Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ് വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌ വർക്കിനെയും അവ നൽകുന്ന വിവിധ സൗകര്യങ്ങളെയുമാണ് പൊതുവായി‌ ഇന്റർനെറ്റ്‌ എന്നുവിളിക്കുന്നത്. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവര സാങ്കേതിക വിദ്യയാണ് ഇന്റർനെറ്റ് എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നത്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ്‌ വൈഡ്‌ വെബ്‌, പിയർ-റ്റു-പിയർ നെറ്റ് വർക്ക്, ചാറ്റ്‍, ഇലക്ട്രോണിക്-മെയിൽ, ഓൺ‌ലൈൻ ഗെയിമിങ്, വാർത്താ സെർവീസുകൾ എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ഇന്റർനെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു. പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇന്റർനെറ്റും വേൾഡ് വൈഡ് വെബും (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളത്. ഇന്റർനെറ്റ് എന്നു സൂചിപ്പിക്കുന്നതു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ഇന്റർനെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്‌-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു. റഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കൻ ഐക്യനാടിന് ഒരു വെല്ലുവിളിയായി തീരുകയും അവരുടെ പ്രതിരോധാവശ്യങ്ങൾ നടത്തുന്ന ഗവേഷണസ്ഥാപനമായ അർപ്പ (ARPA)-അഡ്വാൻസ്ഡ്…

Read More

1930 ഒക്ടോബർ 23 ആം തിയതി തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർകോവിൽ പയനിയർ തിയേറ്ററിലുമായിരുന്നു  വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്. രക്ഷിതാക്കൾ നഷ്ട്ടപ്പെട്ട ഒരു കുട്ടിയുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. നാട്ടിലെ ഒരു ധനികന്റെ മകനായ ചന്ദ്രകുമാറിനെ ബാല്യകാലത്തില്‍ വില്ലനായ ഭൂതനാഥന്‍ കൊളംബോയിലേക്ക് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു  വിഗതകുമാരന്റെ കഥ. ഒരുപാട് പ്രതീക്ഷകളോടെ മലയാളത്തിലെ ആദ്യ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ജെ.സി ഡാനിയേലിനെ കാത്തിരുന്നത് പക്ഷെ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. റോസി (രാജമ്മ) എന്ന കീഴാള സ്ത്രീ നായർ സ്ത്രീയായി സിനിമയി അഭിനയിക്കുന്നതറിഞ്ഞ് യഥാസ്ഥിതികരായ സവർണർ രോഷാകുലരാവുകയും, ക്യാപ്പിറ്റോള്‍ തിയേറ്ററിന്റെ തിരശ്ശീല വലിച്ചുകീറുകയുമുണ്ടായി. സ്റ്റുഡിയോ അടച്ചുപൂട്ടി സിനിമാ സ്വപ്നം അവസാനിപ്പിക്കുക എന്ന വഴി മാത്രമേ ഡാനിയേലിന്റെ മുന്നില്‍ വഴിയുണ്ടായിരുന്നുള്ളു. സിനിമയിലെ നായികയായ പി.കെ.റോസിക്കു നേരെയും ആക്രമണം ഉണ്ടായി. അവർക്ക് ജീവന്‍ രക്ഷിക്കാന്‍ ആ നാട്ടില്‍ നിന്നും ഓടി പോകേണ്ടിവന്നു. അത് മലയാള സിനിമയുടെയും  ജെ.സി ഡാനിയേല്‍ എന്ന നിര്‍മ്മാതാവിന്റെ കൂടി പരാജയമായിരുന്നു. നെയ്യാറ്റിന്‍കരക്കു…

Read More

ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി (smail) ദിനം ആഘോഷിക്കുന്നത്. എന്നാൽ മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി (Laughter) ദിനമായും ആഘോഷിക്കുന്നുണ്ട്. മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാന്‍ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍ ചിരിയെന്ന മാന്ത്രികന് സാധിക്കും. ചിരി വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം സന്തോഷമാണ്‌. അതുപോലെ കോപം ഒഴിവാക്കാനും വേഗത്തിൽ ക്ഷമിക്കാനും ചിരി നമ്മെ സഹായിക്കുന്നു. ഇടയ്ക്കിടെ ചിരിക്കാനുള്ള കഴിവ് പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായകമാവുമാണ്. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവന്‍ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്.

