Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വൈക്കത്തുകാരൻ ബേപ്പൂർ സുൽത്താൻ ആയ കഥ…..
അറിവുകൾ ഓർമ്മകൾ ജീവിതം പുസ്‌തകം പ്രചോദനം

വൈക്കത്തുകാരൻ ബേപ്പൂർ സുൽത്താൻ ആയ കഥ…..

By Muhammed‌ sageer Pandarathil RasheedJuly 5, 2024Updated:July 6, 20241 Comment3 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

കഥ പറച്ചിലിലൂടെ മനുഷ്യത്വത്തിന്റെ ചക്രവാളങ്ങളെ വിശാലമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീര്‍ നമ്മോട് യാത്രപറഞ്ഞ് മറ്റൊരുലോകത്തേക്ക് പോയദിവസമാണ് ഇന്ന്!….

ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്/ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭയായ അദ്ദേഹത്തിന്റെ നാമം മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കില്ല.

അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൗലികപ്രതിഭക്ക് ‘അക്ഷരങ്ങളുടെ സുൽത്താൻ’ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക?

ഇനിയൊന്നും വർണ്ണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ്‌ ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെ കുറിച്ച് മലയാള സാഹിത്യ ലോകവും/മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.

എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാത്ഭുതമായി ആ കഥാകാരനും/കഥകളും നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം.

കായി അബ്ദുറഹ്‌മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി 1908 ജനുവരി 21 ആം തിയതി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ബഷീർ ജനിച്ചത്.

പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കത്തുള്ള ഇംഗ്ളീഷ് മീഡിയം സ്കൂളിലുമായിരുന്നു.

സ്കൂൾ പഠനകാലത്ത്‌ അഞ്ചാം ക്ളാസ്സിൽ പഠിക്കുമ്പോൾ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌.

കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്.

1930 ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ.

‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല.

ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും/ സൂഫിമാരുടെയും കൂടെ ജീവിച്ചു/ പാചകക്കാരനായും/ മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു.

പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും അദ്ദേഹം പഠിച്ചു.

മനുഷ്യ ജീവിതത്തിന്റെ തീവ്ര ദാരിദ്ര്യവും/ദുരയും നേരിട്ടു കണ്ട അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്‌ ബഷീറിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ ഉണ്ടോയെന്നുതന്നെ സംശയമാണ്.

ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യിൽ പ്രസിദ്ധീകരിച്ച ‘തങ്കം’ ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ.

കഥാകൃത്ത് നോവലിസ്റ്റ് എന്നീ മേഖലകളില്‍ അതുല്യമായ കഴിവ് പുലര്‍ത്തിയ പ്രതിഭയായിരുന്നു ബഷീര്‍. നമ്മുടെ ജീവിത സാഹചര്യങ്ങളെ ലളിതമായ ഭാഷയില്‍ ആവിഷ്ക്കരിക്കുകയും അത് വഴി തീവ്രമായ ജീവിത ദര്‍ശനങ്ങളെ ലഘൂകരിച്ചു നര്‍മത്തില്‍ പൊതിഞ്ഞു ആവിഷരിക്കുന്ന ബഷീറിയന്‍ രീതി മലയാള മനസ്സുകളെ കീഴടക്കി.

ബാല്യകാല സഖിയും/ പാത്തുമ്മയുടെ ആടും/ ന്‍റെപ്പുപ്പക്കൊരു ആനെണ്ടാര്‍ന്നു/ മതിലുകള്‍/ പ്രേമലേഖനം തുടങ്ങിയവ എല്ലാം സംവേദിച്ചത് വായനക്കാരുടെ ഹൃദയങ്ങളുമായാണ്.

ഈ പ്രപഞ്ചത്തിലെ ഓരോ ചരാചരങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നു ഓരോ രചനയിലൂടെയും ബഷീര്‍ നമുക്ക് കാട്ടിത്തന്നു. അത് കൊണ്ടു തന്നെ ആടും തേന്മാവും പഴുതാരയും മൂർഖനും വരെ ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളായി.

1958 ഡിസംബർ 18 ആം തിയതി അദ്ദേഹത്തിന്റെ 50 ആം വയസ്സിൽ ഫാത്തിമ ബീവിയെ വിവാഹം കഴിച്ച അദ്ദേഹം ബേപ്പൂരില്‍ സ്ഥിര താമസമാക്കി. അദ്ദേഹം ഫാത്തിമയുടെ ‘ഫാ’യും ബീവിയുടെ ‘ബി’യും ചേർത്ത് അവരെ ഫാബിയെന്നാണ് വിളിച്ചിരുന്നത്. അങ്ങിനെ അവർ ഫാബിയെന്നറിയപ്പെടാൻ തുടങ്ങി. ഷാഹിന/അനീസ് എന്നിങ്ങിനെ രണ്ട് മക്കളാണിവർക്കുള്ളത്.

