Author: Ganga Raveendran

👉ഞാൻ ഗംഗ രവീന്ദ്രൻ 👉താമസം തിരുവൈക്കത്തപ്പന്റെ മണ്ണിൽ 👉പഠിച്ചത് : എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ

രാമനാമങ്ങൾ എങ്ങും നിറഞ്ഞു നിന്ന രാവും പകലും, കലിതുള്ളി വന്ന കാലവർഷകെടുത്തിക്ക് ശമനമെന്നപോലെ കർക്കിടകമാസത്തിന് വിട നൽകി കൊണ്ട് 1202 -ാം ആണ്ട് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളി ജനത. കേരളത്തിന്റെ ചരിത്രപരമായും സാംസ്ക്കാരികപരാമായ പാരമ്പര്യത്തെ വിളിച്ചോതുന്ന കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയാണ്. അത്തം മുതൽ പത്താം നാൾ തിരുവോണം, അവിട്ടം, ചതയം വരെ ഓരോ വീടിന്റെ മുറ്റമാക്കെ അത്തപൂക്കകളം കൊണ്ട് നിറയും. കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ചു മനുഷ്യനും മാറുമ്പോൾ പണ്ടുള്ള ഓണത്തിന്റെ പോലെ പരമ്പരാഗതമായ ഒരു പവിത്രത ഏതൊരു ഉത്സവങ്ങൾക്ക് നിലനിൽക്കുന്നില്ല എന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കിയത് ഇന്ന് തിരുവോണം നാളിൽ മാത്രമായി പൂക്കളം ഒരുക്കുന്നതിലേക്ക് ചുരുങ്ങി പോയിരിക്കുന്നു. പണ്ട് കാലത്തുള്ള പൂക്കൾ ഒക്കെ ഇന്ന് നാമാവശേഷമായിരിക്കും . മറ്റുള്ള സംസ്ഥാനങ്ങൾ ഓണം വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള പൂക്കളുടെ ഉത്പാദനം മഴക്കെടുത്തി കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം സാരമായി ബാധിക്കുന്നത്…

Read More

ചില ആളുകൾ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരും. ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന ചില ബന്ധങ്ങൾ ഒക്കെ എപ്പോഴും നമ്മുടെ കൂടെ അവർ ഉണ്ടാവണമെന്നില്ല പക്ഷെ അവരുമായിട്ടുള്ള ഒരുപാട്  നല്ല ഓർമ്മകൾ എന്നും എപ്പോഴും മനസ്സിൽ നിലകൊള്ളുകതന്നെ ചെയ്യും. ചില ആളുകൾ ഒക്കെ അങ്ങനെയാ ഒറ്റ കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കികൊണ്ട് നമ്മുടെ ഉള്ളിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാവും. നിത്യവും വിളിയുണ്ടാവണമെന്നില്ല, കാണണമെന്നില്ല പക്ഷെ അവരെകുറിച്ചുള്ള അവരുമായിട്ടുള്ള ഒരു വൈകാരികമായ അടുപ്പം എപ്പോഴും അലയടിച്ചുകൊണ്ടിരിക്കും. എന്തിനായിരിക്കും നമ്മൾ അവരെ കണ്ടുമുട്ടിയത്ത്. കണ്ടുമുട്ടിയപ്പോൾ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല അവർ നമ്മുടെ ഏറ്റുവും പ്രിയപ്പെട്ട ആളുകളുടെ കൂട്ടത്തിൽ ഒരാൾ ആയി മാറുമെന്നുള്ളത്. നല്ല ബന്ധങ്ങൾ എപ്പോഴും കാത്തുസൂക്ഷിക്കേണ്ടത് ഉണ്ട്. അങ്ങനെ ഏറെ പ്രിയപ്പെട്ട ഒരു വ്യക്തി എല്ലാവരുടെയും ജീവിതത്തിൽ കാണും..  ഞാൻ ഏറെ ബഹുമാനിക്കുന്ന ഏറെ പ്രിയപ്പെട്ട ആ ആൾ എന്നെ കേട്ട പോലെ, എന്നെ ശ്രദ്ധിച്ച പോലെ ദീർഘാനാളുകൾക്ക് മുമ്പ് പോലും ഞാൻ പറഞ്ഞ ഒരോ കാര്യങ്ങൾ പോലും ഓർമ്മിച്ചു…