Read More

ആനപ്രേമികൾക്കളായ മലയാളികൾക്ക്  മറക്കാൻ പറ്റാത് ഒരു ദിവസമാണ് ഒക്ടോബർ 4 ആം തിയതി. കാരണം അന്നാണ് സംസ്ഥാന ഗജദിനം ആഘോഷിക്കുന്നത്. ലോക ഗജദിനം ആഗസ്റ്റ്  12 ആം തിയതിയാണ് ആഘോഷിക്കാറുള്ളത്. തലയെടുപ്പോടെ ഉയർന്നും സ്‌നേഹത്തോടെ പതുങ്ങിയും ഒപ്പം ക്രൗര്യത്തോടെ ഇടഞ്ഞും തന്‍റെ വിവിധ ഭാവങ്ങളിൽ മനുഷ്യർക്കൊപ്പമുണ്ട് ആനകൾ. കാട്ടുജീവിയായ ആനയെ നാട്ടുജീവിയാക്കി  മനുഷ്യൻ. കാടിന്‍റെ സമ്പത്തിനെ മനുഷ്യ സമ്പത്താക്കി പ്രൗഡി കാട്ടാനാണ് പലപ്പോഴും പലരും ശ്രമിക്കുന്നത്. ഇത് പലപ്പോഴും വൻ ദുരന്തത്തിൽ കലാശിക്കാറുമുണ്ട്. ആനക്കൊമ്പ് വേട്ടയും ആവാസ വ്യവസ്ഥയുടെ നാശത്തിനും പുറമെ പീഡനങ്ങള്‍ മൂലവും വംശനാശ ഭീഷണി നേരിടുകയാണ് ഭൂമുഖത്തെ ആനകള്‍. കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന്‍ നഷ്ടമാക്കുന്നത് വന്യ ജീവിയെന്ന പരിഗണ പോലും നല്‍കാതെയുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്. വര്‍ഷാവര്‍ഷം ലോകത്തെ ആനകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത്. ആഫ്രിക്കന്‍/ഏഷ്യന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തില്‍ അപകടകരമായ കുറവാണ് ഓരോ വര്‍ഷവും കാണിക്കുന്നത്. വലിപ്പത്തില്‍ ഭീമനാണെങ്കിലും പ്രാചീനകാലം മുതല്‍ മനുഷ്യന്‍റെ…

Read More

നമ്മൾ മാത്രം വസിക്കുന്ന ഗോളമല്ല ഇത് ഇവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളും സൂക്ഷ്മ ജീവികളുമുണ്ട്. ലോകമൊരു കുടുംബമാണ് എന്ന ഉദാത്തമായ സങ്കല്‍പം ഭൂമുഖത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം അത്തരത്തിലുള്ള സന്ദേശം നൽകാനായാണ് ലോക മൃഗക്ഷേമ ദിനം ആഘോഷിക്കുന്നത്. 1931 ലാണ് ഒക്ടോബർ 4 ആം തിയതി ലോകമൃഗസംരക്ഷണ ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്. ഫ്ലോറന്‍സിലെ പരിസ്ഥിതി സ്‌നേഹികളാണ് ഈ ദിനം ആചരിക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യമായി നടത്തിയത്. ആനിമല്‍ ഏഷ്യ ഫൌണ്ടേഷന്‍, സിംഗപ്പൂര്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് എനിമല്‍‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആചരിക്കുന്ന ഈ ലോക മൃഗസംരക്ഷണ ദിനത്തിന്റെ വെബ്‌സൈറ്റ് പുറത്തിറങ്ങിയത് 2003 ലായിരുന്നു. ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുള്ള ആനിമല്‍ വെല്‍‌ഫയര്‍ ഗ്രൂപ്പ് നാച്ചറല്‍ വാച്ചാണ് ഇത് പുറത്തിറക്കിയത്. നിങ്ങൾക്കറിയാമോ? ഓരോ ദിവസവും ഈ ഭൂമുഖത്തു നിന്ന് നൂറോളം ജീവജാലങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ അവസ്ഥ തുടര്‍ന്നാൽ അധികം താമസിയാതെ ഈ ഭൂമി യിൽ നിന്ന് ജീവജാലങ്ങൾ തുടച്ചു നീക്കപ്പെടും…

