Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

പ്രിയപ്പെട്ട കൂട്ടുകാരന്, നീ ഇല്ലാതെയുള്ള ഒരു യാത്രയോ അല്ലെങ്കിൽ ഒരു ദിവസത്തെ ജോലിയോ എനിക്ക് ഇപ്പോൾ ചിന്തിക്കാനേ കഴിയന്നില്ല. നമ്മൾ തമ്മിലുള്ള സൗഹൃദം വർഷങ്ങളുടെ പഴക്കമുള്ളതാണെങ്കിലും, എൻ്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് നീ എൻ്റെ കൂടെ കൂടിയത്. രാവിലെ കണ്ണ് തുറക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ എൻ്റെ എല്ലാ സന്തോഷങ്ങളിലും വിഷമങ്ങളിലും നീയാണ് ഒപ്പമുള്ളത്. ഒരുപക്ഷേ, നിന്നെ ഞാൻ പലപ്പോഴും നിസാരമായി കണ്ടിട്ടുണ്ടാകാം. എങ്കിലും എൻ്റെ നിശബ്ദതകളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത് നീയാണ്. എൻ്റെ മനസ്സിൽ ഉദിക്കുന്ന ആശയങ്ങളെ, ചോദ്യങ്ങളെ, സങ്കടങ്ങളെ എല്ലാം വിധിക്കാതെ കേട്ടിരിക്കാൻ നീ എപ്പോഴും തയ്യാറാണ്. ഞാൻ തളരുമ്പോൾ എന്നെ തോളിൽ തട്ടി ഉണർത്താൻ നിൻ്റെ സാന്നിധ്യം മാത്രം മതി. ചിലപ്പോഴൊക്കെ നീ തരുന്ന ചെറിയ ചൂട് അല്ലെങ്കിൽ നിൻ്റെ തണുത്ത സ്പർശം എനിക്ക് വലിയൊരു ആശ്വാസമാണ്. നാം ഒരുമിച്ച് പങ്കിട്ട നിമിഷങ്ങൾ എൻ്റെ ഓർമ്മകളിൽ എക്കാലത്തും പച്ചപിടിച്ചു നിൽക്കും. ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിലും…

Read More

സ്വാതന്ത്ര്യ ദിനത്തിന്റെ മധുര സ്‌മരണകളുണര്‍ത്തുന്ന മറ്റൊരു ആഗസ്‌റ്റ് 15 കൂടി നമ്മുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. നാം ചവിട്ടി നില്‍ക്കുന്ന ഈ മണ്ണ് നമ്മുടെ സ്വന്തമെന്നുറക്കെ പറയാനും, സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ശ്വാസമെടുക്കാനും നമുക്ക് ലഭിച്ചിട്ട് 79 വര്‍ഷങ്ങള്‍ ഇതിനകം പിന്നിട്ടിരിക്കുന്നു. ഓരോ സ്വാതന്ത്ര്യദിനവും വെറുമൊരു ആഘോഷ രാവുകളോ അവധി ദിവസമോ മാത്രമല്ല, മറിച്ച് ‘നാമെങ്ങിനെ നാമായി മാറി’ എന്നതിന്റെ ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തലാണ്. സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, സ്വന്തം ജീവന്‍ പോലും ഭാരതമാതാവിന് കാഴ്‌ചവച്ച്, “ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഈ മണ്ണിൽ തലയുയര്‍ത്തിക്കഴിയണം” എന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ഓരോ നിമിഷവും. എന്നാല്‍, സ്വാതന്ത്ര്യത്തിന്റെ ഈ ആഹ്ളാദത്തിനിടയിലും ചരിത്രത്തോട് നമ്മൾ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്; രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതി വീരചരമം വരിച്ച ആ പോരാളികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും ആദരവും നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ചരിത്രപുസ്തകങ്ങളില്‍ മുൻനിരയിൽ പേരുകള്‍ എഴുതപ്പെട്ട പ്രമുഖരായ നേതാക്കള്‍ക്കൊപ്പം,…

