Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം….
അറിവുകൾ ഓർമ്മകൾ സിനിമ

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം….

By Muhammed‌ sageer Pandarathil RasheedJanuary 29, 2024No Comments2 Mins Read31 Views
Bookmark Now
Please login to bookmark Close

No account yet? Register

തിരുവനന്തപുരം ജില്ലയിലെ ചിറയിൻ‌കീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി 1936 നവംബർ 8 ആം തിയതിയാണ് ഭരത് ഗോപി ജനിച്ചത്.

ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956 ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഞാനൊരു അധികപ്പറ്റ് എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. അങ്ങിനെയുള്ള ഒരു യാത്രയിലാണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. ആ യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നത്. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ ‘പ്രസാധന ലിറ്റിൽ തിയേറ്റർ’ പിറവിയെടുക്കുന്നത്. 1960 ൽ ആരംഭിച്ച ഈ പ്രസ്ഥാനം 1973 വരെ തുടർന്നു. ഇവരുടെ മിക്ക നാടകങ്ങളിലും ഗോപിയായിരുന്നു മുഖ്യവേഷക്കാരൻ.

1972 ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി ബോർഡിനെ പ്രതിനിധാനം ചെയ്തു ശ്രീരംഗം വിക്രമൻനായരുടെ ശൂന്യം ശൂന്യം ശൂന്യം എന്ന നാടകവുമായി മത്സരവേദിയിലെത്തിയ ഇദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. കാവാലം നാരായണപ്പണിക്കരുടെ ‘തിരുവരങ്ങ് ‘എന്ന നാടകസമിതിയുമായി ചേർന്നുളള പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കിയത്. പല ദേശീയ നാടകോത്സവങ്ങളിലും തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി വേദിയിലെത്തിയ ഇദ്ദേഹം പ്രേക്ഷകരുടെ പ്രശംസ നേടി.

സാമുവൽ ബെക്കറ്റിന്റെ വിഖ്യാതമായ ഗോദോയെ കാത്ത് എന്ന നാടകം അടൂർ ഗോപാലകൃഷ്ണൻ അവതരിപ്പിച്ചപ്പോൾ അതിലെ ‘എസ്ട്രഗോൺ’ എന്ന കഥാപാത്രമായി വേഷമിട്ട ഇദ്ദേഹം നാടക അഭിനയത്തിനു പുറമേ രചന/ സംവിധാനം എന്നീ മേഖലകളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. അക്കാലത്ത് കുട്ടികളുടെ നാടകമുൾപ്പെടെ 5 നാടകങ്ങൾ എഴുതി അതിൽ മൂന്നെണ്ണം സംവിധാനം ചെയ്യുകയുമുണ്ടായി.

അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഇദ്ദേഹത്തെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത് . സിനിമാ അഭിനയത്തിൽ തൽപരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വയംവരത്തിൽ ചെറിയൊരു വേഷം ചെയ്തത്. 1972 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ തൊഴിൽ രഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്. 1975 ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചു.

പിന്നീട് 1978/82/83/85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി. 1985 ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. ആഖാത്/സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986 ൽ ഇദ്ദേഹം പക്ഷാഘാതം വന്ന് തളർന്നു പോയതിനെ തുടർന്ന്‌ കുറെക്കാലത്തോളം ചലച്ചിത്ര രംഗത്തുനിന്നും വിട്ടുനിന്ന ഇദ്ദേഹം പാഥേയം എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്‌ നടത്തിയത്‌.

2008 ജനുവരി 24 ആം തിയതി ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ചുദിവസങ്ങൾക്ക് ശേഷം ജനുവരി 29 ആം തിയതി തന്റെ 71 വയസ്സിൽ വിടവാങ്ങി.

1977 ൽ കൊടിയേറ്റത്തിലൂടെ അഭിനയത്തിനും 1991 ൽ യമനത്തിലൂടെ സംവിധാനത്തിനും 1993 പാഥേയത്തിലൂടെ നിർമ്മാണത്തിനും 1995 ൽ അഭിനയം അനുഭവം എന്നത്തിലൂടെ ഗ്രന്ഥകർത്താവിനുമായി സിനിമയിലെ നാല് വ്യത്യസ്‌ത മേഖലകളിൽ ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു പ്രതിഭയായിരുന്നു ഇദ്ദേഹം.

Post Views: 29
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.