Read More

കൈകൾ കൊണ്ടും മറ്റു ശരീരഭാഗങ്ങൾ കൊണ്ടും ആംഗ്യം കാണിച്ച് ആശയ വിനിമയം നടത്തുന്ന രീതിക്കായി അവലംബിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ. ബധിരർക്കും ഊമകൾക്കും ഉള്ള മുഖ്യ ആശയവിനിമയോപാധിയായ ആംഗ്യഭാഷ കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് സംവേദനം ചെയ്യാൻ കഴിയുന്നതുകൊണ്ട് ചിലപ്പോഴെങ്കിലും മറ്റുള്ളവർ ആംഗ്യഭാഷയെ ഉപയോഗിക്കാറുണ്ട്. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലും ശബ്ദം രൂക്ഷമായ സാഹചര്യത്തിലും ആംഗ്യഭാഷ തന്നെ അവലംബമായി വരും. വിവരം കൈമാറേണ്ട ആൾ വിദൂരതയിലോ ഗ്ലാസിനപ്പുറത്തോ ആവുമ്പോവും ആഗ്യഭാഷ കൂടുതൽ സംവേദന ക്ഷമമാകുന്നു. സംസാരഭാഷ അറിയാത്തവരോടും സംവദിക്കാനാവുന്ന ഏകയും ആംഗ്യഭാഷ തന്നെ. കേൾവിശേഷി നഷ്ടപ്പെട്ടവരുടെ ആശയവിനിമയ മാർഗത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ദിനം ആചരിക്കുന്നത്. പിന്നാലെ ബധിര വാരാഘോഷവും നടക്കും. ശബ്ദങ്ങളില്ലാത്ത ലോകത്തിന്‍റെ ഭാഷ. പക്ഷെ ശബ്ദങ്ങളുടെ ലോകത്തുള്ളവരിൽ എത്രപേർക്ക് ആ ഭാഷയറിയാം? ആംഗ്യഭാഷാ ദിനം ആചരിക്കുമ്പോള്‍ ലോകത്തെ ബധിരരുടെ ആഗോള സംഘടന മുന്നോട്ട് വയ്ക്കുന്ന ചോദ്യവും അതാണ്. ആംഗ്യഭാഷ എല്ലാവരിലും എത്താത്തത് കൊണ്ട് നിത്യജീവിതത്തിൽ ബുദ്ധിമുട്ടുന്നവരാണ് ലോകത്തെ കോടിക്കണക്കിന് പേർ.…

Read More

ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്. എന്താണ് ‘റോസ് ഡേ’ എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറിച്ച് പ്രണയിനികൾക്ക് അറിവുണ്ടായിരിക്കും. എന്നാല്‍ ഇന്നത്തെ ഈ ദിനം അര്‍ബുദ രോഗികള്‍ക്കായാണ് സമര്‍പ്പിച്ചിട്ടുള്ളത്. ക്യാന്‍സര്‍ ബാധിതരായവര്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്നതിനായാണ് സെപ്റ്റംബർ 22 റോസാപ്പൂക്കളുടെ ദിനമായി ആചരിക്കുന്നത്. ഈ ദിവസം ആശുപത്രികളിൽ ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്നവർക്ക് സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും സൂചകമായി റോസാപ്പൂവ് നല്‍കും. ക്യാന്‍സര്‍ രോഗത്തെ കുറിച്ചൊരു അവബോധവും ഈ ദിനം സൂചിപ്പിക്കുന്നു. ക്യാന്‍സർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇത് എന്നും ആളുകളില്‍ എത്തിക്കുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ഈ റോസ് ദിന പരിപാടിയില്‍ ഡോക്ടര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും സ്കൂള്‍ കുട്ടികളുമെല്ലാം ചേർന്ന് ലോകത്തുള്ള മിക്ക ആശുപത്രികളിലും റോസ് പൂച്ചെണ്ടുകള്‍ എത്തിക്കാറുണ്ട്. കാനഡയില്‍ രക്താര്‍ബുദബാധിതയായി മരണപ്പെട്ട 12…

