നവംബർ 20 ആം തിയതിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് എങ്കിലും ഇന്നത്തെ ഈ ശിശുദിന ചരിത്രവും ഉത്ഭവവും സംബന്ധിച്ച് യാതൊരു വിവരവും ഇല്ലയെങ്കിലും കുഞ്ഞുങ്ങളുടെ സമൃദ്ധമായ സ്നേഹം എന്ന ആശയം ഉൾകൊണ്ടായിരിക്കണം ഇങ്ങിനെ ഒരു ദിനം ആഘോഷിക്കാൻ കാരണം.
ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലാം തിയതിയാണ് ഇന്ത്യയിൽ കുട്ടികളുടെ ദിവസമായിട്ട് ആചരിക്കുന്നത്.
നമുക്കിപ്പോൾ ലോക ശിശുദിനത്തെ കുറിച്ച് ചിന്തിക്കാം. ഈ പ്രത്യേക ദിവസം യഥാർഥത്തിൽ യുക്തിപരമായി കുട്ടികൾക്കുള്ളതാണ് എന്ന് പൂർണമായും സൂചിപ്പിക്കാനാകില്ല.
ഒരു മാതാവിനോ പിതാവിനോ ആകട്ടെ , ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോൾ ഏറ്റവും സന്തോഷകരമായ/അമൂല്യ/സുന്ദര ദിനവുമായിരിക്കും. അതിപ്പോലെ അവർ നഷ്ടപ്പെടുമ്പോൾ ഉള്ള വേദനയും പറഞ്ഞറിയിക്കാൻ പറ്റാത്തതുമായിരിക്കും.
അതുപ്പോലെ തന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വിവാഹ മോചനം നേടി പോകുമ്പോള്‍ അവിടെ അനാഥത്വം അനുഭവിക്കാന്‍ വിധിക്കപെടുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ് എന്നുകൂടി നാം ഓർക്കേണ്ടതുണ്ട്.
പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ചു കൊല്ലുന്ന ഒരു ലോകം/തല ചായ്ക്കാന്‍ ഇടമില്ലാത്തവളെ തെരുവിലേക്ക് പിച്ചി എറിയുമ്പോള്‍ തകര്‍ന്നു പോകുന്നത് ഒരു ജീവിതവും പിറന്നു വീഴാന്‍ പോകുന്നത് ഒരു പാപത്തിന്‍റെ അനാഥ കുഞ്ഞു കൂടെയാണ് എന്ന് ഓര്‍ക്കാത്ത ഒരു കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപ്പോകുന്നത്.
പണം കായ്ക്കുന്ന മരങ്ങളെ പോലെ/സോഷ്യല്‍ സ്റ്റാറ്റസിനു വേണ്ടി കുട്ടികളുടെ താല്‍പര്യങ്ങളെ വകവെക്കാതെ/തങ്ങളുടെ താൽപര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കളുടെ ഒരു കാലവുമാണിപ്പോൾ ചിന്തിക്കുക നമ്മളുടെ തലമുറ എങ്ങോട്ടാണ്? നമ്മുടെ മനസാക്ഷി എവിടെയാണ്?
കുഞ്ഞു മനസ്സിൽ നന്മയും/മത സൗഹാര്‍ദ്ദ ചിന്തയും സാഹോദര്യഭാവവും വളര്‍ത്തുവാൻ ഉള്ള പ്രവർത്തനം നമുക്കു നമ്മുടെ കുടുംബത്തിൽ നിന്നും ആരംഭിക്കാം.
സാമുഹ്യ പ്രതിബദ്ധതക്കും കുടുംബ മുല്യങ്ങള്‍ക്കും ഉള്ള പ്രാധാന്യം അറിയാതെ വളരുവാൻ നമ്മുടെ മക്കൾ ഇടയാകരുത്.
കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾക്കും, കുട്ടികളോടുള്ള ക്രൂരതക്കും, ബാലവേലക്കും എതിരെ ഒന്നിക്കുക എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ…..


1 Comment
👍