Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് വിഗതകുമാരൻ എന്ന ആദ്യ മലയാള സിനിമ ആദ്യമായി പ്രദർശിപ്പിച്ച ദിനം….
അറിവുകൾ ഓർമ്മകൾ ചരിത്രം / പൗരാണികശാസ്ത്രം പ്രചോദനം ബന്ധങ്ങൾ സിനിമ സൗഹൃദം

ഇന്ന് വിഗതകുമാരൻ എന്ന ആദ്യ മലയാള സിനിമ ആദ്യമായി പ്രദർശിപ്പിച്ച ദിനം….

By Muhammed‌ sageer Pandarathil RasheedOctober 23, 20241 Comment2 Mins Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

1930 ഒക്ടോബർ 23 ആം തിയതി തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർകോവിൽ പയനിയർ തിയേറ്ററിലുമായിരുന്നു  വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്.

രക്ഷിതാക്കൾ നഷ്ട്ടപ്പെട്ട ഒരു കുട്ടിയുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. നാട്ടിലെ ഒരു ധനികന്റെ മകനായ ചന്ദ്രകുമാറിനെ ബാല്യകാലത്തില്‍ വില്ലനായ ഭൂതനാഥന്‍ കൊളംബോയിലേക്ക് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു  വിഗതകുമാരന്റെ കഥ.

ഒരുപാട് പ്രതീക്ഷകളോടെ മലയാളത്തിലെ ആദ്യ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ജെ.സി ഡാനിയേലിനെ കാത്തിരുന്നത് പക്ഷെ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

റോസി (രാജമ്മ) എന്ന കീഴാള സ്ത്രീ നായർ സ്ത്രീയായി സിനിമയി അഭിനയിക്കുന്നതറിഞ്ഞ് യഥാസ്ഥിതികരായ സവർണർ രോഷാകുലരാവുകയും, ക്യാപ്പിറ്റോള്‍ തിയേറ്ററിന്റെ തിരശ്ശീല വലിച്ചുകീറുകയുമുണ്ടായി. സ്റ്റുഡിയോ അടച്ചുപൂട്ടി സിനിമാ സ്വപ്നം അവസാനിപ്പിക്കുക എന്ന വഴി മാത്രമേ ഡാനിയേലിന്റെ മുന്നില്‍ വഴിയുണ്ടായിരുന്നുള്ളു. സിനിമയിലെ നായികയായ പി.കെ.റോസിക്കു നേരെയും ആക്രമണം ഉണ്ടായി. അവർക്ക് ജീവന്‍ രക്ഷിക്കാന്‍ ആ നാട്ടില്‍ നിന്നും ഓടി പോകേണ്ടിവന്നു.

അത് മലയാള സിനിമയുടെയും  ജെ.സി ഡാനിയേല്‍ എന്ന നിര്‍മ്മാതാവിന്റെ കൂടി പരാജയമായിരുന്നു. നെയ്യാറ്റിന്‍കരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്.

നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. രണ്ടു തവണ സിലോണില്‍ പോയും ചിത്രീകരണം നടത്തുകയുണ്ടായി. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പന്‍ നായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷന്‍.

ഇദ്ദേഹത്തിന്റെ ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ഇന്ന് ഈ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല.

1900 ഫെബ്രുവരി 26 ആം തിയതി അഗസ്തീശ്വരത്ത് ജനിച്ച ഡാനിയേൽ നന്നേ ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്നു.

വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതിക വിദ്യ പഠിക്കാൻ മദ്രാസിൽ  പോയ അദ്ദേഹത്തിന് അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തിയാണ്  ചലച്ചിത്രസംവിധാനം പഠിച്ചത്. മുംബൈയിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് തിരുവനന്തപുരത്ത് വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

ഒറ്റയാനായി പടംപിടിക്കാനിറങ്ങിയ ദാനിയേൽ കടബാദ്ധ്യതകളിൽ മുങ്ങി. സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിൽ മലയാള സിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു.

അദ്ദേഹം തന്റെ 75 ആം വയസ്സിൽ 1975 ഏപ്രിൽ 27 ആം തിയതി വിടവാങ്ങി.

മലയാള ചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992 മുതൽ ഇദ്ദേഹത്തിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തിയീട്ടുണ്ട്.

2013 ൽ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കമൽ സെല്ലുലോയ്ഡ് എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തു. പൃഥ്വിരാജായിരുന്നു ചിത്രത്തില്‍ ജെ.സി ഡാനിയേലായി വേഷമിട്ടത്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ രചിച്ച ജെ.സി. ദാനിയേലിന്റെ ജീവചരിത്രത്തെയും വിനു എബ്രഹാമിന്റെ ‘നഷ്ടനായിക’ എന്ന കഥയേയും ആസ്പദമാക്കിയാണ്  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

മികച്ച ചിത്രത്തിനുളള അവാർഡുൾപ്പെടെ 2012 ലെ ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു.

Post Views: 52
2
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

1 Comment

  1. Suma Jayamohan on October 24, 2024 2:40 AM

    നല്ല അറിവുകൾ .👌🌷സെല്ലുലോയ്ഡ് കണ്ടിരുന്നു. മകൻ പ്രിൻ്റുകൾ കത്തിക്കുമ്പോൾ നിസംഗനായി കസേരയിലിരിക്കുന്ന ഡാനിയേൽ നോവുന്ന ഒരോർമ്മയാണ്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.