Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

മാനവീകതയുടെ മണിമുഴങ്ങുന്ന വഴിയമ്പലങ്ങള്‍, മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത്‌ നില്‍ക്കുന്ന താഴ്‌വരകള്‍, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍, കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍, ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം ഉള്ള പവിത്രമായ നമ്മുടെ ഭാരതം ഇന്ന് റിപ്പബ്ലിക്ക് ദിനം കൊണ്ടാടുന്ന ഈ വേളയിൽ ആശംസകൾ നേരുന്നതോടൊപ്പം ചില ആശങ്കകളും പങ്കുവെക്കുന്നു. നമ്മള്‍ നമ്മളായതിന്റെ 76 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാനുള്ള വക ഒട്ടേറെയുണ്ട്‌. പക്ഷെ വര്‍ത്തമാനകാലം ദു:ഖത്തിന്റേതും, ഭാവിഭാരതത്തിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ ആശങ്കയുമാണ്‌ ഉണ്ടാകുന്നത്‌. സ്നേഹബന്ധകളും, ശാന്തിമന്ത്രങ്ങളും നമുക്ക്‌ അന്യമാവുന്നു. സാഹോദര്യവും, സൌഹാര്‍ദങ്ങളും തകരാനും തളരാനും തക്കതായ ഒട്ടേറെ സംഭവങ്ങള്‍ ദുഷ്ടശക്തികളുണ്ടാക്കിയിരിക്കുന്നു. അവയൊന്നിനും ഒരു പരിഹാരവും കാണാതെ കിടക്കുന്നു.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളര്‍ത്തി വലുതാക്കുന്നുണൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത മഹത്വമേറിയ പൈതൃകങ്ങള്‍ ചവിട്ടിയരക്കുന്നു. ജാതിയും, മതവും, ദേശവും, ഭാഷയും പറഞ്ഞ്‌ തമ്മില്‍ തമ്മില്‍ നശിപ്പിക്കാനും, നശിക്കാനും മടിയില്ലാതാക്കുന്നു. ലോകത്തിലെ ആറിലൊന്നോളം വരുന്ന മനുഷ്യരെ ഈ ഒരു അവസ്ഥയിലേക്ക്‌ തള്ളി വിട്ടു കൊടുത്തതിന്റെയും, കൊടുക്കുന്നതിനെ കുറിച്ചും ചിന്തിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തുനിയുന്നില്ല. ഒരു രാജ്യം…

Read More

മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച ‘വീണപൂവ്‌’ എന്ന ഖണ്ഡകാവ്യം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1907 ഡിസംബർ 16 ആം തിയതി മിതവാദി പത്രത്തിലാണ്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനാനുഭവമായ ഈ ഖണ്ഡകാവ്യം പ്രസിദ്ധീകരിച്ച ദിവസമെന്ന നിലയിലാണ് ഡിസംബർ 16 മലയാളം കവിതാദിനമായി ആഘോഷിക്കുന്നത്. ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്രശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? എന്നാരംഭിക്കുന്ന ഈ ഖണ്ഡകാവ്യത്തിൽ ഒരു പൂവിൻറെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് നാല്പത്തിയൊന്ന് ശ്ലോകങ്ങളിലായി വരച്ചുകാട്ടുന്നുണ്ട്. തുടർന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടെ ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമുണ്ടായി. അതിന്റെ ഉത്തമഉദാഹരണമായിരുന്നു വീണപൂവിനെ തുടർന്ന് രചിച്ച ‘തീയക്കുട്ടിയുടെ വിചാരം‘ ഇത്‌ അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു. ജന്മിത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായ ആദ്യത്തെ ചരിത്ര കാവ്യമാണ് വീണപൂവ്. രാജാവ് വണ്ടായും രാജ്ഞി പൂവായും…

