മനുഷ്യന് ഏറ്റവും പ്രധാനപെട്ട ഒന്നാണ് ആരോഗ്യകരമായ ജീവിതം. ഒരു കുഞ്ഞു ജനിക്കുമ്പോൾ തൊട്ട് എല്ലാവരും പ്രാർത്ഥിക്കുന്ന ഒന്ന് തന്നെയാണ്, ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്ന്.
രോഗങ്ങൾ എന്ത് തന്നെയായാലും, ആശുപത്രിയിൽ കയറി ഇറങ്ങേണ്ട അവസ്ഥ വന്നാൽ ജീവിത നിലവാരത്തിന്റെ ബഡ്ജറ്റ് ആകെ താളം തെറ്റും. എത്ര പാവപെട്ടവനായാലും പണക്കാരനായാലും നമ്മൾ പറയുന്ന ഒരു വാചകമാണ് ആശുപത്രിയിൽ കേറിയാൽ പിന്നെ പൈസ എവിടെ പോയെന്ന് അറിയില്ല. ചെറിയ രോഗങ്ങൾ ആയിട്ട് ചെന്നാൽ പോലും മനുഷ്യരെ കൊന്നു തിന്നുന്ന ആശുപത്രികൾ പോലും ഉള്ള കാലത്താണ് നാം ജീവിക്കുന്നത്. ചെറിയ രോഗം മുതൽ മാരക രോഗങ്ങൾ വരെ മനുഷ്യനെ പിടിവിടാതെ പിന്തുടരുന്നുണ്ട്. രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ മനുഷ്യന് ചുറ്റും വലയം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞു പോയ നിപ്പ, കോവിഡ് പോലെയുള്ള മഹാമാരികൾ. ഇതെല്ലാം മനുഷ്യൻ സ്വയം വരുത്തിവെക്കുന്നതാണോ?
ഏതൊരാളുടെയും ഒരു ആയുഷ്കാലത്തെ വിയർപ്പിന്റെ വിലയാണ് സമ്പത്ത്. അത് ആശുപത്രിയിൽ ചിലവാക്കുന്ന ആഴം അത് ഒരിക്കലും താങ്ങാനാവാത്തതാണ്. മനുഷ്യജീവിതത്തിലെ ഒരു വില്ലൻ കഥപാത്രമായിട്ടാണ് രോഗങ്ങളെ കാണുന്നത്. മനുഷ്യ ശരീരത്തിൽ രോഗങ്ങൾ അപ്രതീക്ഷിത അതിഥികളെ പോലെയാണ് കടന്ന് വരുന്നത്. സമയം അത് നമ്മൾ വില കല്പിക്കുന്ന ഒന്ന് തന്നെയാണ്. നമ്മുടെ നല്ല സമയവും മോശം സമയവും ആവാം ഏതൊരു കാര്യത്തിന്റെയും അടിസ്ഥാനം.
ലളിതമായി പറഞ്ഞാൽ ഒരാൾക്കു ജോലി കിട്ടുന്നത് അയാളുടെ സമയം നല്ലതായതുകൊണ്ട് എന്ന് പറയും. കല്യാണം അതും അതിന്റെ സമയത്ത് നടക്കും. അതുപോലെയാണോ രോഗങ്ങളും? ചില മോശം സമയത്താൽ ഉണ്ടാകുന്നതാണോ? ആയിരിക്കാം. ദൈവം എല്ലാം മുൻകൂട്ടി പേപ്പറിൽ എഴുന്നതപോലെ, ഒരു കുഞ്ഞ് ഭൂമിയിലോട്ട് പിറവി കൊള്ളുമ്പോൾ മൂപ്പര് എല്ലാം മുൻകൂട്ടി തീരുമാനിക്കണതാവും അവൻ അനുഭവിക്കണ്ട ജീവിതത്തിലെ സുഖവും ദുഖവും ഒക്കെ. ജീവിതത്തിൽ പല രീതിയിൽ ആണെങ്കിലും പ്രേശ്നങ്ങൾ അനുഭവിക്കാത്തവർ ആരാണ് ഉള്ളത്. രോഗങ്ങൾക്ക് അങ്ങനെ ജാതി ഇല്ല, ലിംഗ വിവേചനം ഇല്ല, മതം ഇല്ല, പാവപെട്ടവൻ എന്നോ പണകാരൻ എന്നോ ഇല്ല. സമ്പത്ത് അത് നശിപ്പിക്കുന്ന ഏക വിദ്വാൻ എന്നീ വിശേഷണമാണ് രോഗങ്ങൾക്ക് ഉള്ളത്.
രോഗങ്ങൾക്ക് അടിപതറുമ്പോൾ ഒരു താങ്ങായി നിൽക്കുന്ന ദൈവവും, ആശുപത്രിയിലെ പ്രത്യക്ഷ ദൈവമായ ഡോക്ടറും നഴ്സും ആണ്. ആ ഡോക്ടർ അല്ലെങ്കിൽ നേഴ്സ് അവരുടെ സഹായഹസ്ഥത്താൽ, പിന്തുണയാൽ ഓരോ രോഗികൾക്കും മനസ്സിന്റെ മുറിവും രോഗങ്ങളളെയും പിഴുതെറിയാൻ സാധിക്കുന്നു ജീവിതമാകുന്ന ഈ യാത്രയിൽ രോഗങ്ങൾക്ക് എപ്പോഴും ഒരു സ്ഥാനമുണ്ട്. രോഗങ്ങൾ എപ്പോഴും ഒരു ക്ഷണിക്കപെടാതെ വരുന്ന വിരുന്നുകാരന് സമമാണ്.
ആരോഗ്യമേഖല തികച്ചും ചികിത്സ രംഗത്ത് വളർച്ചയുടെ പടവുകളിൽ എത്തി നിൽക്കുന്ന ഈ കാലത്ത്, രോഗങ്ങളുടെ കൂട്ടുകെട്ടിൽ പിടയാത്ത നല്ലൊരു ഭാവി തലമുറ ഉണ്ടാവുന്നത് നാം സ്വപ്നം കാണേണ്ടത്.