ലോകരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ‘ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ’ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ ജൂൺ 1 ലോക ക്ഷീരദിനമായി ആചരിച്ചു വരികയാണ്.
ദൈനംദിന ആരോഗ്യക്രമത്തിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ലോക ക്ഷീരദിനത്തിനുള്ളത്.
ഇന്ത്യൻ കാർഷിക സമ്പദ്ഘടനയുടെ നട്ടെല്ലാണ് ക്ഷീരമേഖല. പാൽ ഉത്പാദനത്തിൽ നമ്മുടെ ഭാരത രാഷ്ട്രത്തെ ഒന്നാമതെത്തിക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച ‘ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗ്ഗീസ് കുര്യനെയും ക്ഷീര വ്യവസായ രംഗത്ത് സമഗ്രസംഭാവനകൾ നൽകിയ, പത്മഭൂഷൻ ഡി എൻ ഖുറോഡിയെയും ഈ ദിനത്തിൽ നമുക്ക് അനുസ്മരിക്കാതിരിക്കാൻ കഴിയില്ല.
ഇന്നത്തെ സാഹചര്യത്തിൽ നാം പണം കൊടുത്തുവാങ്ങുന്ന ഏതൊരു ഭക്ഷ്യ വസ്തുവും ഗുണമേൻമയുള്ളതും, പോഷക സമൃദ്ധവും, മായം കലരാത്തതുമായിരിക്കണം എന്നത് ഓരോ പൗരന്റേയും മൗലിക അവകാശമാണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഒരു സമ്പൂർണ പോഷകാഹാരമെന്ന നിലയിൽ പാലിന്റെയും പാലുൽപന്നങ്ങളുടെയും പ്രാധാന്യം ദിനംപ്രതി ജനങ്ങൾ തിരിച്ചറിയുകയും അതിനനുസരിച്ച് പാലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉപഭോഗം ഇന്ത്യൻ സാഹചര്യങ്ങളിൽ വർദ്ധിച്ചു വരുകയും ചെയ്യുന്നത് നല്ലൊരു പ്രതീക്ഷയാണ് ക്ഷീര കർഷകരെ സംബന്ധിച്ച് നൽകുന്നത്.
-ശുഭം-