Read More

കട്ടൻചായ/കടുംചായ/പാൽ ചായ/സുലൈമാനി/ മധുരം കുറഞ്ഞ് കടുപ്പത്തിൽ ചായ എന്നിങ്ങിനെ ചായയുടെ വിവിധ രൂപങ്ങൾ വിവിധ നേരങ്ങളിൽ ആസ്വദിക്കുന്നവരാണ് നമ്മൾ. ചായയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കുക എന്നത് തന്നെ പ്രയാസമാണ്. എന്നാൽ ഈ ചായ എവിടെ നിന്നു വന്നുവെന്നോ അതിന്റെ പിന്നിലുള്ള ചരിത്രമെന്തെന്നോ അറിയുന്നവർ ചുരുക്കമായിരിക്കും. നമുക്ക് ഈ അന്താരാഷ്ട്ര ചായ ദിനത്തിൽ ആ അറിവുകളിലേക്ക് ഒരു സഞ്ചാരം നടത്താം. എല്ലാ വർഷവും ഡിസംബർ 15 അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ ചായ ദിനം ആഘോഷിച്ചു വരുന്നുണ്ട്. ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് (Shen Nung) ഒരു വേനല്ക്കാലത്ത് കാട്ടിൽ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ…

Read More

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാർ ഭാഗത്ത് മുസ്ലീങ്ങൾ നടത്തിയ സമരമായിരുന്നു മലബാർ കലാപം അഥവാ മാപ്പിള ലഹള. കേരള ചരിത്രത്തിൽ മുസ്ലീങ്ങൾ നടത്തിയ പ്രസിദ്ധമായ സമരമായ 1921 ലെ മാപ്പിള ലഹളയെ തുടർന്ന് നവംബർ 20 ആം തിയതി ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ നൂറോളം തടവുകാരിൽ 70 പേർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്. പൈശാചികവും ക്രൂരവുമായ സമരം ഹിന്ദു-മുസ്ലീം മൈത്രിയെ തകർക്കുകയുണ്ടായി. ബ്രിട്ടീഷുകാരുടെ കുടില തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമായിരുന്നു ഈ ദുരന്തത്തിന് വഴിയൊരുക്കിയത്. വാഗൺ ട്രാജഡി ദുരന്തത്തിൽ നിന്നും മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോള അഹമ്മദ് ഹാജിയുടെ വാക്കുകൾ ആണ് താഴെ….. “നവംബർ നാലാം തിയ്യതി എന്നെയും ജ്യേഷ്ടൻ യൂസഫിനെയും ഇംഗ്ലീഷ് പോലിസ് പിടിച്ചു…

Read More

നവംബർ 20 ആം തിയതിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് എങ്കിലും ഇന്നത്തെ ഈ ശിശുദിന ചരിത്രവും ഉത്ഭവവും സംബന്ധിച്ച് യാതൊരു വിവരവും ഇല്ലയെങ്കിലും കുഞ്ഞുങ്ങളുടെ സമൃദ്ധമായ സ്നേഹം എന്ന ആശയം ഉൾകൊണ്ടായിരിക്കണം ഇങ്ങിനെ ഒരു ദിനം ആഘോഷിക്കാൻ കാരണം. ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലാം തിയതിയാണ് ഇന്ത്യയിൽ കുട്ടികളുടെ ദിവസമായിട്ട് ആചരിക്കുന്നത്. നമുക്കിപ്പോൾ ലോക ശിശുദിനത്തെ കുറിച്ച് ചിന്തിക്കാം. ഈ പ്രത്യേക ദിവസം യഥാർഥത്തിൽ യുക്തിപരമായി കുട്ടികൾക്കുള്ളതാണ് എന്ന് പൂർണമായും സൂചിപ്പിക്കാനാകില്ല. ഒരു മാതാവിനോ പിതാവിനോ ആകട്ടെ , ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോൾ ഏറ്റവും സന്തോഷകരമായ/അമൂല്യ/സുന്ദര ദിനവുമായിരിക്കും. അതിപ്പോലെ അവർ നഷ്ടപ്പെടുമ്പോൾ ഉള്ള വേദനയും പറഞ്ഞറിയിക്കാൻ പറ്റാത്തതുമായിരിക്കും. അതുപ്പോലെ തന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വിവാഹ മോചനം നേടി പോകുമ്പോള്‍ അവിടെ അനാഥത്വം അനുഭവിക്കാന്‍ വിധിക്കപെടുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ് എന്നുകൂടി നാം ഓർക്കേണ്ടതുണ്ട്. പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ചു കൊല്ലുന്ന ഒരു ലോകം/തല…

