Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

1929 സെപ്റ്റംബർ 28 ആം തിയതി ഗായകനായ ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടെയും ആറുമക്കളിൽ മൂത്തവളായി ഹേമ എന്ന ലതാ മങ്കേഷ്ക്കർ ഇൻഡോറിലാണ് ജനിച്ചത്. ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി മൂത്തമകളായ ഹേമയുടെ പേർ ലത എന്നാക്കിമാറ്റുകയും പിന്നീട് ദീനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. പിതാവിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ലത അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻ വേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലായി ശ്രദ്ധ. 1942 ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചെങ്കിലും എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ…

Read More

1909 മാര്‍ച്ച് 30 ആം തിയതി കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായാണ് ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചത്. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്ന ലളിതാംബികയുടെ വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ വശമാക്കിയ അവർ പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയെയായിരുന്നു വേളി കഴിച്ചത്. 1937 ൽ ലളിതാഞ്ജലി എന്ന കവിതാ സമാഹാരവുമായി കാവ്യലോകത്ത് പ്രവേശിച്ച ഇവർ അതേ വര്‍ഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു. 1965 ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുള്ള ഇവർ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 1973 ല്‍ സീത മുതല്‍ സത്യവതി വരെ എന്ന കൃതിക്കു നിരൂപണത്തിനുള്ള…

Read More

1922 ഫെബ്രുവരി 5 ആം തിയതി ഉത്തർ‌പ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ ചൗരി ചൗരാ എന്ന ഗ്രാമത്തിൽ, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥക്ക് നേരെ പോലീസ് വെടിവെച്ചതിനെ തുടർന്ന് മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതോടെ അക്രമസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടതിനെ തുടർന്ന് 22 പോലീസുകാർ കൊല്ലപ്പെട്ടു. സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ അറിയപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഗതി മാറ്റിമറിച്ച ഈ സംഭവത്തെ തുടർന്ന് ഗാന്ധിജിക്ക് നിസ്സഹകരണ പ്രസ്ഥാനം എന്ന സമരമുറ തന്നെ നിറുത്തലാക്കേണ്ടി വന്നു. 1922 ഫെബ്രുവരി 1 ആം തിയതി ആണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം എന്ന സമരമുറ ഗുജറാത്തിലെ ബർദോളിയിൽ നിന്നും ആരംഭിക്കുന്നത്. തുച്ഛമായ വിലയ്ക്ക് ഇന്ത്യയിൽ നിന്നും ബ്രിട്ടൺ പരുത്തി വാങ്ങിക്കൊണ്ടുപോയി, തുണി ഉണ്ടാക്കി അത് ഇന്ത്യയിൽ കൊണ്ടുവന്ന് വളരെ ലാഭത്തിന് വിൽക്കുന്ന പ്രവണത അവസാനിപ്പിക്കുവാനായി ഗാന്ധിജി ജനങ്ങളോട് വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ ആഹ്വാനം ചെയ്തു. ഇതേതുടർന്ന് ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങൾ കൂമ്പാരമാക്കി…

Read More

കവിത്രയത്തിനു ശേഷമുള്ള മലയാള കവിതയില്‍ മൗലികമായ വ്യതിയാനമുണ്ടാക്കിയ ജി. ശങ്കരക്കുറുപ്പ് 1901 ജൂണ്‍ 3 ആം തിയതി എറണാകുളം ജില്ലയിലെ കാലടിയിലുള്ള നായത്തോടിൽ നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായാണ് ജനിച്ചത്. അമ്മാവന്റെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹം തന്റെ മൂന്നാം വയസിൽ തന്നെ സംസ്കൃതത്തിലെ ആദ്യ പാഠങ്ങളും രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവനിൽ നിന്ന് പഠിക്കുകയും തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും അദ്ദേഹം മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിയിൽ ചേർന്ന് പഠിച്ച് പണ്ഡിത പരീക്ഷയും വിദ്വാൻ പരീക്ഷയും പാസാവുകയും തന്റെ 17 ആം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശികുകയും ചെയ്തു അദ്ദേഹം. പിന്നീട് 1937 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായ അദ്ദേഹം നീണ്ട 19 വർഷത്തെ അദ്ധ്യാപകജോലിയില്‍ നിന്ന് 1956 ല്‍ വിരമിക്കുകയുണ്ടായി. 1962…

