Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് സംസ്ഥാന ഗജദിനം…..
അറിവുകൾ ആഘോഷങ്ങൾ ജീവിതം പ്രചോദനം ബന്ധങ്ങൾ സൗഹൃദം

ഇന്ന് സംസ്ഥാന ഗജദിനം…..

By Muhammed‌ sageer Pandarathil RasheedOctober 4, 2024No Comments2 Mins Read19 Views
Bookmark Now
Please login to bookmark Close

No account yet? Register

ആനപ്രേമികൾക്കളായ മലയാളികൾക്ക്  മറക്കാൻ പറ്റാത് ഒരു ദിവസമാണ് ഒക്ടോബർ 4 ആം തിയതി. കാരണം അന്നാണ് സംസ്ഥാന ഗജദിനം ആഘോഷിക്കുന്നത്. ലോക ഗജദിനം ആഗസ്റ്റ്  12 ആം തിയതിയാണ് ആഘോഷിക്കാറുള്ളത്.

തലയെടുപ്പോടെ ഉയർന്നും സ്‌നേഹത്തോടെ പതുങ്ങിയും ഒപ്പം ക്രൗര്യത്തോടെ ഇടഞ്ഞും തന്‍റെ വിവിധ ഭാവങ്ങളിൽ മനുഷ്യർക്കൊപ്പമുണ്ട് ആനകൾ.

കാട്ടുജീവിയായ ആനയെ നാട്ടുജീവിയാക്കി  മനുഷ്യൻ. കാടിന്‍റെ സമ്പത്തിനെ മനുഷ്യ സമ്പത്താക്കി പ്രൗഡി കാട്ടാനാണ് പലപ്പോഴും പലരും ശ്രമിക്കുന്നത്. ഇത് പലപ്പോഴും വൻ ദുരന്തത്തിൽ കലാശിക്കാറുമുണ്ട്.

ആനക്കൊമ്പ് വേട്ടയും ആവാസ വ്യവസ്ഥയുടെ നാശത്തിനും പുറമെ പീഡനങ്ങള്‍ മൂലവും വംശനാശ ഭീഷണി നേരിടുകയാണ് ഭൂമുഖത്തെ ആനകള്‍.

കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന്‍ നഷ്ടമാക്കുന്നത് വന്യ ജീവിയെന്ന പരിഗണ പോലും നല്‍കാതെയുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്.

വര്‍ഷാവര്‍ഷം ലോകത്തെ ആനകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത്. ആഫ്രിക്കന്‍/ഏഷ്യന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തില്‍ അപകടകരമായ കുറവാണ് ഓരോ വര്‍ഷവും കാണിക്കുന്നത്.

വലിപ്പത്തില്‍ ഭീമനാണെങ്കിലും പ്രാചീനകാലം മുതല്‍ മനുഷ്യന്‍റെ വരുതിക്ക് വഴങ്ങി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ജീവി വര്‍ഗ്ഗമാണ് ആനകള്‍.

കാട്ടില്‍ വാരിക്കുഴികളും കെണികളുമൊരുക്കി നാട്ടിലെത്തിച്ച് മെരുക്കിയെടുക്കുന്ന അവരെ  ജീവിതാവസാനം വരെ കൂച്ചുവിലങ്ങുകളാല്‍ ബന്ധിക്കുന്നിടത്ത് തീരുന്നതല്ല ഉപദ്രവങ്ങള്‍.

ഭാരം വലിക്കാനും വിശ്രമമില്ലാതെ ഉത്സവ പറമ്പുകളിലെ പൊരിവെയിലില്‍ കാഴ്ച്ചവസ്തുവാകാനും മടികാണിച്ചാല്‍ മര്‍ദ്ദനമുള്‍പ്പെടെ ഏറ്റുവാങ്ങേണ്ടിവരും.

മനുഷ്യരുടെ സാമ്രാജ്യത്തില്‍ കടക്കാതെ വനത്തിനുള്ളില്‍ കഴിയുന്ന ആനകള്‍ക്കും പീഡനങ്ങളില്‍ നിന്ന് രക്ഷയില്ലാത്ത കാലമാണ്.

വേട്ടയും വനവിരുദ്ധ പ്രവര്‍ത്തനങ്ങളും മൂലം ഓരോവർഷവും കേരളത്തില്‍ മാത്രം ഇരുനൂറോളം കാട്ടാനകളാണ് ചരിയുന്നുണ്ട്. ഇതില്‍ ഏറിയ പങ്കും ഇലക്ട്രിക് ഷോക്കേറ്റാണ് ചരിയുന്നത്. പിന്നിൽ വരുന്ന കണക്ക് പ്രകാരം നായാട്ടുകാരുടെ ഇരയായും സ്‌ഫോടക വസ്തുക്കള്‍ കഴിച്ചുമാണ് ചരിയുന്നതെന്നാണ്.

ആനക്കൊമ്പു വേട്ടയും/ ആവാസകേന്ദ്രങ്ങളുടെ നാശവും/ മനുഷ്യന്‍റെ കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ ട്രെയിന്‍ തട്ടി ചരിയുന്ന  കാട്ടാനകളുടെ വാര്‍ത്തകൾക്ക് ഇപ്പോൾ പുതുമ ഇല്ലാതായിരിക്കുന്നു.

കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും അനവധി കാട്ടാനകൾ ചരിയുന്നുണ്ട്.

നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആനക്കമ്പത്തിനു പുറകിലെ പൊള്ളിക്കുന്ന മുറിവുകള്‍ ഇപ്പോള്‍ നമ്മള്‍ കാണാറുണ്ട്.

ആനകള്‍ നാട്ടിലിറങ്ങിയാല്‍ ജനങ്ങള്‍ ഉപദ്രവിക്കാതെ അവയെ വനത്തില്‍ തിരികെ അയക്കാനുള്ള സംവിധാനങ്ങള്‍ നമുക്കില്ല. ആനത്താരകള്‍ വികസിപ്പിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും ഇതുവരെ നടപ്പായിട്ടുമില്ല.

ആനപ്രേമികളെന്ന് മേനി നടിക്കുന്ന നമ്മൾ അവയും ഭൂമിയിലെ ജീവിവര്‍ഗ്ഗമാണെന്ന തിരിച്ചറിയണം എന്നാൽ മാത്രമാണ്  ഈ പീഡനങ്ങള്‍ക്ക് അരുതി വരുത്തുവാൻ പറ്റുക.

Post Views: 20
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.