Read More

കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. 1889 നവംബര്‍ 14 ആം തിയതിയാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു. അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാര്‍ട്ടിയും ഇനിയും ഒരു വര്‍ഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍ എന്നത്. ഹിജ്‌റ വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്. ചെറിയ കുട്ടിയായിരിക്കുമ്പോഴേ നെഹ്‌റു നല്ല വായനാശാലിയും ബുദ്ധിമാനും ആയിരുന്നു. നെഹ്‌റുവിനെ വിദ്യാഭ്യാസത്തില്‍ ഏറെ…

Read More

മാനവീകതയുടെ മണിമുഴങ്ങുന്ന ആരാധനാലയങ്ങൾ / മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത്‌ നില്‍ക്കുന്ന കടലോരങ്ങൾ / സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍ / കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍ / ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം ഉള്ള പവിത്രമായ ഭൂപ്രദേശമാണ് ചാവക്കാട്. അറബിക്കടലും കനോലികനാലും കേരത്തോപ്പുകളും കമനീയമാക്കുന്ന ഈ ദേശത്താണ് ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ പാലയൂർ പള്ളിയും എട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രസിദ്ധിയാർജിച്ച മണത്തല ജുമഅ മസ്ജിദ് എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലം തൊട്ട് പ്രസിദ്ധമായ ഒരു വാണിജ്യ വ്യാപാര കേന്ദ്രമായിരുന്ന ഈ ദേശത്തിന്റെ ജീവവായു ജലഗതാഗതമായിരുന്നു. അന്ന് ചാവക്കാടിന്റെ പ്രതാപമായിരുന്നു വഞ്ചിക്കടവും അരിയങ്ങാടിയും. 45 വർഷം മുമ്പ് വരെ മധ്യകേരളത്തിന്റെ പ്രധാന വാണിജ്ജ്യകേന്ദ്രമായിരുന്നു വഞ്ചിക്കടവ്. ഇവിടെ കൊച്ചി, മട്ടാഞ്ചേരി, മാഞ്ഞാലി, കണക്കൻകടവ്, പൊന്നാനി ഭാഗങ്ങളിൽ നിന്നെല്ലാം കമ്പനി വഞ്ചികൾ എന്നറിയപ്പെട്ടിരുന്ന കെട്ടുവള്ളങ്ങളിൽ നിറയെ ചരക്കുകൾ എത്തിയിരുന്നു. മുള, കവുങ്ങ്,…

Read More

ശരിയായ സംരക്ഷണവും ശരിയായ പരിചരണവും ഇല്ലാത്തതിനാൽ നവജാതശിശുക്കൾ വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം മൂലം ഇന്ത്യയിൽ ശിശുമരണ നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ട് തന്നെ നവജാത ശിശുക്കളെ ശരിയായ രീതിയിൽ പരിപാലിക്കാൻ ജനങ്ങളെ ബോധവാൻമാരാക്കേണ്ടതുണ്ട്. നവജാതശിശുക്കളുടെ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യതോടെ എല്ലാവർഷവും നവംബർ 7 ആം തിയതി ശിശു സംരക്ഷണ ദിനമായി ആചരിച്ചുവരുന്നു. ഓമനത്തമുള്ള കുഞ്ഞ് എല്ലാ അമ്മമാരുടെയും സ്വപ്നമാണത്. അതിന്നാൽ കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ മിക്കവരും ഈ സ്വപ്നസാക്ഷാത്കാരത്തിനായുള്ള ശ്രമം തുടങ്ങും. മുലപ്പാലു കഴിച്ചിട്ടൊന്നും കുഞ്ഞിനു പ്രതീക്ഷിച്ച പോലെ വണ്ണം വയ്ക്കുന്നില്ല. അതിനാല്‍ കുഞ്ഞിന് മൂന്നുമാസം ആകുമ്പോഴേക്കും കുപ്പിപ്പാല്‍, വിപണിയില്‍ കിട്ടുന്ന ടിന്‍ഫുഡുകള്‍, ബിസ്ക്കറ്റുകളും മറ്റും കൊടുത്തു തുടങ്ങും. ഇതെല്ലാം കഴിച്ച് കുഞ്ഞ് ഒരു തടിയന്‍ ആകുകയും ചെയ്യും. പിന്നെ കുഞ്ഞിനെപ്പോഴും പനി, കഫക്കെട്ട്, ശ്വാസംമുട്ടല്‍, ചെവിവേദന തുടങ്ങി എന്നും ഓരോരോ അസുഖങ്ങള്‍ വന്നുതുടങ്ങും. ഇത് പലപ്പോഴും മാരകരോഗങ്ങളില്‍ വരെ എത്തിച്ചേരാം.…

