പരീക്ഷ ചൂടിനൊപ്പം സൂര്യന്റെ ചുട്ടു പൊള്ളുന്ന തീഷ്ണതയെ ശമിപ്പിച്ചുകൊണ്ട് വേനൽ മഴ വന്നെത്തി. മനുഷ്യ ജീവിതത്തിന്റെ കാലചക്രത്തിൽ ഓരോ മാറ്റവുമെന്നപോലെയാണ് പ്രകൃതിയിലെ മാറ്റങ്ങൾ. പകൽ സമയത്തെ സൂര്യന്റെ തപമേറ്റ് പ്രകൃതിയിലെ ജീവജാലങ്ങൾ ഉൾപ്പെടെ എല്ലാം വരണ്ട് ഉണങ്ങുമ്പോൾ ഭൂമിയെ ആകെ കുളിരുകോരിക്കാൻ വേനൽ മഴയും. വെന്തുരുകുന്ന ഭൂമിയെ തലോടുകയാണ് വേനൽ മഴയും അതിനൊപ്പമെത്തുന്ന ഇടിമിന്നലും കാറ്റും..
വേനലും വർഷവും ശൈത്യവും എന്നും ഒരു അനുഭൂതിയുണർത്തുന്നതാണ്.. പ്രകൃതിയിലെ ഓരോ മാറ്റത്തിനൊപ്പവും മനുഷ്യനും ജീവജാലങ്ങളും അവരുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നടന്നു നീങ്ങുകയാണ്. വേനൽകാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട് തന്നെയാണ് വേനൽ മഴയും… സ്കൂൾ കുട്ടികൾ എല്ലാം തങ്ങളുടെ ഒരു അധ്യായന വർഷം അവസാനിപ്പിച്ചു കൊണ്ട് വേനൽ അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുകയാണ്. ജീവിതത്തിന്റെ ഒരു സുവർണ്ണ കാലം സ്കൂൾ കാലഘട്ടമാണ് അതിൽ ഏറ്റവും സന്തോഷ ഉളവാക്കുന്ന ഒന്നുതന്നെയാണ് മധ്യവേനലവധി…. മാവും പ്ലാവും എല്ലാം പൂതുലഞ്ഞു നിൽക്കുന്ന കാലം.
മേടപ്പുലരിയെ വരവേൽക്കാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം. അതിനായി കണിക്കൊന്ന പൂക്കൾ എങ്ങും മഞ്ഞ പുതപ്പണിഞ്ഞു പൂത്തു നിൽക്കുകയാണ്. കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു. വിഷു കണിയും കൈനീട്ടവും, പടക്കങ്ങളും എല്ലാം എല്ലാവരുടെയും ഗൃഹാതുരത്വ സ്മരണ ഉണർത്തുന്നതാണ്… ജീവിതത്തിൽ എത്രപ്രായമായാലും എല്ലാവരുടെയും ഹൃദയങ്ങളിൽ എന്നും ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒന്ന് തന്നെയാണ് മധ്യവേനലവധികാലം.
ഏപ്രിൽ മെയ് മാസങ്ങളിലെ അവധികാലത്തിനു പരിസമാപ്തികുറിച്ച് പുതിയ അധ്യാന വർഷത്തിലേക്ക് കുരുന്നുകൾ പുസ്തങ്ങളും പുതിയ യൂണിഫോമും ബാഗും ഷൂസും ഒക്കെ വാങ്ങി കാലെടുത്തു വയ്ക്കുന്നത്തോടെ വർഷകാലം ആരംഭം കുറിക്കും. ഇരുണ്ട് മൂടിയ ആകാശവും ആർത്തിരമ്പിപെയ്യുന്ന ഇടവപ്പാതിയും പുതിയ അധ്യാനവർഷത്തിന് മാറ്റ് കൂട്ടും.. ഓരോ കാലത്തിനനുസാരിച്ച് പ്രകൃതിയിൽ ഋതുകൾ മാറി കൊണ്ടിരിക്കും…
അങ്ങനെ മനുഷ്യനും അതോടൊപ്പം യാത്ര തുടരും….


1 Comment
മധ്യവേനലവധി, മായാത്ത ഓർമ്മകളായി കൂടെയുണ്ട്. നല്ല രചന.👍