Read More

അച്ഛൻ എപ്പോഴും എല്ലാ വീട്ടിലെയും ഹീറോ തന്നെയാണ്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അവരുടെ അച്ഛൻ എപ്പോഴും ഒരു റിയൽ ഹീറോയാണ് . പുറമെ എല്ലാവർക്കും തങ്ങളുടെ പിതാവ് ഗൗരവക്കാരനായി തോന്നുന്നെങ്കിൽ. ജീവിതത്തിന്റെ ഓട്ടപാച്ചിലുകൾക്കിടയിലെ ചില ദൗർഭാഗ്യകരമായ സന്ദർഭങ്ങളിൽ ചിരിക്കാൻ മറന്ന് പോയതാവാം. എന്റെ അച്ഛനെ കുറിച്ച് പറയുമ്പോൾ എവിടെയും താങ്ങും തണലുമായി കുറെ പ്രതിസന്ധി ഘട്ടങ്ങളിൽ തന്റെ കുടുംബത്തെ ഒന്നാകെ മുമ്പോട്ട് നയിച്ച ഒരു പച്ചയായ മനുഷ്യൻ. അച്ഛനെ അമ്മയെയും സഹോദരങ്ങളെയും ഒക്കെ എപ്പോഴും ചേർത്ത് പിടിച്ചുകൊണ്ടു അവർക്ക് വേണ്ടിയുള്ള എല്ലാം ഘട്ടങ്ങളിലും പിന്തുണയും നൽകി അവരെ ഒക്കെ തന്നോടൊപ്പം ചേർത്ത് നിർത്തുക മാത്രമേ ചെയ്തിട്ടുള്ളു. എന്നിട്ടും അച്ഛന്റെ ജീവിത യാത്രയിൽ എപ്പോഴൊക്കെയോ ചില കയ്പേറിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എപ്പോഴും സഹോദരങ്ങൾക്ക് ഒപ്പം നിന്നും , അവർക്ക് വേണ്ടി സ്വന്തം ജീവിതത്തെ മാറ്റിവച്ചു കൊണ്ട് നല്ല നല്ല കാര്യങ്ങൾ അച്ഛൻ സമ്മാനിച്ചിട്ടുണ്ട്. അച്ഛന് ഞങ്ങൾ 2 പെൺകുട്ടികൾ ആണ്. അച്ഛൻ തന്റെ കഠിനാധ്വാനം…

Read More

ചുട്ട് പൊള്ളുന്ന സൂര്യന്റെ തീഷ്ണതക്ക് അറുതി വരുത്തി വേനൽ മഴ വന്നെത്തി.  ആ വേനൽ മഴ  മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും  ആശ്വാസം പകർന്നുകൊണ്ട്  സൂര്യന്റെ ജ്വാലയെ കുളിരണിയിക്കുന്നു.  പതിയെ പതിയെ വേനൽ മഴ ഇപ്പോൾ പോയ്മറഞ്ഞു കൊണ്ട്   കറുത്തിരുണ്ട മേഘവും ആഞ്ഞുവീശുന്ന കാറ്റും അത്യധികം പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടുള്ള ഇടിമിന്നലും തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ  വരവറിയിക്കുന്നു.  തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് ഇരുണ്ട് മൂടി വരുന്ന മഴക്കാർ. മഴക്കാറിന്റെ ചെറിയ ലാഞ്ചന കണ്ടാൽ പോലും ഏതൊരു വീട്ടിലും പിന്നെ ഓട്ടപാച്ചിലായിരിക്കും. അമ്മ  മുകളിൽ കിടക്കുന്ന തുണികൾ ഒക്കെ ഓടി പോയി എടുക്കും. പിന്നീട് തൊടിയിലെ കന്നുകാലികളെ കൂട്ടിൽ കയറ്റണം. വീട്ടിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എല്ലാം ഇടിമിന്നലിന്റെ പ്രകമ്പനത്തിൽ രക്ഷ നേടാൻ ഓഫ്‌ ആക്കിയിടണം. അങ്ങനെ ഒറ്റ മഴക്കാറിന് മുമ്പിൽ എത്രയെത്ര കാര്യങ്ങൾ ഒരു വീട്ടിൽ ചെയ്ത് കൂട്ടനുണ്ടാകും. വേനൽ ചൂടിനെ മടക്കി അയച്ചുകൊണ്ട് കാലാവർഷം എത്തുമ്പോൾ അത് മറ്റൊരു മാറ്റത്തിന്റെ…