Read More

ആളുകൾ ജീവിതത്തിൽ തങ്ങൾക്ക് ഒരിക്കലും വരരുതേ എന്നാഗ്രഹിക്കുന്ന, ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ പ്രധാനിയാണ് സോറിയാസിസ്. അത് കൊണ്ട് തന്നെ സോറിയാസിസിനെ കുറിച്ചുള്ള അബദ്ധ ധാരണകൾക്കും അന്ധവിശ്വാസങ്ങൾക്കും യാതൊരു പഞ്ഞവുമില്ല. സോറിയാസിസ് ഒരു പകർച്ച വ്യാധിയാണ്. തൊട്ടാൽ വരെ പകരും എന്നൊക്കെയാണ് ഏറെക്കുറെ പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ ഇവയിൽ അല്പം പോലും സത്യം ഇല്ല എന്നതാണ് യാഥാർഥ്യം. ചൊറിയുക എന്ന അർഥമുള്ള Psora (സോറാ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. സോറിയാസിസ് രോഗകാരണത്തെക്കുറിച്ചു പല അഭിപ്രായങ്ങൾ ഉണ്ട്. ജനിതക കാരണങ്ങളാൽ, ജീവിതശൈലിയാൽ, എച്ഐവി വൈറസ്‌ ബാധയാൽ, മറ്റു മരുന്നുകളുടെ പാർശ്വഫലത്താൽ സോറിയാസിസ് രോഗമുണ്ടാകാം. ഓരോ തരം സോറിയാസിസിനും വിവധ രോഗലക്ഷണങ്ങളാണ് ഉള്ളത്, ഈ രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സയും. രോഗത്തിൻറെ മൂർച്ചയ്ക്കു അനുസരിച്ചും ചികിത്സയിൽ വ്യത്യാസങ്ങൾ വരും. സോറിയാസിസിന്റെ എല്ലാ വകഭേദത്തിനും ഇന്ന് ചികിത്സ ലഭ്യമാണ്. പൊതുജനങ്ങളിൽ സോറിയാസിസ് രോഗത്തെ പറ്റി  ബോധവൽക്കരണം നടത്തുന്നതിനാണ് എല്ലാ…

Read More

സ്ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അതിന്റെ അപകട സാധ്യതകളെ കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. എല്ലാവർഷവും ഒക്ടോബർ 29 ആം തിയതിയാണ് ഈ ദിനം ആഘോഷിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ ആണ് ഒരു വ്യക്തിക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്തക്കുഴലുകൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ സ്ട്രോക്ക് സംഭവിക്കാം. ഇതുവഴി തലച്ചോറിലേക്ക് ഓക്സിജൻ എത്താതിരിക്കുകയും തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്യും. മുഖത്തോ കൈയിലോ കാലിലോ തളർച്ച, സംസാരത്തിൽ കുഴച്ചിൽ എന്നിവ കണ്ടാൽ ഒരാൾക്ക് സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾക്ക് വീതം സ്ട്രോക്ക് വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 12.2 ദശലക്ഷം സ്ട്രോക്ക് കേസുകളാണ് രേഖപ്പെടുത്തുന്നത്. 25 വയസ്സിന് മുകളിലുള്ള നാലിൽ ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. -ശുഭം-

Read More