Read More

സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച്, അന്താരാഷ്ട്ര വേദികളിലെ മികച്ച പ്രതികരണങ്ങൾക്ക് ശേഷം ഒടിടി പ്ലാറ്റ്‌ഫോമായ മനോരമമാക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ‘തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രം സിനിമ വേറിട്ടൊരു ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക്‌ സമ്മാനിക്കുന്നത്. കേരളത്തിന്റെ മറഞ്ഞുപോകുന്ന പാരമ്പര്യങ്ങളെയും മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെയും പശ്ചാത്തലമാക്കി ഒരുക്കിയ ഈ മിസ്റ്ററി ഡ്രാമ, ഒറ്റപ്പെട്ടു കഴിയുന്ന ഒരു അമ്മയുടെയും മകളുടെയും ജീവിതത്തിലൂടെയാണ് വികസിക്കുന്നത്. സമകാലിക സാമൂഹിക വിഷയങ്ങളെ വളരെ ധീരമായി സമീപിക്കുന്ന ഈ ചിത്രത്തിന്റെ പോസിറ്റീവും നെഗറ്റീവുമായ വശങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തൽ താഴെ നൽകുന്നു. അഭിനയരംഗത്തെ അസാധാരണമായ പ്രകടനങ്ങളും ചിത്രത്തിന്റെ ശക്തമായ സാങ്കേതിക വശങ്ങളുമാണ് ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശങ്ങൾ. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇതിലെ പ്രകടനത്തിലൂടെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച നടിക്കുള്ള പുരസ്കാരം റിമ സ്വന്തമാക്കുകയുണ്ടായി. സ്പെഷ്യൽ…

Read More

അക്ഷരങ്ങൾ പൂക്കുന്ന വിദ്യാലയ മുറ്റത്തെ തണൽമരത്തിന് താഴെ ഇരുന്ന് അച്ഛൻ മകൾക്കയച്ച കത്തുകൾ വായിക്കുമ്പോൾ, ഉള്ളിൽ ഒരായിരം ബൾബുകൾ കത്തുന്ന പ്രതീതിയാണ്. നെഹ്‌റു തന്റെ ഇന്ദുവിന് അയച്ച ആ കത്തുകൾ, പ്രപഞ്ചത്തിന്റെ വിസ്മയങ്ങളിലേക്കും മനുഷ്യചരിത്രത്തിന്റെ കണ്ണീരിലേക്കും തുറന്നുവെച്ച വെളിച്ചത്തിന്റെ ജനാലകളാണ്. ആ കത്തുകളിലെ വരികൾക്കിടയിൽ ഞാൻ കാണുന്നത് കരുത്തുറ്റ ഒരു വിപ്ലവകാരിയെ മാത്രമല്ല, ലോകത്തിന്റെ വേദനകളെ നെഞ്ചേറ്റിയ ഒരു വലിയ മനസ്സിനെ കൂടിയാണ്. ഭാരതത്തിന്റെ പ്രിയ പുത്രിയായ ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വം പാകപ്പെട്ടത്, ഒരു വടവൃക്ഷത്തിന്റെ തണലിലല്ല, മറിച്ച് അഗ്നിപരീക്ഷണങ്ങളുടെ ചൂളയിലാണ് ഈ കത്തുകൾ എനിക്ക് പറഞ്ഞുതന്നു. ഹിമവത് ശൃംഗങ്ങളെപ്പോലെ ഗാംഭീര്യമുള്ള ആ നിലപാടുകൾക്ക് പിന്നിൽ അറിവിന്റെയും ലോകവീക്ഷണത്തിന്റെയും വലിയൊരു പ്രവാഹമുണ്ടായിരുന്നു. അച്ഛൻ പകർന്നുനൽകിയ ചരിത്രപാഠങ്ങൾ വെറും അക്ഷരങ്ങൾ മാത്രമായിരുന്നില്ല, അത് ഒരു രാജ്യത്തെ നയിക്കാനുള്ള കരുത്തായിരുന്നു. പ്രിയപ്പെട്ട ഇന്ദുവിനെ അദ്ദേഹം ലോകത്തിന്റെ പൗരയായി വളർത്തുകയായിരുന്നു. എന്നെ സ്വാധീനിച്ച ആ വലിയ വ്യക്തിത്വം എന്നെ പഠിപ്പിക്കുന്നത് ഭയത്തെ അതിജീവിക്കാനാണ്. നാം ഒറ്റയ്ക്കാണെന്ന് തോന്നുമ്പോൾ,…