Read More

1869 ഒക്ടോബര്‍ 2 ആം തിയതി ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിൽ കരംചന്ദ് ഗാന്ധിയുടെയും പുത്തലീ ഭായിയുടെയും മകനായാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി ജനിച്ചത്. കസ്തൂര്‍ബ ഗാന്ധിയുമായുള്ള വിവാഹശേഷം അദ്ദേഹം വക്കീല്‍ പഠനത്തിനായി ദക്ഷിണാഫ്രിക്കയില്‍ പോകുകയും അവിടെയുള്ള വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ദുഃഖിപ്പിച്ചു. വെള്ളക്കാർ മറ്റെല്ലാ ആളുകളേയും അധമരായാണ് കണക്കാക്കിയിരുന്നത്. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും അക്കൂട്ടർക്ക് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു. ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരൻ സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള…

Read More

തിരുവനന്തപുരം ജില്ലയിലെ ചിറയിൻ‌കീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി 1936 നവംബർ 8 ആം തിയതിയാണ് ഭരത് ഗോപി ജനിച്ചത്. ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956 ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഞാനൊരു അധികപ്പറ്റ് എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. അങ്ങിനെയുള്ള ഒരു യാത്രയിലാണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. ആ യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നത്. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ ‘പ്രസാധന ലിറ്റിൽ തിയേറ്റർ’ പിറവിയെടുക്കുന്നത്. 1960 ൽ ആരംഭിച്ച ഈ പ്രസ്ഥാനം 1973 വരെ തുടർന്നു. ഇവരുടെ മിക്ക നാടകങ്ങളിലും ഗോപിയായിരുന്നു മുഖ്യവേഷക്കാരൻ. 1972 ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി…

Read More

ഒന്നര നൂറ്റാണ്ടായി കുട്ടികളും മുതിർന്നവരുമായ വായനക്കാർക്കും നിരൂപകർക്കും എഴുത്തുകാർക്കുമെല്ലാം പ്രിയങ്കരമായ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന കൃതിയുടെ എഴുത്തുകാരൻ ലൂയിസ് കരോൾ എന്ന ചാൾസ് ലുറ്റ്‌വിഡ്ജ് ഡോഡ്‌സൺ1832 ജനുവരി 27 ആം തിയതി ഇംഗ്ലണ്ട് /ചെഷയർ/ഡെയർസ്ബറിയിലാണ് ജനിച്ചത്. കുട്ടിക്കാലം മുതലേ വായനയിലും എഴുത്തിലും അതീവ തല്പരനായിരുന്നു. ഹാസ്യാത്മകമായ കൃതികളായിരുന്നു ആദ്യകാലത്ത് എഴുതിയിരുന്ന ഇദ്ദേഹത്തിന്റെ ‘സിൽവിയും ബ്രൂണോയും’ ലോകപ്രശസ്തി നേടിയ കൃതിയാണ്. 1867ൽ ആന്റ് ജുഡീസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ബ്രൂണോസ് റിവഞ്ച് എന്ന മുത്തശ്ശിക്കഥ വികസിപ്പിച്ചെടുത്താണ് ഈ കൃതി ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ആലിസ് ലിഡ്ഡെൽ എന്ന പത്തുവയസ്സുകാരിയെ രസിപ്പിക്കാനായി പറഞ്ഞ കഥകളാണ്‌ പിന്നീട് ആലീസിന്റെ അത്ഭുത ലോകം/അതിന്റെ തുടർച്ചയായ നോവൽ കണ്ണാടിയ്ക്കുള്ളിലൂടെ എന്നിവയിലെ പ്രധാന കഥാപാത്രവും സാങ്കൽപ്പിക സൃഷ്ടിയുമാണ് ആലീസ് എന്ന പെൺകുട്ടി. മദ്ധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ് കളിച്ചു കൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് ഒരു വിചിത്ര ലോകത്തിലെത്തിച്ചേർന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായി…

