്ച്‌ ചെയ്തു ഒരു വിധം അതൊക്കെ മനസ്സിലാക്കി.

രണ്ടു കാലഘട്ടത്തിലെ കഥകൾ ഒന്നിടവിട്ട പേജുകളിൽ, അതായിരുന്നു ഈ ബുക്കിന്റെ അവതരണ രീതി. പരസ്പര ബന്ധമില്ലെങ്കിലും തുടർച്ച ഉള്ളതിനാൽ നമുക്ക് മനസ്സിലാകാതെ ഇരിക്കില്ല. ഓരോ ഏടും. സാന്റസാകിനെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന ഷെല്ലിയെന്ന പ്രസാധകന്റെയും അയാളുടെ ഭാര്യ ഡേയ്സിയുടെയും അവരുടെ മുന്തിരി ചെടിയുടെയും മൾബെറി പബ്ലിക്കേഷന്റെയും കഥ. ഇതിൽ പലയിടത്തും നിക്കോസിന്റെ കഥാപാത്രങ്ങൾ, പുസ്തകം, ജീവിതം ഒക്കെ കടന്നു വരുന്നു. 

       ഒരുപാടു പുസ്തകങ്ങളും എഴുത്തുകാരും കോഴിക്കോടും മറ്റു ജില്ലകളുമൊക്കെ കടന്നു പോകുന്ന ഒരു കൃതി. നിക്കോസിന്റെ യഥാർത്ഥ ജീവിതവും അയാൾ വരച്ചിട്ട സോർബയുടെ ജീവിതവും ഒക്കെ യഥാർത്ഥത്തിൽ മറ്റൊന്നാണ് എന്നു തിരിച്ചറിയുന്ന നിമിഷങ്ങൾ. ഗ്രീക്കിന്റെ ചരിത്രം സാഹിത്യ ലോകത്തെ ഇരുണ്ട താളുകൾ പറഞ്ഞു പോകുന്ന  കൃതി, ബെന്യാമിന്റെ പഴയ എഴുത്തുകൾ വായിച്ചു ആസ്വദിച്ചതു കൊണ്ടാകാം പുതിയ കുറച്ചെഴുത്തുക്കളും ആഖ്യാന വ്യത്യാസങ്ങളും പൂർണ്ണമായും ഉൾക്കൊള്ളാനെനിയ്ക്ക് കഴിയാത്തത്. 

          ഒരു ജീവിതത്തിൽ വന്നു പോകുന്ന മനുഷ്യർ, അതിലേറെ കഥാപാത്രങ്ങൾ, യാത്രകൾ, വ്യത്യസ്ത രാജ്യങ്ങൾ, സംസ്കാരങ്ങൾ, മത ചിന്തകൾ ഒപ്പം ലോകോത്തര സാഹിത്യത്തിന്റെ അതുല്യ  കൃതികളുടെ ചില വിവർത്തന ഭാഗങ്ങൾ. മലയാളിയുടെ വായനാ ചരിത്രം, അതിലേറെ മാറുന്ന അഭിരുചികൾ, പുസ്തക പബ്ലിക്കേഷൻ ചരിത്രം, ഒപ്പം വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിലും യുവത്വത്തിന്റെ വായനയോടുള്ള താല്പര്യം അങ്ങിനെ നിരവധി വിഷയങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. ചില അന്ധമായ സൗഹൃദ വിശ്വാസങ്ങൾ മനുഷ്യനെ തന്നെ പാടെ ഇല്ലാതാക്കുമ്പോൾ അനാഥമാകുന്ന കുടുംബം, പാർശ്വവൽക്കരിയ്ക്കപ്പെടുന്ന സ്ത്രീ എഴുത്തു ചിന്തകൾ, പുസ്തകത്തിനു വേണ്ടി ജീവിച്ചു മരിച്ചവർ അങ്ങനെ അങ്ങനെ…… പല പുസ്തകങ്ങളെ കുറിച്ചും ഇതിൽ പരാമർശം ഉള്ളതുകൊണ്ട് അവ ഏതാണ് എന്നുള്ളത് ഒടുവിലത്തെ പേജിൽ ചേർത്തിരിക്കുന്നു.

നികോസിനെയും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചും ഒരു ചെറിയ ധാരണ ഉള്ളവർക്ക് ആസ്വാദനം വളരെയെളുപ്പം സാധിക്കുന്നു. ഇതിന്റെ കഥയുടെ വിവരണങ്ങൾ ചേർത്തു എഴുതാത്തത്, ഇതിലെ കഥകൾ നമ്മൾ വായിച്ചെടുക്കണം എന്നതിനാലാണ്. ഒരവിയൽ പോലെ കൂടികലർന്ന കഥാപാത്രങ്ങളും എഴുത്തു ശൈലിയും. സോഷ്യൽ മീഡിയ കൊടുത്ത ഹൈപ്പിനൊപ്പം ഒട്ടുമേ ഉയരാത്ത ഒരിക്കൽ വായിച്ചു പോകാവുന്ന കൃതി എന്നത് എന്റെ മാത്രം വായനാ അനുഭവം.

(ചിത്രം – ഗൂഗിൾ )

Post Views: 98
2
Baahus
  • Website

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

3 Comments

  1. മിനി സുന്ദരേശൻ on September 26, 2025 12:19 AM

    നല്ല വായന❤️👍

    Reply
  2. Sunandha on September 24, 2025 8:41 PM

    നല്ല വിവരണം

    Reply
  3. Joyce on September 24, 2025 7:12 PM

    നല്ല review👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.