വൈലാലിലെ വീട്ടിലെ മുറ്റത്തെ മാങ്കോസ്റ്റ് മരച്ചുവട്ടിലെ ചാരുകസേരയായിരുന്നു എഴുത്തിനായി അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലം

എഴുതി എഴുതി വളരെ വൈകി ഉറങ്ങുന്നതിനാല്‍ എഴുന്നേല്‍ക്കുന്നതും വളരെ വൈകിയായിരുന്നു. രണ്ടു ചെമ്പുകുടം വെള്ളം കൊണ്ടുള്ള കുളി കഴിഞ്ഞ് ഉച്ചയോടടുക്കുമ്പോള്‍ പരിവാരങ്ങളോടൊത്ത് മരച്ചുവട്ടിലെത്തും.

ചാരുകസേര/കണ്ണട/എഴുത്ത് പലക/സിഗററ്റ് പെട്ടി/വെള്ളം നിറച്ച മണ്‍കൂജ/ഗ്രാമഫോണ്‍/ ഫ്ലാസ്‌ക് നിറയെ സുലൈമാനി/കടലാസ് വെക്കാന്‍ ചെറിയൊരു മേശ ഇവയൊക്കെയാണ് ഉരുപ്പടികള്‍.

തന്നെ കാണാന്‍ വരുന്നവരെ സ്വീകരിക്കുന്നതും ഫലിതത്തിന്റെ കെട്ട് തുറക്കുന്നതുമെല്ലാം ഇവിടെത്തന്നെയാണ്.

1964 ൽ ഭാർഗ്ഗവീനിലയം/1967 ൽ ബാല്യകാലസഖി/1975 ൽ മുസിച്ചീട്ടുകളിക്കാരന്റെ മകൾ/1985 പ്രേമലേഖനം/1988 ൽ മതിലുകൾ എന്നീ സിനിമകൾക്ക് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കഥയൊരുക്കി. ഇതിൽ ഭാർഗ്ഗവീനിലയത്തിന്റെയും ബാല്യകാലസഖിയുടെയും തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്.

അദ്ദേഹത്തിന്റെ മരണശേഷം 1995 ൽ ശശിനാസ്/2013 ൽ കഥവീട് എന്നചിത്രത്തിൽ ഇദ്ദേഹത്തിന്റെ പൂവൻപഴം എന്നകഥ/2014 ൽ ബാല്യകാലസഖി (പുതിയത്)/2017 ൽ ബഷീറിന്റെ പ്രേമലേഖനം എന്നീകഥകളും സിനിമയായിട്ടുണ്ട്.

1988 ൽ ധ്വനി എന്ന ചിത്രത്തിൽ അദ്ദേഹം അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്. 1989 ൽ മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മതിലുകൾ നേടുകയുണ്ടായി.

1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഫിഷ്/1981 ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്/1882 ല്‍ പത്മശ്രീ പുരസ്‌കാരം/1993 ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്/ അതേവര്‍ഷംതന്നെ വള്ളത്തോള്‍ പുരസ്‌കാരവും തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയീട്ടുണ്ട്.

1994 ജൂലായ് 5 ആം തിയതി ഈ ഇതിഹാസ സാഹിത്യകാരൻ ലോകത്തോട് വിട പറഞ്ഞു.

2015 ജൂലായ് 15 ആം തിയതി ഇവരുടെ 78 ആം ജന്മദിനത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയും നിര്യാതയായി. ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന ‘ബഷീറിൻറെ എടിയേ’ എന്ന പേരിൽ ഡി സി ബുക്‌സ് ഇവരുടെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഇവർ തുറന്നുപറയുന്നത്. താഹ മാടായിയുടെ സഹായത്താലാണ് ഇവർ ഈ കൃതി എഴുതിയത്.

-ശുഭം-

Post Views: 26
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

1 Comment

  1. Joyce on July 28, 2025 5:42 PM

    നല്ല എഴുത്ത്👏.
    ബഷീർ എന്ന അസാമാന്യ പ്രതിഭയോടുള്ള ആദരം ഒരോ വരികൾ വായിക്കുമ്പോഴും ഏറുന്നു.👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.