Read More

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മലയാള സാഹിത്യത്തിന് നവീനതാപ്രസ്ഥാനത്തിന്റെയും അതേ തുടര്‍ന്നുണ്ടായ ശക്തമായ വാദ പ്രതിവാദങ്ങളുടെയും കാലഘട്ടമായിരുന്നു. നവീനത അനിവാര്യമാക്കിത്തീര്‍ക്കുന്ന നാഗരികാനുഭവങ്ങള്‍ തങ്ങളുടെ കഥകള്‍ക്കു വിഷയീഭവിപ്പിക്കുക എന്നത് പ്രസ്ഥാനത്തിന്റെ മുഖമുദ്രയായി. വി.കെ.എന്നിന്റെ സാഹിത്യ പ്രവേശനവും ഈ കാലഘട്ടത്തിലായിരുന്നു. വി.കെ.എന്‍. എന്ന വടക്കേ കൂട്ടാല നാരയണന്‍ കുട്ടി നായര്‍ 1932 ഏപ്രില്‍ മാസം 6 ആം തിയതി തൃശ്ശൂര്‍ ജില്ലയില്‍ തിരുവില്വാമലയില്‍ ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ചേര്‍ന്നു. അവിടെ ഒന്‍പതുവര്‍ഷത്തെ സേവനത്തിനിടയില്‍ 1954 ല്‍ വേദവതി അമ്മയെ വിവാഹം കഴിച്ചു. ദേവസ്വം ബോര്‍ഡിലെ ജോലി വിട്ട ശേഷം കുടുംബസമേതം ഡല്‍ഹിയിലേക്കു പോവുകയും അവിടെ പത്രപ്രവര്‍ത്തന രംഗത്തേയ്ക്കു പ്രവേശിക്കുകയും ചെയ്തു. വി.കെ.എന്‍, ശങ്കേഴ്സ് വീക്കിലിയിലും, യു.എന്‍.ഐ. യിലുമായി പത്തു വര്‍ഷം ചിലവഴിച്ചു. 1959 മുതല്‍ 1969 വരെയായിരുന്നു ഡല്‍ഹിയിലെ ജീവിതം. പിന്നെ സ്വന്തം നാട്ടിലേയ്ക്ക്. 1953 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘പരാജിതൻ’ എന്ന കഥയോടെയാണ് വി.കെ.എന്‍. സാഹിത്യ ജീവിതം ആരംഭിക്കുന്നത്.…

Read More

വെളിച്ചമാണെന്നും അത് മനുഷ്യഹൃദയങ്ങളിലേക്കുള്ള വാതായനങ്ങളാണെന്നും മലയാളികളെ പഠിപ്പിച്ച അക്ഷരസൂര്യനും കേരളത്തിന്റെ സാംസ്‌കാരിക തേജസുമായ സുകുമാര്‍ അഴീക്കോട് ഓർമ ദിനമാണ് ഇന്ന്. 1926 മെയ് 12 ആം തിയതി പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോടാണ് സുകുമാര്‍ അഴീക്കോട് ജനിച്ചത്. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ്. പ്രൈമറിതലം മുതല്‍ പരമോന്നത സര്‍വ്വകലാശാല ബിരുദതലം വരെ അദ്ധ്യാപകനായി. 1986 ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായിട്ടുണ്ട്. ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു. തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു…

Read More

”രാമായണം പടച്ചതാര്? വിശന്നു പൊരിഞ്ഞ കാട്ടാളന്‍ ഭാരതം ചമച്ചതാര്? മുക്കുവത്തിയുടെ മൂത്തചെക്കന്‍ ഗീതപാടി ഒരിടയന്‍ ഇടക്കാലക്കുതിരക്കാരന്‍ അതിന്റെയൊക്കെ വ്യാഖ്യാതാക്കള്‍ അതു ചൊല്ലിയാലശ്ലീലം” ഈ വരികളിലൂടെ നമ്മെ ഏറെ ചിന്തിപ്പിച്ച വ്യക്തിത്വമായ മലയാളത്തിന്റെ ദാര്‍ശനിക എഴുത്തുകാരൻ, കവി, നിരൂപകന്‍, പത്രാധിപര്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍, രാഷ്ട്രീയ ചിന്തകന്‍ എന്നിങ്ങനെ അനവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച എം.ഗോവിന്ദന്റെ ഓർമദിമാണ് ഇന്ന്. മുകളിലെ വരികൾ വായിച്ചാൽ തന്നെ അദ്ദേഹത്തിന്റെ ജീവിതവിചാരവും കലാവിചാരവും മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നുവെന്ന് നമുക്ക് മനസിലാക്കാം. 1919 സെപ്റ്റംബര്‍ 18 ആം തിയതി പൊന്നാനി താലൂക്കില്‍ തൃക്കണ്ണാപുരത്തായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറേക്കാലം സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പിന്നീട് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിനോക്കി. എം.എന്‍ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റാഡിക്കല്‍ ഹ്യൂമനിസ്റ്റ് ആശയവുമായി അടുപ്പിച്ചു. 1959 ല്‍ ജോലി രാജിവെച്ചു. 1963-65 കാലത്ത് ‘സമീക്ഷ’യുടെ പത്രാധിപരായിരുന്ന അദ്ദേഹത്തിന് മലയാളസാഹിത്യത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഒരുപാട് സാഹിത്യകാരന്മാരെ വളര്‍ത്തിയതില്‍ നിര്‍ണ്ണായക പങ്കുണ്ട്.…

Read More