Read More

ഏതൊരു ബന്ധവും ആയിക്കോട്ടെ തമ്മിൽ കണ്ടുമുട്ടലുകൾ ഇല്ലെങ്കിലും  എപ്പോഴും  സംഭാഷണങ്ങൾ ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകളെ എങ്ങനെ മറവിക്ക് വിട്ടു കൊടുക്കാൻ കഴിയുക.  ഒരാൾ മറ്റൊരാളാൽ ഓർമ്മിക്കപെടുക   എന്നത് എത്ര മനോഹരമാണ്… വെറും ഓർമ്മകൾ അല്ല ഒരു പക്ഷെ   എല്ലാം അവസാനിച്ചെന്നു തോന്നുന്നിടത്ത് നിന്ന്  തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയുർത്തിയ  നമ്മെ സ്നേഹിച്ച, പരിഗണിച്ച ചേർത്ത് നിർത്തിയ അത്രയും പ്രിയപ്പെട്ടവരെ കുറിച്ചുള്ള സ്നേഹത്തിൽ ചാലിച്ച ഓർമ്മകളെ എന്നും  ചേർത്ത് നിർത്തുക. അവരുടെ അസാന്നിധ്യത്തിലും അവരെകുറിച്ചുള്ള ഓർമ്മകളിൽ നാം വാചാലനാവുകയും തിരിച്ചും നമ്മെ അവർ ഓർക്കന്നുണ്ടാകുമോ എന്ന് മറുചോദ്യവും അവിടെ അനുഭവപെടാം.. ഓർമ്മകൾ നല്ലാതായാലും മോശമായാലും ഓർമ്മകൾക്ക് മരണമില്ല, കാരണം അത് ഒരു ഘട്ടത്തിൽ ജീവിത യാഥാർഥ്യങ്ങൾ ആയിരുന്നു…

Read More

കേരളത്തിന്റെ കാർഷികമേഖലയുമായി അഭേദ്യമായി ബന്ധമുള്ള ഒരു ആഘോഷമാണ് വിഷു. വിളവെടുപ്പ് ഉത്സവമാണ് വിഷു.  കുഞ്ഞു നാളിലെ ഉള്ള വിഷു ഒക്കെ ഒരു പ്രത്യേക അനുഭൂതി ഉണർത്തുന്നതാണ്. പക്ഷെ ഇപ്പോൾ എനിക്ക് ഒക്കെ  വിഷു, ഓണം, ക്രിസ്മസ് ഒക്കെ  സാധാരണ ദിവസങ്ങൾ പോലെയാണ് തോന്നാറുള്ളത്. നമ്മൾ വളർന്ന് വലുതായി ഒരു പ്രായം എത്തികഴിയുമ്പോൾ കുട്ടി കാലത്തെ ആ ഉത്സാഹം ഉണർവ് ഒക്കെ എവിടെയോ നഷ്ടപെടുന്നു. വീട്ടിൽ വിഷുവിന്റെ   മുറ പോലെയുള്ള ചടങ്ങുകൾ കണി കാണാനും, സദ്യവട്ടങ്ങൾ ഒക്കെ ഉണ്ട് എങ്കിലും എവിടെയോ  കുഞ്ഞു നാളിലെ ഉള്ള നമ്മൾ അല്ലല്ലോ ഇപ്പോൾ എനിക്ക് എവിടെയോ എന്നെ നഷ്ടപ്പെട്ട പോലെ ഒക്കെ തോന്നും. ഒരു കാലമെത്തുമ്പോൾ എല്ലാത്തിൽ നിന്നും നമ്മൾ ചില സമയങ്ങളിൽ പിന്തിരഞ്ഞു നിന്ന് പോകും. ഒരു മൊട്ടു സൂചിയുടെ വേദന പോലും അറിയാത്ത ചെറുപ്പംകാലം അവിടെ എല്ലാം മതിമറന്ന് എല്ലാ ആഘോഷവേളകളിലും പങ്കാളിയാവുകയാണ് നമ്മൾ. കുട്ടികാലത്ത് ഒരു നോവും അറിയാതെ ഒരു…