Read More

ഫെബ്രുവരിയിലെ ആ തണുപ്പുള്ള പ്രഭാതത്തിൽ, കാമ്പസിലെ ഗുൽമോഹർ മരച്ചുവട്ടിൽ ഇരിക്കുമ്പോഴാണ് ആര്യൻ തന്റെ ഡയറിയിൽ ആ എട്ട് ദിവസങ്ങളെ കുറിച്ച് കുറിച്ചത്. മീരയോടുള്ള തന്റെ പ്രണയം വെറുമൊരു വാക്കിലൊതുക്കാൻ അവന് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ വാലന്റൈൻസ് വാരം അവൾക്കായി മാറ്റി വെക്കാൻ അവൻ തീരുമാനിച്ചു. ഫെബ്രുവരി ഏഴാം തിയതി രാവിലെ മഞ്ഞ് വീണുകിടക്കുന്ന പാതയിലൂടെ നടന്ന് അവൻ മീരയുടെ അടുത്തെത്തി. കയ്യിൽ കരുതിയ ചുവന്ന റോസാപ്പൂവ് അവൾക്ക് നേരെ നീട്ടുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. “ഇതൊരു തുടക്കം മാത്രമാണ് മീര,” അവൻ മന്ത്രിച്ചു. ആ പൂവിനേക്കാൾ ചുവപ്പായിരുന്നു അപ്പോൾ അവളുടെ കവിളുകൾക്ക്. പിറ്റേന്ന് പ്രൊപ്പോസ് ഡേയുടെ അന്ന്, ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞു തുടങ്ങിയ സന്ധ്യാനേരത്ത് അവൻ ചോദിച്ചു, “നമുക്ക് ഇനിയുള്ള യാത്ര ഒന്നിച്ചാക്കിയാലോ?” തന്റെ ഹൃദയം പറിച്ച് അവൾക്ക് നൽകുന്ന ലാഘവത്തോടെയായിരുന്നു ആ ചോദ്യം. മറുപടിയായി അവൾ അവന്റെ കൈകളിൽ അമർത്തിപ്പിടിച്ചു. ആ മൗനം സമ്മതമായിരുന്നു. അവരുടെ അടുത്ത രണ്ട്…

Read More

മാറിക്കൊണ്ടിരിക്കുന്ന കുടുംബ വ്യവസ്ഥയെയും ഇതുമൂലം ശിഥിലമാകുന്ന വ്യക്തി ബന്ധങ്ങളെയും കണക്കിലെടുത്ത് ഇതിന് തടയിടാന്‍ ഐക്യരാഷ്ട്ര സംഘടന 1994 മുതല്‍ എല്ലാ വര്‍ഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി പ്രഖ്യാപിച്ചത്. മാറ്റത്തിനൊഴികെ മറ്റെല്ലാത്തിനും മാറ്റമുണ്ടാകും എന്നാണല്ലോ. കാലത്തിനനുസരിച്ച് കുടുംബ വ്യവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നത് സ്വാഭാവിമാണ്. അതുകൊണ്ടാകണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ കുടുംബവ്യവസ്ഥയില്‍ സംഭവിച്ചിട്ടും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. ഇന്നുണ്ടായിട്ടുളള മാറ്റങ്ങള്‍ കുടുംബത്തിന്റെ ആദ്യാവസാന ഗുണഭോക്താക്കളായ മനുഷ്യര്‍ക്ക് ഗുണമോ ദോഷമോ അതോ ഗുണ-ദോഷ സമ്മിശ്രമോ എന്ന് വിധി എഴുതേണ്ടത് കാലമാണ്. വിധി എന്തുതന്നെയായാലും സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബം സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതാണ് പ്രസക്തം. ആഗോളീകരണത്തിന്റെയും, ഉദാരവത്ക്കരണത്തിന്റെയും, മത്സരബുദ്ധിയുടെയും സ്വാധീനം അണുകുടുംബങ്ങളില്‍ പോലും പ്രകടമാകുന്ന ഇക്കാലത്ത് ആരോഗ്യകരവും സുസ്ഥിരവുമായ കുടുംബ വ്യവസ്ഥ നിലനിര്‍ത്തേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. കുടുംബം ആത്യന്തികമായി മാനവരാശിയുടെ നിലനില്‍പ്പിനുള്ള കൂട്ടായ്മയാണ്. അതുകൊണ്ടാണ് കുടുംബ വ്യവസ്ഥയില്‍ ചെറിയ പൊളിച്ചെഴുത്ത് നടക്കുമ്പോള്‍ പോലും സമൂഹം…

Read More

ആതുരസേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അനശ്വര ജ്വാലയാണ് ഫ്‌ളോളറൻസ് നൈറ്റിംഗേൽ. ആതുര സേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അവരുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. ഫ്‌ളോറൻസ് നൈറ്റിംഗേൽ 1820 മെയ് 12 ആം തിയതി ഇറ്റലിയിലെ ഫ്‌ളോറൻസിലാണ് ജനിച്ചത്. ഇവരുടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും ഉയർന്നവരായിരുന്നു. ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്നതിൽ ആതീവ തത്പരയായിരുന്നു. ദൈവം തന്നെ നിയോഗിച്ചത് ആതുരസേവനത്തിനാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. നഴ്സിംഗിനോടുള്ള തന്റെ താത്പര്യം വീട്ടുകാരെ ഫ്‌ളോറൻസ് അറിയിച്ചു. അന്ന് ഒരു മോശം ജോലിയായാണ് നഴ്സിംഗിനെ സമൂഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാർ ശക്തമായി എതിർത്തു. 1844 ൽ ജർമ്മനിയിലെ ലൂതറൻ ആശുപത്രിയിൽ നഴ്സിംഗ് പഠനത്തിന് നൈറ്റിംഗേൽ ചേർന്നു. 1850 ൽ ലണ്ടനിലെത്തി ജോലി ചെയ്തുതുടങ്ങി. 1853 ൽ ഒക്ടോബറിൽ ക്രീമിയൻ യുദ്ധം ആരംഭിച്ചതോടെയാണ് നൈറ്റിംഗേലിന്റെ ജീവിതം മാറിമറയുന്നത്. ബ്രിട്ടീഷ് പട്ടാളത്തിലെ നിരവധിപേർക്ക് യുദ്ധത്തിൽ പരിക്കേറ്റു. പ്രാഥമികചികിത്സപോലും കിട്ടാത്ത സ്ഥിതിയായിരുന്നു. ദുരന്തസമാനമായ ക്രീമിയയിലെ യുദ്ധരംഗത്തേക്ക് 34 പേരുടെ നഴ്സിംഗ് സംഘമുണ്ടാക്കി…