Read More

എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ആശയത്തോടെ ഐക്യരാഷ്ട്രസഭ 1981ലാ‍ണ് ലോക സമാധാന ദിനം ആചരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്. ‘സമാധാനത്തിന്റെ സംസ്കാരം വളർത്തിയെടുക്കുക’ എന്നതാണ് 2024 ലെ പ്രമേയം. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ 30 ഓളം ദശലക്ഷം കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ കഴിയുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. കൂടാതെ അത്രതന്നെ പേര്‍ വീടുകളില്‍ നിന്ന് വിട്ട് നില്‍ക്കുന്നുമുണ്ട്. അതുകൂടാതെ സംഘര്‍ഷ പ്രദേശങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. പരസ്പര ബഹുമാനം ഇല്ലായ്മയും മനുഷ്യാവകാശങ്ങളോടുളള അവജ്ഞയുമാണ് ഇത്തരം അപരിഷ്കൃതമായ പ്രവൃത്തികള്‍ക്ക് കാരണമാവുന്നത്. മനുഷ്യര്‍ക്ക് ഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായി ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും ദിനമായും ഈ ദിനം കൊണ്ടാടാറുണ്ട്.

Read More

അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് എന്ന വാക്കിന്റെ അർത്ഥം ജന്മദിനം എന്നാണ്, മീലാദുനബി/ മീലാദ് ശരീഫ്/ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകന്റെ ജന്മനാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്. ക്രിസ്തുവർഷം 571 ഏപ്രിൽ 21 ആം തിയതിയാണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും ഇതേ  ദിവസമാണ്. തന്റെ അറുപത്തിമൂന്നാം വയസ്സിൽ. കരുണ, അനുകമ്പ, ദയ, ആർദ്രത എന്നൊക്കെയുള്ള  വാക്കുകൾ കേട്ടുകേൾവിയായി മാറിടുന്ന ഇക്കാലത്ത് പരസ്പര സഹകരണ സഹവർത്തിത്വത്തിന്റെ സ്നേഹമസൃണമായ ജീവിത രീതി നമുക്ക് അന്യം വന്നു പോകുന്നു. മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞു “കരുണ ചെയ്യാതെ നിങ്ങള്‍ വിശ്വാസിയാവില്ല തന്നെ.” ഇത് കേട്ട സ്വഹാബത് പറഞ്ഞു: “നബിയെ, ഞങ്ങളെല്ലാം പരസ്പരം കരുണ ചെയ്യുന്നവരാണ്.” അപ്പോൾ നബി പറഞ്ഞു ”നിങ്ങള്‍ നിങ്ങളുടെ വേണ്ടപ്പെട്ടവരോട് കാണിക്കുന്ന കാരുണ്യമല്ല ഈ പറഞ്ഞത്. മറിച്ച്, മുഴുവന്‍ മനുഷ്യരോടും പൊതുവായും ഉണ്ടാവേണ്ട…

Read More

ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെയാണ്. അസുരരാജാവായ പ്രഹ്ലാദന്റെ പുത്രനായ മഹാബലിയുടെ ഭരണം ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്ക് വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് അനുവാദം നല്കി. ആകാശം മുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചു കൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ…

Read More