Read More

പരീക്ഷ ചൂടിനൊപ്പം  സൂര്യന്റെ ചുട്ടു പൊള്ളുന്ന  തീഷ്ണതയെ ശമിപ്പിച്ചുകൊണ്ട്  വേനൽ മഴ വന്നെത്തി.  മനുഷ്യ ജീവിതത്തിന്റെ കാലചക്രത്തിൽ ഓരോ മാറ്റവുമെന്നപോലെയാണ് പ്രകൃതിയിലെ മാറ്റങ്ങൾ.  പകൽ സമയത്തെ സൂര്യന്റെ തപമേറ്റ് പ്രകൃതിയിലെ ജീവജാലങ്ങൾ ഉൾപ്പെടെ എല്ലാം വരണ്ട് ഉണങ്ങുമ്പോൾ   ഭൂമിയെ ആകെ കുളിരുകോരിക്കാൻ  വേനൽ മഴയും.  വെന്തുരുകുന്ന ഭൂമിയെ  തലോടുകയാണ് വേനൽ മഴയും അതിനൊപ്പമെത്തുന്ന ഇടിമിന്നലും കാറ്റും..    വേനലും വർഷവും ശൈത്യവും എന്നും ഒരു അനുഭൂതിയുണർത്തുന്നതാണ്.. പ്രകൃതിയിലെ ഓരോ മാറ്റത്തിനൊപ്പവും  മനുഷ്യനും ജീവജാലങ്ങളും അവരുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നടന്നു നീങ്ങുകയാണ്.   വേനൽകാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട് തന്നെയാണ് വേനൽ മഴയും…  സ്കൂൾ കുട്ടികൾ എല്ലാം തങ്ങളുടെ ഒരു അധ്യായന വർഷം അവസാനിപ്പിച്ചു കൊണ്ട് വേനൽ അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുകയാണ്.  ജീവിതത്തിന്റെ ഒരു സുവർണ്ണ കാലം  സ്കൂൾ കാലഘട്ടമാണ് അതിൽ ഏറ്റവും സന്തോഷ ഉളവാക്കുന്ന ഒന്നുതന്നെയാണ് മധ്യവേനലവധി…. മാവും പ്ലാവും എല്ലാം പൂതുലഞ്ഞു നിൽക്കുന്ന കാലം. മേടപ്പുലരിയെ വരവേൽക്കാൻ ഇനി കുറച്ചു ദിവസങ്ങൾ…

Read More

ബസ്സിന്റെ വിൻഡോ സീറ്റിൽ  ഇരിക്കുമ്പോൾ കാറ്റത്ത് അവളുടെ ശിരോരുഹം പാറികളിക്കുകയായിരുന്നു. അവളുടെ കാതുകൾ ഹെഡ്സെറ്റിലൂടെ സംഗീത ലോകത്തായിരുന്നു. ആ പാട്ടിലെ വരികളിലേ പ്രണയം, വിരഹം, സന്തോഷം, സങ്കടം എന്നിവയെ അവളുടെ  ജീവിതമായി കോർത്തിണക്കികൊണ്ട്. അവളുടെ മനസ്സാവട്ടെ മറ്റൊരിടത്തായിരുന്നു. ബസ്സിലെ ഓരോ കാഴ്ചകൾ മാറുന്നതുപോലെ അവളും അവളുടേത് മാത്രമായ ലോകത്ത് ആയിരുന്നു.  അവളുടെ കണ്ണുകൾ ബസ്സിന്‌ പുറത്തുള്ള കാഴ്ചകളിലേക്കും മിന്നിമറയുക ആയിരുന്നു. യത്രവേളയിൽ എപ്പോഴും വിൻഡോ സീറ്റിൽ ഇരുന്ന് കൊണ്ട്  ഹെഡ്സെറ്റ് വച്ച് പാട്ട് കേൾക്കുന്നത് ഒരു പ്രത്യേക ഫീൽ തന്നെയാണ് .