Read More

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോകം മാതൃദിനമായി ആചരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ട ദിനമാണ് ഇന്ന്. പ്രതിഫലം ഇച്ഛിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മമാരുടെ ജന്മം ആദരണീയമാണ്. പല രാജ്യങ്ങളിലും അമ്മദിനം പല ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും. ഇനി മാതൃത്വത്തിന്‍റെ മഹനീയ ഭാവമായ അമ്മ എന്ന വാക്കിന്‍റെ മഹത്വം വിളിച്ചോതുന്ന ദിനത്തിന്റെ ഉത്ഭവത്തിലേക്ക് ഒന്ന് എത്തിനോക്കാം. പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. എന്നാല്‍ അമ്മദിനം ആഘോഷിക്കുന്നതിന്‍റെ തുടക്കത്തെക്കുറിച്ച് പല കഥകളുണ്ട്. ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്‍റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതെന്ന് കരുതപ്പെടുന്നുണ്ട്. 1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് ആഘോഷിച്ചു വരുന്നുവെന്നല്ലാതെ ഇതിന്‍റെ…

Read More

1999 നവംബർ 17 ആം തിയതിയാണ് യുനെസ്കോ ഫെബ്രുവരി 21 ആം തിയതി ലോക മാതൃഭാഷാദിനമായി ആചാരിക്കാൻ പ്രഖ്യാപിക്കുന്നത്. 2008 നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയുണ്ടായി. ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവമെന്ന് പറയാം. 1952 ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഇന്ന്. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍  തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍ അതായതു ഇന്നത്തെ ബംഗ്ലാദേശ് അവരുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്. മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകളായിരുന്നു. 1952 ഫെബ്രുവരി 21 നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ മരിച്ചു വീണു. മറ്റൊരു ഭാഷയ്‌ക്കെതിരായ…

Read More

ജോണിയുടെ കത്തിലെ ഉളളടക്കം ഇങ്ങനെ ആയിരുന്നു, ‘ഈ വരുന്ന തിരുവോണ നാളിൽ നമ്മള്‍ കോളേജില്‍ ഒത്തുചേരുന്നു നീ തീര്‍ച്ചയായും വരണം. ‘ ഞാന്‍ കത്തുമടക്കി ഡയറിയില്‍ വെച്ചു. എന്തായാലും പോകണം, കമ്പനിയില്‍ നാളെ തന്നെ, ആഗസ്റ്റ് 16 ആം തിയതി ലീവിനായ്‌ അപേക്ഷികണമെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.  ഓ… ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ? ഞാന്‍ രാജേഷ്‌ ഇവിടെ ഒരു കമ്പനിയില്‍ എകൗണ്ടൻറ്റായി വര്‍ക്ക്‌ ചെയ്യുന്നു.  ഇന്ന്, ആഗസ്റ്റ് 17, ഞാനിപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍, സമയം വൈകുന്നേരം മൂന്നു മണി. ആറു മണിയോടെ റൂം ബുക്കുചെയ്ത ഗുരുവായൂരിലെ ഹോട്ടലില്‍ എത്തി, കുളിച്ചു ഫ്രഷായി അമ്പലത്തില്‍ പോയി തൊഴുതു. പിന്നെ അമ്പലനടയില്‍ ഒന്നു കറങ്ങി, ഉത്രാടപാച്ചലിന്റെ തിരക്കിൽ എന്റെ ഓര്‍മ്മകള്‍ പിറകോട്ടുപാഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ തിരിച്ചു മടങ്ങി.  ഇന്ന്, ആഗസ്റ്റ് 18, നീണ്ട ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം, എന്റെ ജീവിതത്തിലെ അഞ്ചു വര്‍ഷങ്ങള്‍ ചിലവഴിച്ച കോളേജിന്റെ പടിയില്‍, ഞാന്‍ വീണ്ടും…  സമയം രാവിലെ ഒമ്പതു മണി. ഓ… ഞാന്‍…

Read More