Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് മലയാളത്തിന്റെ പൊട്ടിച്ചിരി വി കെ എന്‍ എന്ന വടക്കേ കൂട്ടാല നാരയണന്റെ ഓർമദിനം.
അറിവുകൾ ഓർമ്മകൾ

ഇന്ന് മലയാളത്തിന്റെ പൊട്ടിച്ചിരി വി കെ എന്‍ എന്ന വടക്കേ കൂട്ടാല നാരയണന്റെ ഓർമദിനം.

By Muhammed‌ sageer Pandarathil RasheedJanuary 25, 2024Updated:January 25, 2024No Comments2 Mins Read35 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മലയാള സാഹിത്യത്തിന് നവീനതാപ്രസ്ഥാനത്തിന്റെയും അതേ തുടര്‍ന്നുണ്ടായ ശക്തമായ വാദ പ്രതിവാദങ്ങളുടെയും കാലഘട്ടമായിരുന്നു.

നവീനത അനിവാര്യമാക്കിത്തീര്‍ക്കുന്ന നാഗരികാനുഭവങ്ങള്‍ തങ്ങളുടെ കഥകള്‍ക്കു വിഷയീഭവിപ്പിക്കുക എന്നത് പ്രസ്ഥാനത്തിന്റെ മുഖമുദ്രയായി. വി.കെ.എന്നിന്റെ സാഹിത്യ പ്രവേശനവും ഈ കാലഘട്ടത്തിലായിരുന്നു.

വി.കെ.എന്‍. എന്ന വടക്കേ കൂട്ടാല നാരയണന്‍ കുട്ടി നായര്‍ 1932 ഏപ്രില്‍ മാസം 6 ആം തിയതി തൃശ്ശൂര്‍ ജില്ലയില്‍ തിരുവില്വാമലയില്‍ ജനിച്ചു.

മെട്രിക്കുലേഷന്‍ കഴിഞ്ഞ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ചേര്‍ന്നു. അവിടെ ഒന്‍പതുവര്‍ഷത്തെ സേവനത്തിനിടയില്‍ 1954 ല്‍ വേദവതി അമ്മയെ വിവാഹം കഴിച്ചു.

ദേവസ്വം ബോര്‍ഡിലെ ജോലി വിട്ട ശേഷം കുടുംബസമേതം ഡല്‍ഹിയിലേക്കു പോവുകയും അവിടെ പത്രപ്രവര്‍ത്തന രംഗത്തേയ്ക്കു പ്രവേശിക്കുകയും ചെയ്തു.

വി.കെ.എന്‍, ശങ്കേഴ്സ് വീക്കിലിയിലും, യു.എന്‍.ഐ. യിലുമായി പത്തു വര്‍ഷം ചിലവഴിച്ചു. 1959 മുതല്‍ 1969 വരെയായിരുന്നു ഡല്‍ഹിയിലെ ജീവിതം. പിന്നെ സ്വന്തം നാട്ടിലേയ്ക്ക്.

1953 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘പരാജിതൻ’ എന്ന കഥയോടെയാണ് വി.കെ.എന്‍. സാഹിത്യ ജീവിതം ആരംഭിക്കുന്നത്.

ഡല്‍ഹി ജീവിതകാലത്ത് അവിടെ ഉണ്ടായിരുന്ന ഒ.വി. വിജയന്‍, എം.മുകുന്ദന്‍, എം.പി നാരായണപിള്ള തുടങ്ങിയവരുമൊത്തുള്ള സൗഹൃദവും, സാഹിത്യചര്‍ച്ചകളും വി.കെ.എന്നിലെ എഴുത്തുകാരനെ തിരക്കേറിയ പത്രപ്രവര്‍ത്തനത്തിനിടയിലും സജീവമായി നിലനിര്‍ത്തി.

ചരിത്രം, സാഹിത്യം, നയതന്ത്രം, രാഷ്ട്രീയം തുടങ്ങിയ നാനാമേഖലകളിലും വി.കെ.എന്നിന് ഉണ്ടായിരുന്ന ഗാഡമായ പരിജ്ഞാനം തന്റെ രചനകളിലും അദ്ദേഹം സന്നിവേശിപ്പിച്ചിരുന്നു.

നാഗരിക ജീവിതത്തിലെ കാപട്യങ്ങള്‍, അര്‍ത്ഥ ശൂന്യമായ നൈതിക സദാചാരങ്ങള്‍ തുടങ്ങിയവ വി.കെ.എന്നിന്റെ തൂലികയിലൂടെ അടര്‍ന്നു വീഴുമ്പോള്‍ അതു നര്‍മ്മ രസത്തില്‍ പൊതിഞ്ഞിട്ടാണെങ്കിലും അവയ്ക്ക് മൂര്‍ച്ച ഒട്ടും കുറവായിരുന്നില്ല.

ഒട്ടനവധി നോവലുകളും ചെറുകഥാ സമാഹാരങ്ങളും നര്‍മ്മലേഖനങ്ങളും വി.കെ.എന്‍. രചിച്ചിട്ടുണ്ട്.

അധികാരം അനന്തരം, അസുരവാണി, ആരോഹണം, ചിത്രകേരളം എന്നീ നോവലുകള്‍ കുറച്ചുദാഹരണങ്ങള്‍ മാത്രം. പയ്യന്‍ കഥകള്‍, വി.കെ.എന്‍. കഥകള്‍, അമ്പതുകഥകള്‍ എന്നിങ്ങനെ പോകുന്നു ചെറുകഥാ സമാഹാരങ്ങള്‍.

ആരോഹണം 1969 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. 1978 ല്‍ മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് എം.പി.പോള്‍ അവാര്‍ഡ്. 1982 ല്‍ പയ്യന്‍ കഥകള്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 1997 ല്‍ പിതാമഹന്‍ എന്ന കൃതിക്ക് മുട്ടത്തു വര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

മലയാളത്തിന്റെ പൊട്ടിച്ചിരി എന്നുകൂടി വിശേഷിപ്പിക്കപ്പെട്ടിരുന്ന വി.കെ.എന്‍ 2004 ജനുവരി 25 ആം തിയതി അന്തരിച്ചു. പരേതനായ ബാലചന്ദ്രന്‍, രഞ്ജന എന്നിവരാണ് മക്കൾ.

 

Post Views: 28
2
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.