നിങ്ങൾ എപ്പോഴെങ്കിലും ഒരു പുഷ്പത്തിന്റെ/ഒരു തേനീച്ചയുടെ/തുമ്പികൈയിലൂടെ വെള്ളം വലിച്ചെടുക്കുന്ന ആനയുടെ/മഴയുടെയോ മറ്റോ ഫോട്ടോകൾ ആസ്വദിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നമുക്ക് ചുറ്റുമുള്ള പ്രകൃതി ലോകത്തെ അത്ഭുതപ്പെടുത്തുന്നത് എങ്ങിനെയെന്ന് നിങ്ങൾക്കറിയാം.
പ്രകൃതിയുടെ സൗന്ദര്യം ക്യാമറയുടെ കണ്ണിൽ പകർത്തുന്നവർ ആഘോഷിക്കുന്ന ഒരു ദിനമുണ്ട് നേച്ചർ ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നു. പ്രകൃതിദത്ത ലോകത്തിന്റെ ഭംഗി ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നവരുടെ ദിനത്തിന്റെ ചരിത്രമൊന്ന് നമുക്ക് നോക്കാം. നൂറിലധികം പ്രകൃതി ഫോട്ടോഗ്രഫി പ്രേമികൾ 1994 ൽ നോർത്ത് അമേരിക്കയിൽ വെച്ച് നേച്ചർ ഫോട്ടോഗ്രാഫി അസോസിയേഷൻ (NAPA) രൂപീകരിക്കുകയും എല്ലാ വർഷവും ജൂൺ 15 ആം തിയതി നേച്ചർ ഫോട്ടോഗ്രാഫി ദിനമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.
അമേച്വർ ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രകൃതി ഫോട്ടോഗ്രഫിയിലെ പ്രമുഖ വിദഗ്ധരുമൊത്തുള്ള വർക്ക് ഷോപ്പുകളും ഫോട്ടോഗ്രാഫി മത്സരങ്ങളും
NAPA സംഘടിപ്പിച്ചുവരുന്നുണ്ട്.
പ്രകൃതി സൗന്ദര്യത്തെ ആസ്വാദിക്കുന്ന ആദ്യപടി നിങ്ങളുടെ ക്യാമറ ഉപയോഗിച്ച് ലോകത്തിലേക്ക് കടക്കുകയും ഫോട്ടോയ്ക്ക് മനോഹരവും അപൂർവവുമായ വിഷയങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ്. നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ എല്ലാ ചെറിയ വിശദാംശങ്ങളും പകർത്താൻ സ്റ്റാൻഡേർഡ് ഫോട്ടോഗ്രഫി മുതൽ മൈക്രോ ഫോട്ടോഗ്രഫി വരെ ഫോട്ടോഗ്രഫിയിൽ പരിധിയില്ലാത്ത സാധ്യതകളുണ്ട്. ഓരോ വർഷം കഴിയുന്തോറും കൂടുതൽ കൂടുതൽ സാങ്കേതികവിദ്യ വികസിക്കുന്നത് കൂടുതൽ ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്നുണ്ട്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ക്യാമറയുടെ ലെൻസിലൂടെയുള്ള പ്രകൃതിയുടെ ചിത്രകാഴ്ച്ചകൾ ഒരു ഫോട്ടോഗ്രാഫർ എന്നനിലയിൽ നമ്മൾ ജീവിക്കുന്ന ലോകവുമായി ശരിക്കും നമ്മെ അടുപ്പിക്കുന്നു. മാത്രമല്ല ഭാഷകളില്ലാത്ത ഈ മനോഹരകല ലോകത്തുള്ള എല്ലാവർക്കും ഒരുപോലെ ആസ്വാദിക്കാമെന്നതും ഈ കലയുടെ മാത്രം പ്രത്യേകതയാണ്.
-ശുഭം-