Read More

കഴിഞ്ഞ ശനിയാഴ്ച ഒക്ടോബർ 12 ന് കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് മിനാർ ക്രൂയ്‌സിൽ ഒരു യാത്ര ചെയ്തിരുന്നു.  സീനിയർ സിറ്റിസൻസിന് വേണ്ടി സംഘടിപിച്ച ഒരു 4 മണിക്കൂർ യാത്രയായിരുന്നു. സീനിയർ സിറ്റിസൻസിൽ മെമ്പർഷിപ്പ് എടുത്തവർക്കും അവരുടെ ഫാമിലിക്കും പോകാൻ പറ്റുന്ന ട്രിപ്പ്‌ ആയിരുന്നു. അച്ഛൻ സീനിയർ സിറ്റിസൺസിന്റെ ഗ്രൂപ്പിൽ  മെമ്പർ ആയിരുന്നു. അങ്ങനെ വീടിന്റെ അടുത്തുള്ള ആളുകളും ബന്ധുക്കളും ചേർന്ന് ഒരു 150 പേര് അടങ്ങുന്ന ഒരു യാത്ര ആയിരുന്നു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു ആ യാത്ര. ആദ്യമായിട്ടാണ് മിനാർ ക്രൂയിസ് ഷിപ്പിൽ ഇങ്ങനെയൊരു ഒരു യാത്ര. ഞങ്ങൾ വീടിന്റെ അവിടെ നിന്ന് രാവിലെ 8.45 പുറപ്പെട്ടു 10.30 മണിയായപ്പോൾ 3 ബസ് അടങ്ങുന്ന യാത്രക്കാർ ചേർന്ന് മറൈൻ ഡ്രൈവിൽ ചെന്നു. പിന്നീട് അവിടെ നിന്നാണ് ആ യാത്ര ആരംഭിക്കുന്നത്. മിനാർ ക്രൂയ്‌സിൽ മുകളിലും താഴെയായിട്ടും സ്പേസ് ഒരുക്കിയിട്ടുണ്ട്. പാട്ടും, മെന്റാലിസവും, ഡി ജെ പാർട്ടിയും ഒക്കെ ചേർന്ന ഒരു…

Read More

മഴ തോരാതെ പെയ്യുന്ന ഒരു ദിവസം പതിവുപോലെ അച്ഛൻ ഇന്നും ക്ഷേത്ര ദർശനത്തിന് പോയി. എന്നും ക്ഷേത്ര ദർശനം കഴിഞ്ഞു 7.00 മണിക്ക് തൊഴുതു മടങ്ങി വരാറുള്ള അച്ഛൻ ആ ദിവസം 8.00 മണി ആയിട്ടും വരാതെ ഇരുന്നപ്പോൾ അമ്മയ്ക്കും മോൾക്കും ഉള്ളൊന്ന് പതറി. ഇരുവരും ദൈവത്തെ മനസ്സുരുകി വിളിച്ചു.. അപ്പോഴേക്കും മകൾ അമ്മയോട് ചോദിച്ചു അച്ഛൻ ഇത്രയും നേരമായിട്ടും വരാത്തതെന്താ, അമ്മേ? അമ്മ മകളോട് പറഞ്ഞു പരിഭ്രമിക്കാതെ ഇരിക്കൂ മോളെ എന്ന്. അമ്മയും മകളും വീടിന്റെ ഗേറ്റിന് സമീപം അച്ഛനെ നോക്കി  കാത്തിരിക്കുകയാണ് . അമ്മ മൊബൈലിൽ അച്ഛനെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കോൾ സ്വീകരിക്കുന്നില്ല. അങ്ങനെ കാത്തിരുന്ന് അമ്മയും മോളും ധർമ്മ സങ്കടത്തിലായി. കാലങ്ങൾക്ക് ശേഷം  രണ്ട് സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയപ്പോൾ  അവർ ഇരുവരും വേറൊരു ലോകത്തായിരുന്നു. അവർക്കിടയിൽ ആ മഴ ഒരു തടസ്സം അല്ലായിരുന്നു. പെട്ടന്ന് ഇരുവരുടെയും വീട്ടുകാര്യങ്ങൾ  സംസാരത്തിനിടെ ഉടക്കിയപ്പോൾ പെട്ടന്ന് അച്ഛന് തന്റെ വീട്ടിലെ…

Read More